ഓര്‍ഹാന്‍ പമുക്
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഓര്‍ഹാന്‍ പമുക് (ജ. ജൂണ്‍ 7, 1952, ഇസ്താംബുള്‍) നോബല്‍ പുരസ്കാര ജേതാവായ ടര്‍ക്കിഷ് എഴുത്തുകാരനാണ്. ഉത്തരാധുനിക സാഹിത്യത്തിന്റെ വക്താക്കളിലൊരാളായ പമുക് തുര്‍ക്കിയില്‍നിന്നുള്ള മുന്‍നിര എഴുത്തുകാരിലൊരാളാണ്. അദ്ദേഹത്തിന്റെ നോവലുകള്‍ നാല്പതിലേറെ വിദേശഭാഷകളിലേക്ക് വിവര്‍ത്തനം ചെയ്യപ്പെട്ടിട്ടുണ്ട്. 2006 ഒക്ടോബര്‍ 12നു സാഹിത്യത്തിനുള്ള നോബല്‍ പുരസ്കാര ജേതാവായി തിരഞ്ഞെടുക്കപ്പെട്ടു.
2002ല്‍ പ്രസിദ്ധീകൃതമായ് “മഞ്ഞ്” (Snow) എന്ന നോവലാണ് പമുകിന്റെ ഏറ്റവും ശ്രദ്ധേയമായ നോവല്‍. ഇസ്ലാമിക തത്വസംഹിതകളും പാശ്ചാത്യ സംസ്കാരവും തമ്മിലുള്ള സംഘര്‍ഷമാണ് നോവലിന്റെ പ്രമേയം. തുര്‍ക്കി യൂറോപ്യന്‍ യൂണിയനില്‍ ചേരാനുള്ള ശ്രമങ്ങള്‍ നടക്കുന്ന പശ്ചാത്തലത്തില്‍ പാശ്ചാത്യ മൂല്യങ്ങളും ഇസ്ലാമിക തത്വശാസ്ത്രങ്ങളും എങ്ങനെ ചേര്‍ന്നുപോകുമെന്ന സാധാരണ തുര്‍ക്കിക്കാരന്റെ ചിന്തകളാണ് നോവലിനെ ശ്രദ്ധേയമാക്കിയത്.
[തിരുത്തുക] പ്രധാന കൃതികള്‍
- വെണ്‍കോട്ട (The White Castle)
- കറുത്ത പുസ്തകം (The Black Book)
- പുതിയ ജീവിതം (The New Life)
- എന്റെ പേരു ചുവപ്പ് (My Name is Red)
- മഞ്ഞ് (Snow)
- ഇസ്താംബുള്‍:ഓര്‍മ്മകളും നഗരവും (Istanbul:Memories and the City)