ഭൗതികവാദം
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
എല്ലാ വസ്തുക്കളും നിര്‍മ്മിക്കപ്പെട്ടിരിക്കുന്നത് ഭൌതിക പദാര്‍ഥങ്ങളാലാണെന്നും നാമറിയുന്ന എല്ലാ പ്രവര്‍ത്തനങ്ങളും ഭൌതിക പദാര്‍ഥങ്ങളുടെ പരസ്പര ഇടപെടലിന്റെ (Interaction) ഫലങ്ങളാണെന്നുമുള്ള തത്വസംഗിതയാണ്‍ ഭൌതികവാദം. നിലനില്‍ക്കുന്നു എന്ന് ഉറപ്പിച്ചുപറയാവുന്നത് ഭൌതിക പദാര്‍ഥങ്ങള്‍ (ആംഗലേയം :Matter) മാത്രമാണെന്ന് ഇത് ചൂണ്ടിക്കാണിക്കുന്നു. എല്ലാം ആത്മീയമാണെന്നുള്ള ആത്മീയവാദത്തിന്റെ നേര്‍വിപരീതമാണ് ഈ തത്വസംഹിത.
ഉള്ളടക്കം |
[തിരുത്തുക] പാശ്ചാത്തലം
ലോകത്തെ വിവക്ഷിക്കുന്നത് പ്രധാനമായും രണ്ട് രീതിയിലാണ്. ഒന്ന് എല്ലാം മായയാണ്, പരമമായ സത്യം ഇതൊന്നുമല്ല എന്ന ആത്മീയവാദ കാഴ്ചപ്പാടിലൂടെയും മറിച്ച് ഭൌതിക വാദത്തിന്റെ കാഴ്ചപ്പാടിലൂടെയും. ആദ്യകാലഘട്ടങ്ങളില്‍ പ്രബലമായിരുന്നത് ആത്മീയ വാദമായിരുന്നു. ഇതിനെ ശക്തമായി എതിര്‍ത്തുകൊണ്ടായിരുന്നു ഭൌതികവാദം നിലവില്‍ വന്നത്.
[തിരുത്തുക] ആത്മീയവാദം
ആത്മീയവാദത്തിന്റെ അടിസ്ഥാനം തന്നെ ഈ ലോകം യാഥാര്‍ഥ്യമല്ല എന്ന കാഴ്ചപ്പാടാണ്. നമ്മെക്കാള്‍ വളരെ ഉയര്‍ന്ന ഒരു ശക്തിയുടെ സൃഷ്ടി ആണിതെല്ലാമെന്നും, ഇതിന്റെ രഹസ്യങ്ങളും സങ്കീര്‍ണ്ണതകളും മനുഷ്യന് മനസ്സിലാക്കാന്‍ കഴിയുന്നതിലൂം ഉപരിയാണെന്നും അത് വാദിക്കുന്നു.
[തിരുത്തുക] പ്രധാന കാഴ്ചപ്പാടുകള്‍
- ഒരു ഭൌതിക ലോകമേ ഉള്ളു, സ്വര്‍ഗ്ഗവും നരകവുമൊന്നും ഇല്ല
- ഈ ഭൌതികലോകം ഒരു അസാധാരണ ശക്തിയാല്‍ നിര്‍മ്മിതമല്ല
- ഭൌതിക പദാര്‍ഥങ്ങള്‍ മനസ്സിനും ചിന്തയ്ക്കുമെല്ലാം സ്വതന്ത്രമായി നിലനില്‍ക്കുന്നു. ചിന്തയും മനസ്സുമൊക്കെ ആവിര്‍ഭവിക്കുന്നതിനുമുന്‍പുതന്നെ അവ നിലനിന്നിരുന്നു
- പദാര്‍ഥങ്ങള്‍ മനസ്സിന്റെയോ ചിന്തയുടേയോ ഉത്പന്നമല്ല, മറിച്ച് മനസ്സ് ഭൌതിക പദാര്‍ഥങ്ങളുടെ ഏറ്റവും ഉയര്‍ന്ന ഉത്പന്നമാണ്
- ഈ സിദ്ധാന്തം മനസ്സിനേയോ ചിന്തയെയോ ആശയങ്ങളെയോ വികാരങ്ങളെയോ ബോധത്തെയോ ഒന്നും നിഷേധിക്കുന്നില്ല. എന്നാല്‍ ഇവ ഭൌതിക ശരീരത്തില്‍ നിന്നും വേര്‍പെട്ട് നിലനില്‍ക്കുന്നു എന്ന ആത്മീയവാദത്തിന്റെ നിലപാടിനെ എതിര്‍ക്കുന്നു
[തിരുത്തുക] മാര്‍ക്സിയന്‍ കാഴ്ചപ്പാടില്‍
ഭൌതികവാദത്തിന്റെ വൈരുദ്ധ്യാത്മക വാദവുമായുള്ള സങ്കലനഫലമായ വൈരുദ്ധ്യാത്മക ഭൌതികവാദം എന്ന തത്വസംഹിതയാണ് മാര്‍ക്സിയന്‍ കാഴ്ചപ്പാടിന്റെ അടിസ്ഥാനം.