ഭരണങ്ങാനം
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കേരളത്തിലെ കോട്ടയം ജില്ലയിലെ ഒരു ക്രിസ്തീയ തീര്‍ത്ഥാടന കേന്ദ്രമാണ് ഭരണങ്ങാനം. പാലാ പട്ടണത്തിനു സമീപത്താണ് ഭരണങ്ങാനം. വിശുദ്ധ അല്‍ഫോണ്‍സയുടെ തിരുശേഷിപ്പുകള്‍ സൂക്ഷിച്ചിരിക്കുന്നത് ഇവിടെ പാലാ സെന്റ് മേരീസ് പള്ളിയോടു ചേര്‍ന്നുള്ള ഒരു ചെറിയ പള്ളിയില്‍ ആണ്. ഏറ്റവും അധികം തീര്‍ത്ഥാടകര്‍ സന്ദര്‍ശിക്കുന്ന ഒരു സ്ഥലം ആണ് ഇത്. ഭരണങ്ങാനം മീനച്ചിലാറിന്റെ തീരത്തായി ആണ് സ്ഥിതിചെയ്യുന്നത്. ഇവിടത്തെ പ്രധാന കൃഷി റബ്ബര്‍ ആണ്. ഭരണങ്ങാനം പട്ടണത്തിലെ 5 സ്കൂളുകള്‍ ക്രിസ്ത്യന്‍ മാനേജ്മെന്റിന്റെ കീഴിലാണ്.
ഭരണങ്ങാനത്ത് ചില പ്രധാന ഹിന്ദു തീര്‍ത്ഥാടനകേന്ദ്രങ്ങളും ഉണ്ട്. മീനച്ചിലാറിന്റെ തീരത്തുള്ള ശ്രീകൃഷ്ണക്ഷേത്രം കേരളത്തിലെ ഒരു പ്രധാന ക്ഷേത്രമാണ്.
പ്രശസ്ത മലയാളം സിനിമാനടിയായ മണ്മറഞ്ഞ മിസ്സ് കുമാരി ഭരണങ്ങാനത്തുനിന്നാണ്. ഒ.എഫ്.എം. കാപ് മിഷനറിമാര്‍ നടത്തുന്ന അസ്സീസ്സി ആശ്രമം ഭരണങ്ങാനത്ത് ആണ്. ഇവിടെ നിന്നും എല്ലാ മാസവും അസ്സീസ്സി എന്ന മാഗസിന്‍ പ്രസിദ്ധീകരിക്കുന്നു.