സാഹിത്യ പ്രവര്‍ത്തക സഹകരണ സംഘം
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കേരളത്തിലെ പുസ്തകങ്ങളുടെ സുഗമമായ വില്പന, പ്രസാധനം, എഴുത്തുകാര്‍ക്ക് മാന്യമായ പ്രതിഫലം എന്നീ ലക്ഷ്യങ്ങള്‍ മുന്‍നിര്‍ത്തി 1945 മാര്‍ച്ച് 15-ന് റജിസ്റ്റര്‍ ചെയ്ത സംഘടനയാണ് സാഹിത്യ പ്രവര്‍ത്തക സഹകരണ സംഘം.
[തിരുത്തുക] ചരിത്രം
സ്വകാര്യ പ്രസാധകരുടെ ചൂഷണത്തില്‍ നിന്നും എഴുത്തുകാരെ രക്ഷപ്പെടുത്തുക എന്ന ചിന്തയാണ് സാഹിത്യ പ്രവര്‍ത്തക സഹരണ സംഘത്തിന്റെ രൂപീകരണത്തിനു വഴിതെളിച്ചത്. കോട്ടയം കേന്ദ്രമാക്കി രൂപംകൊണ്ട സാഹിത്യകൂട്ടായ്മയെ എഴുത്തുകാരുടെ സഹകരണ സംഘം എന്ന ആശയത്തിലേക്കു നയിച്ചത് പ്രഫ. എം.പി. പോള്‍ ആയിരുന്നു[1]. പോളിനെക്കൂടാതെ കാരൂര്‍ നീലകണ്ഠപിള്ള, ഡി.സി. കിഴക്കേമുറി എന്നിവരുടെ നേതൃത്വത്തില്‍ പന്ത്രണ്ടു അംഗങ്ങളും 120 രൂപ മൂലധനവുമായാണ് സാഹിത്യ പ്രവര്‍ത്തക സഹകരണ സംഘം രൂപീകൃതമായത്. 1945-ല്‍ ഡിസംബറില്‍ പുറത്തിറക്കിയ തകഴിയുടെ കഥകള്‍ ആണ് എസ്.പി.എസ്.എസ്. പ്രസിദ്ധീകരിച്ച ആദ്യ പുസ്തകം[1].
[തിരുത്തുക] ആധാരസൂചിക
- ↑ 1.0 1.1 http://madhyamamonline.in/featurestory.asp?fid=27&iid=435&hid=130&id=3313&page=41 എഴുത്തുകൂട്ടായ്മയുടെ ഒടുക്കം - മാധ്യമം ദിനപത്രം 03-ജൂണ്‍-2007