പൂക്കോട് തടാകം
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കേരളത്തിലെ വയനാട് ജില്ലയിലെ ഒരു മനോഹരമായ തടാകമാണ് പൂക്കോട് തടാകം. തടാകത്തിനു ചുറ്റും ഇടതൂര്‍ന്ന വനങ്ങളും മലകളുമാണ്. തടാകത്തില്‍ പെഡല്‍ ബോട്ടുകള്‍ സവാരിക്കായി ഉണ്ട്. തടാകത്തിനു ചുറ്റും നടക്കുവാനായി നടപ്പാതയും ഉണ്ട്.
വൈത്തിരിയിലുള്ള ഈ തടാകം വയനാട്ടിലെ പ്രധാന വിനോദസഞ്ചാര ആകര്‍ഷണമാണ്. ഒരു മീന്‍ വളര്‍ത്തല്‍ കേന്ദ്രവും ഹരിതഗൃഹവും ഇവിടെ ഉണ്ട്. വയനാട്ടില്‍ നിന്നുള്ള സുഗന്ധവ്യഞ്ജനങ്ങളും കരകൌശല വസ്തുക്കളും ഇവിടെ വാങ്ങുവാന്‍ കിട്ടും. 8.5 ഹെക്ടര്‍ ആണ് തടാകത്തിന്റെ വിസ്തീര്‍ണ്ണം. തടാകത്തിലെ ഏറ്റവും കൂടിയ ആഴം 6.5 മീറ്റര്‍ ആണ്. വൈത്തിരിക്ക് മൂന്നുകിലോമീറ്റര്‍ തെക്കായി ആണ് ഈ തടാകം സ്ഥിതിചെയ്യുന്നത്.
അടുത്തകാലത്തായി ടൂറിസത്തെ മുന്‍നിര്‍ത്തി നിര്‍മ്മിച്ച മിനുക്കുപണികള്‍ തടാകത്തിന്റെ വന്യ സൌന്ദര്യം നശിപ്പിച്ചു എന്ന് ആരോപണമുണ്ട്.
[തിരുത്തുക] എത്താനുള്ള വഴി
അടുത്തുള്ള പ്രധാന സ്ഥലങ്ങള്‍ വൈത്തിരി, സുല്‍ത്താന്‍ ബത്തേരി, മുത്തങ്ങ, ചുണ്ട എന്നിവയാണ്.
വയനാട്ടിലെ പ്രധാന സന്ദര്‍ശന സ്ഥലങ്ങള്‍ |
---|
ബാണാസുര സാഗര്‍ ഡാം• ചെമ്പ്ര കൊടുമുടി• ഇടക്കല്‍ ഗുഹ• കുറുവ ദ്വീപ്• ലക്കിടി• മുത്തങ്ങ• പക്ഷിപാതാളം• പഴശ്ശിരാജ സ്മാരകം• പൂക്കോട് തടാകം• സെന്റിനെല്‍ പാറ വെള്ളച്ചാട്ടം• സൂചിപ്പാറ വെള്ളച്ചാട്ടം• തിരുനെല്ലി ക്ഷേത്രം• മീന്മുട്ടി വെള്ളച്ചാട്ടം• പാപനാശിനി• ചീങ്കേരി വെള്ളച്ചാട്ടം• ബത്തേരി ജൈന ക്ഷേത്രം• കര്‍ളാട് ചിറ• വരാമ്പട്ട മോസ്ക്• പുളിയാര്‍മല ജൈന ക്ഷേത്രം• പള്ളിക്കുന്ന് പള്ളി•കല്പറ്റ• അമ്പലവയല്‍ തോട്ടം• ബാണാസുര സാഗര്‍ മല• ബേഗൂര്‍ വന്യജീവി സങ്കേതം• ബോയ്സ് ഠൌണ്‍• ചെയിന്‍ മരം• ചീങ്കേരി മല• ചീയമ്പം വെള്ളച്ചാട്ടം• കാന്തപ്പാറ വെള്ളച്ചാട്ടം• കാപ്പിക്കലം വെള്ളച്ചാട്ടം• കരാപ്പുഴ ഡാം• മീനങ്ങാടി• മുത്തങ്ങാടി• പൊങ്കുഴി• പുല്‍പ്പള്ളി സീതാദേവി ക്ഷേത്രം• തോല്‍പെട്ടി വന്യജീവി സങ്കേതം• വള്ളിയൂര്‍കാവ്• തൃക്കൈപാട്ട ക്ഷേത്രം
|