തച്ചോളികളി
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കേരളത്തിലെ ലോകനാര്‍കാവ് ഭഗവതീ ക്ഷേത്രത്തിലെ 41 ദിവസം നീണ്ടുനില്‍ക്കുന്ന മണ്ഡല ഉത്സവത്തോട് അനുബന്ധിച്ച് നടത്തുന്ന ഒരു നാടോടി കലയാണ് തച്ചോളികളി. വടകരയില്‍ നിന്ന് 5 കി.മീ അകലെയാണ് ലോകനാര്‍കാവ് ഭവവതീക്ഷേത്രം. ഉത്സവത്തോട് അനുബന്ധിച്ചു നടക്കുന്ന ഈ നൃത്തത്തിന് കളരിപ്പയറ്റുമായി വളരെ സാമ്യമുണ്ട്.
കഥകളി, കോല്‍കളി, വേലകളി, തച്ചോളികളി, തുടങ്ങിയ കേരളത്തിലെ പല രംഗകലാരൂപങ്ങളും അവയുടെ പരിണാമത്തില്‍ കളരിപ്പയറ്റില്‍ നിന്ന് പലതും കടം കൊണ്ടിട്ടുണ്ട്. കഥകളിയില്‍ കലാകാരന്റെ ശരീരത്തിന് മെയ്വഴക്കം വരുത്തുന്ന സമ്പ്രദായം കളരിപ്പയറ്റില്‍ നിന്ന് കടം കൊണ്ടതാണ്. തച്ചോളികളിയിലെ പല വടിവുകളും നൃത്തച്ചുവടുകളും പദവിന്യാസവും കളരിപ്പയറ്റില്‍ നിന്ന് കടംകൊണ്ടതാണ്.
[തിരുത്തുക] ഇതും കാണുക
- കേരളത്തിലെ കലകള്‍
- കളരിപ്പയറ്റ്
- കേരളം