കൊടുങ്ങല്ലൂര്‍ കോട്ട
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
1503-ല് പോര്‍ട്ടുഗീസുകാര്‍ നിര്‍മ്മിച്ച കോട്ട. കോട്ടപ്പുറം എന്ന സ്ഥലത്താണിത്. കൊച്ചിയില്‍ പോര്‍ച്ചുഗീസ് മേധാവിത്വത്തിന്റെ മുന്നു നെടും തൂണുകളിലൊന്നാണിത്. മറ്റു രണ്ടെണ്ണം 1503-ല്‍ നിര്‍മിച്ച ഇമ്മാനുമല്‍ കോട്ടയും, 1507-ലെ പള്ളിപ്പുറം കോട്ടയും (അയീകോട്ട) ആണ്.
കര-കടല്‍ മൂലമുള്ള ആക്രമണങ്ങളെ സമര്‍ത്ഥമായി ചെറുക്കാന്‍ സാധ്യമായ സ്ഥലത്താണ് ഇത് നിര്‍മ്മിച്ചത്. നിര്‍ത്തലാക്കിയ കോട്ടപ്പുറം ജെട്ടിക്ക് അല്‍പം കിഴക്കായി കൃഷ്ണങ്കോട്ടയുടെ പടിഞ്ഞാറായി ഒരു കോണിലാണ് ഇതിന്റെ സ്ഥാനം. ഒരു ചെറിയ കുന്നിന്‍ പുറം ഉള്‍പ്പെടുന്ന തരത്തിലാണ് ഇതിന്റെ നിര്‍മ്മാണം. അകത്ത് കൊത്തളങ്ങളും വെടിക്കോപ്പുശാലയും ഉണ്ട്.
[തിരുത്തുക] ചരിത്രം
പോര്‍ച്ചുഗീസ് കോട്ടകളില്‍ വച്ച് അതി ബലിഷ്ഠവും അജയ്യവുമായിരുന്നു ഈ കോട്ട. ഉര്‍ബാനോ ഫിയാല്‍ഹൊ ഫെറീറ എന്ന ഉദ്യോഗസ്ഥന്റെ കീഴിലായിരുന്നു കൊടുങ്ങല്ലൂര്‍ കോട്ട.
ബറ്റേവിയയിലെ ആസ്ഥാനത്തു നിന്നും കോട്ട പിടിക്കാനുള്ള കല്‍പ്പന ലഭിച്ച ഡച്ചുകാര്‍ കൊല്ലത്തു നിന്ന് കൊടുങ്ങല്ലൂരിലേയ്ക്ക് വന്നു. എന്നാല്‍ കൊച്ചീ രാജാവ് പാലിയത്തച്ചന്റെ നേതൃത്വത്തില്‍ 400 നായര്‍ പടയാളികളോടെൂപ്പം കോട്ടയില്‍ തമ്പടിച്ചിരുന്നു. ഡച്ചുകാര്‍ക്ക് സാമൂതിരി സഹായം ഉണ്ടായിരുന്നു.
ഡച്ചുകാര്‍ കര-കടല്‍ മാര്‍ഗ്ഗങ്ങള്‍ ഉപരോധിച്ചു, കോട്ടയ്ക്കടുത്തായി ഒരു തുരങ്കം നിര്‍മ്മിക്കാനാരംഭിച്ചു. എന്നാല്‍ പോര്‍ച്ചുഗീസുകാരുടെ പീരങ്കിക്കു മുന്നില്‍ അവര്‍ക്ക് പിടിച്ചു നില്‍ക്കാനായില്ല. ഡച്ചുകാര്‍ സന്ധിക്കപേക്ഷിച്ചെങ്കിലും ഫിയാല്‍ഹോ ആക്രമണം കൂറ്റുതല്‍ ശക്തിപ്പെടുത്തുകയാണ് ചെയ്തത്.
എന്നാല്‍ പാലിയത്തച്ചന്‍ പോര്‍ച്ചുഗീസുകാരെ ഒറ്റിക്കൊടുത്തു. കോട്ടയില്‍ നിന്ന് തന്ത്ര പൂര്‍വ്വം പുറത്തു കടന്ന പാലിയത്തച്ചന്‍ ഡച്ചുകാരെ സന്ധിച്ച് കോട്ടയില്‍ എളുപ്പം പ്രവേശിക്കാവുന്ന മാര്‍ഗ്ഗം പറഞ്ഞുകൊടുത്തു. 1662 ജനുവരി 15ന് ഡച്ചുകാര്‍ ആക്രമണം പുനരാരംഭിച്ചു. പീരങ്കി കൊണ്ട് കോട്ടയില്‍ വിള്ളലുണ്ടാക്കാനും അതു വഴി അകത്തേയ്ക്ക് കയറാനും അവര്‍ക്ക് കഴിഞ്ഞു. കോട്ടയുടെ പ്രധാന ഭാഗങ്ങള്‍ കൈക്കലാക്കിയതോടെ പോര്‍ച്ചുഗീസുകാര്‍ തോണികളില്‍ കയറി അമ്പഴക്കാട്ടെ സെമിനാരിയിലേക്ക് രക്ഷപ്പെട്ടു. ഫിയാല്‍ഹോ യും 200 പോര്‍ച്ചുഗീസ് പട്ടാളക്കാരും നൂറോളം നായര്‍ പടയാളികളും കൊല്ലപ്പെട്ടു.
പടപ്പാട്ട് എന്ന മലയാള കാവ്യത്തില്‍ ഈ യുദ്ധത്തെക്കുറിച്ച് വിശദമായി പരതിപാദിച്ചിരിക്കുന്നു. എന്നാല്‍ ഇത് എഴുതിയത് ആരെന്ന് അറിയെയില്ല. [1]
-
-
-
- " ആഴി തന്മദ്ധ്യേമരുവും കൊടുങ്ങല്ലൂര്‍
- ചൂഴെയടുത്തോ രമരാലു* മക്കാലം
- വെട്ടുമിടിപോലെ പൊട്ടും വെടിയൊടും
- കോട്ടപിടിപ്പാനതു തുടങ്ങിനാര്‍
- കൂട്ടം കലര്‍ന്ന പറങ്കിപ്പരിഷയും
- കൂട്ടം കൂടി വെടിവച്ചു തുടങ്ങിനാര്‍"
- " ആഴി തന്മദ്ധ്യേമരുവും കൊടുങ്ങല്ലൂര്‍
-
-
ഭൂമര സന്ദേശം എന്ന സംസ്കൃത കാവ്യത്തിലും കോട്ടയെ പറ്റിയുള്ള പരാമര്‍ശം ഉണ്ട്.
ടിപ്പിവിന്റെ പടയോട്ടക്കാലത്ത് കൊടുങ്ങല്ലൂര്‍ കോട്ട പള്ളിപ്പുറം കോട്ടയോടെൂപ്പം തിരുവിതാംകൂര്‍ രാജാവ് മാര്‍ത്താണ്ഡ വര്‍മ്മ ഡച്ചുകാരില്‍ നിന്ന് വിലയ്ക്കു വാങ്ങി. ഗത്യന്തരമില്ലാതെ ഡച്ചുകാര്‍ വിറ്റു എന്നു പറയാം. അവരെ അത്രയ്ക്ക് സമ്മര്‍ദ്ദത്തിലാക്കിയിരുന്ന മാര്‍ത്താണ്ഡ വര്‍മ്മ . ദളവാ കേശവ പിള്ളയാണ് ഇത് സാധിച്ചെടുത്തത് 964 മാണ്ട് കര്‍ക്കിടകം 19-നു" വെകുമാനപ്പെട്ട കുമ്പഞ്ഞി (ഡച്ചു കരന്‍)യുടെ പേര്‍ക്ക കൊടുങ്ങല്ലൂര്‍ കോട്ടയിലും മുനമ്പത്തും ആ തലങ്ങളിലുള്ള വലിയ തോക്കുകളും ചേഴം പടവെഞ്ഞനാദികളും വെടിമരുന്നും കൈത്തോക്കും വെടിത്തീയും ഏതാനും വസ്തുക്കളും കൂടാതെ ചേഴം (ശേഷം) അവിടെയുള്ള ഉല്‍പത്തികളും പറമ്പുകളും മൂന്നു നൂറായിരംചുറത്തി വെള്ളിരൂപായിക്ക അതിലേര്‍ ആങ്കില്‍ വെക്ക തിരുമനസ്സിലെ പേര്‍ക്ക തളവാ കേചവപിള്ളക്കാ ഒഴിഞ്ഞു കൊടുക്കുകയും ചെയ്തു [2]
1790 ജനുവരിയില്‍ നെടുങ്കോട്ടയില്‍ ആദ്യം ഉണ്ടായ ആക്രമണത്തില്‍ പരാജയപ്പെട്ട ടിപ്പു സുല്‍ത്താന്‍ (മുടന്തു സംഭവിച്ച യുദ്ധം എന്ന് ചില ചരിത്രകാരന്മാര്‍ പറയുന്നു) കൂടുതല്‍ പോഷക സേനകളുമായി അതേ വര്‍ഷം ഏപ്രില്‍ ം15 നു നെടുങ്കോട്ട ആക്രമിച്ച് ആറ് ദിവസം കൊണ്ട് ഒരു കിലോ മീറ്ററോളം നീളത്തില്‍ കോട്ട നശിപ്പിക്കുകയും തുടര്‍ന്ന് മേയ് 7 ന് കൊടുങ്ങല്ലൂര്‍ കോട്ട പിടിക്കുകയും ചെയ്തു. പിന്നീട് ഒന്നൊന്നായി പള്ളിപ്പുറം, പറവൂര്], കുര്യാപ്പിള്ളി എന്നീ കോട്ടകളും പിടിച്ചു. എന്നാല്‍ ഇംഗ്ലീഷുകാര്‍ ശ്രീരംഗപട്ടണം ആക്രമിക്കാന്‍ തയ്യാറെടുക്കുന്നു എന്നറിഞ്ഞ ടിപ്പു സുല്‍ത്താന്‍ തിരുവിതാംകൂര്‍ ആക്രമണം മതിയാക്കി തിരിച്ചു പോയി. പോകുന്ന വഴിക്ക് കോട്ടയ്ക്ക് വന്‍ നാശ നഷ്ടങ്ങള്‍ ഉണ്ടാക്കാന്‍ മൈസൂര്‍ സൈന്യം മറന്നില്ല. കോട്ടയ്ക്കകത്തുണ്ടായിരുന്ന ജാതിക്കായകള്‍ വരെ ടിപ്പു സുല്‍ത്താന്‍ മൈസൂര്‍ക്ക് കൊണ്ടുപോയി.
- അഡ്മിറല്‍
[തിരുത്തുക] പ്രമാണാധാരസൂചി
- ↑ വി.വി.കെ. വാലത്ത്, കേരളത്തിലെ സ്ഥല ചരിത്രങ്ങള്‍- തൃശ്ശൂ ര്‍ജില്ല., കേരളസാഹിത്യ അക്കാദമി. രണ്ടാം എഡിഷന്‍ 1992.
- ↑ C.V.R. Doc, CLXXV- Show Room No:27 പ്രതിപാദിച്ചിരിക്കുന്നത് വി.വി.കെ. വാലത്ത്, കേരളത്തിലെ സ്ഥല ചരിത്രങ്ങള്‍- തൃശ്ശൂ ര്‍ജില്ല., കേരളസാഹിത്യ അക്കാദമി. രണ്ടാം എഡിഷന്‍ 1992.
കേരളത്തിലെ കോട്ടകള്‍ |
---|
കൊടുങ്ങല്ലൂര്‍ കോട്ട• ചന്ദ്രഗിരി കോട്ട• തലശ്ശേരി കോട്ട • പള്ളിപ്പുറം കോട്ട • പാലക്കാട് കോട്ട • പൊവ്വല്‍ കോട്ട• ബേക്കല്‍ കോട്ട• സെന്റ് ആഞ്ജലോ കോട്ട• ഹോസ്ദുര്‍ഗ്ഗ് കോട്ട• നെടുങ്കോട്ട• കൊച്ചി കോട്ട • പറവൂര്‍ കോട്ട• തൃശ്ശൂര്‍ കോട്ട |