ലിബിയ
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ലിബിയ ആഫ്രിക്കാ വന്‍കരയുടെ വടക്ക് മധ്യധരണ്യാഴിയോടു ചേര്‍ന്നു കിടക്കുന്ന തീരദേശ രാഷ്ട്രമാണ്.
കിഴക്ക് ഈജിപ്ത്, തെക്കുകിഴക്ക് സുഡാന്‍, തെക്ക് ചാഡ്, നൈജര്‍, പടിഞ്ഞാറ് അല്‍ജീറിയ, ടുണീഷ്യ എന്നിവയാണ് ലിബിയയുടെ അയല്‍രാജ്യങ്ങള്‍. വിസ്തൃതിയുടെ അടിസ്ഥാനത്തില്‍ ആഫ്രിക്കയിലെ നാലാമത്തെ രാജ്യമാണിത്. എന്നാല്‍ ഏറ്റവും കുറഞ്ഞ ജനസാന്ദ്രതയും ലിബിയയുടെ പ്രത്യേകതയാണ്. രാജ്യത്തിന്റെ തൊണ്ണൂറു ശതമാനത്തോളം മരുഭൂമി ആയതിലാണിത്. ട്രിപ്പോളിയാണു തലസ്ഥാനം.
നൈല്‍ നദിയുടെ പടിഞ്ഞാറുള്ള ലിബു എന്ന ബെര്‍ബേറിയന്‍ ജനവിഭാഗത്തില്‍ നിന്നാണ് ലിബിയ എന്ന പേരു ലഭിച്ചത്. ഇറ്റലി, ഫ്രാന്‍സ്, ബ്രിട്ടണ്‍ എന്നിവയുടെ കോളനിയായിരുന്ന ലിബിയ ഐക്യരാഷ്ട്ര സഭയുടെ ഇടപെടലിലൂടെ സ്വതന്ത്രമായ ആദ്യ രാജ്യമാണ്.