ഇറ്റലി
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
|
|||||
![]() |
|||||
ഔദ്യോഗിക ഭാഷ | ഇറ്റാലിയന്‍ | ||||
തലസ്ഥാനം | റോം | ||||
ഗവണ്‍മെന്‍റ് | പാര്‍ലമെന്‍ററി ജനാധിപത്യം | ||||
പ്രസിഡന്‍റ് | കാര്‍ലോ അസിഗ്ലിയോ സിയാംപി | ||||
പ്രധാനമന്ത്രി | സില്‍വിയോ ബര്‍ലൂസ്കോണി | ||||
വിസ്തീര്‍ണ്ണം | 3,01,336 കി.മീ.² | ||||
ജനസംഖ്യ ജനസാന്ദ്രത: |
5,84,62,375(2005) 194/കി.മീ.² |
||||
രൂപീകരണ വര്‍ഷം | 1861 | ||||
മതങ്ങള്‍ | ക്രിസ്തുമതം (95%) |
||||
നാണയം | യൂറോ | ||||
സമയ മേഖല | UTC+1 | ||||
ഇന്റര്‍നെറ്റ് സൂചിക | .it | ||||
ടെലിഫോണ്‍ കോഡ് | 39 |
ദക്ഷിണ യൂറോപ്പിലെ ഒരു രാജ്യമാണ് ഇറ്റലി. സൌന്ദര്യ ആരാധകരും, സുഖലോലുപന്മാരുമാണ് ഇറ്റലിക്കാര്‍. ലോകത്തിലെ മറ്റേതൊരു രാജ്യത്തിനവകാശപ്പെടാവുന്നതിലധികം, ചരിത്ര പൈതൃകവും, സാംസ്കാരിക സമ്പത്തും, പ്രകൃതിഭംഗിയും, ഈ രാജ്യത്തിനുണ്ട്. ഫ്രാന്‍സ്, സ്വിറ്റ്സര്‍ലന്‍ഡ്, സ്ലൊവേനിയ, ഓസ്ട്രിയ, ക്രൊയേഷ്യ എന്നിവ അയല്‍രാജ്യങ്ങള്‍. സാന്‍മാരിനോ, വത്തിക്കാന്‍ എന്നീ സ്വതന്ത്ര രാജ്യങ്ങളും ഇറ്റാലിയന്‍ ഭൂപടത്തിനുള്ളിത്തന്നെയാണ്.
[തിരുത്തുക] ചരിത്രം
ക്രിസ്തുവിനു മുമ്പ് 753ല്‍ റോമൂലുസും, റോമൂസും കൂടി സ്ഥാപിച്ച, റോമാ സാമ്രാജ്യ ചരിത്രത്തോടെയാണ് ഇറ്റലി വിഖ്യാതമാകുന്നത്. ഏഴാം നൂറ്റാണ്ടായപ്പോഴേക്കും, ഗ്രീക്കുകാര്‍ അവരുടെ പടയോട്ടത്തില്‍, സിസിലിയും, ഇന്നത്തെ ഇറ്റലിയുടെ പൂര്‍വതീരങ്ങളും കൈയടക്കി. 509ല്‍, യഥാര്‍ഥ റോമാ സാമ്രാജ്യത്വത്തിന്റെ പിറവി.
ജൂലിയസ് സീസറുടെ കാലമായപ്പോഴേക്കും (100-44 ക്രിസ്തുവിന് മുമ്പ്) ലോകാധിപന്മാരായി റോമാക്കാര്‍. 395ല്‍ കുടിപ്പകയും തമ്മില്‍തല്ലും കാരണം, റോമാ സാമ്രാജ്യത്വത്തിന്റെ അന്ത്യത്തിന്റെ ആരംഭമായി. 410 ആയതോടെ, പടിഞ്ഞാറന്‍ സൈന്യത്തിന്റെ കടന്നുകയറ്റത്തോടെ, സമ്പൂര്‍ണ തകര്‍ച്ച.
774 ആയപ്പോഴേക്കും ജര്‍മന്‍കാരനായ ചക്രവര്‍ത്തി, കാള്‍ ഒന്നാമനെ അവരോധിക്കേണ്ട ഗതികേട് അന്നത്തെ മാര്‍പാപ്പ ലിയോ മൂന്നാമനുണ്ടായി. 962ല്‍ ജര്‍മനി, ആസ്ത്രിയ, ഇറ്റലി എന്നീ രാജ്യങ്ങളുടെ അധിപനായി ചക്രവര്‍ത്തി ഓട്ടോ അധികാരമേറ്റു. തുടര്‍ന്ന് നോര്‍മാഡന്മാരുടെ കുടിയേറ്റ മേഖലയെന്ന നിലയില്‍, ഒരുവിധ പുരോഗതിയുമില്ലാതെ, ചരിത്രത്തിന്റെ 'ശാപമേറ്റുവാങ്ങിയ' രാജ്യവുമായി ഇന്നത്തെ ഇറ്റലി-
രണ്ടാംലോക മഹായുദ്ധത്തില്‍ ജര്‍മനിക്കൊപ്പം ചേര്‍ന്ന് പരാജയമേറ്റുവാങ്ങിയ ഇറ്റലിക്കാരാണ് ലോകചരിത്രത്തില്‍, അസ്ഥിരതയാര്‍ന്ന ഭരണകൂടങ്ങളുടെ 'വേലിയേറ്റം' കൊണ്ട് വിഖ്യാതമായത്. ശരാശരി ആറുമാസമായിരുന്നു അവിടെ ഒരു ജനകീയ സര്‍ക്കാറിന്റെ ഭരണകാലം.
മാഫിയാകളുടെ നിയന്ത്രണത്തിലായിരുന്നു ഭരണകൂടമെങ്കിലും പ്രകൃതി കനിഞ്ഞനുഗ്രഹിച്ച സമ്പത്തും, കഠിനാധ്വാനികളായ ജനതയും കൂടി ഇറ്റലിയെ ഇന്നത്തെ രീതിയില്‍ ലോക വ്യാവസായിക രാജ്യങ്ങളിലൊന്നാക്കി. കൃഷിയിലും മല്‍സ്യബന്ധനത്തിലും അധിഷ്ഠിതമായിരുന്ന സാമ്പത്തികവ്യവസ്ഥ സാവധാനം വ്യാവസായിക രംഗത്തേക്ക് തിരിഞ്ഞതോടെ ലോകത്തിലെ നാലാമത്തെ ഓട്ടോമോബൈല്‍ വ്യവസായ രാഷ്ട്രമായി ഇറ്റലി.
അല്‍ബേനിയ • അന്‍ഡോറ • അര്‍മേനിയ2 • ഓസ്ട്രിയ • അസര്ബെയ്ജാന്1 • ബെലാറസ് • ബെല്‍ജിയം • ബോസ്നിയയും ഹെര്‍സെഗോവിനയും • ബള്‍ഗേറിയ • ക്രൊയേഷ്യ • സൈപ്രസ്2 • ചെക്ക് റിപ്പബ്ലിക്ക് • ഡെന്മാര്ക്ക് • എസ്തോണിയ • ഫിന്‍ലാന്റ് • ഫ്രാന്‍സ് • ജോര്‍ജ്ജിയ1 • ജെര്‍മനി • ഗ്രീസ് • ഹങ്കറി • ഐസ്ലാന്റ് • അയര്‍ലാന്റ് • ഇറ്റലി • ഖസാക്കിസ്ഥാന്‍1 • ലാത്വിയ • ലീചെന്സ്റ്റീന് • ലിത്വാനിയ • ലക്സംബര്‍ഗ്ഗ് • മാസിഡോണിയ • മാള്‍ട്ട • മൊള്‍ഡോവ • മൊണാക്കോ • മോണ്ടെനെഗ്രൊ • നെതെര്‍ലാന്റ് • നോര്‍വെ • പോളണ്ട് • പോര്‍ച്ചുഗല്‍ • റൊമേനിയ • റഷ്യ1 • സാന്‍ മരീനോ • സെര്‍ബിയ • സ്ലൊവാക്യ • സ്ലൊവേനിയ • സ്പെയിന് • സ്വീഡന് • സ്വിറ്റ്സര്‍ലാന്റ് • തുര്‍ക്കി1 • യുക്രെയിന് • ഇംഗ്ലണ്ട് • വത്തിക്കാന്‍
അംഗീകരിക്കപ്പെടാത്ത രാഷ്ട്രങ്ങള്‍: അബ്ഖാസിയ • നഗോര്‍ണോ-കരബാഖ്2 • സൌത്ത് ഒസെറ്റ • ട്രാന്‍സ്നിസ്ട്രിയ • ടര്‍ക്കിഷ് റിപ്പബ്ലിക്ക് ഓഫ് നോര്‍ത്തേണ്‍ സൈപ്രസ്2 3
ഭൂമിശാസ്ത്ര കുറിപ്പുകള്‍: (1) ഭാഗികമായി ഏഷ്യയില്‍; (2) ഏഷ്യയില്‍ സ്ഥിതിചെയ്യുന്നെങ്കിലും യൂറോപ്പുമായി സാമൂഹിക-രാഷ്ട്രീയ സാമ്യങ്ങള്‍ ഉണ്ട്; (3) ടര്‍ക്കി മാത്രമേ വടക്കേ സൈപ്രസിനെ അംഗീകരിച്ചിട്ടുള്ളൂ.