തലശ്ശേരി കോട്ട
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കേരളത്തിലെ കണ്ണൂര്‍ ജില്ലയിലെ ഒരു ചെറിയ പട്ടണമായ തലശ്ശേരിയില്‍ ഉള്ള ഒരു കോട്ടയാണ് തലശ്ശേരി കോട്ട. ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനി മലബാര്‍ തീരത്ത് തങ്ങളുടെ സൈനീക ശക്തി പ്രബലമാക്കുന്നതിനായി 1708-ല്‍ സ്ഥാപിച്ചതാണ് ഈ കോട്ട. 1781-ല്‍ ഈ കോട്ട പിടിച്ചടക്കുവാനായി മൈസൂരിലെ രാജാവായ ഹൈദരലി അസഫലമായ ഒരു ശ്രമം നടത്തി. മലബാര്‍ പിടിച്ചടക്കുവാനായി ഉള്ള അദ്ദേഹത്തിന്റെ ശ്രമങ്ങളുടെ ഭാഗമായിരുന്നു അത്. അദ്ദേഹത്തിന്റെ പിന്‍ഗാമിയും മകനുമായ ടിപ്പുസുല്‍ത്താന് മൂന്നാം ആംഗ്ലോ-മറാത്ത യുദ്ധത്തിന്റെ അവസാനത്തില്‍ മലബാര്‍ ജില്ല ബ്രിട്ടീഷുകാര്‍ക്ക് അടിയറ വെയ്ക്കേണ്ടി വന്നു.
ചതുരാകൃതിയിലുള്ള ഭീമാകാരമായ ഈ കോട്ടയ്ക്ക് വലിയ മതിലുകളും കടലിലേയ്ക്കുള്ള രഹസ്യ തുരങ്കങ്ങളും വിദഗ്ദമായി ചിത്രപ്പണിചെയ്ത വാതിലുകളുമുണ്ട്. ഒരുകാലത്ത് തലശ്ശേരിയുടെ വികസനത്തിന്റെ ചുക്കാന്‍ പിടിച്ചിരുന്നത് ഈ കോട്ടയായിരുന്നു. ഇന്ന് ഇതൊരു ചരിത്ര സ്മാരകമാണ്.
[തിരുത്തുക] ഇതും കാണുക
- ഓവര്‍ബറിസ് ഫോളി
- തലശ്ശേരി കടല്‍പ്പാലം
- പയ്യമ്പലം ബീച്ച്
- മീങ്കുന്ന് ബീച്ച്
- പറശ്ശിനിക്കടവ് സ്നേക്ക് പാര്‍ക്ക്
- മുത്തപ്പന്‍ ക്ഷേത്രം
- കണ്ണൂര്‍
- കണ്ണൂര്‍ കോട്ട - (സെന്റ് ആഞ്ജലോസ് കോട്ട)
കേരളത്തിലെ കോട്ടകള്‍ |
---|
കൊടുങ്ങല്ലൂര്‍ കോട്ട• ചന്ദ്രഗിരി കോട്ട• തലശ്ശേരി കോട്ട • പള്ളിപ്പുറം കോട്ട • പാലക്കാട് കോട്ട • പൊവ്വല്‍ കോട്ട• ബേക്കല്‍ കോട്ട• സെന്റ് ആഞ്ജലോ കോട്ട• ഹോസ്ദുര്‍ഗ്ഗ് കോട്ട• നെടുങ്കോട്ട• കൊച്ചി കോട്ട • പറവൂര്‍ കോട്ട• തൃശ്ശൂര്‍ കോട്ട |