ടുണീഷ്യ
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ടുണീഷ്യ -ആഫ്രിക്കന്‍ വന്‍കരയിലെ ഒരു രാജ്യം. ഉത്തര ആഫ്രിക്കയിലെ ഈ പുരാതന രാജ്യം അള്‍ജീരിയയുടെയും ലിബിയയുടെയും അതിര്‍ത്തിയിലാണ്. മധ്യധരണ്യാഴിയും സഹാറയും മറ്റും അതിരുകള്‍. പ്രകൃതിയുടെ അങ്ങേയറ്റം വിചിത്രമായ സമ്മേളന തീരം ഒരുകാലത്തു റോമാ സാമ്രാജ്യത്തിന്റെ ഭാഗമായിരുന്നു.
ഗോതമ്പും ചോളവും മുന്തിരിയും ബാര്‍ലിയും പഴവര്‍ഗങ്ങളും ഒലീവും ഒക്കെ ആവശ്യത്തിലധികം ഇവിടെ ഉല്‍പാദിപ്പിക്കപ്പെട്ടിരുന്നു. അതിനു മുമ്പുള്ള ചരിത്രം കുറേക്കൂടി ശോഭനമായിരുന്നു. ബേര്‍ബര്‍ ഗോത്രവര്‍ഗത്തിന്റെ ഭരണകാലത്ത് ആധുനിക ലോകത്തെ അനുസ്മരിപ്പിക്കുംവിധമുള്ള നീതിനിയമങ്ങളും ആരോഗ്യ പരിപാലനത്തിനും ശരീരശുദ്ധിക്കും പ്രത്യേക സംവിധാനങ്ങളുമുണ്ടായിരുന്നു. ആധുനിക രീതിയിലുള്ള നീന്തല്‍കുളങ്ങളുടെ മുന്‍ രൂപങ്ങള്‍ ഇക്കാലത്താണ് നിലവില്‍ വന്നത്. അതുപോലെ തുര്‍ക്കിയില്‍ ഇന്ന് സര്‍വസാധാരണമായിട്ടുള്ള ഹമാം എന്ന സ്നാനഘട്ടങ്ങളും ഇവിടെയുണ്ടായിരുന്നതായി ചരിത്രരേഖയില്‍ കാണുന്നു. അശ്വാഭ്യാസ മല്‍സരങ്ങളും കളരിപ്പയറ്റിനെ അനുസ്മരിപ്പിക്കുന്ന കായികാഭ്യാസങ്ങളും നിലവിലുണ്ടായിരുന്നു.
ഏഴാം ശതകത്തില്‍ മുസ്ലിം സൈന്യം സാഹസികമായ ആക്രമണങ്ങളുമായി സഹാറ കടന്ന് ഇവിടെ എത്തിയതോടെ, കര്‍താഗോ സംസ്കാരത്തിന്റെ ചൂഷണത്തില്‍നിന്ന് മോചിതമായ ടുണീഷ്യ പുതിയ ഭരണസംവിധാനങ്ങളോടെ പുതിയ രാജ്യമായി. 1574 ആയപ്പോഴും തുര്‍ക്കികള്‍ ഉസ്മാനിയന്‍ സാമ്രാജ്യം സ്ഥാപിച്ച് ടുണീഷ്യയുടെ ഭരണമേറ്റെടുത്തു.
ടൂണിസ് എന്ന സംജ്ഞയുടെ അര്‍ഥം രാത്രി ചെലവഴിക്കുക എന്നാണ്. മരുഭൂമിയും സമുദ്രവും പുഴകളും പര്‍വത നിരകളുമൊക്കെയായി ലോകശ്രദ്ധയാകര്‍ഷിച്ചിരുന്ന ഈ രാജ്യം പെട്ടെന്നാണ് ഫ്രഞ്ചുകാരുടെ ശ്രദ്ധയില്‍പെട്ടത്. സ്പെയിനിലെ ഇസ്ലാമിക രാജ്യത്തെ തകര്‍ത്ത ആവേശവുമായിട്ടവര്‍ 1881-ല്‍ വന്‍ സൈനിക സന്നാഹവുമായി ടുണീഷ്യ കൈയേറി. 1883-ല്‍ കോളനിയായി പ്രഖ്യാപിക്കുകയും ചെയ്തു. എന്നാല്‍, സ്വാതന്ത്ര്യാഭിവാഞ്ഛയോടെ അതിനെ എതിര്‍ത്ത ടുണീസുകാരുടെ മതവിശ്വാസങ്ങള്‍ തകര്‍ത്തെറിയാന്‍ ഫ്രഞ്ചുകാര്‍ക്കായില്ല. ടുണീഷ്യ മുസ്ലിം രാഷ്ട്രമായിത്തന്നെ നിലനിന്നു. 1956-ല്‍ ഫ്രഞ്ചുകാരെ നിഷ്കാസിതരാക്കി സ്വാതന്ത്ര്യം പ്രഖ്യാപിക്കുകയും ചെയ്തു. 1957 മുതല്‍ സ്വതന്ത്ര റിപ്പബ്ലിക് ആണ്.
(ഐക്യരാഷ്ട്രസഭയുടെ ഭൂവിഭജനം അനുസരിച്ച്) | ||
|
||
![]() |
വടക്ക് | അള്‍ജീരിയ · ഈജിപ്ത് · ലിബിയ · മൊറോക്കൊ · സുഡാന് · ടുണീഷ്യ · പശ്ചിമ സഹാറ · സഹ്രാവി അറബ് ഡെമോക്രാറ്റിക് റിപ്പബ്ലിക്ക് (SADR) |
![]() |
പടിഞ്ഞാറ് | ബെനിന്‍ · ബര്‍ക്കിനാ ഫാസോ · കേപ്പ് വെര്‍ദെ · ഐവറി കോസ്റ്റ് · ഗാംബിയ · ഘാന · ഗിനിയ · ഗിനി-ബിസൌ · ലൈബീരിയ · മാലി · മൌറിത്താനിയ · നൈഗര്‍ · നൈജീരിയ · സെനഗാള്‍ · സിയെറ ലിയോണ്‍ · ടോഗോ |
![]() |
മദ്ധ്യം | അംഗോള · കാമറൂണ്‍ · മദ്ധ്യ ആഫ്രിക്കന്‍ റിപ്പബ്ലിക്ക് · ഛാഡ് · ഡെമോക്രാറ്റിക് റിപ്പബ്ലിക്ക് ഓഫ് കോംഗോ · ഇക്ക്വിറ്റോറിയല്‍ ഗിനിയ · ഗാബോണ്‍ · റിപ്പബ്ലിക്ക് ഓഫ് കോംഗോ · സാഒ ടോമെ പ്രിന്‍സിപ്പെ |
![]() |
കിഴക്ക് | ബുറുണ്ടി · കൊമോറോസ് · ജിബൂട്ടി · എറിട്രിയ · എത്യോപ്യ · കെനിയ · മഡഗാസ്കര്‍ · മലാവി · മൌറീഷ്യസ് · മൊസാംബിക്ക് · റുവാണ്ട · സീഷെത്സ് · സൊമാലിയ · ടാന്‍സാനിയ · ഉഗാണ്ട · സാംബിയ · സിംബാബ്വെ |
![]() |
തെക്ക് | ബോട്സ്വാന · ലെസോത്തോ · നമീബിയ · സൌത്ത് ആഫ്രിക്ക · സ്വാസിലാന്റ് |
|
||
ആശ്രിത ഭൂവിഭാഗങ്ങളുടെ പട്ടിക |