കര്‍ക്കടകം
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
മലയാളം പഞ്ചാംഗത്തിലെ 12-ആമത്തെ മാസമാണ് കര്‍ക്കടകം. ജൂലൈ - ആഗസ്റ്റ് മാസങ്ങള്‍ക്ക് ഇടക്കായി ആണ് കര്‍ക്കടക മാസം വരിക. തമിഴ് മാസങ്ങള്‍ ആയ ആടി - ആവണി മാസങ്ങള്‍ക്ക് ഇടക്കാണ് കര്‍ക്കടകം.
കേരളത്തില്‍ കനത്ത മഴ ലഭിക്കുന്ന മാസമാണ് കര്‍ക്കടകം. അപ്രതീക്ഷിതമായി മഴപെയ്യുന്നു എന്നതിനാല്‍ "കള്ളക്കര്‍ക്കടകം" എന്ന ചൊല്ലുതന്നെ നിലവിലുണ്ട്. കാര്‍ഷികമേഖലയെ സംബന്ധിച്ചിടത്തോളം വരുമാനമൊന്നുമില്ലാത്ത കാലമായതിനാല്‍ "പഞ്ഞമാസം" എന്നും വിളിക്കപ്പെടുന്നു. ചില കുടുംബങ്ങളില്‍ പ്രായമായവര്‍ നടത്തിവരുന്ന ഒരു മാസം നീണ്ടുനില്‍ക്കുന്ന രാമായണം വായന ഈ മാസത്തിലാണ് നടത്താറുള്ളത്. അതിനാല്‍ കര്‍ക്കടകത്തിനെ രാമായണ മാസം എന്നും വിളിക്കുന്നു. സ്ത്രീകള്‍ ശരീരപുഷ്ടിക്കും ആരോഗ്യതത്തിുനുമായി ഔഷധകഞ്ഞി കഴിക്കുന്നതും ഈ മാസത്തിലാണ്.
മലയാള മാസങ്ങള്‍ | |
---|---|
ചിങ്ങം | കന്നി | തുലാം | വൃശ്ചികം | ധനു | മകരം | കുംഭം | മീനം | മേടം | ഇടവം | മിഥുനം | കര്‍ക്കിടകം |