Talk:കൊടുങ്ങല്ലൂര്‍
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
[തിരുത്തുക] അവലംബം
“Pliny- Natural History Vol II p 419“, “ Ptolemy's Geography- Indian antiquity, Vol XII 1884, Page 328 “ എന്നിങ്ങനെ റെഫെര്‍ ചെയ്യ്തിരിക്കുന്നത് കണ്ടു. ഈ ബുക്കുകള്‍ നിന്ന് നേരിട്ടു വായിച്ച് എഴുതിയതാണോ അതൊ വേറേ ഏതെങ്കിലും ബൂക്കുകളിലേ റെഫറന്‍സില്‍ നിന്ന് ഏഴിതിയതാണൊ? വളരേ വിരളമായി കിട്ടുന്നതും പക്ഷേ അതി വിഷേഷമായ പുസ്തകങ്ങളും ആയതുകാരണം ചോദിച്ചു എന്നേ ഒള്ളു.എനി അധവാ വെറേ പുസ്തകത്തിന്റെ റെഫറന്‍സില്‍ നിന്ന് ഏഴിതിയതാണെങ്കില്‍ ആ പുസ്തകത്തിന്റെ പേര്‍ ചേര്‍ത്താല്‍ പോരെ? മുരാരി (സംവാദം) 06:38, 10 ഒക്ടോബര്‍ 2006 (UTC)
മുരാരി, ഞാന്‍ അടുത്തുള്ള ഒരു പ്രശസ്തമായ കോളേജിന്റെ ഗ്രന്ഥശാലയില്‍ പൊയി. ഒറിഗിനല്‍ പ്രിന്റ് ഇല്ല എങ്കിലും അവര്‍ പകര്‍പ്പ് എടുത്തുവച്ചിട്ടുണ്ട്,ചരിത്രവിഷയങ്ങളില്‍ ബിരുദാനന്തര ബിരുദം ഉള്ള കോളേജുകളില്‍ ഇതു ഉണ്ടാകേണ്ടതാണ്. മറ്റു പുസ്തകങ്ങളില്‍ ഉള്ള reference ആ പുസ്തകത്തിന്റെ പേരില്‍ പ്രസ്താവിക്കാന്‍ പാടില്ല. ഏതു പുസ്തത്തില്‍ ആ reference കൊടുത്തിരിക്കുന്നു എന്നേ പറയാവൂ എന്നാണെന്റെ അറിവ് .
--ചള്ളിയാ൯ 07:42, 11 ഒക്ടോബര്‍ 2006 (UTC)
[തിരുത്തുക] അക്ഷാംശവും രേഖാംശവും
ഇപ്പോള്‍ ചേര്‍ത്തിരിക്കുന്നത് കൊടുങ്ങല്ലൂരിന്റെ ശരിയായ അക്ഷാംശവും രേഖാംശവുമാണ് (10.22, 76.20).. ചിത്രത്തില്‍ അത് ഏറെക്കുറെ ശരിയായി കാണിക്കുന്നുമുണ്ട്.. കൊടുങ്ങല്ലൂര്‍ തൃശൂര്‍ ജില്ലയുടെ അതിര്‍ത്തിയില്‍ത്തന്നെയാണല്ലോ.. ജിഗേഷ് എന്തിനാണ് അത് മാറ്റിയതെന്ന് മനസിലാവുന്നില്ലല്ലോ..--Vssun 18:15, 17 മാര്‍ച്ച് 2007 (UTC)
കൊടുങ്ങല്ലൂരിന്റെ ശരിയായ അക്ഷാംശം 10 12‘ 37.48“ - 76 09’39.36” ആണെന്ന കാര്യം താങ്കളെ സൂചിപ്പിക്കുകയാണ്. ഇത് ടെമ്പ്ലെറ്റില്‍ കടലില്‍ ആയിട്ടായി വരും. താങ്കള്‍ ഇവിടെ കൊടുത്തിരിക്കുന്ന പോയിന്റ് എറണാകുളം അതിര്‍ത്തി കടന്നു പോയിരിക്കുന്നത് ശ്രദ്ധിച്ചാലും. കൊടുങ്ങല്ലൂര്‍ പട്ടണം ഏകദേശം 5 കി.മി അതിര്‍ത്തിയില്‍ നിന്ന് തൃശ്ശൂരിലേക്ക് വിട്ട് നില്‍ക്കുന്നു അവിടെ നിന്ന് 5 കിമി അകലെയാണ് എറണാകുളം ജില്ലയിലെ പറവൂര്‍(ഗൂഗില്‍ എര്‍ത്തില്‍ നിന്നുള്ള പഠനം). അതിനാല്‍ ശരിയാക്കാന്‍ ഒരു ശ്രമം നടത്തിയതാണ്. ആദ്യത്തെ ശ്രമമായതിനാല്‍ ശരിയായതില്ല. ഒന്ന് ശരിയാക്കിയെടുത്താല്‍ കൊള്ളാം. -- ജിഗേഷ് ►സന്ദേശങ്ങള്‍ 18:34, 17 മാര്‍ച്ച് 2007 (UTC)
[തിരുത്തുക] മാറ്റിയവ
കെരളത്തില്‍ സംഘകാല രാജാക്കന്മാരുടെ ആധിപത്യം റൊമാക്കരുടെകാലം മുതല്‍ക്കെ ഉണ്ടായിരുന്നു. ചേര രാജാക്കന്മാരാണ് ഇവിടം ഭരിച്ചിരുന്നത് . ചേരരാജ്യത്തിന്റെ തലസ്ഥാനമായിരുന്ന കൊടുങ്ങല്ലൂര്‍ ക്രിസ്തുവിന് അനേകം നൂറ്റാണ്ടുകള്‍ക്കുമുമ്പുതന്നെ തുടങ്ങിയ രാജ്യങ്ങളുമായി വ്യാപാരബന്‌ധമുള്ള തുറമുഖ പട്ടണമായിരുന്നു. "യവനരുടെ (ഗ്രീക്കുകാരുടെ) വലിയ കപ്പലുകൾ ചേരരാജാവിന് ചേർന്ന മനോഹരമായ പെരിയാറ്റിലെ നുരകളിളക്കിക്കൊണ്ടുവന്ന് സ്വർണ്ണം കൊടുത്ത് കുരുമുളകു വാങ്ങിക്കൊണ്ടുപോകുന്നു" എന്ന് സംഘകാല കൃതിയായ അകനാനൂറിലെ 149ആം ശ്ലോകത്തിൽ പറയുന്നു.
"കാറ്റുകൊണ്ട് തുന്നിയുണ്ടാക്കുന്ന ഇഴകളിലൂടെ തങ്ങളുടെ സൌന്ദര്യത്തെ പുരുഷന്മാരുടെ മുമ്പിൽ പ്രദർശിപ്പിച്ചുനടന്ന റോമിലെ നാണംകെട്ട മാന്യസ്‌ത്രീകളെ പെട്രോണിയസ് എന്ന റോമൻ നേതാവ് കഠിനമായി ആക്ഷേപിക്കുകയുണ്ടായി." ചേരനാട്ടിൽനിന്ന് അയച്ചിരുന്ന വസ്തുക്കളുടെ സ്വതേയുള്ള വിലയുടെ നൂറിരട്ടി വിലയ്ക്കാണത്രേ അവ റോമിന് വിറ്റിരുന്നത്. എ.ഡി ഒന്നാം നൂറ്റാണ്ടിൽ കൊടുങ്ങല്ലൂരായിരുന്നു ഇന്ത്യയിലെ ഏറ്റവും പ്രധാനപ്പെട്ട വ്യാപാരകേന്ദ്രമെന്ന് പ്‌ളിനി എന്ന റോമൻ ഗ്രന്ഥകാരൻ പറയുന്നത് ശ്രദ്ധേയമാണ്. 'ഓസലിസ്' എന്ന സ്ഥലത്തുനിന്നും പുറപ്പെട്ടാൽ 'ഹിപ്പാലസ്' എന്ന തെക്കുപടിഞ്ഞാറൻ കാറ്റിന്റെ സഹായത്താൽ നാൽപതു ദിവസംകൊണ്ട് റോമിൽ നിന്ന് കൊടുങ്ങല്ലൂരിൽ എത്താമെന്നും പ്‌ളിനി പറയുന്നുണ്ട്.