ബെര്‍മുഡ ത്രികോണം
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഉത്തര അറ്റ്‌ലാന്റിക് സമുദ്രത്തിലെ നിഗൂഢമായ ഒരു പ്രദേശമാണ് ബെര്‍മുഡ ത്രികോണം . പേരു സൂചിപ്പിക്കുന്നതു പോലെ ബെര്‍മുഡ, പ്യുര്‍ട്ടോ റികോ, ഫ്ലോറിഡ മുനമ്പ് എന്നീ പ്രദേശങ്ങള്‍ കോണുകളാക്കിയുള്ള സാങ്കല്‍പ്പിക ത്രികോണത്തിനുള്ളിലുള്ള പ്രദേശമാണ് ഇപ്രകാരമറിയുന്നത്. ഭൌതിക നിയമങ്ങളെ ലംഘിക്കുന്ന പ്രതിഭാസങ്ങള്‍, അഭൌമ ജീവികളുടെ സാന്നിദ്ധ്യം മുതലായ കാര്യങ്ങള്‍ ഇപ്രദേശത്ത് ചിലര്‍ ആരോപിക്കുന്നു. അനവധി കപ്പലുകളും, വിമാനങ്ങളും ഈ പ്രദേശത്ത് കാണാതായിട്ടുണ്ട്.