പക്ഷിപാതാളം
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കേരളത്തിലെ വയനാട് ജില്ലയിലെ കന്യാവനങ്ങള്‍ക്കു നടുവിലുള്ള ഒരു പക്ഷിനിരീക്ഷണ കേന്ദ്രമാണ് പക്ഷിപാതാളം.തിരുനെല്ലിയിലെ ബ്രഹ്മഗിരി മലകളില്‍ ആണ് പക്ഷിപാതാളം.കടല്‍നിരപ്പില്‍ നിന്ന് 1740 മീറ്റര്‍ ഉയരത്തിലുള്ള പക്ഷിപാതാളം ഒരു മനോഹരമായ പക്ഷിനിരീക്ഷണ കേന്ദ്രമാണ്. ചെങ്കുത്തായ മലകളും കന്യാവനങ്ങളും കാട്ടുചോലകളുമുള്ള ഇവിടം അനേകം ഇനത്തില്‍ പെട്ട പക്ഷികളുടെ വാസസ്ഥലമാണ്. ബ്രഹ്മഗിരിയുടെ വടക്കേ അറ്റത്ത് മലമുകളിലുള്ള വലിയ പാറ ഗുഹകളില്‍ ധാരാളം പക്ഷികളും വന്യമൃഗങ്ങളും വസിക്കുന്നു. മലകയറാന്‍ താല്പര്യമുള്ള സാഹസികര്‍ക്ക് ഇവിടം പ്രിയങ്കരമായിരിക്കും. പണ്ടുകാലത്ത് സന്യാസിമാര്‍ തപസ്സിന് ഉപയോഗിച്ചിരുന്നു എന്നു കരുതുന്ന ഒരു പുരാതന ഗുഹയും ഇവിടെ ഉണ്ട്.
ഇവിടെ എത്തിച്ചേരുവാന്‍ കുറച്ചു പ്രയാസമാണ്. കാട്ടിലൂടെ 17 കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ പക്ഷിപാതാളത്ത് എത്താം. പക്ഷിപാതാളത്ത് പോകുവാന്‍ വനം വകുപ്പില്‍ നിന്ന് അനുമതി വാങ്ങണം. ജില്ലാ വിനോദസഞ്ചാര വികസന വകുപ്പ് വാഹനം,കാമ്പ് ചെയ്യുവാനുള്ള സാമഗ്രികള്‍ തുടങ്ങിയവ വാടകയ്ക്ക് കൊടുക്കുന്നു. പക്ഷിപാതാളത്തേക്ക് വഴികാട്ടികളെയും (ഗൈഡ്) ഇവിടെനിന്നും ലഭിക്കും.
[തിരുത്തുക] വിശ്വാസങ്ങള്‍
വയനാട്ടിലെ ആദിവാസികള്‍ തിരുനെല്ലി യോഗിച്ചന്‍ എന്ന ദൈവം പക്ഷിപാതാളത്ത് വസിക്കുന്നു എന്ന് വിശ്വസിക്കുന്നു. യോഗിച്ചന് ഒരു കാലേ ഉള്ളൂ എങ്കിലും അദ്ദേഹം തിരുനെല്ലി പെരുമാളിനെ പരാജയപ്പെടുത്താന്‍ മാത്രം ശക്തനാണെന്ന് അവര്‍ വിശ്വസിക്കുന്നു.
[തിരുത്തുക] എത്താനുള്ള വഴി
- ഏറ്റവും അടുത്തുള്ള റെയില്‍വേ സ്റ്റേഷന് - കോഴിക്കോട് - 98 കിലോമീറ്റര്‍ അകലെ.
- ഏറ്റവും അടുത്തുള്ള വിമാനത്താവളം - കരിപ്പൂര്‍ അന്താരാഷ്ട്ര വിമാനത്താവളം - 98 കിലോമീറ്റര്‍ അകലെ.
- തിരുനെല്ലിക്ക് 7 കിലോമീറ്റര്‍ കിഴക്കായി ആണ് പക്ഷിപാതാളം സ്ഥിതിചെയ്യുന്നത്.
[തിരുത്തുക] അനുബന്ധം
വയനാട്ടിലെ പ്രധാന സന്ദര്‍ശന സ്ഥലങ്ങള്‍ |
---|
ബാണാസുര സാഗര്‍ ഡാം• ചെമ്പ്ര കൊടുമുടി• ഇടക്കല്‍ ഗുഹ• കുറുവ ദ്വീപ്• ലക്കിടി• മുത്തങ്ങ• പക്ഷിപാതാളം• പഴശ്ശിരാജ സ്മാരകം• പൂക്കോട് തടാകം• സെന്റിനെല്‍ പാറ വെള്ളച്ചാട്ടം• സൂചിപ്പാറ വെള്ളച്ചാട്ടം• തിരുനെല്ലി ക്ഷേത്രം• മീന്മുട്ടി വെള്ളച്ചാട്ടം• പാപനാശിനി• ചീങ്കേരി വെള്ളച്ചാട്ടം• ബത്തേരി ജൈന ക്ഷേത്രം• കര്‍ളാട് ചിറ• വരാമ്പട്ട മോസ്ക്• പുളിയാര്‍മല ജൈന ക്ഷേത്രം• പള്ളിക്കുന്ന് പള്ളി•കല്പറ്റ• അമ്പലവയല്‍ തോട്ടം• ബാണാസുര സാഗര്‍ മല• ബേഗൂര്‍ വന്യജീവി സങ്കേതം• ബോയ്സ് ഠൌണ്‍• ചെയിന്‍ മരം• ചീങ്കേരി മല• ചീയമ്പം വെള്ളച്ചാട്ടം• കാന്തപ്പാറ വെള്ളച്ചാട്ടം• കാപ്പിക്കലം വെള്ളച്ചാട്ടം• കരാപ്പുഴ ഡാം• മീനങ്ങാടി• മുത്തങ്ങാടി• പൊങ്കുഴി• പുല്‍പ്പള്ളി സീതാദേവി ക്ഷേത്രം• തോല്‍പെട്ടി വന്യജീവി സങ്കേതം• വള്ളിയൂര്‍കാവ്• തൃക്കൈപാട്ട ക്ഷേത്രം
|