New Immissions/Updates:
boundless - educate - edutalab - empatico - es-ebooks - es16 - fr16 - fsfiles - hesperian - solidaria - wikipediaforschools
- wikipediaforschoolses - wikipediaforschoolsfr - wikipediaforschoolspt - worldmap -

See also: Liber Liber - Libro Parlato - Liber Musica  - Manuzio -  Liber Liber ISO Files - Alphabetical Order - Multivolume ZIP Complete Archive - PDF Files - OGG Music Files -

PROJECT GUTENBERG HTML: Volume I - Volume II - Volume III - Volume IV - Volume V - Volume VI - Volume VII - Volume VIII - Volume IX

Ascolta ""Volevo solo fare un audiolibro"" su Spreaker.
CLASSICISTRANIERI HOME PAGE - YOUTUBE CHANNEL
Privacy Policy Cookie Policy Terms and Conditions
കൊടുങ്ങല്ലൂര്‍ - വിക്കിപീഡിയ

കൊടുങ്ങല്ലൂര്‍

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.


കൊടുങ്ങല്ലൂര്‍

കൊടുങ്ങല്ലൂര്‍
വിക്കിമാപ്പിയ‌ -- 10.22° N 76.20° E
ഭൂമിശാസ്ത്ര പ്രാധാന്യം പട്ടണം
രാജ്യം ഇന്ത്യ
സംസ്ഥാനം കേരളം
ജില്ല തൃശൂര്‍
ഭരണസ്ഥാപനങ്ങള്‍ നഗരസഭ
ചെയര്‍മാന്‍
വിസ്തീര്‍ണ്ണം ചതുരശ്ര കിലോമീറ്റര്‍
ജനസംഖ്യ
ജനസാന്ദ്രത /ച.കി.മീ
കോഡുകള്‍
  • തപാല്‍
  • ടെലിഫോണ്‍
 

+91 480
സമയമേഖല UTC +5:30
പ്രധാന ആകര്‍ഷണങ്ങള്‍

തൃശൂര്‍ ജില്ലയുടെ തെക്കുപടിഞ്ഞാറന്‍ അതിര്‍ത്തിയിലുള്ള ഇടത്തരം പട്ടണമാണ് കൊടുങ്ങല്ലൂര്‍‌ (ഇംഗ്ലീഷ്- Kodungallore അഥവാ Cranganore). നിറയെ തോടുകളും ജലാശയങ്ങളും നദികളും ഉള്ള ഈ സ്ഥലത്തിന്റെ പടിഞ്ഞാറെ അതിര്‍ത്തി അറബിക്കടലാണ്‌. ഇന്ത്യയിലെ ആദ്യത്തെ മുസ്ലീം പള്ളി, തോമാശ്ലീഹ ആദ്യമായി വന്നസ്ഥലം. ആദ്യത്തെ ക്രിസ്ത്യന്‍ പള്ളി, മധുര ചുട്ടെരിച്ച കണ്ണകിയുടെ പേരില്‍ ചേരന്‍ ചെങ്കുട്ടുവന്‍ നിര്‍മ്മിച്ച അതിപുരാതനമായ ക്ഷേത്രം. ഭരണി ഉത്‌സവം എന്നിവയാല്‍ പ്രശസ്ഥമാണ്. ചേരമാന്‍ പെരുമാള്‍മാരുടെ തലസ്ഥാനമായിരുന്നു കൊടുങ്ങല്ലൂര്‍. പ്രശസ്ഥ നിമിഷകവിയായ കൊടുങ്ങല്ലൂര്‍ കുഞ്ഞിക്കുട്ടന്‍ തമ്പുരാന്‍ കൊടുങ്ങല്ലൂരാണ് ജീവിച്ചിരുന്നത്.

പഴയകാലത്തെ തുറമുഖമായിരുന്ന മുസിരിസ് കൊടുങ്ങല്ലൂരായിരുന്നു എന്ന് ചരിത്രകാരന്മാര്‍ വിശ്വസിച്ചിരുന്നു. എന്നാല്‍ അതിനെ പിന്താങ്ങുന്ന ശക്തമായ തെളിവുകള്‍ ലഭിച്ചിരുന്നില്ല. 1945-ലും1967-ലും നടന്ന ഗവേഷണങ്ങളില്‍ നിന്ന് 12-ആം നൂറ്റാണ്ടിലെ തെളിവുകള്‍ മാത്രമാണ് ലഭിച്ചത്. എന്നാല്‍ അടുത്തകാലത്ത് വടക്കന്‍ പറവൂരില്‍ നടന്ന പുരാവസ്തു ഖനനവും കിട്ടിയ തെളിവുകളും മുസിരിസ് കൊടുങ്ങല്ലൂരിനടുത്തുള്ള ഈ പട്ടണത്തിലായിരിക്കണം എന്നും 1342-ലെ പെരിയാര്‍ വെള്ളപ്പൊക്കത്തില്‍ നദിയുടെ സ്ഥാനം മാറിയതായിരിക്കാം എന്നും ഉള്ള സിദ്ധാന്തത്തിന് ദൃഡത നല്‍കുന്നു. [1] കൊടുങ്ങല്ലൂരിലുള്ള ഇന്ത്യയിലെ ആദ്യത്തെ മുസ്ലീം പള്ളി, 629-ലാണ്‌ നിര്‍മ്മിക്കപ്പെട്ടത്‌. ജുമാ പ്രാര്‍ത്ഥനകള്‍ നടന്ന ലോകത്തിലെ രണ്ടാമത്തെ പള്ളിയുമാണ്‌ ഇത്.

ഉള്ളടക്കം

[തിരുത്തുക] പേരിനു പിന്നില്‍

മുസ്സിരിസ്സ്‌ ഇന്ത്യയിലെ എറ്റവും പ്രധാനപ്പെട്ട തുറമുഖം ആണെന്നു പ്ലിനി രേഖപ്പെടുത്തിയിട്ടുണ്ട്‌ [2]. വാല്‍മീകി രാമായണത്തില്‍ സുഗ്രീവന്‍ മുരചിപട്ടണം എന്നു വിശേഷിപ്പിച്ചതും ഇതു തന്നെയെന്നു കരുതുന്നു. സംഘകാല കൃതികളില്‍ ഇതു മുചിരിപട്ടണമായും കുലശേഖരന്‍‌മാരുടെ കാലത്ത്‌ മഹോദയപുരം എന്ന്,പിന്നത്തെ തമിഴര്‍ മകോതൈ, മഹൊതേവര്‍ പട്ടിനം എന്നുമ്മെല്ലമായിരിക്കാം വിളിച്ചിരുന്നത്‌ എന്നു ചരിത്രകാരന്മാര്‍ വിശ്വസിക്കുന്നു.

എന്നാല്‍ ഇന്നത്തെ പേരായ കൊടുങ്ങല്ലൂര്‍ എങ്ങനെ ഉണ്ടായി എന്നതിന് നിരവധി വ്യാഖ്യാനങ്ങള്‍ ഉണ്ട്.

  1. കാവ് നിന്നിരുന്ന ഈ സ്ഥലത്ത് കോഴിയെ കൊന്ന് (ബലി) കല്ല് മൂടുന്ന ചടങ്ങ് നടത്താറുണ്ട്. അത്തരം കല്ലുമായി ബന്ധപെട്ട് കൊടും കല്ലൂര്‍ എന്ന പേരാണ് ഇങ്ങനെയായത്. [3].
  2. കാളിയുടെ പ്രതിഷ്ഠയുള്ള ക്ഷേത്ര നിര്‍മ്മാണത്തിനു ശേഷം ഇതു കൊടുംകാളിയൂരായും പിന്നീടു വന്ന വിദേശീയര്‍ ക്രാങ്കനൂരായും അടുത്തിടെ കൊടുങ്ങല്ലൂരായും മാറി [4].
  3. കണ്ണകിയുടെ സാന്നിധ്യം മൂലം കൊടും നല്ലൂര്‍ എന്നു വിളിച്ചിരുന്നത് കൊടുങ്ങല്ലൂര്‍ ആയി.
  4. ഭയങ്കരമായ കൊലക്കളം എന്ന നിലയില്‍, (അതായത് സാമൂതിരിയും കൊച്ചീരാജാവും തമ്മില്‍) ശവങ്ങള്‍ കിടന്നിരുന്ന സ്ഥലം കൊടും കൊല്ലൂര്‍ എന്നത്. [5]
  5. പ്രാചീന സമുദ്രസഞ്ചാരികളുടെ വര്‍ഗ്ഗമായ കോളുകള്‍ ഇവിടെ ധാരാളമായി കുടിയേറി പാര്‍ത്തിരുന്നു, അങ്ങനെ കൊടും കോളൂര്‍ കൊടുങ്ങല്ലൂര്‍ ആയി പരിണമിച്ചു. [6].
  6. എന്നാല്‍ ചരിത്രകാരനായ വി.വി.കെ. വാലത്തിന്‍റെ അഭിപ്രായത്തില്‍ കണ്ണകിയുടെ പ്രതിഷ്ഠ നടത്താന്‍ ചേരന്‍ ചെങ്കുട്ടുവന്‍ ഹിമാലയത്തില്‍ നിന്ന് കൊണ്ടുവന്നു എന്നു പറയുന്ന കൊടും കല്ല് അഥവാ പാറയില്‍ നിന്നോ, ജൈനക്ഷേത്രങ്ങള്‍ക്ക് പൊതുവേ പറയുന്ന കല്ല് എന്ന വാക്കില്‍ നിന്നോ ആയിരിക്കണം(കല്ല് എന്നാല്‍ ക്ഷേത്രം- ജൈന ക്ഷേത്രങ്ങളില്‍ വച്ചേറ്റവും വലുത് കൊടും കല്ല്) കൊടുങ്ങല്ലൂര്‍ ഉണ്ടായത്. [7].

കേരള നരവംശ ശാസ്ത്രശാഖ മുസിരിസിനെ കണ്ടെത്താനായി 2007 ഫെബ്രുവരി മാസം തുടങ്ങിയ ഉദ്ഖനനങ്ങളില്‍ നിന്ന് കൊടുങ്ങല്ലൂര്‍ തെക്കു പറവൂരു നിന്നും റോമാക്കാരുടെ കാലത്തേതു പോലുള്ള ചുടുകട്ടകള്‍ കൊണ്ടുള്ള വീടുകളും, മറ്റൊരിടത്തു നിന്നും പുരാതന കാലത്തേത് എന്ന് സംശയിക്കപ്പെടുന്ന പടികള്‍ ഉള്ള കടവുകളും വഞ്ചിയും കണ്ടെത്തുകയുണ്ടായി. കൂടുതല്‍ പര്യവേഷണം നടന്നുകൊണ്ടിരിക്കുകയാണ്. [8]

[തിരുത്തുക] ചരിത്രം

ചേരമാന്‍ പള്ളി. ഇന്ത്യയിലെ ആദ്യത്തെ മുസ്ലീം പള്ളിയാണ്
ചേരമാന്‍ പള്ളി. ഇന്ത്യയിലെ ആദ്യത്തെ മുസ്ലീം പള്ളിയാണ്

കേരളവുമായി റോമാക്കാരും, ഈജിപ്ത്യരും, യവനരും ക്രി.മു. 40-മാണ്ടു മുതല്‍ക്കെ വ്യാപാര ബന്ധങ്ങള്‍ ഉണ്ടായിരുന്നുവെന്നു കാണാം. കേരളത്തില്‍ നിന്നും പ്രധാനമായും കുരുമുളകാണ്‌ അവര്‍ വങ്ങിയിരുന്നത്‌. കുരുമുളകിന് യവനപ്രിയ എന്ന പേര്‍ വന്നത് അതുകൊണ്ടാണ്. വളരെ നേര്‍ത്ത തുണിത്തരങ്ങളും കൊടുങ്ങല്ലൂരില്‍നിന്നും കയറ്റി അയച്ചിരുന്നു. ചേരനാടായിരുന്നു മറ്റ്‌ തമിഴ്‌ രാജ്യങ്ങളെക്കാള്‍ കൂടുതല് ഫലഭുയിഷ്ഠവും സമാധാനപൂര്‍ണവും. പാശ്ചാത്യര്‍ക്ക്‌ എളുപ്പം എത്തിച്ചേരാന്‍ കഴിയുന്നതുമായ രാജ്യമെന്ന്‌ വാമിംഗ്‌ടന്‍ തന്റെ 'ഇന്ത്യയും റോമുമായുള്ള വാണിജ്യബന്‌ധം' എന്ന കൃതിയില്‍ പറയുന്നു. എന്നാല്‍ അടുത്തുള്ള കോയമ്പത്തൂരില്‍ നിന്നും മറ്റും മുത്ത്‌, വൈഡൂര്യം എന്നിവയും ഇവിടെയെത്തിയിരുന്നു. കൊടുങ്ങല്ലൂരില്‍ അഗസ്റ്റസിന്റെ ക്ഷേത്രമുള്ളതായി വരെ ടോളമി സൂചിപ്പിക്കുന്നുണ്ട്‌ [9]. ക്രി.മു. 40 മുതല്‍ ക്രി.പി. 68 വരെ, അതായതു നീറോ ചക്രവര്‍ത്തിയുടെ കാലം വരെ വ്യാപാരങ്ങള്‍ സമൃദ്ധമായി നടന്നിരുന്നു. എന്നാല്‍ കറക്കുളയുടെ (കലിഗുള) കാലത്ത്‌, ക്രി.വ. 217-ഓടെ വ്യാപാരബന്ധങ്ങള്‍ തീരെ ഇല്ലാതാവുകയും പിന്നിട്‌ ബൈസാന്റിയന്‍ കാലത്ത്‌ വിണ്ടും പച്ച പിടിയ്ക്കുകയും ചെയ്തു. അക്കാലത്തെല്ലം ഇതു തമിഴ്‌ ചേര രാജാവായിരുന്ന കേരബത്രാസിന്റെ ഭരണത്തിന്‍ കീഴിലായിരുന്നു. ഇവരുടെ സാമന്തന്മാരായി പലരും ഇവിടം നോക്കി നടത്തിയിരുന്നു.[10]. മേല്‍ പറഞ്ഞവ കൂടാതെ ആനക്കൊമ്പ്‌, പട്ടുതുണികള്‍, വെറ്റില, അടയ്ക്ക, ആമത്തോട്‌ എന്നിവയും ഇവിടെനിന്ന് കയറ്റി അയച്ചിരുന്നു. ഇതില്‍ ചില ചരക്കുകള്‍ പാണ്ടിനാട്ടില്‍നിന്ന്‌ വന്നിരുന്നവയാണ്‌. [11]

കൊടുങ്ങല്ലൂരു നിന്നു കോയമ്പത്തൂരിലേയ്ക്കും ചേര തലസ്ഥാനമായ കരൂരിലേക്കും വര്‍ത്തക ഗതാഗതച്ചാലുകള്‍ അക്കാലത്തു നിലവില്‍ നിന്നിരുന്നു. അടുത്തുള്ള മറ്റൊരു തുറമുഖമായിരുന്നു തിണ്ടിസ്‌. ഇവിടെ നിന്നും ചരക്കുകള്‍ കയറ്റി അയക്കപ്പെട്ടിരുന്നു. അക്കാലത്തെ മറ്റു തുറമുഖങ്ങള്‍ നെല്‍ക്കിണ്ട (നീണ്ടകര), ബറക്കേ (പുറക്കാട്‌), ബലൈത (വര്‍ക്കലയോ വിഴിഞ്ഞമോ), നൗറ(കണ്ണൂര്‍?), വാകൈ, പന്തര്‍ എന്നിവയായിരുന്നു.[12]. [13]

യവനര്‍  പണ്ട് ഇന്ത്യയില്‍ വന്നിരിക്കാവുന്ന പാത
യവനര്‍ പണ്ട് ഇന്ത്യയില്‍ വന്നിരിക്കാവുന്ന പാത


ചേര രാജാകന്മാര്‍ നേരിട്ടു ഭരണം നടത്താതെ നാടുവഴികളെക്കൊണ്ടും മറ്റും ഭരണം നടത്തുകയും വ്യാപാര ബന്ധങ്ങള്‍ മുറിഞ്ഞതോടെ അപ്രസക്തമായ ഇവിടം പിന്നീട്‌ ചേര രജാക്കന്മാരുടെ സാമന്തന്മാര്‍ കുലശേഖരന്‍ എന്ന സ്ഥാനപ്പേരു സ്വീകരിച്ചു ഭരണം തുടര്‍ന്നിരിക്കാം എന്നും വിശ്വസിക്കുന്നു. കുലശേഖര ആഴ്‌വര്‍ തൊട്ട്‌ രാമവര്‍മ്മ കുലശേഖരന്‍ വരെ പതിമൂന്നു കുലശേഖരന്മാരാണ്‌ മൂന്നു നൂറ്റാണ്ടുകാലം ഇവിടം ഭരിച്ചിരുന്നത്‌.[14] (ക്രി.പി.800-1102) ചോളന്മാരുടെ ആക്രമണങ്ങളെ തുരത്താന്‍ ചാവേറ്റു പടയെ സൃഷ്ടിച്ചത്‌ അവസ്സാനത്തെ കുലശെഖരനായിരുന്ന രാമവര്‍മ്മ കുലശേഖരനായിരുന്നു. ഇദ്ദേഹം പിന്നിട്‌ കൊല്ലം ആസ്ഥാനമാക്കി പുതിയൊരു രാജ്യം ആരംഭിയ്ക്കുകയും പില്‍ക്കാലത്തു വേണാട്‌ എന്നറിയപ്പെടുകയ്യും ചെയ്തു.

പ്രവാചകനായ മുഹമ്മദ് നബിയുടെ കാലത്തിനു മുന്‍പേ തന്നെ അറബികള്‍ കേരളത്തില്‍ വ്യാപാരത്തില്‍ ഏര്‍പ്പെട്ടിരുന്നു. ഇവരുടെ പ്രധാന കേന്ദ്രം കൊടുങ്ങല്ലൂരായിരുന്നു. ഒടുവിലത്തെ രാജാവായിരുന്ന ചേരമാന്‍ പെരുമാള്‍ ഇസ്ലാം മതം സ്വീകരിക്കുകയും ഹജ്ജിനു പോകുകയും ചെയ്തു എന്നും ഐതിഹ്യമുണ്ട്‌. അക്കാലത്തു നിര്‍മ്മിക്കപ്പെട്ട ചേരമാന്‍ ജുമാ മസ്ജിദ്‌ എന്നിന്നറിയപ്പെടുന്ന ഇന്ത്യയിലെ ആദ്യത്തെ മുസ്ലീം പള്ളി കേരളീയ ശൈലിയും പാരമ്പര്യവും ഉള്‍ക്കൊണ്ടുകൊണ്ടാണു നിര്‍മ്മിക്കപ്പെട്ടിരിക്കുന്നത്‌. അറേബ്യയില്‍ നിന്നു വന്ന മാലിക്‌ ഇബ്‌ അനു ദീനാര്‍ എന്ന മുസ്ലീം സിദ്ധന്‍ പെരുമാളിന്റെ സഹായത്തോടെ നിര്‍മ്മിച്ചതാണിത്‌. അദ്ദേഹം നിര്‍മ്മിച്ചു എന്നു കരുതുന്ന മറ്റു എട്ടു പള്ളികള്‍ കൊല്ലം, കാസര്‍ഗോഡ്‌, ശ്രീകണ്ഠേശ്വരം, വളര്‍പട്ടണം, മടായി, ധര്‍മ്മടം, പന്തലായിനിക്കൊല്ലം,ചാലിയം എന്നിവിടങ്ങളിലാണ്‌ [15].

 പോര്‍ട്ടുഗീസുകാര്‍ 1503-ല്‍ കൊടുങ്ങല്ലൂരിലെ കോട്ടപ്പുറത്ത് നദിയുടെ തീരത്ത് നിര്‍മ്മിച്ച കോട്ടയുടെ അവശിഷ്ടങ്ങള്‍, പശ്ചാത്തലത്തില്‍ കോട്ടപ്പുറം പുഴയും കാണാം
പോര്‍ട്ടുഗീസുകാര്‍ 1503-ല്‍ കൊടുങ്ങല്ലൂരിലെ കോട്ടപ്പുറത്ത് നദിയുടെ തീരത്ത് നിര്‍മ്മിച്ച കോട്ടയുടെ അവശിഷ്ടങ്ങള്‍, പശ്ചാത്തലത്തില്‍ കോട്ടപ്പുറം പുഴയും കാണാം

1498-ല്‍ കേരളത്തിലെത്തിയ പോര്‍ട്ടുഗീസുകാര്‍ 1503-ല്‍ കൊച്ചിരാജാവിന്‍റെ സഹായത്തോടേ കോട്ടപ്പുറം, പള്ളിപ്പുറം എന്നിവിടങ്ങളില്‍ കോട്ടകള്‍ പണിതു. ഇതിന് നേതൃത്വം നല്‍കിയത് വാസ്കോ ഡ ഗാമ എന്ന പ്രസിദ്ധ വൈസ്രോയിയാണ്. ഇത് 17-ആം നൂറ്റാണ്ടില്‍ ഡച്ചുകാരുടെ കയ്യിലായി. പിന്നീട് 1790-ല്‍ ടിപ്പു സുല്‍ത്താന്‍ പിടിച്ചെടുക്കുകയും ചെയ്തു. പിന്നീട് സാമൂതിരിയും ഈ കോട്ട നശിപ്പിച്ചവരുടെ കൂട്ടത്തില്‍ പെടുന്നു.

 പോര്‍ട്ടുഗീസ് കോട്ടയുടെ അവശിഷ്ടങ്ങളും 1909 ല് കൊച്ചി സര്‍ക്കാര്‍ സ്ഥാപിച്ച സ്മാരകമായ സ്ഥൂപവും
പോര്‍ട്ടുഗീസ് കോട്ടയുടെ അവശിഷ്ടങ്ങളും 1909 ല് കൊച്ചി സര്‍ക്കാര്‍ സ്ഥാപിച്ച സ്മാരകമായ സ്ഥൂപവും

1565 ല്‍ യഹൂദന്മാര്‍ പോര്‍ച്ചുഗീസുകാരുടെ ഉപദ്രവം സഹിക്കവയ്യാതായപ്പോള്‍ കൊടുങ്ങല്ലൂര്‍ വിട്ട്‌ കൊച്ചിയിലേക്ക്‌ പൊയി. ഈ കുടിമാറ്റത്തിനു ശേഷമാണു മട്ടാഞ്ചേരിയിലെ പ്രസിദ്ധമായ ജൂത സിനഗോഗ്‌ (1567)നിര്‍മ്മിക്കപ്പെട്ടിരിക്കുന്നത്‌. [ഉദയംപേരൂര്‍ സുന്നഹദോസ്‌]](1559) നടന്നത് കൊടുങ്ങല്ലൂരിനു തെക്കാണ്‌. ഇക്കാലത്ത് ‌ ഒരു വിഭാഗം ക്രിസ്ത്യാനികള്‍ പോര്‍ച്ചുഗീസുകാരുടെ സ്വാധീനത്തിലായിരുന്നു, കേരളത്തിലെ മറ്റൊരു വിഭാഗം ക്രിസ്ത്യാനികളെ കത്തോലിക്ക സഭയിലേക്ക് ചേര്‍ക്കാന്‍ ഈ സുന്നഹദോസിന് സാധിച്ചു.

[തിരുത്തുക] ഭൂമിശാസ്ത്രം

[തിരുത്തുക] ആരാധനാലയങള്‍

കൊടുങ്ങല്ലൂരിലെ ശ്രീ കുരുംബ ഭഗവതി ക്ഷേത്രം ലോക പ്രസിദ്ധമാണ്‌.സംഘകാലത്ത് നിര്‍മ്മിക്കപ്പെട്ട ഈ ക്ഷേത്രം നിര്‍മ്മിച്ചത് ചേരന്‍ ചെങ്കുട്ടുവനാണ്‌. [16] പത്തിനിക്കടവുള്‍ എന്നാണ് കണ്ണകിയെ വിശേഷിപ്പിച്ചിരുന്നത്. കണ്ണകിയുടെ വിഗ്രഹം കൊത്തിയെടുക്കുന്നതിനുള്ള കല്ല് അനേകം രാജാകന്മാരെ കീഴ്പ്പെടുത്തിയ ശേഷം ഹിമാലയത്തില്‍ നിന്നാണ് കൊണ്ടുവന്നത്. ഇതിന്‍റെ പ്രതിഷ്ഠാചടങ്ങുകളില്‍ അനേകം രാജാക്കന്മാര്‍ പങ്കെടുത്തീരുന്നു. സിലോണിലെ ഗജബാഹു ഒന്നാമന്‍ അവരില്‍ ഒരാളാണ്. ഭരണി ഉത്സവത്തിനോടനുബന്ധിച്ചു നടക്കുന്ന കോഴിക്കല്ലു മൂടല്‍, കാവുതീണ്ടല്‍, തെറിപ്പാട്ട് എന്നിവയാണ്‌ ഈ ക്ഷേത്രത്തിന്‌ പ്രസിദ്ധി നേടിക്കൊടുത്തത്. ഭരണിപ്പാട്ട് എന്നറിയപ്പെടുന്ന അശ്ലീലച്ചുവയുള്ള ഈ പാട്ടുകള്‍ പഴയകാലത്ത് ഇവിടെ താവളമാക്കിയ ജൈനസന്യാസിമാരെ കുടിയൊഴിപ്പിക്കാനായി ആര്യമേധാവികള്‍ വികസിപ്പിച്ചെടുത്ത ഒരു വഴിയാണെന്നു കരുതുന്നു. ഈ ക്ഷേത്രം ആദ്യം ദ്രാവിഡന്മാരുടേതായിരുന്നു. പ്രതിഷ്ഠ നടത്തിയ രാജാവും ദ്രാവിഡന്‍ തന്നെ. ദ്രാവിഡരുടെ കുരുമ്പയായിരുന്നു പ്രതിഷ്ഠ. പിന്നീട് ജൈനമതത്തിന്‍റെ സ്വാധീനം ഉണ്ടായി. ശൈവമതത്തിന്റെ പ്രചാരത്തോടെ ഇത് ഭഗവതിയ്ക്ക് വഴിമാറി. കണ്ണകി പാര്‍വതിയുടേയും കാളിയുടേയും പര്യായമായി മാറിയത് ജൈനമതക്കാര്‍ പോയതിനു ശേഷമാണ്. [17] അങ്ങനെ പഴയ ഉടമസ്ഥരായ ദ്രാവിഡര്‍ അയിത്തക്കാരും അസ്പ്രശ്യരുമായി പുറന്തള്ളപ്പെട്ടു. എങ്കിലും ആര്യ ദ്രാവിഡ സംസ്കാരത്തിന്‍റെ സഹിഷ്ണുതയുടെ പ്രതീകമായി ആണ്ടിലൊരിക്കല്‍ കാവു സന്ദര്‍ശിക്കാനുള്ള അവസരം അവര്‍ക്ക് നല്കപ്പെട്ടു. ഇതാണ് കാവുതീണ്ടല്‍.

[തിരുത്തുക] വാണിജ്യവ്യവസായങ്ങള്‍

[തിരുത്തുക] പ്രമാണാധാരസൂചി

  1. "മുസിരിസിനായുള്ള വേട്ട (ഹണ്ടിങ്ങ് ഫോര്‍ മുസിരിസ്)", ദ ഹിന്ദു, 2004-03-28. ശേഖരിച്ച തീയതി: 2007-04-04. (ഭാഷ: ഇംഗ്ലീഷ്)
  2. പ്ലീനി ദി എല്‍ഡര്‍- നാച്ചുറല്‍ ഹിസ്റ്ററി വാല്യം 2 താള് 419
  3. മിത്തിക്ക് സൊസൈറ്റി, ക്വാര്‍ട്ടറ്ലി ജേര്‍ണല്‍ 19ത് വാല്യം പ്രതിപാദിച്ചിരിക്കുന്നത്. വി.വി.കെ. വാലത്ത്, കേരളത്തിലെ സ്ഥല ചരിത്രങ്ങള്‍- തൃശ്ശൂ ര്‍ജില്ല., കേരളസാഹിത്യ അക്കാദമി. രണ്ടാം എഡിഷന്‍ 1992.
  4. കേരള സംസ്കാര ദര്‍ശനം. പ്രൊഫ. കിളിമാനൂര്‍ വിശ്വംഭരന്‍. ജൂലായ്‌ 1990. കാഞ്ചനഗിരി ബുക്സ്‌ കിളിമനൂര്‍, കേരള
  5. വിശ്വവിജ്ഞാനകോശം, വാല്യം 6, ഏട്, 790. എന്‍.ബി.എസ്.
  6. പ്രൊഫ. എസ്. വെങ്കിടേശ്വരയ്യര്‍, The ramavarma Research institute bullettin. vol. 1, no:1, 1930 page 35. പ്രതിപാദിച്ചിരിക്കുന്നത്. വി.വി.കെ. വാലത്ത്, കേരളത്തിലെ സ്ഥല ചരിത്രങ്ങള്‍- തൃശ്ശൂ ര്‍ജില്ല., കേരളസാഹിത്യ അക്കാദമി. രണ്ടാം എഡിഷന്‍ 1992.
  7. .വി.വി.കെ. വാലത്ത്, കേരളത്തിലെ സ്ഥല ചരിത്രങ്ങള്‍- തൃശ്ശൂ ര്‍ജില്ല., കേരളസാഹിത്യ അക്കാദമി. രണ്ടാം എഡിഷന്‍ 1992.
  8. സ്വന്തം ലേഖകന്‍, മാതൃഭൂമി ദിനപത്രം. പേജ് 3 2007 മാര്‍ച്ച് 27 തൃശ്ശൂര്‍ പതിപ്പ്.
  9. Ptolemy's Geography- Indian antiquity, Vol XII 1884, Page 328
  10. ജാതി വ്യവസ്ഥയും കേരള ചരിത്രവും. പി.കെ. ബാലകൃഷണന്‍ ജൂണ്‍ 2005, കറന്റ്‌ ബൂക്സ്‌ തൃശ്ശൂര്‍. ISBN 81-226-0468-4
  11. പുരാതന ദക്ഷിണേന്ത്യയെപ്പറ്റിയുള്ള കൃഷ്‌ണസ്വാമി അയ്യങ്കാരുടെ കൃതി, വാല്യം 2, പുറം-680.
  12. കേരള സംസ്കാര ദര്‍ശനം. പ്രൊഫ. കിളിമാനൂര്‍ വിശ്വംഭരന്‍. ജൂലായ്‌ 1990. കാഞ്ചനഗിരി ബുക്സ്‌ കിളിമനൂര്‍, കേരള
  13. പി.കെ. ബാലകൃഷ്ണന്‍., ജാതിവ്യ്വസ്ഥയും കേരള ചരിത്രവും; 2005 കറന്‍റ് ബുക്സ്. തൃശൂര്‍. ISBN 81-226-0468-4
  14. http://hriday.org/history/kerala.html
  15. കേരള സംസ്കാര ദര്‍ശനം. പ്രൊഫ. കിളിമാനൂര്‍ വിശ്വംഭരന്‍. ജൂലായ്‌ 1990. ഏടുകള്‍ 31. കാഞ്ചനഗിരി ബുക്സ്‌ കിളിമനൂര്‍, കേരള
  16. എ. ശ്രീധരമേനോന്‍, കേരളശില്പികള്‍. ഏടുകള്‍ 18-19, നാഷണല്‍ ബുക്ക് സ്റ്റാള്‍ കോട്ടയം 1988
  17. കേരള സംസ്കാര ദര്‍ശനം. പ്രൊഫ. കിളിമാനൂര്‍ വിശ്വംഭരന്‍. ജൂലായ്‌ 1990. ഏട് 304. കാഞ്ചനഗിരി ബുക്സ്‌ കിളിമനൂര്‍, കേരള

[തിരുത്തുക] കുറിപ്പുകള്‍

[തിരുത്തുക] മറ്റു വലക്കണ്ണികള്‍


തൃശ്ശൂരിലെ പ്രധാന സ്ഥലങ്ങള്‍‍
അയ്യന്തോള്‍‌ | മണ്ണുത്തി | ഒളരിക്കര | ഒല്ലൂര്‍ | ആമ്പല്ലൂര്‍ | അടാട്ട് | കേച്ചേരി | കുന്നം കുളം | ഗുരുവായൂര്‍ | ചാവക്കാട് | ചേറ്റുവ | കാഞ്ഞാണി | വാടാ‍നപ്പിള്ളി | തൃപ്രയാര്‍ | ചേര്‍പ്പ് | ഊരകം | പട്ടിക്കാട് | വടക്കാഞ്ചേരി | ചേലക്കര | ചെറുത്തുരുത്തി |കൊടകര | പുതുക്കാട് | മാള | പെരിങ്ങോട്ടുകര | ചാലക്കുടി | ഇരിങ്ങാലക്കുട | കൊടുങ്ങല്ലൂര്‍

Static Wikipedia (no images)

aa - ab - af - ak - als - am - an - ang - ar - arc - as - ast - av - ay - az - ba - bar - bat_smg - bcl - be - be_x_old - bg - bh - bi - bm - bn - bo - bpy - br - bs - bug - bxr - ca - cbk_zam - cdo - ce - ceb - ch - cho - chr - chy - co - cr - crh - cs - csb - cu - cv - cy - da - de - diq - dsb - dv - dz - ee - el - eml - en - eo - es - et - eu - ext - fa - ff - fi - fiu_vro - fj - fo - fr - frp - fur - fy - ga - gan - gd - gl - glk - gn - got - gu - gv - ha - hak - haw - he - hi - hif - ho - hr - hsb - ht - hu - hy - hz - ia - id - ie - ig - ii - ik - ilo - io - is - it - iu - ja - jbo - jv - ka - kaa - kab - kg - ki - kj - kk - kl - km - kn - ko - kr - ks - ksh - ku - kv - kw - ky - la - lad - lb - lbe - lg - li - lij - lmo - ln - lo - lt - lv - map_bms - mdf - mg - mh - mi - mk - ml - mn - mo - mr - mt - mus - my - myv - mzn - na - nah - nap - nds - nds_nl - ne - new - ng - nl - nn - no - nov - nrm - nv - ny - oc - om - or - os - pa - pag - pam - pap - pdc - pi - pih - pl - pms - ps - pt - qu - quality - rm - rmy - rn - ro - roa_rup - roa_tara - ru - rw - sa - sah - sc - scn - sco - sd - se - sg - sh - si - simple - sk - sl - sm - sn - so - sr - srn - ss - st - stq - su - sv - sw - szl - ta - te - tet - tg - th - ti - tk - tl - tlh - tn - to - tpi - tr - ts - tt - tum - tw - ty - udm - ug - uk - ur - uz - ve - vec - vi - vls - vo - wa - war - wo - wuu - xal - xh - yi - yo - za - zea - zh - zh_classical - zh_min_nan - zh_yue - zu -

Static Wikipedia 2007 (no images)

aa - ab - af - ak - als - am - an - ang - ar - arc - as - ast - av - ay - az - ba - bar - bat_smg - bcl - be - be_x_old - bg - bh - bi - bm - bn - bo - bpy - br - bs - bug - bxr - ca - cbk_zam - cdo - ce - ceb - ch - cho - chr - chy - co - cr - crh - cs - csb - cu - cv - cy - da - de - diq - dsb - dv - dz - ee - el - eml - en - eo - es - et - eu - ext - fa - ff - fi - fiu_vro - fj - fo - fr - frp - fur - fy - ga - gan - gd - gl - glk - gn - got - gu - gv - ha - hak - haw - he - hi - hif - ho - hr - hsb - ht - hu - hy - hz - ia - id - ie - ig - ii - ik - ilo - io - is - it - iu - ja - jbo - jv - ka - kaa - kab - kg - ki - kj - kk - kl - km - kn - ko - kr - ks - ksh - ku - kv - kw - ky - la - lad - lb - lbe - lg - li - lij - lmo - ln - lo - lt - lv - map_bms - mdf - mg - mh - mi - mk - ml - mn - mo - mr - mt - mus - my - myv - mzn - na - nah - nap - nds - nds_nl - ne - new - ng - nl - nn - no - nov - nrm - nv - ny - oc - om - or - os - pa - pag - pam - pap - pdc - pi - pih - pl - pms - ps - pt - qu - quality - rm - rmy - rn - ro - roa_rup - roa_tara - ru - rw - sa - sah - sc - scn - sco - sd - se - sg - sh - si - simple - sk - sl - sm - sn - so - sr - srn - ss - st - stq - su - sv - sw - szl - ta - te - tet - tg - th - ti - tk - tl - tlh - tn - to - tpi - tr - ts - tt - tum - tw - ty - udm - ug - uk - ur - uz - ve - vec - vi - vls - vo - wa - war - wo - wuu - xal - xh - yi - yo - za - zea - zh - zh_classical - zh_min_nan - zh_yue - zu -

Static Wikipedia 2006 (no images)

aa - ab - af - ak - als - am - an - ang - ar - arc - as - ast - av - ay - az - ba - bar - bat_smg - bcl - be - be_x_old - bg - bh - bi - bm - bn - bo - bpy - br - bs - bug - bxr - ca - cbk_zam - cdo - ce - ceb - ch - cho - chr - chy - co - cr - crh - cs - csb - cu - cv - cy - da - de - diq - dsb - dv - dz - ee - el - eml - eo - es - et - eu - ext - fa - ff - fi - fiu_vro - fj - fo - fr - frp - fur - fy - ga - gan - gd - gl - glk - gn - got - gu - gv - ha - hak - haw - he - hi - hif - ho - hr - hsb - ht - hu - hy - hz - ia - id - ie - ig - ii - ik - ilo - io - is - it - iu - ja - jbo - jv - ka - kaa - kab - kg - ki - kj - kk - kl - km - kn - ko - kr - ks - ksh - ku - kv - kw - ky - la - lad - lb - lbe - lg - li - lij - lmo - ln - lo - lt - lv - map_bms - mdf - mg - mh - mi - mk - ml - mn - mo - mr - mt - mus - my - myv - mzn - na - nah - nap - nds - nds_nl - ne - new - ng - nl - nn - no - nov - nrm - nv - ny - oc - om - or - os - pa - pag - pam - pap - pdc - pi - pih - pl - pms - ps - pt - qu - quality - rm - rmy - rn - ro - roa_rup - roa_tara - ru - rw - sa - sah - sc - scn - sco - sd - se - sg - sh - si - simple - sk - sl - sm - sn - so - sr - srn - ss - st - stq - su - sv - sw - szl - ta - te - tet - tg - th - ti - tk - tl - tlh - tn - to - tpi - tr - ts - tt - tum - tw - ty - udm - ug - uk - ur - uz - ve - vec - vi - vls - vo - wa - war - wo - wuu - xal - xh - yi - yo - za - zea - zh - zh_classical - zh_min_nan - zh_yue - zu

Static Wikipedia February 2008 (no images)

aa - ab - af - ak - als - am - an - ang - ar - arc - as - ast - av - ay - az - ba - bar - bat_smg - bcl - be - be_x_old - bg - bh - bi - bm - bn - bo - bpy - br - bs - bug - bxr - ca - cbk_zam - cdo - ce - ceb - ch - cho - chr - chy - co - cr - crh - cs - csb - cu - cv - cy - da - de - diq - dsb - dv - dz - ee - el - eml - en - eo - es - et - eu - ext - fa - ff - fi - fiu_vro - fj - fo - fr - frp - fur - fy - ga - gan - gd - gl - glk - gn - got - gu - gv - ha - hak - haw - he - hi - hif - ho - hr - hsb - ht - hu - hy - hz - ia - id - ie - ig - ii - ik - ilo - io - is - it - iu - ja - jbo - jv - ka - kaa - kab - kg - ki - kj - kk - kl - km - kn - ko - kr - ks - ksh - ku - kv - kw - ky - la - lad - lb - lbe - lg - li - lij - lmo - ln - lo - lt - lv - map_bms - mdf - mg - mh - mi - mk - ml - mn - mo - mr - mt - mus - my - myv - mzn - na - nah - nap - nds - nds_nl - ne - new - ng - nl - nn - no - nov - nrm - nv - ny - oc - om - or - os - pa - pag - pam - pap - pdc - pi - pih - pl - pms - ps - pt - qu - quality - rm - rmy - rn - ro - roa_rup - roa_tara - ru - rw - sa - sah - sc - scn - sco - sd - se - sg - sh - si - simple - sk - sl - sm - sn - so - sr - srn - ss - st - stq - su - sv - sw - szl - ta - te - tet - tg - th - ti - tk - tl - tlh - tn - to - tpi - tr - ts - tt - tum - tw - ty - udm - ug - uk - ur - uz - ve - vec - vi - vls - vo - wa - war - wo - wuu - xal - xh - yi - yo - za - zea - zh - zh_classical - zh_min_nan - zh_yue - zu