ജനാധിപത്യം
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ജനാധിപത്യം എന്നത് ജനങ്ങള്‍ ഭരിക്കുന്ന അല്ലെങ്കില്‍ ജനങ്ങളാല്‍ തിരഞ്ഞെടുക്കപ്പെട്ടവര്‍ ഭരിക്കുന്ന ഒരു ഭരണ രീതിയാണ്. ഇംഗ്ലീഷ് പദമായ Democracy ഗ്രീക്ക് ഭാഷയില്‍ നിന്നാണ്‍് ഉണ്ടായത്. ഭാഷാപരമായി ജനങ്ങളുടെ ആധിപത്യം (rule by the people) എന്നാണര്‍ഥം. ഗ്രീക്കിലെ demos, എന്നാല്‍ "ജനങ്ങള്‍," എന്നും kratos, എന്നാല്‍ "ഭരണം" [1] എന്നുമാണ്‍്. ജനാധിപത്യം ഒരു ഭരണക്രമമാണ്‍്. എന്നാല്‍ പൊതുവായി അതൊരൊരു രാഷ്ട്രീയ വ്യവസ്ഥയെയാണ്‍് കുറിക്കുന്നത്. ഈ വ്യവസ്ഥ സര്‍ക്കാര്‍ സംഘടനകള്‍, സര്‍ക്കാരേതര സംഘടനകള്‍, താഴേതട്ട് സംഘങ്ങള്‍, തൊഴിലാളി പ്രസ്ഥാനങ്ങള്‍, വ്യവസായ-വാണിജ്യ സംഘങ്ങള്‍ എന്നിവയിലൊക്കെ ഈ വ്യവസ്ഥ പരീക്ഷിക്കപ്പെടാവുന്നതാണ്‍്.
[തിരുത്തുക] ജനാതിപത്യ സ്തംഭങ്ങള്‍
- ജനതയുടെ പരമാധികാരം -Sovereignty of the people. (പാര്‍ലമെന്റും ലെജിസ്ലേറ്റീവുമാണത്. നിയമഭേദഗതി നടത്താനുള്ള അവകാശവും അധികാരവും പാര്‍ലമെന്റിനും ലെജിസ്ലേറ്റീവിലും നിക്ഷിപ്തമാണ്. ആ അര്‍ഥത്തില്‍ പരമാധികാരകോടതിയേക്കാള്‍ അധികാരം പാര്‍ലമെന്റിനായിരിക്കും)((തെരഞ്ഞെടുക്കപ്പെട്ട ഭൂരിപക്ഷത്തിന്റെ സദാചാരത്തിന് അളവുകോല്‍ ഏര്‍പ്പെടുത്താന്‍ വ്യവസ്ഥയില്ലാത്തതിനാല്‍ ജനതയുടെ പരമാധികാരം ഭരണകൂത്തിന്റെ പിഴവിനും കഴിവില്ലായ്മക്കും കാരണമാകുന്ന നിരവധി സന്ദര്‍ഭങ്ങള്‍ക്ക് ജനാധിപത്യം സാക്ഷിയാകാറുണ്ട്))
- ഭൂരിപക്ഷ ഭരണം- Majority rule.(തെരെഞ്ഞെടുക്കപ്പെട്ട സര്‍ക്കാര്‍ ഉള്‍ക്കൊള്ളുന്ന ഭരണകൂടം. തെരെഞ്ഞെടുക്കപ്പെട്ട ഭൂരിപക്ഷത്തിനായിരിക്കും ഭരണമെന്നത് സുവ്യക്തം. ((ഇവിടെ ഗുണത്തിനല്ല എണ്ണത്തിനാണ് പ്രസക്തിയെന്നത് ജനാധിപത്യത്തിന്റെ പരാജയമാണ്. ))
- ന്യൂനപക്ഷാവകാശം - Minority rights.(ഭൂരിപക്ഷം ഭരിക്കുമ്പോള്‍ ന്യൂനപക്ഷാവകാശങ്ങള്‍ സംരക്ഷിക്കപ്പെടുക എന്നതാണത്)((ജനധിപത്യത്തിന് കീഴില്‍ ന്യൂനപക്ഷാവകാശങ്ങള്‍ സംരക്ഷിക്കപ്പെടുക്ക എന്നത് വ്യര്‍ഥമോഹമാണ്. ഏറ്റവും വലിയ ജനാധിപത്യ നാടായ ഇന്ത്യയില്‍ പോലും നിരവധി ന്യൂനപ്ക്ഷ വിരുദ്ധ കലാപങ്ങളുണ്ടായിട്ടുണ്ട്. ഭരണകൂടത്തിന് അവയെ ക്രിയാത്മകമായി നേരിടാനോ, എന്നെന്നേക്കുമായി ന്യൂനപ്ക്ഷ വിരുദ്ധ കലാപശ്രമങ്ങളെ ഇല്ലാതാക്കാനോ ആയിട്ടില്ല))
- അടിസ്ഥാന മനുഷ്യാവകാശം - Basic human rights.(എല്ലാതരം ജനവിഭാഗങ്ങളുടെയും അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തലും അവരുടെ നിലനില്‍പ്പ് സംരക്ഷിക്കപ്പെടുകയും ചെയ്യുക എന്നതാണത്)((ഇന്ത്യയിലെ അടിസ്ഥാന ജനവിഭാഗമായ ആദിവാസി ദലിത് പിന്നാക്ക ജനവിഭാഗങ്ങളുടെ പ്രശനങ്ങള്‍ ഇന്നും പരിഹരിക്കപ്പെടാതെ നിലനില്‍ക്കുന്നു. അവരുടെ ജീവിക്കാനുള്ള അവകാശങ്ങള്‍ പോലും ചോദ്യം ചെയ്യപ്പെടുകയും കാടുകളില്‍ നിന്ന് പോലും കുടിയിറക്കപ്പെടുകയും ചെയ്യുന്നു.))
- സ്വാതന്ത്ര്യവും നീതിനിഷ്ടവുമായ തെരഞ്ഞെടുപ്പ് - Free and fair elections.((ഏറ്റവും വലിയ ജനാധിപത്യ നാടായ ഇന്ത്യയില്‍ പോലും തെരഞ്ഞെടുപ്പിന്റെ വിശ്വാസ്യതയെ ചോദ്യം ചെയ്ത ഘട്ടങ്ങളുണ്ടായിട്ടുണ്ട്)
- നിയമാര്‍ഹത - Due process of law.
- നിയമ സമത്വം - Equality before the law. (ഭരണവര്‍ഗത്തിനും ഭരിക്കപ്പെടുന്ന ന്യൂനപക്ഷത്തിനും തുല്യ പരിഗണന നല്‍കപ്പെടുന്ന നിയമസംഹിതയുടെ ശാക്തീകരണം. അതിനാല്‍ കോടതി അവിടെ ശക്തമായിരിക്കണം.)((കോടതിയുടെ ശാക്തീകരണം പലപ്പോഴും ജനാധിപത്യ വ്യവസ്ഥതയുടെ ആത്മാര്‍ഥതയെ തന്നെ ചോദ്യ ചെയ്യുന്ന അവസരങ്ങളുണ്ടാകാറുണ്ട്.))
- സാമൂഹിക, സാമ്പത്തിക, രാഷ്ട്രീയ ബഹുസ്വരത - Social, economic, and political pluralism.(സമൂഹത്തിലെ വ്യത്യസ്ത തുറകളിലുള്ള ജനസഞ്ചയത്തിന്റെയും വ്യത്യസ്ത സാമ്പത്തിക അര്‍ഥശാസ്ത്രങ്ങളുടെയും പ്രാദേശിക ദേശീയ ഉപദേശീയ രാഷ്ട്രീയ ബഹുജന മുന്നേറ്റങ്ങളോടുമുള്ള സഹിഷ്ണുത.
- സഹിഷ്ണുത, പ്രായോഗികത, സഹകരണം, വിട്ടുവീഴ്ച - Tolerance, pragmatism, cooperation, and compromise. (സമൂഹത്തിലെ വ്യത്യസ്ത തുറകളിലുള്ള ജനസഞ്ചയത്തിന്റെയും വ്യത്യസ്ത സാമ്പത്തിക അര്‍ഥശാസ്ത്രങ്ങളുടെയും പ്രാദേശിക ദേശീയ ഉപദേശീയ രാഷ്ട്രീയ ബഹുജന മുന്നേറ്റങ്ങളോടുമുള്ള സഹിഷ്ണുതയും അവയെ സാംശീകരിക്കുന്നതിലെ പ്രായോഗികതയും അവയോടൊത്തുള്ള സഹകരണ വിട്ടുവീഴ്ചാ നിലപാടുകളും)((എന്നാല്‍ ഇന്ത്യയില്‍ പല ഉപദേശീയ ചിന്താഗതികളെയും ഞെക്കിക്കൊല്ലാനുള്ള ശ്രമങ്ങളുണ്ടായിട്ടുണ്ട്. വടക്ക് കിഴക്കന്‍ മേഖലയിലെ ഇന്നും തുടര്‍ന്ന് പോരുന്ന സംഘര്‍ഷങ്ങളും അടിച്ചമര്‍ത്തപ്പെട്ട ഖാലിസ്ഥാന്‍ വാദവും ഇതിന്റെ മികച്ച ഉദാഹരണങ്ങളാണ്. കശ്മീരിനെ ഇന്നും സംഘര്‍ഷമേഖലയായി നിലനിര്‍ത്തുന്നതും ഇത്തരം അസഹിഷ്ണതയുടെയും ബഹസ്വരതയെ സംഗീകരിക്കാന്‍ മടികാണിക്കുന്ന പ്രായോഗികതയുടെ അഭാവവും അസഹകരണവും വിട്ടുവീഴ്ചാ മനോഭാവമില്ലായ്മയുമാണ്. ഇന്തയില്‍ നിലന്നിരുന്ന ദ്രാവിഡ മുന്നേറ്റങ്ങളും തെലുങ്കാന പ്രസ്ഥനങ്ങളും ഈ ഉപദേശീയതയുടെ നിദാനങ്ങളാണ്. എന്നാല്‍ രാഷ്ട്രത്തിനകത്തൊരു മഹാരാഷ്ട്രം നിലനില്‍ക്കുന്നത് ഈ സഹകരണത്തിന്റെയോ സഹിഷ്ണുതയുടേയോ ഉദാഹരണമല്ല. അത് കഴിവുകേടിന്റെ നിദാനമാണ്))
- മാധ്യമങ്ങള്‍ - Media. (ശക്തവും സ്വതന്ത്ര്യവുമായ മാധ്യമങ്ങള്‍ ജനാധിപത്യത്തെ താങ്ങി നിര്‍ത്തുന്നു)((ഭരണകൂടം പുറത്ത് വിടുന്ന വാര്‍ത്തകള്‍ അതിന്റെ നിഷ്പക്ഷത നോക്കാതെയും, വാര്‍ത്തകളുടെ ഉറവിടം അന്വേഷിക്കതെയും, വരികള്‍ക്കിടയില്‍ യാഥാര്‍ഥ്യം ചികയാതെയും നല്‍കുന്ന വാര്‍ത്തകള്‍ മാധ്യമങ്ങളുടെ നിഷ്പക്ഷതെയേയും ആത്മാര്‍ഥതയേയും ചോദ്യം ചെയ്ത പല സന്ദര്‍ഭങ്ങളും ഇന്ത്യെയില്‍ ഉണ്ടായിട്ടുണ്ട്. കച്ചവട ലാഭത്തിന് വേണ്ടി എക്സ്ക്ലൊാസെവ് വാര്‍ത്തകള്‍ പടക്കുന്ന പത്ര ടിവി വിഭാഗങ്ങള്‍ ഉണ്ടാകുന്നുവെന്നത് പത്ര ധര്‍മ്മത്തെയും ജനാധിപത്യത്തിന്റെ നിലനില്‍പ്പിനേയും ചോദ്യം ചെയ്യുന്നു))
[തിരുത്തുക] ഘട്ടം
ജനാധിപത്യ വ്യവസ്ഥയുടെ ഉദയവും വികാസവും വളര്‍ച്ചയും കണക്കാക്കി അതിനെ മൂന്നായി വിഭജിക്കാം.
- പ്രാചീന ജനാധിപത്യം
- മധ്യകാല ജനാധിപത്യം
- ആധുനിക ജനാധിപത്യം.
ജനാധിപത്യവ്യവസ്ഥയുടെ ഉത്ഭവം പ്രാചീന ഗ്രീസിലാണ്‍്. ആധുനികജനാധിപത്യം ശക്തി പ്രപിക്കുന്നത് 1789 ലെ ഫ്രഞ്ച് വിപ്ലവത്തെ തുടര്‍ന്നാണ്‍്. എന്നാല്‍ അതിന് മുന്‍പേ പള്ളിക്കെതിരെയുള്ള പൊതുവികാരം എന്ന നിലക്ക് ഇംഗ്ലണ്ടില്‍ ഈ തത്വത്തിന്‍് സ്വീകാര്യത ലഭിച്ചിരുന്നു. [2]
[തിരുത്തുക] അഥീനിയന്‍ ജനാധിപത്യം
ഇന്ന് നിലവിലുള്ള ജനാധിപത്യത്തിന്റെ രൂപമായിരുന്നില്ല പ്രാചീന ഗ്രീസിലെ ജനാധിപത്യ വ്യവസ്ഥക്ക്. അവിടെ പരമാധികാരം രണ്ടായി വിഭജിക്കപ്പെട്ടിരുന്നു. കോടതിക്കും അസംബ്ലിക്കുമായിരുന്നു അവിടെ പരമാധികാരം. അസംബ്ലിയിലായിരുന്നു ദൈനംദിന കാര്യങ്ങളുടെ തീരുമാനങ്ങള്‍ നടന്നിരുന്നത്. അതില്‍ നിരവധി അംഗങ്ങളുണ്ടായിരുന്നു. അംഗങ്ങളുടെ പ്രാധിനിത്യം പൌരത്വം അടിസ്ഥാനപ്പെടുത്തിയായിരുന്നു).[3]. വരുത്തന്മാര്‍ക്കും അടിമകള്‍ക്കും സ്ത്രീകള്‍ക്കും പൌരത്വം നല്‍കപ്പെട്ടിരുന്നില്ല. ഗോത്ര ജനാധിപത്യമായിരുന്നു ഗ്രീസില്‍ നിലവിലുണ്ടായിരുന്ന മറ്റൊരു ജനധിപത്യ രീതി. ഗ്രീസിലെ അഥീനിയന്‍ ജനാധിപത്യം ഏഴ് വ്യത്യസ്ത കാലയളവിലൂടേയാണ്‍് കടന്ന് പോയത്.
- സോളോണ്‍ (ക്ര. മു. 600-561)
- പിസിസ്ട്രാറ്റിഡ്സിന്റെ കാലം (ക്ര.മു.561-510)
- ക്ലിസ്ഥനസിന്റെ മധ്യജനാധിപത്യം (ക്ര.മു.510-462)
- പെരിക്ലിസിന്റെ ഉല്പതിഷ്ണ ജനാധിപത്യം (ക്ര.മു.462 - 431)
- ഒളിഗാര്‍ക്കി (ക്ര.മു. 431 - 403 )
- പരിഷ്കൃത ജനാധിപത്യം (ക്ര.മു.403 - 322)
- മാസിഡോണിയന്‍-റോമന്‍ വാഴിച്ചയിലുള്ള ജനാധിപത്യം (ക്ര.മു.322-102)[4]
അഥീനിയന്‍ ജനാധിപത്യം ക്ര. മു. ആറാം നൂറ്റാണ്ടോടെയാണ് ശക്തി പ്രാപിക്കുന്നത്. ഐസണോമിയ (രാഷ്ട്രീയാവകാശ സമത്വം) എന്നും ഈ ജനാധിപത്യ രീതി അറിയപ്പെടുന്നു. [5][6] എന്നാല്‍ സോക്രട്ടീസ് ഈ ജനാധിപത്യ രീതിയുടെ കടുത്ത വിമര്‍ശകനായിരുന്നു. [7]
അവിടെ നിലവിലുണ്ടായിരുന്ന മറ്റ് ജനാധിപത്യ രീതികള്‍ താഴെ കൊടുക്കുന്നു:
- പൊതുസമ്മത ജനാധിപത്യം - Consensus democracy
- സൊറീഷ്യന്‍
- ഗോത്ര ജനാധിപത്യം - Tribal democracy
- പ്രത്യക്ഷ ജനാധിപത്യം - Direct democracy
[തിരുത്തുക] ഭാരതീയ ജനാധിപത്യം
ക്ര.വ. 750 ല്‍ ബംഗാള്‍ ഭരിച്ചിരുന്ന പാല രാജവംശം (ഗോപാല രാജവംശം) ജനാധിപത്യ രൂപേണയായിരുന്നു അധികാരത്തിലെത്തിയിരുന്നതെന്ന് പറയപ്പെടുന്നു[8]. അതിന്‍് മുന്‍പേ തന്നെ ബുദ്ധ ഭരണത്തിന്‍് കീഴില്‍ ഇന്ത്യയില്‍ ജനാധിപത്യ വ്യവസ്ഥ നില്‍ നിന്നിരുന്നുവെന്ന് ചൂണ്ടികാട്ടപ്പെട്ടിട്ടുണ്ട്[9].[10].
ഇന്ത്യയില്‍ നിലനിന്നിരുന്ന സംഘ, ഗണ, ജനപഥ, അയുദ്ധിയ പ്രായ, വാഹിക തുടങ്ങിയവയൊക്കെ ജനാധിപത്യത്തിന്റെ പ്രാചീന രൂപങ്ങളായിരുന്നു[11]. എന്നാല്‍ ബുദ്ധ രാജവംശങ്ങളെയൊക്കെ നിഷ്കാസനം ചെയ്ത് രംഗത്ത് വന്ന രാജകുല സങ്കല്പങ്ങളും ക്ഷത്രിയ വര്‍ഗീകരണവും ലിച്ചാവിയുമൊക്കെ ജനാധിപത്യത്തെ എതിര്‍ത്തിരുന്നുവെന്ന് നിരീക്ഷിക്കുന്നവരും ഏറെയാണ്‍്[12].
[തിരുത്തുക] ആധുനിക ജനാധിപത്യം
ആദ്യത്തെ തെരഞ്ഞെടുക്കപ്പെട്ട പാര്‍ലമെന്റ് 1265 ലെ മോണ്‍ഫോറ്ട്ടിന്റെ പാര്‍ലമെന്റായിരുന്നു. എങ്കിലും ഒരു ചെറു ന്യൂനപക്ഷ്ത്തിനേ അവിടെ അഭിപ്രായ സ്വാതന്ത്ര്യമുണ്ടായിരുന്നുള്ളൂ [13]. രാജഭരണത്തിന്‍് കൂച്ച് വില്‍ങ്ങിട്ട് കൊണ്ട് അവതരിപ്പിച്ച മാഗ്നാര്‍ക്കാട്ട ബ്രിട്ടീഷ് പര്‍ലമെന്റ് ചരിത്രത്തില്‍ ഒരു നാഴികക്കല്ലായിരുന്നു.
[തിരുത്തുക] ഇന്ത്യന്‍ ജനാധിപത്യം
[തിരുത്തുക] പാര്‍ലമെന്ററി ജനാധിപത്യം
[തിരുത്തുക] പ്രത്യക്ഷ ജനാധിപത്യം
[തിരുത്തുക] പരോക്ഷ ജനാധിപത്യം
[തിരുത്തുക] പ്രാധിനിത്യ ജനാധിപത്യം
[തിരുത്തുക] സോഷ്യലിസ്റ്റ് ജനാധിപത്യം
[തിരുത്തുക] ഇസ്ലാമിക ജനാധിപത്യം
മുസ്ലിം ചിന്തകന്മാര്‍ക്കിടയില്‍ ജനാധിപത്യവിരുദ്ധമായ വീക്ഷണം പുലര്‍ത്തുന്നവര്‍ അവകാശപ്പെടുന്നത് ഇസ്ലാമും ജനാധിപത്യവും അടിസ്ഥാനപരമായി തന്നെ പരസ്പരവിരുദ്ധങ്ങളായ രണ്ടാശയങ്ങളാണ് എന്നാണ്‍്. എന്നാല്‍ ജനാധിപതയ്ത്തെ കുറിച്ചൊ ഇസ്ലാമിനെ കുറിച്ചോ അല്ലെങ്കില്‍ രണ്ടിനെ കുറിച്ചോ വേണ്ടത്ര അവബോധമിഉല്ലായമയാണ്‍് ഇത്തരം തെറ്റായ നിഗമനങ്ങള്‍ക്ക് കാരണമെന്ന് റാശിദ് ഗനൂശി,ഡോ. യൂസുഫ് ഖര്‍ദാവി, അസ്സാം തമീമി തുടങ്ങിയവര്‍.
വിവിധ മുസ്ലിം ഗ്രൂപ്പുകളിലെന്ന പോലെ ജ്ഞാനികളായ പണ്ഡിതന്മാരിലും ജനാധിപത്യത്തോടുല്ല്ല എതിര്‍പ്പും ശത്രുതയും പ്രകടമാണ്‍്.ജനാധിപത്യവും ഇസ്ലാമും വിരുദ്ധാശയങ്ങളാണെന്ന ചിന്താഗതി മാത്രമല്ല, ജനാധിപത്യം ഇസ്ലാമിനെതിരെയുള്ള പാശ്ചാത്യ നിര്‍മിതിയാണെന്ന് വരെയുള്ള വിവിധ വാദമുഖങ്ങളാന്‍് ഈ ശത്രുതക്കടിസ്ഥാനമായി കാണുന്നത്. ഈജ്പ്ഷ്യന്‍ ജിഹാദ് സംഘത്തിനെ തലവനും അല്‍ ഖാഇദയുടെ താത്വികാചര്യനുമായ ഡോ. അയ്മന്‍ സവാഹിരി, ജമാ അത്തെ ഇസ്ലാമിയുടെ സ്ഥാപകനായ മൌലാന മൌദൂദി, ഈജ്പ്തിലെ ഇഖ്വാനുല്‍ മുസ്ലിമൂന്‍ നേതാവും ആധുനിക ഇസ്ലാമിക തീവ്രവാദത്തിന്റെ പിതാവുമായ സയ്യിദ് ഖുതുബ്, ഹിസ്ബുത്തഹ്രീറിന്റെ നേതാവ് തഖിയുദ്ദീന്‍ നബ് ഹാനി എന്നിവര്‍ തീര്‍ത്തും ഉപേക്ഷിക്കേണ്ട രീതിയായി ജനാധിപത്യത്തെ വിലയിരുത്തുന്നു. [14][15][16]. ലോകത്ത് പ്രവര്‍ത്തിക്കുന്ന എല്ലാ ജിഹാദി സംരംഭങ്ങളും, സലഫികളും തകര്‍ക്കപ്പെടേണ്ട ജനവിരുദ്ധ വ്യവസ്ഥിതിയായാണ്‍് ജനാധിപത്യത്തെ കാണുന്നത്.
[തിരുത്തുക] അര്‍ഥകല്പനകള്‍
- ജനതയുടെ ഭരണ സംവിധാനം;പ്രത്യേകിച്ച്: ഭൂരിപക്ഷത്തിന്റെ ഭരണം[17]
- ജനാധിപത്യസര്‍ക്കാരുള്ള ഒരു രാഷ്ട്രീയവ്യവസ്ഥ [18]
- സ്വതന്ത്രവും സമത്വവുമുള്ള ജനപ്രാധിനിത്യം [19]
- ഭൂരിപക്ഷത്തിന്റെ ഭരണം [20]
- ജനങ്ങളുടെ ഭരണം, ഭൂരിപക്ഷഭരണം [21]
[തിരുത്തുക] ജനാധിപത്യത്തെ കുറിച്ച അഭിപ്രായ പ്രകടനങ്ങള്‍
- “ജനാധിപത്യം വിദ്യാഹീനരുടെ ഭരണമാണ്. അരിസ്റ്റോക്രസി തലതിരിഞ്ഞ വിദ്യ നേടിയവരുടേയും” - ഗില്‍ബര്‍ട്ട് കെ. ചെസ്റ്റെര്‍ടോണ്‍
- “ജനാധിപത്യം നിങ്ങള്‍ക്കിഷ്ടമുള്ളത് പറയുകയും നിങ്ങളോട് കല്പിച്ചത് മാത്രം പ്രവര്‍ത്തിക്കുകയും ചെയ്യേണ്ട വ്യവസ്ഥയാണ്‍്” - ഡേവ് ബര്‍റി
[തിരുത്തുക] അവലംബം
- ↑ Democracy:Britannica Student Encyclopedia
- ↑ Source:'The Criticism of Democracy and the Illustration of its Reality' by Abdul Qadir Bin Abdul Aziz
- ↑ http://www.bbc.co.uk/history/ancient/greeks/greekdemocracy_01.shtml
- ↑ Source: Eli Sagan's The Honey and the Hemlock
- ↑ name=henry>Henry George Liddell, Robert Scott, A Greek-English Lexicon
- ↑ The Athenian Democracy in the Age of Demosthenes", Mogens Herman Hansen, ISBN 1-85399-585-1, P.81-84
- ↑ Xenophon (Memorabilia Book I, 2.9)
- ↑ History of Buddhism in India, Translation: A. Shiefner
- ↑ Democracy in Ancient India by Steve Muhlberger, Associate Professor of History, Nipissing University
- ↑ Sharma, Republics, pp. 15-62, 237
- ↑ Democracy in Ancient India by Steve Muhlberger, Associate Professor of History, Nipissing University
- ↑ സര്‍ഫറാസ് നവാസ് : ജനാധിപത്യം
- ↑ Levinson, Sanford. Constitutional Faith. Princeton University Press, 1989, p. 60
- ↑ ഡോ. അയ്മന്‍ സവാഹിരി: അല്‍ ഹസദുല്‍ മുര്‍ റ്, അല്‍ ഇഖ്വാനുല്‍ മുസ്ലിമൂന്‍ ഫി സിത്തീന ആമന്‍, പേജ്:8
- ↑ സയ്യിദ് ഖുതുബ്: വഴിയടയാളങ്ങള്‍
- ↑ സയ്യിദ് മൌദൂദി: ഇസ്ലാമും ജാഹിലിയത്തും
- ↑ The Merriam-Webster Online dictionary
- ↑ The Merriam-Webster Online dictionary
- ↑ Encarta dictionary
- ↑ American Heritage Dictonay
- ↑ Word tutor