മടായി വടുകുണ്ട ശിവക്ഷേത്രം
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
മടായി വടുകുണ്ട ശിവക്ഷേത്രം നിര്‍മ്മിച്ചത് കോലത്തിരി രാജാക്കന്മാരാണെന്ന് കരുതപ്പെടുന്നു. മദ്ധ്യകാലഘട്ടത്തിലാണ് ഈ ക്ഷേത്രത്തിന്റെ നിര്‍മ്മാണം. കേരളത്തിലെ കണ്ണൂര്‍ ജില്ലയിലെ മടായി ഗ്രാമത്തില്‍ ഉള്ള മടായിപ്പാറ എന്ന പീഠഭൂമിക്കു മുകളിലാണ് ഈ ക്ഷേത്രം സ്ഥിതിചെയ്യുന്നത്. കണ്ണൂര്‍ ജില്ലാ തലസ്ഥാനത്തു നിന്നും 22 കിലോമീറ്റര്‍ വടക്കായി ആണ് ഈ ക്ഷേത്രം സ്ഥിതിചെയ്യുന്നത്. 8-ആം നൂറ്റാണ്ടില്‍ ഏഴിമല ഭരിച്ചിരുന്ന മൂഷിക സാമ്രാജ്യത്തിന്റെ ഒരു ശാഖയായിരുന്നു കോലത്തിരി രാജ്യം. ഏകദേശം 1200 വര്‍ഷങ്ങള്‍ക്കു മുന്‍പ് ഈ രാജവംശത്തിന്റെ ഒരു ശാഖ മടായിയിലേക്ക് കുടിയേറിപ്പാര്‍ത്തു. മടായി അക്കാലത്തെ ഒരു പ്രധാന തുറമുഖവും വാണിജ്യ കേന്ദ്രവുമായിരുന്നു. ഏഴിമലയ്ക്ക് 4 കിലോമീറ്റര്‍ കിഴക്കാണ് മടായി. കടല്‍ നിരപ്പില്‍ നിന്നും 150 അടി പൊക്കമുള്ള പീഠഭൂമിയായ മടായി പാറയില്‍ ഇവര്‍ കോട്ടകളും ക്ഷേത്രങ്ങളും നിര്‍മ്മിച്ചു. ഇവിടെ നിന്ന് 20 കിലോമീറ്റര്‍ ചുറ്റളവിലുള്ള എല്ലാ സ്ഥലങ്ങളും കാണാന്‍ കഴിയുമെന്നത് ആയിരിക്കും ഈ സ്ഥലം തിരഞ്ഞെടുക്കുവാനുള്ള കാരണം. മടായി പാറയുടെ തെക്കു-വടക്ക് മൂലയില്‍ സ്വയംഭൂവായി വന്ന ശിവലിംഗം കണ്ട് ഇവിടെ ശ്രീ വടുകുണ്ട ശിവക്ഷേത്രം നിര്‍മ്മിച്ചു എന്നാണ് വിശ്വാസം.