അമ്പഴക്കാട്
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കേരളത്തിലെ തൃശ്ശൂര്‍ ജില്ലയില്‍ മുകുന്ദപുരം താലൂക്കില്‍ ചാലക്കുടിക്കും മാളക്കും അടുത്തായി സ്ഥിതി ചെയ്യുന്ന ഒരു ഗ്രാമമാണ് അമ്പഴക്കാട്. ക്രിസ്തീയ ചരിത്രത്തില്‍ വളരെ പ്രാധാന്യമര്‍ഹിക്കുന്ന സ്ഥലമാണ് ഇത്. കേരളത്തില്‍ ആദ്യമായി അച്ചടികേന്ദ്രം സ്ഥാപിക്കപ്പെട്ടത് ഇവിടെയാണ്.
ഉള്ളടക്കം |
[തിരുത്തുക] ചരിത്രം
പ്രാചീന ജൂതക്കോളനികളില്‍ ഒന്നായിരുന്ന് അമ്പഴക്കാട്. ചേര ചക്രവര്‍ത്തിമാരുടെ കാലത്തെ ജൂതകുടിയിരിപ്പുകളായിരുന്നു ഇത്. പടിഞ്ഞാറേക്ക് കുറച്ചു ദൂരം അകലെയാണ് കൃഷ്ണങ്കോട്ട, കൊടുങ്ങല്ലൂര്‍ എന്നിവ. ഇവിടങ്ങളിലൂടെ അവര്‍ കച്ചവടം നടത്തിവന്നിരുന്നു. ജൂതന്മാര്‍ ഇവിടത്തെ സമ്പദ് വ്യവസ്ഥക്ക് കാര്യമയ സംഭാവനകള്‍ ഒന്നും തന്നെ സംഭാവന ചെയ്തിരുന്നില്ല. എന്നല്‍ ഇതിന് മാറ്റം വന്നത് ക്രി.വ. 1550-ല്‍ യേശൂയി പാതിരിമാര്‍(ജെസ്യൂട്ട്) പോര്‍ട്ടുഗീസ് കാരോടൊപ്പം ഇവിടേ വന്നതോടേയാണ്. അവര്‍ തോമാശ്ലീഹയുടെ പേരില്‍ അമ്പഴക്കാട്ട് പള്ളിയും സെമിനാരിയും സ്ഥാപിച്ചു. മതപ്രവര്‍ത്ഥനങ്ങളും പട്ടപ്പഠിപ്പും നടത്തി വന്നു. അവര്‍ അടുത്തുള്ള പ്രദേശത്ത് വി. പോളിന്റെ നാമത്റ്റില്‍ ഒരു പള്ളിയും ആശ്രമവും പണികഴിപ്പിച്ചു. ഈ പ്രദേശം സെന്റ് പോള്‍ ഊര്‍ എന്നും പിന്നീട് സാമ്പാളൂര്‍ എന്നും ആയിത്തീര്‍ന്നു. അര്‍ണ്ണോസ്‌പാതിരി ആന്‍ഡി ഫ്രേയര്‍ തുടങ്ങിയവര്‍ ഇവിടെ താമസിച്ച് പ്രവര്‍ത്തനം നടത്തി.