മണ്ണുത്തി
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
മണ്ണുത്തി | |
വിക്കിമാപ്പിയ -- 10.5306° N 76.2589° E | |
ഭൂമിശാസ്ത്ര പ്രാധാന്യം | പട്ടണം |
രാജ്യം | ഇന്ത്യ |
സംസ്ഥാനം | കേരളം |
ജില്ല | തൃശൂര്‍ |
ഭരണസ്ഥാപനങ്ങള്‍ | കോര്‍പ്പറേഷന്‍ |
മേയര്‍ | പ്രൊഫസര്‍ ബിന്ദു |
വിസ്തീര്‍ണ്ണം | ചതുരശ്ര കിലോമീറ്റര്‍ |
ജനസംഖ്യ | |
ജനസാന്ദ്രത | /ച.കി.മീ |
കോഡുകള്‍ • തപാല്‍ • ടെലിഫോണ്‍ |
+91 0487 |
സമയമേഖല | UTC +5:30 |
പ്രധാന ആകര്‍ഷണങ്ങള്‍ | കാര്‍ഷിക സര്‍വ്വകലാശാല, നഴ്സറികള്‍ |
കേരളത്തിലെ തൃശ്ശൂര്‍ ജില്ലയിലെ ഒരു പട്ടണമാണ് മണ്ണുത്തി. തൃശ്ശൂര്‍ സ്വരാജ് റൌണ്ടില്‍ നിന്നും 5 കിലോമീറ്റര്‍ അകലെ സ്ഥിതിചെയ്യുന്നു. ദേശീയപാത 47-ല്‍ പാലക്കാട്-തൃശ്ശൂര്‍ ബൈപാസ്സ് ഈവഴി കടന്നുപോവുന്നു. കേരളത്തിലെ ഏറ്റവും തിരക്കുള്ള ദേശീയപാതയുടെ സംഗമം ആയതുകൊണ്ട് യാത്രക്കാരുടെ ഒരു പ്രധാന വിശ്രമ സ്ഥലം. താമസത്തിനും ഭക്ഷണത്തിനുമുള്ള ധാരാളം സ്ഥലങ്ങള്‍ ഇവിടെ ഉണ്ട്. മിക്ക അതിഥിഗൃഹങ്ങളും രാത്രി മുഴുവന്‍ തുറന്നിരിക്കുന്നു. ഇന്ത്യന്‍ കോഫി ഹൌസ് ഈ സ്ഥലത്തിന്‍റെ പ്രാധാന്യം തിരിച്ചറിഞ്ഞ് അകത്തിരുന്നും പുറത്തിരുന്നും ഭക്ഷണം കഴിക്കാവുന്ന ഒരു ഭക്ഷണശാല തുറന്നിരിക്കുന്നു.
പല സര്‍ക്കാര്‍-സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളും മണ്ണുത്തിയില്‍ ഉണ്ട്. ഇവയില്‍ പ്രധാനമായവ കോളെജ് ഓഫ് വെറ്റിനറി ആന്റ് ആനിമല്‍ സയന്‍സസ്, കോളെജ് ഓഫ് ഡയറി സയന്‍സ് ആന്റ് ടെക്നോളജി, കാര്‍ഷിക ഗവേഷണ നിലയം, ഡോണ്‍ ബോസ്കോ വിദ്യാലയം, സി.എം.എസ് വിദ്യാലയം, ഡോണ്‍ ബോസ്കോ ഐ.സി.എസ്.സി വിദ്യാലയം, ഡോണ്‍ ബോസ്കോ സെമിനാരി, വി.വി.എസ്. വിദ്യാലയം എന്നിവയാണ്.
പീച്ചി, വാഴാനി അണക്കെട്ടുകളും വന്യമൃഗ സംരക്ഷണ കേന്ദ്രങ്ങളും ഇവിടെനിന്ന് നിന്ന് 10 കിലോമീറ്റര്‍ അകലെയാണ്. 1955-ല്‍ സ്ഥാപിച്ച മൃഗങ്ങളെക്കുറിച്ച് പഠിക്കാനുള്ള കലാലയത്തിന്റെ (കോളെജ് ഓഫ് വെറ്റിനറി ആന്റ് ആനിമല്‍ സയന്‍സസ്) ആരംഭത്തോടെയാണ് മണ്ണുത്തിയുടെ വികസനം തുടങ്ങുന്നത്. 2005-ല്‍ ഈ സ്ഥാപനത്തിന്‍റെ സുവര്‍ണ്ണ ജൂബിലി ആഘോഷിച്ചു.
ഇവിടത്തെ കാലാവസ്ഥയും ഫലഭൂയിഷ്ഠമായ മണ്ണും കൃഷിക്ക് അനുയോജ്യമാണ്. ഇക്കാരണത്താല്‍ ധാരാളം ചെടി വളര്‍ത്തു കേന്ദ്രങ്ങള്‍ ഇവിടെയുണ്ട്. ഇവിടെ വിവിധ തരം സസ്യങ്ങള്‍ വില്പനയ്ക്കു വെച്ചിരിക്കുന്നു. മണ്ണുത്തിയില്‍ നിന്ന് മൂന്നുകിലോമീറ്റര്‍ അകലെയുള്ള വെള്ളാണിക്കരയിലാണ് കേരള കാര്‍ഷിക സര്‍വ്വകലാശാല സ്ഥിതിചെയ്യുന്നത്.
[തിരുത്തുക] ഇതും കാണുക
തൃശ്ശൂരിലെ പ്രധാന സ്ഥലങ്ങള്‍ | ![]() |
---|---|
അയ്യന്തോള്‍ | മണ്ണുത്തി | ഒളരിക്കര | ഒല്ലൂര്‍ | ആമ്പല്ലൂര്‍ | അടാട്ട് | കേച്ചേരി | കുന്നം കുളം | ഗുരുവായൂര്‍ | ചാവക്കാട് | ചേറ്റുവ | കാഞ്ഞാണി | വാടാനപ്പിള്ളി | തൃപ്രയാര്‍ | ചേര്‍പ്പ് | ഊരകം | പട്ടിക്കാട് | വടക്കാഞ്ചേരി | ചേലക്കര | ചെറുത്തുരുത്തി |കൊടകര | പുതുക്കാട് | മാള | പെരിങ്ങോട്ടുകര | ചാലക്കുടി | ഇരിങ്ങാലക്കുട | കൊടുങ്ങല്ലൂര്‍ |