വൈക്കം സത്യാഗ്രഹം
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഇന്ത്യയിലെ തിരുവിതാംകൂര്‍ സംസ്ഥാനത്തില്‍ (ഇന്നത്തെ കേരളത്തില്‍) 1924-25 കാലഘട്ടത്തില്‍ നടന്ന അയിത്തത്തിനെതിരായ സത്യാഗ്രഹ പ്രസ്ഥാനമാണ് വൈക്കം സത്യാഗ്രഹം. ഇന്നത്തെ കോട്ടയം ജില്ലയിലെ വൈക്കം മഹദേവ ക്ഷേത്രത്തെ കേന്ദ്രീകരിച്ചാണ് ഈ സത്യാഗ്രഹം രൂപംകൊണ്ടത്. വൈക്കത്തെ ശ്രീ മഹാദേവ ക്ഷേത്രത്തിലേയ്ക്കുള്ള പൊതു വഴികളിലൂടെ സമൂഹത്തിലെ എല്ലാ ജാതിമതസ്ഥര്‍ക്കും സഞ്ചരിക്കുവാനുള്ള സ്വാതന്ത്ര്യം നല്‍കുക എന്നതായിരുന്നു വൈക്കം സത്യാഗ്രഹത്തിന്റെ ഉദ്യേശം.
സത്യാഗ്രഹത്തിന് ശ്രീനാരായണ ഗുരു, മഹാത്മ ഗാന്ധി തുടങ്ങിയ അതികായന്മാരുടെ പിന്തുണയും അനുഗ്രഹവും ഉണ്ടായിരുന്നു. സത്യാഗ്രഹം ഒരു പൂര്‍ണ വിജയമായിരുന്നു. ക്ഷേത്ര പ്രവേശന വിളംബരത്തിലാണ് അത് കലാശിച്ചത്.