Static Wikipedia February 2008 (no images)

aa - ab - af - ak - als - am - an - ang - ar - arc - as - ast - av - ay - az - ba - bar - bat_smg - bcl - be - be_x_old - bg - bh - bi - bm - bn - bo - bpy - br - bs - bug - bxr - ca - cbk_zam - cdo - ce - ceb - ch - cho - chr - chy - co - cr - crh - cs - csb - cu - cv - cy - da - de - diq - dsb - dv - dz - ee - el - eml - en - eo - es - et - eu - ext - fa - ff - fi - fiu_vro - fj - fo - fr - frp - fur - fy - ga - gan - gd - gl - glk - gn - got - gu - gv - ha - hak - haw - he - hi - hif - ho - hr - hsb - ht - hu - hy - hz - ia - id - ie - ig - ii - ik - ilo - io - is - it - iu - ja - jbo - jv - ka - kaa - kab - kg - ki - kj - kk - kl - km - kn - ko - kr - ks - ksh - ku - kv - kw - ky - la - lad - lb - lbe - lg - li - lij - lmo - ln - lo - lt - lv - map_bms - mdf - mg - mh - mi - mk - ml - mn - mo - mr - mt - mus - my - myv - mzn - na - nah - nap - nds - nds_nl - ne - new - ng - nl - nn - no - nov - nrm - nv - ny - oc - om - or - os - pa - pag - pam - pap - pdc - pi - pih - pl - pms - ps - pt - qu - quality - rm - rmy - rn - ro - roa_rup - roa_tara - ru - rw - sa - sah - sc - scn - sco - sd - se - sg - sh - si - simple - sk - sl - sm - sn - so - sr - srn - ss - st - stq - su - sv - sw - szl - ta - te - tet - tg - th - ti - tk - tl - tlh - tn - to - tpi - tr - ts - tt - tum - tw - ty - udm - ug - uk - ur - uz - ve - vec - vi - vls - vo - wa - war - wo - wuu - xal - xh - yi - yo - za - zea - zh - zh_classical - zh_min_nan - zh_yue - zu

Web Analytics
Cookie Policy Terms and Conditions സാമൂതിരി - വിക്കിപീഡിയ

സാമൂതിരി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

 സാമൂതിരിയുടെ രാജസദസ്സ്. വാസ്കോഡഗാമയെ പരിചയപ്പെടുത്തുന്നത് (1497-98). ശില്പി-പ്രിവോസ്റ്റ്, നിറങ്ങള്‍ പിന്നീട് ആലേഖനം ചെയ്യപ്പെട്ടതാണ്(1760)
സാമൂതിരിയുടെ രാജസദസ്സ്. വാസ്കോഡഗാമയെ പരിചയപ്പെടുത്തുന്നത് (1497-98). ശില്പി-പ്രിവോസ്റ്റ്, നിറങ്ങള്‍ പിന്നീട് ആലേഖനം ചെയ്യപ്പെട്ടതാണ്(1760)

ഏകദേശം 750 വര്‍ഷക്കാലം കേരളത്തിലെ കോഴിക്കോട് ഉള്‍പ്പെടുന്ന മലബാര്‍ ഭരിച്ചിരുന്ന ഭരണാധികാരികളുടെ സ്ഥാനപ്പേര്‍ ആണ് സാമൂതിരി. ആംഗലേയത്തില്‍ സാമോറിന്‍ (Zamorin) എന്നാണ്. ഇവരുടെ സാമ്രാജ്യം നെടിയിരിപ്പു സ്വരൂപം എന്നാണ് അറിയപ്പെടുന്നത്. കുന്നത്തല കോനാതിരി എന്നു അവര്‍ അറിയപ്പെട്ടിരുന്നു. പൊര്‍ത്തുഗീസുകാര്‍ വാസ്കോ ഡി ഗാമ യുടെ നേതൃത്വത്തില്‍ കേരളത്തില്‍ എത്തിച്ചേര്‍ന്നത് മാനവിക്രമന്‍ സാമൂതിരി യുടെ കാലത്താണ്. ഇന്ത്യയില്‍ തന്നെ ഏറ്റവും കൂടുതല്‍ കാലം ഒരു ഭൂവിഭാഗം ഭരിച്ചവരാണ് സാമൂതിരിമാര്‍‍.

ഉള്ളടക്കം

[തിരുത്തുക] തുടക്കം

ക്രി.വ. 347-ലാണ് സാമൂതിരി ഭരണം തുടങ്ങിയതെന്ന് ചില ചരിത്രകാരന്മാര്‍ അവകാശപ്പെടുന്നു [1] പെരുന്തുറയൈല്‍ നിന്നു വന്ന മനിച്ചനും വിക്കിരവനും കൊക്കോഴിക്കോടും ചുള്ളിക്കാടും അവസാനത്തെ ചേരരാജവായ ചേരമാന്‍ പെരുമാള്‍ ദാനം ചെയ്തു എന്നാണ് പറയപ്പെടുന്നത്. സാമൂതിരി ആദ്യം ഏറാടിമാര്‍ എന്നാണ് അറിയപ്പെട്ടിരുന്നത്. ഏറനാടിന്‍റെ ഉടയവര്‍ എന്നും പരാമര്‍ശിച്ചു കാണുന്നുണ്ട്. പോളനാടിന്റെ അടുത്തുള്ള ചെറിയ ഭൂവിഭാഗം ആണിത്. ഏറാടിമാര്‍ പോളനാടിന്റെ രാജാവായ പോര്‍ളാതിരിയുടെ സേനാനായകന്മാരായിരുന്നു ഇവര്‍. മൈസൂറിന്റെ ആക്രമണത്തിനു മുന്‍പ് മലബാര്‍ പ്രദേശത്ത് പയ്യനാട് , പോളനാട്, പൂഴിനാട് എന്നിങ്ങനെ മൂന്നു നാടുകളായാണ് അറിയപ്പെട്ടിരുന്നത്. പോലൂര്‍, പൊലിയൂറ്, ചെല്ലൂറ്, ചേവൂര്‍ എന്നിങ്ങനെ കോഴിക്കോട് പട്ടണത്തിനു ചുറ്റുമുണ്ടായിരുന്ന ഇരുപത്തിരണ്ട് ഊരുകള്‍ ചേര്‍ന്നാതാണ്‌ പോളനാട്. പൊന്നാനിക്കു ചുറ്റുമുള്ള പ്രദേശമാണ് പൂഴിനാട്.

1341 ല്‍ പെരിയാര്‍ നദിയിലുണ്ടായ വെള്ളപ്പൊക്കം അന്നത്തെ പ്രധാന വാണിജ്യകേന്ദ്രമായ മുസിരിസ് (ഇന്നത്തെ കൊടുങ്ങല്ലൂര്‍) തുറമുഖത്തെ നശിപ്പിച്ചപ്പോള്‍ മറ്റു ചെറിയ തുറമുഖങ്ങള്‍ക്ക് പ്രാധാന്യം ഏറി.[2] അറബികളും മൂറുകളും കോഴിക്കോട് പ്രദേശത്തേയ്ക്ക് പ്രവര്‍ത്തന മേഖല മാറ്റി. ചാലിയത്തും ബേപ്പൂര്‍ എന്നിവിടങ്ങളിലും കേന്ദ്രീകരിച്ച അറബികളും മുസ്ലീങ്ങളുമായും ഉള്ള വ്യാപാരത്തിന്റെ മേല്‍നോട്ടക്കാരായതിനാല്‍ ഏറാടിമാര്‍ അവരുമായി അടുപ്പത്തിലായിരുന്നു‍. ഏറാടിമാരുടെ (നെടിയിരിപ്പ് സ്വരൂ‍പം) മേല്‍കോയ്മ അവര്‍ അംഗീകരിച്ചുപോരുകയും ചെയ്തു.

പോര്‍ളാതിരിമാരെ കീഴ്പ്പെടുത്തുവാനുള്ള സഹായ വാഗ്ദാനങ്ങള്‍ മുസ്ലീങ്ങളും മൂറുകളും വാഗ്ദാനം ചെയ്തു. ആദ്യം ആള്‍പ്പാര്‍പ്പില്ലാത്ത ചുള്ളിക്കാട് പ്രദേശം കൈക്കലാക്കി, പിന്നിട് കോഴിക്കോട് പട്ടണത്തിലെ മുസ്ലിങ്ങളെ സ്വാധീനിച്ച് കുട്ടിച്ചിറ കൊട്ടാരത്തില്‍ പോര്‍ളാതിരിക്ക് താമസിക്കാന്‍ കഴിയാത്ത സ്ഥിതിയാക്കി. പോര്‍ളാതിരിയെ മുസ്ലീങ്ങള്‍ പീഡിപ്പിക്കാനും തുടങ്ങി. പോര്‍ളാതിരി കോഴിക്കോടു വിട്ടു. എന്നാല്‍ യുദ്ധം കോഴിക്കോട്-വയനാട് പാതയില്‍ വച്ചായപ്പോള്‍ പോര്‍ളാതിരി പിടിച്ചുനിന്നു. എങ്കിലും കുതന്ത്രങ്ങളും കാലുമാറ്റങ്ങളുമെല്ലാമായപ്പോള്‍ പോര്‍ളാതിരി അടിയറവു പറഞ്ഞു. യുദ്ധത്തില്‍ പരാജിതനായിട്ടും പോര്‍ളാതിരി നെടിയിരിപ്പിന്റെ സാമന്ത നായിരിക്കാന്‍ ഇഷ്ടപെട്ടില്ല (സാമന്തപദവിയോടെ രാജ്യം തിരിച്ചുകൊടുക്കുന്ന രീതിയുണ്ടായിരുന്നു). അന്നു മുതല്‍ തെക്കു ബേപ്പൂര്‍ അഴി മുതല്‍ വടക്ക് ഏലത്തൂര്‍ വരെയുള്ള കോഴിക്കോട് പട്ടണം സാമൂതിരിയുടെ അധീനതയിലായി.

[തിരുത്തുക] പേരിനു പിന്നില്‍

 മാനവവിക്രമന്‍ സാമൂതിരി. വിദേശിയര്‍ സമ്മാനിച്ച വസ്ത്രത്തോടെ
മാനവവിക്രമന്‍ സാമൂതിരി. വിദേശിയര്‍ സമ്മാനിച്ച വസ്ത്രത്തോടെ

ക്രി.വ. 1422-നു മുന്‍പ് ഒരു രേഖകളിലും സാമൂതിരി എന്ന പേര്‍ ഇല്ല. മുഹമ്മദ്ബിന്‍ തുഗ്ലക്കിന്റെ ദൂതനായ ഇബ്നു ബത്തൂത്ത 1342 നും 1347നും ഇടക്ക് മൂന്നു തവണ കോഴിക്കോട് സന്ദര്‍ശിച്ചിട്ടുണ്ടെങ്കിലും കുന്നലക്കോനാതിരിയെന്നോ പൂന്തുറേശന്‍ എന്നൊ ആണ് പരാമര്‍ശിച്ചു കാണുന്നത്. എന്നാല്‍ 1422-ല് പേര്‍ഷ്യന്ന് രാജാവിന്റെ ദൂതനായ അബ്ദുള്‍ റസാഖ്, സാമൂതിരി എന്ന പേര്‍ ഉപയോഗിച്ചതായി കാണുന്നുണ്ട്. സാമൂതിരി എന്ന പദത്തിന്റെ ഉത്ഭവത്തെ പറ്റിയുള്ള രണ്ട് സ്രോതസ്സുകള്‍ ഇവയാണ്.

  • 1 ബാര്‍ബോസയുടെ ഗ്രന്ഥത്തില്‍ പറയുന്നപ്രകാരം നാട്ടൂകാര്‍ താമൂരി എന്ന് പണ്ടേ വിളിച്ചിരുന്നു. ‘സ്വാമി’ ‘തിരി‘ എന്നീ രണ്ടു പദങ്ങള്‍ ചേര്‍ന്നാണ്‌ ഇതു ഉണ്ടായതെന്ന് അദ്ദേഹം പറയുന്നു. [3]
  • 2 എന്നാല്‍ മറ്റു ചരിത്രകാരന്മാരുടെ അഭിപ്രായത്തില്‍ സമുദ്രത്തിന്റെ അധിപന്‍ എന്ന അര്‍ത്ഥത്തില്‍ ആണ് ഈ പദം ഉണ്ടായത്, പിന്നീട് ലോപിച്ച് സാമൂതിരി ആയതാണ്. എന്തായാലും പതിനഞ്ചാം നൂറ്റാണ്ടിന്‍റെ പകുതിമുതല്‍ നെടിയിരിപ്പ് സ്വരൂപം സാമൂതിരി എന്ന പേരില്‍ ലോകം മുഴുവന്‍ അറിയപ്പെടാന്‍ തുടങ്ങി.
  • ചോഴി സമുദ്രി എന്നൊരു മന്ത്രി ചേര രാജാക്കന്മാര്‍ക്ക് ഉണ്ടായിരുന്നു. അവര്‍ പൂന്തുറ ഏറാടിമാര്‍ ആയിരുന്നെന്നും അവര്‍ പോറ+അള+തിരി, കുന്ന്+അല+തിരി പോലെ അര്‍ത്ഥം വരുന്ന സമുദ്ര+അധീശന്‍ എന്ന പേര്‍ സ്വീകരിച്ചുവെന്നും അത് സാമൂതിരി ആയെന്നും കരുതുന്നു. [4]
സ്ഥാനപ്പേരില്‍ വളരെ കമ്പമുള്ളവരായിരുന്നു സമൂതിരിമാര്‍. പൂന്തുരക്കോന്‍, കുന്നലക്കൊണാതിരി, സമുദ്രാദീശന്‍ എന്നീ സ്ഥാനപ്പേരുകള്‍ അവസാനം ‘ശ്രീമദ്, സകലഗുണസമ്പന്നരാന, സകല ധര്‍മ്മ പരിപാലകരാന, അഖണ്ഡിതലക്ഷ്മി പ്രസന്നരാന, മാഹാമെരുസമാനധീരരാന, മിത്രജനമനോരഞ്ജിതരാന രാജമാന്യ രാജശ്രീ കോഴിക്കോട് മാനവിക്രമസാമൂതിരി മഹാരാജാവ് എന്നു വരെ സ്ഥാനപ്പേര്‍ സ്വീകരിച്ചു.

[തിരുത്തുക] ജീവിത രീതികള്‍

സാമൂതിരി ആദ്യമായി പണികഴിപ്പിച്ചത് തളി ക്ഷേത്രത്തിനു പടിഞ്ഞാറായികണ്ടങ്കൂലഹ്ത്തിനടുത്തുള്ള അമ്പാടിക്കോവിലകമായിരുന്നു. കിഴക്കേ കോവിലകത്തെ ഏറ്റവും പ്രായം ചെന്ന (കാരണവര്‍) ആള്‍ക്ക് താമസിക്കാനായി മറ്റൊരു കോവിലകവും ഉണ്ടാക്കി. കിഴക്കെ കോവിലകത്തെ പ്രായം ചെന്ന ആളുടെ പേരാണ് തിരുമുല്‍‍പാട്. അദ്ദേഹമാണ് പിന്നീട് സാമൂതിരിയായി മാറുക. വയസ്സിന്റെ അളവില്‍ അടുത്ത ആള്‍ ഏറനാടു ഇളം കൂറ് എന്നും പിന്നീട് നമ്പ്യാതിരി തിരുമുല്‍‍പാട് എന്നും അതിനുശേഷം ഏറാള്‍പാട് എന്നും അറിയപ്പെട്ടു. മൂന്നാമത്തെ കാരണവരെ മുന്നാല്പാട് എന്നും നാലമത്തെ ആള്‍ ഏടത്തനാട്ടു തിരുമുല്‍‍പാട് എന്നും അഞ്ചാമത്തെ ആള്‍ നെടിയിരിപ്പില്‍ മൂത്ത ഏറാടി എന്നും ആറ്റുത്തവരെ യഥാക്രമം എടത്രാള്‍പ്പാട്, നെടുത്രാള്‍പ്പാട് എന്നും പറഞ്ഞു പോന്നു. ഇവര്‍ക്ക് താമസിക്കാനായാണ് ഏറമ്പിരി കോവിലകം ഉണ്ടാക്കിയത്. 1470 മുതല്‍ ആരംഭിച്ച രേവതി പട്ടത്താനത്തിനു മൂന്നാള്‍പാട് സ്ഥിരമായി സാക്ഷ്യം വഹിക്കുമായിരുന്നു. മാമാങ്കാവസര്‍ങ്ങളില്‍ സാമൂതിരി ഭാരതപ്പുഴയുടെ വലതുവശത്തും ഏറാള്‍പ്പാട് ഇടതുവശത്തും തമ്പടിച്ചു പാര്‍ക്കുകയായിരുന്നു പതിവ്.

മാനവേദന്‍, മാവവിക്രമന്‍, വീരരായിരന്‍ എന്നിങ്ങനെ സ്ഥാനപ്പേര്‍ മാത്രമേ സ്വീകരിക്കാറുള്ളൂ. രേഖകളിലും മറ്റും ഇതാണ് എഴുതുന്നത്. അതിനാല്‍ ഒരോരുത്തരുടെയും ഭരണകാലം നിര്‍വ്വചിക്കാന്‍ പ്രയാസമാണ്.

മിക്കാവാറും പ്രായമുള്ളവരാണ് സാമൂതിരിമാര്‍ ആയിരുന്നത്. ഇവര്‍ മിക്കവരും മൂപ്പ് കിട്ടിവരുമ്പോഴേയ്കകും പ്രായാധിക്യം ബാധിച്ചവരായിരുന്നു, അങ്ങനെ ‘തൃച്ചെവി കേളാത്ത’, ‘തൃക്കൈമേലാത്ത’, തൃക്കാല്‍ വശമില്ലാത്ത തമ്പുരാന്മാരൊക്കെ താമൂരിയായി വാണിരുന്നു എന്ന കൃഷണമേനോന്‍ പ്രതിപാദിക്കുന്നു. ആവാത്ത കാലത്ത് ഭരണമേല്‍ക്കുകയും പെട്ടന്ന് തീപ്പെടുകയും ചെയ്തിരുന്ന സാമൂതിരിമാര്‍ ആണ് കൂടുതലും. പുതിയ സാമൂതിരിയെ അവരോധിക്കുന്നത് അരിയിട്ടുവാഴിക്കുക എന്ന ചടങ്ങായിരുന്നു. ഇത് നമ്പൂതിരിമാരിലെ പ്രമാണിമാരും രാജ പുരോഹിതരും ചേര്‍ന്നാണ് നിര്‍വ്വഹിക്കുക.

കോട്ടാരങ്ങള്‍ അത്ര വലുത് എന്ന് പറയാന്‍ പറ്റില്ല എന്നാണ്‌ വാര്‍ഡും കോര്‍ണരും മെമ്മോയറുകളില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. (19 നൂറ്റാണ്ടില്‍)ലോഗന്റെ അഭിപ്രായത്തില്‍ ഇവ ലളിതവും മുക്കയും മരവും കൊണ്ടുണ്ടാക്കിയവയും ഓലമേഞ്ഞവയുമാണ്. എന്നാല്‍ ശുചിത്വവും വൃത്തിയും നിറഞ്ഞു നിന്നിരുന്നു. കൊട്ടാരത്തിന്‌‍ ഒരു മൈല്‍ ചുറ്റളവ് ഉണ്ടായിരുന്നു. ഭിത്തികള്‍ പൊക്കം കുറഞ്ഞവയും തറ പശുവിന്റെ ചാണകം പൂശിയവയും ആയിരുന്നു.

[തിരുത്തുക] സദസ്സ്

സാമൂതിരിയുടെ സദസ്സില്‍ മുസ്ലീങ്ങള്‍ക്കും മൂറുകള്‍ക്കും സ്ഥാനമുണ്ടായിരുന്നു. എല്ലാകാര്യങ്ങളിലും മറ്റുള്ളവര്‍ ( സ്ത്രീജനങ്ങള്‍ പോലും) ഇടപെട്ടിരുന്നു. രാജാവ് സര്‍വ്വാഭരണ വിഭൂഷിതനായാണ് കാണപ്പെട്ടിരുന്നത്. വിദേശീയരുടെ ആഗമനത്തിനുമുന്‍പ് വസ്ത്രങ്ങള്‍ തുലോം കുറവായിരുന്നു എങ്കിലും പിന്നീട് അവര്‍ സമ്മാനിച്ച വസ്ത്രങ്ങളും തൊപ്പിയും മറ്റും ധരിച്ചു കാണപ്പെട്ടിട്ടുണ്ട്.

[തിരുത്തുക] രാജഭരണം

ആസ്ഥാനവും കീഴിലുള്ള ഭരണപ്രദേശമായ ചേരിക്കലും തമ്മിലുള്ള ബന്ധത്തിലാണ് ഭരണം അടിസ്ഥാനപ്പെടുത്തിയിരുന്നത്. സാമൂതിരിയുടെ ഭരണത്തിന്‍ കീഴിലുള്ള പ്രദേശങ്ങള്‍ ഒന്നാകെ ചേരിക്കല്ലുകള്‍ എന്നാണ് അറിയപ്പെട്ടിരുന്നത്. 32 ചേരിക്കല്ലുകള്‍ ഉണ്ടായിരുന്നു. ഇവയെല്ലാം പല നാടുവാഴികളുടെ അധികാരത്തിനു കീഴിലായിരുന്നു. പിലക്കാലത്ത് ഇവ ഭിന്ന താലൂക്കില്‍ പെട്ട ദേശങ്ങള്‍ ആയിത്തീര്‍ന്നു. ചേരിക്കല്‍ അധികാരിയായി സാമൂതിരി ഒരു കാര്യസ്ഥനെ നിയമിക്കും ഇയാളാണ് ചേരിക്കല്‍ അധികാരി. ഈ ഉദ്യോഗസ്ഥനാണ് കോവിലകവും അതാതു ചേരിക്കല്ലിലെ കുടിയാന്മാര്‍ക്കും ഇടയിലെ കണ്ണി. ഇയാള്‍ തമ്പുരാന്‍റെ നിര്‍ദ്ദേശാനുസരണം കുറ്റിയാന്മാരില്‍ നിന്നും പാട്ടം, മിച്ചവാരം എന്നിങ്ങനെയുള്ള നികുതികള്‍ (അനുഭവങ്ങള്‍) പിരിച്ചെടുക്കുകയും കോവിലകത്തേ ഖജനാവില്‍ അടക്കുകയും ചെയ്യും. കാര്യസ്ഥനെ കൂടാതെ കണക്കെഴുത്തുകാരായ മേനോക്കികള്‍ (മേനോന്‍), പിരിവുകാരായ കോല്‍ക്കാര്‍ എന്നിവരും ചേര്‍ന്നാല്‍ ചേരിക്കല്‍ പോഴ്ത്തിക്കാര്‍ (പ്രവര്‍ത്തിക്കാര്‍) ആകുന്നു.

ചേരിക്കല്‍ കൂറ്റാതെ ദേവസ്വം, ബ്രഹ്മസ്വം, ഊട്ടുബ്രഹ്മസ്വം എന്നീ പേരുകളില്‍ അറിയപ്പെടുന്ന വിഭാഗങ്ങള്‍ ഉണ്ട്. ഇവ ഭരണപരമായി വ്യത്യാസമുള്ള ഏകകങ്ങള്‍ ആണ്. ഇവയുടെ ഭരണം ദേവസ്വങ്ങള്‍, കര്യസ്ഥന്‍ എന്നിവയുമായി കോവിലകവുമായി ബന്ധപ്പെട്ടു കഴിഞ്ഞിരുന്നു. ഇവയല്ലതെ കാണാവകാശമില്ലാതെ വെറുമ്പാട്ടത്തിന് ഒരു വര്‍ഷത്തേയ്ക്ക് വസ്തുക്കള്‍ കുടിയാന്മാരെ ഏല്‍‍പ്പിക്കുന്നതിനെ കളം എന്നാണ് പറഞ്ഞിരുന്നത്. സാമൂതിരിക്ക് ഇങ്ങനെ 32 ചേരിക്കല്ലുകളും 4 ബ്രഹ്മസ്വങ്ങളും 28 ദേവസ്വങ്ങളും ചേര്‍ന്ന 64 ഏകകങ്ങള്‍ ഉണ്ടായിരുന്നു. ഇത് തളിക്ഷേത്ര ഗ്രന്‍സ്ഥവരികളില്‍ കൊല്ലവര്‍ഷം 736-ല് രേഖപ്പെടുത്തിയിട്ടുണ്ട്. [5]

സാമൂതിരിമാരുടെ പ്രധാന വരുമാന മാര്‍ഗ്ഗം അറബി, ഈജിപ്ത്, പേര്‍ഷ്യ എന്നിവിടങ്ങളിലെ രാജാക്കനമാരില്‍ നിന്നും കച്ചവടക്കാരില്‍ നിന്നു കിട്ടിയിരുന്ന കാഴ്ചദ്രവ്യങ്ങള്‍ ആയിരുന്നു. അതിന്നു പുറമേ പ്രധാന നികുതികളാണ് താഴെ പറയുന്നവ.

  • അങ്കം, ചുങ്കം, പിഴ,കോഴ, തപ്പ്, പുരുഷാന്തരം, പുലയാട്ടുപെണ്‍കാഴ്ച, ദത്തുകാഴ്ച, പൊന്നരിപ്പ്, അറ്റാലക്കം, ചങ്ങാത്തം, രക്ഷാഭോഗം, അടിഞ്ഞ ഉരുക്കള്‍, അടിമപ്പണം, തലപ്പണം, വലപ്പണം തുടങ്ങിയവ നികുതി ഏര്‍പ്പാടുകളുമാണ്‌ മറ്റു വരുമാന മാര്‍ഗ്ഗങ്ങള്‍.

[തിരുത്തുക] സാംസ്കാരിക സംഭാവനകള്‍

750 വര്‍ഷം ഭരിച്ചുവെങ്കിലും ചുരുങ്ങിയകാലങ്ങള്‍ ഭരിച്ച ചേരമരെയൊ മറ്റോ തട്ടിച്ചു നോക്കുമ്പോള്‍ സാംസ്കാരിക സംഭാവനകള്‍ തുച്ഛമാണ്. മുസ്ലീങ്ങളുടെ മേല്‍ അധികമായി പ്രതിപത്തികാണിച്ചതും വിവിധ നാടുവാഴികളും വിദേശീയരുമായുണ്ടായ യുദ്ധങ്ങളുമാണ് ചില ചരിത്രകാരന്മാര്‍ ഇതിനു കാരണമായി ചൂണ്ടിക്കാണിക്കുന്നത്. അധികം സാമൂതിരിമാരും കലാസാഹിത്യസാംസ്കാരിക കാര്യങ്ങളില്‍ ഒട്ടും ശ്രദ്ധയുള്ളവരായിരുന്നില്ല. മാമാങ്കത്തിന്റെ നിലപാട് സ്ഥാനം കൈക്കലാക്കുന്നത് തന്നെ വള്ളുവക്കൊനാതിരിക്ക് ലഭിച്ച അഭിമാന സൂചകമായ നടത്തിപ്പു പദവിയില്‍ അസൂയ മൂലമാണ് എന്നാണ് പല ചരിത്രകാരന്മാരും വിശ്വസിക്കുന്നത്.

1466 മുതല്‍ 78 വരെ ഭരിച്ച മാനവിക്രമരാജാവാണ് ഇതിന് വിപരീതമായിരുന്നത്. അദ്ദേഹം ഒരു കവിയും പണ്ഡിതനുമായിരുന്നു. അനര്‍ഘരാഘവം നാടകത്തിന്റെ വ്യഖ്യാതാവും വിക്രമീയം എന്ന കൃതിയുടെ കര്‍ത്താവും അദ്ദേഹമാണ്. വിദ്വാന്മാരെ പ്രോത്സാഹിപ്പിക്കുന്നതില്‍ ശ്രദ്ധയൂന്നിയ അദ്ദേഹമാണ് തളി ക്ഷേത്രത്തില്‍ പണ്ഡിതന്മാരെ ആദരിക്കാനായി രേവതി പട്ടത്താനം ഏര്‍പ്പെടുത്തിയത്. ഇതിനു പുറമേ കവികളെയും പ്രോത്സാഹിപ്പിച്ചു. ആസ്ഥാനകവികളും പണ്ഡിതരുമായി പെതിനെട്ടോളം മഹദ്വ്യക്തികള്‍ രാജസദസ്സിനെ അലങ്കരിച്ചിരുന്നു. ഇവര്‍ പതിനെട്ടരക്കവികള്‍ എന്നറിയപ്പെട്ടിരുന്നു (രാജാവ്= അര) മാനവിക്രമന്‍ സാമൂതിരിയാകുന്നതിനു മുന്നേ കലാസാഹിത്യ രംഗങ്ങളില്‍ അദ്ദേഹം ശ്രദ്ധയുള്ളയാളും പല പണ്ഡിതന്മാരുമായും ബന്ധം പുലര്‍ത്തുകയും ചെയ്തിരുന്നു.[6]

എന്നാല്‍ പിന്നീട് സമൂതിരിയായ മാനവേദ രാജാവ് ഇത്രയും വിശാലമനസ്കനായിരുന്നില്ല്ല. വിദ്വല്‍ സദസ്സ് ഉണ്ടായിരുന്നെങ്കിലും അദ്ദേഹം പരിപോഷിപ്പിച്ചില്ല. ഗാമയുടെ വരവും യുദ്ധങ്ങളും നിമിത്തം അത്ര ശ്രദ്ധ നല്‍കാനായില്ല എന്നു കരുതാം. പിന്നീട് അര നൂറ്റാണ്ടോളം കഴിഞ്ഞ് (1637-1648) മനവിക്രമശക്തന്‍ തമ്പുരാന്റെ കാലത്തേ വീണ്ടും സാഹിത്യ സമ്രംഭങ്ങള്‍ പുനരുജ്ജീവിച്ചുള്ളൂ. അദ്ദേഹത്തിന്‍റെ സമകാലികനായിരുന്ന കൊട്ടാരക്കര രാജവംശത്തിലെ ഒരംഗവും രാമനാട്ടമെന്നോ ആട്ടക്കഥ യെന്നോ പിന്നീട് അറിയപ്പെട്ട പ്രസ്ഥാനം ആരംഭിച്ചു. തെക്ക് ആട്ടക്കഥ എന്നറിഞ്ഞപ്പോള്‍ കോഴിക്കോട് കൃഷണനാട്ടം എന്നാണ് പ്രചാരം ലഭിച്ചത്. പിന്നിട് വന്ന മാനവേദന്‍ സാമൂതിരിയാണ് കൃഷ്ണഗീതി രചിച്ചച്ചത്. ഇത് കൃഷ്ണാഷ്ടകം, കൃഷ്ണാട്ടം എന്നീ പേരുകളില്‍ അറിയപ്പെട്ടു. ഇതിനു ശേഷം വന്ന സാമൂതിരിമാര്‍ കലയെ പരിപോഷിപ്പിക്കുകയുണ്ടായില്ല.

പിന്നെ ഏഴു ദശകങ്ങള്‍ക്കു ശേഷമാണ് വീണ്ടും അന്നത്തെ സാമൂതിരിയായ മാനവിക്രമന്‍ രാജാവിന്റെ (1729-1741) കാലത്താണ് വീണ്ടും സാംസ്കാരിക ദിശയില്‍ ചില പ്രവര്‍ത്തനങ്ങള്‍ നടന്നത്. ചേലപ്പറമ്പന്‍ നമ്പൂതിരി അദ്ദേഹത്തിന്റെ സദസ്സിലെ ഒരംഗമായിരുന്നു.

സാമൂതിരി കുടുംബത്തിലെ ഒരേയൊരു കവയിത്രി 1760 ല് ജനിച്ച മനോരമ തമ്പുരാട്ടിയാണ്. ഹൈദറിനെ ഭയന്ന് അത്മാഹുതി ചെയ്ത സാമൂതിരിയുടെ ഭാഗിനേയിയുടെ പുത്രിയായിരുന്ന അവര്‍. ചേലപ്പറമ്പന്‍ നമ്പൂതിരിയെപ്പോലെ മുക്തകങ്ങളുടെ രചന കൊണ്ട് ആവര്‍ പ്രസിദ്ധയായിത്തീര്‍ന്നു. ഒരുപാട് പേരെ വ്യാകരണം പഠിപ്പിച്ചിട്ടുമുണ്ട്. തമ്പുരാട്ടിയ്ക്കു ശേഷം 80 വര്‍ഷങ്ങള്‍ക്കു ശേഷമാണ് പിന്നെയും കലാഹൃദയങ്ങള്‍ സാമൂതിരി സദസ്സില്‍ വാണത്. ഏട്ടന്‍ തമ്പുരാന്‍ (1912-15) സാമൂതിരിയാവുന്നതിനു മുന്നേ തന്നെ പ്രസിദ്ധനായിത്തീര്‍ന്നു. അദ്ദേഹം നിരവധി സംസ്കൃത കാവ്യങ്ങളുടെയും ഭാഷാകൃതികളുടെയും കര്‍ത്തവായിരുന്നു. ലക്ഷ്മീകല്യാണനാടകം, ശൃംഗാരമഞ്ജരി, കേരളവിലാസം, ധ്രുവചരിതം, ശൃംഗാരപദ്യമാല, പാര്‍വ്വതീസ്വയം‍വരം, പ്രേതകാമിനി എന്നിങ്ങനെ പല രചനകളും അദ്ദേഹംത്തിന്‍റേതായുണ്ട്. അദ്ദേഹത്തിന്‍റെ സമകാലികനായിരുന്നു വി.സി. ബാലകൃഷ്ണ പണിക്കര്‍ എന്ന കവിയും എഴുത്തുകാരനും. അദ്ദേഹത്തെയും പ്രോത്സാഹിപ്പിച്ച് ഉയര്‍ത്തിക്കൊണ്ടുവരാനും സാമൂതിരി ശ്രദ്ധ വച്ചു. കവി വെണ്മണി അച്ഛന്‍ നമ്പൂതിരി യും അദ്ദേഹത്തിന്റെ സദസ്യരിലുള്‍പ്പെടുന്നു. പിന്നീട് അന്യം നിന്നു പോയ കലാ വാസന സാമൂതിരിമാരില്‍ തിരികെ കോണ്ടു വന്നത് ഇന്നത്തെ സാമൂതിരിയായ പി.സി.എം. രാജയാണ് അദേഹം തന്റെ ‘ഇസ്പേഡ് രാജാക്കന്മാര്‍‘ എന്ന കൃതികൊണ്ട് സാഹിത്യ പാരമ്പര്യം നിലനിര്‍ത്തിയിരിക്കുന്നു [7] മറ്റൊരു പ്രധാന സാംസ്കാരിക സംഭവമായ മാമാങ്കത്തിലും സാമൂതിരിമാര്‍ക്ക് പങ്ക് ഉണ്ടായിരുന്നു.

[തിരുത്തുക] മാമാങ്കം

പ്രധാന ലേഖനം: മാമാങ്കം

തിരുനാവായില്‍ വച്ച എല്ലാ 12 വര്‍ഷങ്ങള്‍ കൂടുമ്പോള്‍ ആഘോഷിച്ചിരുന്നു ഈ മാഘ മകം എന്ന മാമാങ്കം സാമൂതിരിമാരുടെ ഭരണമാറ്റത്തിനെ സൂചിപ്പിക്കുന്ന ചടങ്ങായിരുന്നു. വന്‍പിച്ച ആഘോഷപരിപാടിയായി നടത്തിയിരുന്ന ഈ മാമാങ്ക വേളകള്‍ സാമൂതിരിയെ സാമ്പത്റ്റികമായി തളര്‍ത്തിയിരുന്നു. വൈദേശിക ആക്രമണങ്ങള്‍ എല്ലാം മാമങ്കത്തോടനുബന്ധിച്ചായിരുന്നു എന്നത് ഈ തക്കം മുതലെടുക്കാനായിരുന്നു എന്നു വേണം കണക്കാക്കുവാന്‍. അവസാനത്തെ മാമാങ്കം 1766-ലാണ്. ഈ സമയത്താണ് ഹൈദര്‍ അലി കോഴിക്കോട് എത്തുന്നത്.

[തിരുത്തുക] രേവതി പട്ടത്താനം

പ്രധാന ലേഖനം: രേവതി പട്ടത്താനം

സാമൂതിരിയുടെ മേല്‍നോട്ടത്തില്‍ കോഴിക്കോട്ടെ തളി ക്ഷേത്രത്തില്‍ വച്ച നടത്തിയിരുന്ന പ്രസിദ്ധമായ വാക്യാര്‍ത്ഥ സദസ്സ്. മൂന്നാള്‍പ്പാടായിരുന്നു ആദ്യകാലങ്ങളില്‍ അദ്ധ്യക്ഷന്‍. പ്രഭാകരമീമാംസ, ഭട്ടമീമാമാംസ, വാസ്തുശാസ്ത്രം വ്യാകരണം വേദാന്തം എന്നിവയിലെല്ലാം പാണ്ഡിത്യ പരിശോധനയും വിജയികള്‍ക്ക് പണക്കിഴിയും ഭട്ട ദാനവും നടത്തിയിരുന്നു. ഇതില്‍ വിധി നിര്‍ണ്ണയിക്കുന്നത് വിദ്വല്‍ സദസ്സ് എന്ന സാമൂതിരിയുടെ പ്രസിദ്ധമായ പാണ്ഡിത്യ സദസ്സായിരുന്നു.

[തിരുത്തുക] നാഴികകല്ലുകള്‍

 കണ്ണൂരിലെ സെന്‍റ് ആഞ്ചലോ കോട്ടയുടെ ഒരു ഭാഗം
കണ്ണൂരിലെ സെന്‍റ് ആഞ്ചലോ കോട്ടയുടെ ഒരു ഭാഗം
  • 1498 - പൊന്നാനിയി കോട്ട കെട്ടുന്നു.
  • 1498 മേയ് 27 - വാസ്കോ ഡ ഗാമ മൂന്നുകപ്പലുകളിലായി 170 ആള്‍ക്കാരോടൊത്തെ കാപ്പാട് കടവില്‍ ഇറങ്ങുന്നു. സാമൂതിരി പൊന്നാനിയില്‍ നിന്നാണ് ഗാമയെ കാണാന്‍ എഴുന്നള്ളുന്നത് .
  • 1500 ഡിസംബര്‍ - മുസ്ലീങ്ങള്‍ പോര്‍ട്ടുഗീസുകാര്‍ക്കെതിരായി ലഹള തുടങ്ങുകയും സാമൂതിരി അവരെ കോഴിക്കോറ്റു നിന്നു കടത്തുകയും ചെയ്തു.
  • 1500 ഡിസംബര്‍ 24 - പോര്‍ട്ടുഗീസുകാര്‍ പെഡ്റോ അല്‍വാരെസ് കബ്രാളിന്‍റെ നേതൃത്വത്തില്‍ കൊച്ചി യില്‍ അഭയം തേടുന്നു.
  • 1502 - വാസ്കോ ഡ ഗാമ വീണ്ടു തിരിച്ചു വന്ന് സാമൂതിരിയെ പാട്ടിലാക്കാന്‍ നോക്കുന്നു. എന്നാല്‍ വഴങ്ങില്ലെന്നു കണ്ടപ്പോള്‍ നഗര്‍മ് തീവെയ്ക്കുകയും മെക്കയിലേക്ക് തീര്‍ത്ഥാടനം പോയിരുന്ന മുസ്ലീം കപ്പല്‍ മുക്കിക്കളയുകയും ചെയ്യുന്നു.
  • 1503 - പോര്‍ട്ടുഗീസുകാര്‍ കൊച്സിരജാവിനെ പോര്‍ട്ടുഗല്‍ രാജാവിന്‍റെ തോഴന്‍ സ്ഥാനത്ത് പ്രതിഷ്ഠിക്കുന്നു. വാസ്കോ ഡ് ഗാമ തിരിച്ചു പോകുന്നു.
  • 1503 മാര്‍ച്ച് - സമൂതിരി പോര്‍ട്ടുഗീസുകാരുടെ സ്വാധീനം കുറക്കാന്‍ കൊച്ചി ആക്രമിക്കുന്നു. കൊച്ചി തകര്‍ച്ചയുടെ വക്കില്‍
  • 1503 - ഫ്രാന്‍സിസ്കോ അല്‍മേഡ കൊച്ചിയില്‍ തകന്ന് കൊച്സിയി ആദ്യമായി കോട്ട കെട്ടുന്നു, ഇതിന് മാനുവല്‍ കോട്ട (Fort Manuel)എന്ന പേര്‍ വച്ചു 1505 ല് പണി തിര്‍ത്തു. സാമൂതിരി കൊടുങ്ങല്ലൂര്‍ പിടിച്ചെടുക്കുന്നു. പോര്‍ട്ടുഗീസ് കപ്പലുകള്‍ നസിപ്പിക്കുന്നു.
  • 1504 സെപ്റ്റംബര്‍ 1 - പ്രതികാരമായി പോര്‍ട്ടുഗീസുകാര്‍ കൊടുങ്ങല്ലൂര്‍ അഗ്നിക്കിരയാക്കുന്നു.
  • 1505 മാര്‍ച്ച- പോര്‍ട്ടുഗീസുകാര്‍ സാമൂതിരിയുടെ നിരവധി കപ്പലുകള്‍ തകര്‍ത്തു. നിരവധി പേര്‍ മരിച്ചു.
  • 1506 - കോലത്തിരി രാജാവിനെ സാമൂതിരി സമീപിച്ച് പറങ്കികളെ പാഠം പഠിപ്പിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു. കണ്ണൂരിലെ പോറ്ട്ടുഗീസ് കോട്ടയായ വി.ആഞ്ചലോ കോട്ട സാമൂതിരി ഉപരോധിക്കുന്നു. എന്നാല്‍ പോര്‍ട്ടുഗീസുകാര്‍ വിജയിക്കുകയും കോലത്തിരി സന്ധിയില്‍ ഏര്‍പ്പെടുകയും ചെയ്യുന്നു.
  • 1506 - ഡൊം ലൊവുറെസോ അല്‍മെയ്ഡ യുടെ കപ്പല്‍ വ്യൂഹത്തിനെ സാമൂതിരിയുടെയും തുര്‍ക്കി- മുസ്ലീം സഖ്യ സേനയും ചേര്‍ന്ന ആക്രമിക്കുന്നു.
  • 1507 നവംബര്‍ 14 - അല്‍മെയ്ഡ പൊന്നാനി ആക്രമിച്ചു.
  • 1508 മാര്‍ച്ച്- ഗുജറാത്തിലെ ചൌള്‍ യുദ്ധത്തില്‍ കെയ്റൊ സുല്‍ത്താന്‍റെയും ഗുജറാത്ത് സുല്‍ത്താന്‍റെയും സം‌യുക്ത സൈന്യം അല്‍മെയ്ഡയെ കൊല്ലപ്പെടുത്തുന്നു.
  • 1509 ഫെബ്രുവരി- പോര്‍ട്ടുഗീസുകാര്‍ പ്രതികാരം വീട്ടാനായി സാമൂതിരിയുടെ സം‌യുക്തസേനയോട് ഗോവയിലെ ദിയു യുദ്ധത്തില്‍ ഏര്‍പ്പെടുന്നു, തല്‍ഫലമായി ഈജിപ്ത്യന്‍, തുര്‍ക്കി സൈന്യം പിന്‍‍വങ്ങുന്നു. കടലില്‍1938 വരെ പോര്‍ട്ടുഗീസുകാര്‍ മാത്രമാവുന്നു
  • 1513 - സാമൂതിരി പോര്‍ട്ടുഗീസുകാര്‍ സന്ധിയില്‍. കോഴിക്കോട് ഒരു കോട്ട കെട്ടാന്‍ അനുമതി നല്‍കുന്നു. പകരമായി കൊച്ചിയും കോലത്തു നാടും കീഴ്പ്പെടുത്താന്‍ സഹായം വാഗ്ദാനം ചെയ്യുന്നു.
  • 1520 - സാമൂതിരിയെ വധിക്കാന്‍ പോര്‍ട്ടുഗീസുകാര്‍ ശ്രമിക്കുന്നു. സാമൂതിരി ഇടയുന്നു.
  • 1524 - അനുനയിപ്പിക്കാന്‍ വീണ്ടും വാസ്കോ ഡ ഗാമ
  • 1525 ഫെബ്രുവരി26 - മെനസിസ് എന്ന പോര്‍ട്ടുഗീസ് വൈസ്രോയ് പൊന്നാനി കൊള്ളയടിച്ചു, എന്നാല്‍ സാമൂതിരി അവരെ തോല്പിച്ചു
  • 1530 - പോര്‍ട്ടുഗീസുകാര്‍ ചാലിയം കോട്ട നിര്‍മ്മിക്കുന്നു. ഇതിന് ചള്ളി എന്നും പേരുണ്ട്. ഇത് തന്ത്രപ്രധാനമായ സ്ഥലത്താണ് സ്ഥിതി ചെയ്യുന്നത്.
  • 1540 - പോര്‍ട്ടുഗീസുകാരുമായി വീണ്ടും സന്ധി.
  • 1550 - പോര്‍ട്ടുഗീസുകാര്‍ പൊന്നാനി ആക്രമിച്ച നഗരം ചുട്ടെരിക്കുന്നു.
  • 1569-1570 - ചാലിയം കോട്ട ആക്രമണം.
  • 1571സെപ്റ്റംബര്‍ 15 - സാമൂതിരി കോട്ട പിടിച്ചെടുത്തു നശിപ്പിക്കുന്നു.
  • 1573 - കുഞാലി മരയ്ക്കാര്‍ മൂന്നാമന്‍ പുതുപ്പട്ടണത്ത് കോട്ട കെട്ടുന്നു
കോട്ടയില്‍ നിന്ന് മാപ്പിള തുറമുഖത്തിലേയ്ക്കുള്ള ദൃശ്യം. പീരങ്കിയും കാണാം
കോട്ടയില്‍ നിന്ന് മാപ്പിള തുറമുഖത്തിലേയ്ക്കുള്ള ദൃശ്യം. പീരങ്കിയും കാണാം
  • 1584 - സാമൂതിരിക്ക് സമുദ്ര വാണിജ്യത്തിനായി സൌജന്യ പാസ്സ് കിട്ടാനായി പോര്‍ട്ടുഗീസുകാരുമായി സംഭാഷണത്തില്‍. പകരം പൊന്നാനിയില്‍ പാണ്ടികശാല നിര്‍മ്മിക്കാന്‍ അനുവദിക്കുന്നു.
  • 1591 - സാമൂതിരി പോര്‍ട്ടുഗീസുകാര്‍ക്ക് കോഴിക്കോട്ട് കോട്ടയും പള്ളിയും നിര്‍മ്മിക്കാന്‍ അനുവദിക്കുന്നു. കുപിതനായ കുഞാലി മരയ്ക്കാര്‍ സാമൂതിരിയില്‍ നിന്ന് അകലുന്നു.
  • 1598 - കുഞാലി മരയ്ക്കാര്‍ മൂന്നാമന്‍ സാമൂതിരിക്ക് തലവേദന സൃഷ്ടിച്ചുകൊണ്ട് കപ്പലുകള്‍ പിടിക്കുകയും അഗ്നിക്കിരയാക്കുകയും മറ്റും ചെയ്യുന്നു. സാമൂതിരി പോര്‍ട്ടുഗീസുകാരോട് ചേര്‍ന്ന് തെന്‍റെ തന്നെ നാവിക സൈന്യാധിപനായ കുഞാലി മരയ്ക്കാരോട് പടവെട്ടുന്നു. ഒടിവില്‍ കുഞ്ഞാലിയെ പോര്‍ട്ടുഗീസുകാര് കീഴ്പ്പെടുത്തുകയും ഗോവ യില്‍ വച്ച് അതിദാരുണമായി കൊലപ്പെടുത്തുകയും ചെയ്യുന്നു.(1600)
  • 1604 - ഡച്ച് ഈസ്റ്റ് ഇന്ത്യാ കമ്പനി സാമൂതിരിയുമായി ഉടമ്പടിയുണ്ടാക്കി കോഴിക്കോടും പൊന്നാനിയിലും നിര്‍മ്മാണശാലകള്‍ നിര്‍മ്മിക്കാന്‍ അനുവാദം നേടുന്നു.
  • 1661 - ഡച്ചുകാരുടെ സഹായത്തോടെ പോര്‍ട്ടുഗീസുകാരെയും കൊച്ചിയെയും കീഴ്പ്പെടുത്തുന്നു.

1743 - പാലക്കാട്ടിലെ വള്ളുവനാടിനോട് യുദ്ധം 1757 - വള്ളുവനാടിനെ തോല്പിച്ച് സാമ്രാജ്യം വികസിപ്പിക്കുന്നു. 1760 - വള്ളുവനാട്ട് രാജാവിനെ സഹായിക്കാനായി മൈസൂര്‍ സേനാനായകനായ നവാബ് ഹൈദര്‍ അലി യുമായി കരാര്‍. ഹൈദര്‍ സാമൂതിരിയെ തോല്പിക്കുന്നു. സന്ധി. അതിന്‍പ്രകാരം 12 ലക്ഷം പൊന്‍ പണം യുദ്ധച്ചെലവായി ഹൈദറിന് കൊടുക്കാം എന്ന് സാമൂതിരി. സാമൂതിരി എന്നാല്‍ ഈ വാക്ക് പാലിക്കുന്നില്ല. പകരം ആര്‍ഭാടവും മറ്റുമായി ചിലവഴിക്കുന്നു. 1766 - അവസാനത്തെ സാമൂതിരി മാമാങ്കം നടത്തുന്ന വേളയില്‍ ഹൈദര്‍ അലി ചതിക്കു പകരം ചോദിക്കാന്‍ കോഴിക്കോട് എത്തുന്നു. സാമൂതിരി പണം നല്‍കാന്‍ ഗതിയില്ലാതെ ആത്മാഹുതി ചെയ്യുന്നു.

[തിരുത്തുക] വിമര്‍ശനങ്ങള്‍

സാമൂതിരിമാര്‍ ഉപജാപങ്ങളിലൂടെയും കുതന്ത്രങ്ങളിലൂടെയുമാണ് ഭരണം കൈക്കലാക്കിയതെന്ന് ചില ചരിത്രകാരന്മാര്‍ ആരോപിക്കുന്നു. എഴുനൂറില്‍പരം വര്‍ഷങ്ങള്‍ സാമൂതിരിമാര്‍ ഭരിച്ചെങ്കിലും യുദ്ധങ്ങളും പോരുകളും മാത്രം നടന്നിരുന്ന ഇവരുടെ ഭരണകാലം യാതൊരു വിധ പുരോഗമനവുമില്ലാതെ മലബാര്‍ അധ:പതിച്ചതായാണ് ചരിത്രകാരനായ കെ. ബാലകൃഷ്ണക്കുറുപ്പ് രേഖപ്പെടുത്തുന്നത്. മുസ്ലീങ്ങളുടെയും മൂറുകളുടെയും സഹായത്തോടെ നാടു ഭരിച്ചിരുന്ന അവര്‍ക്ക് മറ്റു രാജ്യങ്ങള്‍ കൈവശപ്പെടുത്തുക എന്നല്ലാതെ വ്യക്തമായ കാഴ്ചപ്പാടുകള്‍ ഉണ്ടായിരുന്നില്ല. ചേരന്മാരെപ്പോലെ കൃഷിയെ പ്രോത്സാഹിപ്പിക്കുകയോ നാടു നന്നാക്കുകയോ ഗതാഗത സം‌വിധാനം മെച്ചെപ്പെടുത്തുകയോ, പോര്‍ളാതിരിയുടേതു പോലെ ക്ഷേത്രങ്ങള്‍ പണിയുകയോ ഉണ്ടായില്ല. മുസ്ലീങ്ങളുടെ സ്വാധിനവും കാലാകാലങ്ങളില്‍ നടന്നു വന്ന യുദ്ധങ്ങളുടെ ബഹുല്യവുമാണ് ഇതിനെല്ലാം കാരണം എന്നും അഭിപ്രായമുണ്ട്. [8]


[തിരുത്തുക] നാഴികകല്ലുകള്‍

[തിരുത്തുക] പ്രമാണാധാര സൂചി

  1. കെ.വി. കൃഷ്ണയ്യര്‍. പ്രതിപാധിച്ചിറ്റിക്കുന്നത് എം.എന്‍. നമ്പൂതിരി; മുഖവുര-സാമൂതിരി ചരിത്രത്തിലെ കാണാപ്പുറങ്ങള്‍, ഏട് 71, വള്ളത്തോള്‍ വിദ്യാപീഠം
  2. പി.കെ. ബാലകൃഷ്ണന്‍. ജാതിവ്യവസ്ഥയും കേരള ചരിത്രവും; 2005 കറന്‍റ് ബുക്സ്. തൃശൂര്‍.ISBN 81-226-0468-4
  3. കെ. ബാലകൃഷ്ണക്കുറുപ്പ്; കോഴിക്കോടിന്‍റെ ചരിത്രം - മിത്തുകളും യാഥാര്‍ഥ്യങ്ങളും. മാതൃഭൂമി പ്രിന്റിങ് ആന്‍റ് പബ്ലിഷിങ് കമ്പനി. കോഴിക്കോട് 2000.
  4. എം.എന്‍. നമ്പൂതിരി; സാമൂതിരി ചരിത്രത്തിലെ കാണാപ്പുറങ്ങള്‍, വള്ളത്തോള്‍ വിദ്യാപീഠം, ശുകപുരം, കേരള.
  5. എം.എന്‍. നമ്പൂതിരി; മുഖവുര-സാമൂതിരി ചരിത്രത്തിലെ കാണാപ്പുറങ്ങള്‍, ഏടുകള്‍ xxix-xxx, വള്ളത്തോള്‍ വിദ്യാപീഠം, ശുകപുരം, കേരള.
  6. എ. ശ്രീധരമേനോന്‍, കേരളശില്പികള്‍. ഏടുകള്‍ 85-86; നാഷണല്‍ ബുക്ക് സ്റ്റാള്‍ കോട്ടയം 1988
  7. കെ. ബാലകൃഷ്ണക്കുറുപ്പ്; കോഴിക്കോടിന്റെ ചരിത്രം - മിത്തുകളും യാഥാര്‍ഥ്യങ്ങളും; ഏട് 237 മാതൃഭൂമി പ്രിന്റ്റിങ് അന്‍റ് പബ്ലിഷിങ് കമ്പനി. കോഴിക്കോട് 2000.
  8. കെ. ബാലകൃഷ്ണക്കുറുപ്പ്; കോഴിക്കോടിന്റെ ചരിത്രം - മിത്തുകളും യാഥാര്‍ഥ്യങ്ങളും. മാതൃഭൂമി പ്രിന്റിങ് അന്‍റ് പബ്ലിഷിങ് കമ്പനി.ഏട് 118. കോഴിക്കോട് 2000. ബാലകൃഷ്ണക്കുറുപ്പിനെ ഉദ്ധരിക്കട്ടെ: അങ്ങനെ നൂറിലധികം സമൂതിരിമാര്‍ ഭരിച്ചെങ്കിലും ചോളന്മാരും മറ്റും ചെയ്തപോലെ കൃഷി അഭിവൃദ്ധിപ്പെടുത്തുന്നതിനോ റോഡുകളും പാലങ്ങളും മറ്റും നിര്‍മ്മിക്കുന്നതിനോ ശരിയായ ഒരു സിവില്‍ സര്‍വീസും ക്രിമിനല്‍ സര്‍വീസും സം‌വിധാനം ചെയ്യുന്നതിനോ സാമൂതിരിമാരുടെ പക്ഷത്തുനിന്നും ഒരു ശ്രമവുമുണ്ടായില്ല. എടുത്തു പറയത്തക്ക ഒരു ക്ഷേത്രം പോലും ഈ സമൂതിരിമാരുടെ വകയായി നിര്‍മ്മിക്കപ്പെട്ടില്ല എന്നത് ഒരു പ്രത്യേകതയാണ്, അറബികളുടെയും മരക്കന്മാരുടെയും പ്രേരണയിലും നിയന്ത്രണത്തിലും വര്‍ത്തിച്ച സാമൂതിരിമാര്‍ക്കു ക്ഷേത്രനിര്‍മ്മാണത്തിലും മറ്റും ശ്രദ്ധപതിയാതെ പോയതില്‍ അത്ഭുതപ്പെടാനില്ല. സ്വന്തം വ്യക്തിത്വം നിലനിര്‍ത്തി പ്രസിദ്ധിയാര്‍ജിച്ച സമൂതിരിമാരുടെ എണ്ണം തുലോം പരിമിതമായിരുന്നു.
ഇതര ഭാഷകളില്‍
Static Wikipedia 2008 (no images)

aa - ab - af - ak - als - am - an - ang - ar - arc - as - ast - av - ay - az - ba - bar - bat_smg - bcl - be - be_x_old - bg - bh - bi - bm - bn - bo - bpy - br - bs - bug - bxr - ca - cbk_zam - cdo - ce - ceb - ch - cho - chr - chy - co - cr - crh - cs - csb - cu - cv - cy - da - de - diq - dsb - dv - dz - ee - el - eml - en - eo - es - et - eu - ext - fa - ff - fi - fiu_vro - fj - fo - fr - frp - fur - fy - ga - gan - gd - gl - glk - gn - got - gu - gv - ha - hak - haw - he - hi - hif - ho - hr - hsb - ht - hu - hy - hz - ia - id - ie - ig - ii - ik - ilo - io - is - it - iu - ja - jbo - jv - ka - kaa - kab - kg - ki - kj - kk - kl - km - kn - ko - kr - ks - ksh - ku - kv - kw - ky - la - lad - lb - lbe - lg - li - lij - lmo - ln - lo - lt - lv - map_bms - mdf - mg - mh - mi - mk - ml - mn - mo - mr - mt - mus - my - myv - mzn - na - nah - nap - nds - nds_nl - ne - new - ng - nl - nn - no - nov - nrm - nv - ny - oc - om - or - os - pa - pag - pam - pap - pdc - pi - pih - pl - pms - ps - pt - qu - quality - rm - rmy - rn - ro - roa_rup - roa_tara - ru - rw - sa - sah - sc - scn - sco - sd - se - sg - sh - si - simple - sk - sl - sm - sn - so - sr - srn - ss - st - stq - su - sv - sw - szl - ta - te - tet - tg - th - ti - tk - tl - tlh - tn - to - tpi - tr - ts - tt - tum - tw - ty - udm - ug - uk - ur - uz - ve - vec - vi - vls - vo - wa - war - wo - wuu - xal - xh - yi - yo - za - zea - zh - zh_classical - zh_min_nan - zh_yue - zu -

Static Wikipedia 2007 (no images)

aa - ab - af - ak - als - am - an - ang - ar - arc - as - ast - av - ay - az - ba - bar - bat_smg - bcl - be - be_x_old - bg - bh - bi - bm - bn - bo - bpy - br - bs - bug - bxr - ca - cbk_zam - cdo - ce - ceb - ch - cho - chr - chy - co - cr - crh - cs - csb - cu - cv - cy - da - de - diq - dsb - dv - dz - ee - el - eml - en - eo - es - et - eu - ext - fa - ff - fi - fiu_vro - fj - fo - fr - frp - fur - fy - ga - gan - gd - gl - glk - gn - got - gu - gv - ha - hak - haw - he - hi - hif - ho - hr - hsb - ht - hu - hy - hz - ia - id - ie - ig - ii - ik - ilo - io - is - it - iu - ja - jbo - jv - ka - kaa - kab - kg - ki - kj - kk - kl - km - kn - ko - kr - ks - ksh - ku - kv - kw - ky - la - lad - lb - lbe - lg - li - lij - lmo - ln - lo - lt - lv - map_bms - mdf - mg - mh - mi - mk - ml - mn - mo - mr - mt - mus - my - myv - mzn - na - nah - nap - nds - nds_nl - ne - new - ng - nl - nn - no - nov - nrm - nv - ny - oc - om - or - os - pa - pag - pam - pap - pdc - pi - pih - pl - pms - ps - pt - qu - quality - rm - rmy - rn - ro - roa_rup - roa_tara - ru - rw - sa - sah - sc - scn - sco - sd - se - sg - sh - si - simple - sk - sl - sm - sn - so - sr - srn - ss - st - stq - su - sv - sw - szl - ta - te - tet - tg - th - ti - tk - tl - tlh - tn - to - tpi - tr - ts - tt - tum - tw - ty - udm - ug - uk - ur - uz - ve - vec - vi - vls - vo - wa - war - wo - wuu - xal - xh - yi - yo - za - zea - zh - zh_classical - zh_min_nan - zh_yue - zu -

Static Wikipedia 2006 (no images)

aa - ab - af - ak - als - am - an - ang - ar - arc - as - ast - av - ay - az - ba - bar - bat_smg - bcl - be - be_x_old - bg - bh - bi - bm - bn - bo - bpy - br - bs - bug - bxr - ca - cbk_zam - cdo - ce - ceb - ch - cho - chr - chy - co - cr - crh - cs - csb - cu - cv - cy - da - de - diq - dsb - dv - dz - ee - el - eml - eo - es - et - eu - ext - fa - ff - fi - fiu_vro - fj - fo - fr - frp - fur - fy - ga - gan - gd - gl - glk - gn - got - gu - gv - ha - hak - haw - he - hi - hif - ho - hr - hsb - ht - hu - hy - hz - ia - id - ie - ig - ii - ik - ilo - io - is - it - iu - ja - jbo - jv - ka - kaa - kab - kg - ki - kj - kk - kl - km - kn - ko - kr - ks - ksh - ku - kv - kw - ky - la - lad - lb - lbe - lg - li - lij - lmo - ln - lo - lt - lv - map_bms - mdf - mg - mh - mi - mk - ml - mn - mo - mr - mt - mus - my - myv - mzn - na - nah - nap - nds - nds_nl - ne - new - ng - nl - nn - no - nov - nrm - nv - ny - oc - om - or - os - pa - pag - pam - pap - pdc - pi - pih - pl - pms - ps - pt - qu - quality - rm - rmy - rn - ro - roa_rup - roa_tara - ru - rw - sa - sah - sc - scn - sco - sd - se - sg - sh - si - simple - sk - sl - sm - sn - so - sr - srn - ss - st - stq - su - sv - sw - szl - ta - te - tet - tg - th - ti - tk - tl - tlh - tn - to - tpi - tr - ts - tt - tum - tw - ty - udm - ug - uk - ur - uz - ve - vec - vi - vls - vo - wa - war - wo - wuu - xal - xh - yi - yo - za - zea - zh - zh_classical - zh_min_nan - zh_yue - zu