Talk:കമ്പ്യൂട്ടര്‍
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Translated from English Wikipedia: Computer
[തിരുത്തുക] മലയാള പദം ഏത്
കമ്പ്യൂട്ടറിന്‍റെ മലയാളം ഗണികാരം എന്നും സോഫ്റ്റ് വെയറിനെ നിര്‍ദ്ദേശസഞ്ചിക എന്നും പറഞ്ഞാലോ? --ചള്ളിയാന്‍ 10:31, 4 ഡിസംബര്‍ 2006 (UTC)
- കമ്പ്യൂട്ടര്‍ എന്നും സോഫ്റ്റ്‌വെയറെന്നുമല്ലേ മലയാളം പത്രങ്ങളിലും പൊതുജനങ്ങളുമെല്ലാം ഉപയോഗിക്കുന്നത്--പ്രവീണ്‍:സംവാദം 11:42, 4 ഡിസംബര്‍ 2006 (UTC)
[തിരുത്തുക] എന്താണ് കമ്പ്യൂട്ടര്‍?
- വിവരങ്ങള്‍ സൂക്ഷിക്കുവാനും സംസ്കരിച്ചെടുക്കുവാനും വേണ്ടിയുള്ള ഒരു വൈദ്യുത ഉപകരണം
- കമ്പ്യൂട്ടര്‍ നിര്‍ദേശങ്ങളുടെ ഒരു സമാഹാരം മുഖേന വിവരങ്ങള്‍ നടപടിക്കു വിധേയമാക്കുന്ന ഒരു പ്രയോഗോപകരണം അല്ലെങ്കില്‍ ഇലക്ട്രോണിക്ക് യന്ത്രം ആണ്. വിധേയമാക്കേണ്ട വിവരങ്ങള്‍ സംഖ്യകള്‍, എഴുത്ത്, ചിത്രങ്ങള്‍, ശബ്ദം എന്നിങ്ങനെ പല തരത്തിലുള്ളതിനെ സൂചിപ്പിക്കാം.
മുകളില്‍ പറഞ്ഞ രണ്ട് നിര്‍വചനങ്ങളില്‍ ലളിതവും കൃത്യവും മലയാളത്തിലുള്ളതുമായ നിര്‍വചനത്തെ പറ്റി താങ്ങളുടെ അഭിപ്രായം അറിയിക്കുക
സാദിക്ക് ഖാലിദ് 15:59, 7 ജനുവരി 2007 (UTC)
- നിര്‍വചനം എന്ന നിലക്ക് ഞാന്‍ ആദ്യത്തേതിനെ പിന്താങ്ങുന്നു. --Vssun 19:11, 7 ജനുവരി 2007 (UTC)