ഛാഡ്
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
മദ്ധ്യ ആഫ്രിക്കയിലെ സമുദ്രാതിര്‍ത്തി ഇല്ലാത്ത ഒരു രാജ്യമാണ് ഛാഡ് (അറബി: تشاد; ഫ്രഞ്ച്: Tchad), ഔദ്യോഗിക നാമം: റിപ്പബ്ലിക്ക് ഓഫ് ഛാഡ്. ലിബിയ (വടക്ക്), സുഡാന് (കിഴക്ക്), സെണ്ട്രല് ആഫ്രിക്കന്‍ റിപ്പബ്ലിക്ക് (തെക്ക്), കാമറൂണ്‍, നൈജീരിയ (തെക്കുപടിഞ്ഞാറ്), നീഷര്‍ (പടിഞ്ഞാറ്) എന്നിവയാണ് ഛാഡിന്റെ അതിര്‍ത്തികള്‍. കടലില്‍ നിന്നുള്ള ദൂരവും പ്രധാനമായും മരുഭൂമിയിലെ കാലാവസ്ഥ ആയതുകൊണ്ടും ഈ രാജ്യം “ആഫ്രിക്കയുടെ ചത്ത ഹൃദയം” എന്ന് വിശേഷിപ്പിക്കപ്പെടാറുണ്ട്. മൂന്ന് ഭൂമിശാസ്ത്ര മേഖലകളായി ഛാഡിനെ വിഭജിച്ചിരിക്കുന്നു: വടക്ക് ഒരു മരുപ്രദേശം, മദ്ധ്യഭാഗത്ത് വരണ്ട സഹേലിയന്‍ ബെല്‍റ്റ്, തെക്ക് ഫലഭൂയിഷ്ഠമായ സുഡാനിയന്‍ സാവന്നാ. ഛാഡ് തടാകം (ലേക് ഛാഡ്) എന്ന തടാകത്തിന്റെ പേരില്‍ നിന്നാണ് രാജ്യത്തിന്റെ നാമകരണം. ഈ തടാകം ഛാഡിലെ ഏറ്റവും വലിയ തടാകവും ആഫ്രിക്കയിലെ രണ്ടാമത്തെ വലിയ തടാകവുമാണ്. ഛാഡിലെ ഏറ്റവും ഉയര്‍ന്ന പര്‍വ്വതം സഹാറ മരുഭൂമിയിലെ എമി കൂസ്സി ആണ്. ഛാഡിലെ ഏറ്റവും വലിയ നഗരമായ ന്’ജമെന ആണ് തലസ്ഥാനം. 200-ഓളം വിവിധ തദ്ദേശീയ വംശങ്ങളും വിവിധ ഭാഷകള്‍ സംസാരിക്കുന്ന ജനവിഭാഗങ്ങളും ഛാഡില്‍ ഉണ്ട്. ഫ്രഞ്ച്, അറബി എന്നിവയാണ് ഔദ്യോഗിക ഭാഷകള്‍. ജനങ്ങളില്‍ ഭൂരിഭാഗവും ഇസ്ലാം മത വിശ്വാസികളാണ്.
(ഐക്യരാഷ്ട്രസഭയുടെ ഭൂവിഭജനം അനുസരിച്ച്) | ||
|
||
വടക്ക് | അള്‍ജീരിയ · ഈജിപ്ത് · ലിബിയ · മൊറോക്കൊ · സുഡാന് · ടുണീഷ്യ · പശ്ചിമ സഹാറ · സഹ്രാവി അറബ് ഡെമോക്രാറ്റിക്ക് റിപ്പബ്ലിക്ക് | |
പടിഞ്ഞാറ് | ബെനിന്‍ · ബര്‍ക്കിനാ ഫാസോ · കേപ്പ് വേര്‍ഡ് · ഐവറി കോസ്റ്റ് · ഗാംബിയ · ഘാന · ഗിനിയ · ഗിനി-ബിസൗ · ലൈബീരിയ · മാലി · മൗറിത്താനിയ · നീഷര്‍ · നൈജീരിയ · സെനഗാള്‍ · സീറാ ലിയോണ്‍ · ടോഗോ | |
മദ്ധ്യം | അംഗോള · കാമറൂണ്‍ · സെണ്ട്രല് ആഫ്രിക്കന്‍ റിപ്പബ്ലിക്ക് · ഛാഡ് · ഡെമോക്രാറ്റിക് റിപ്പബ്ലിക്ക് ഓഫ് കോംഗോ · ഇക്ക്വിറ്റോറിയല്‍ ഗിനിയ · ഗാബോണ്‍ · റിപ്പബ്ലിക്ക് ഓഫ് കോംഗോ · സാഒ ടോമെ പ്രിന്‍സിപ്പെ | |
കിഴക്ക് | ബുറുണ്ടി · കൊമോറോസ് · ജിബൂട്ടി · എറിട്രിയ · എത്യോപ്യ · കെനിയ · മഡഗാസ്കര്‍ · മലാവി · മൗറീഷ്യസ് · മൊസാംബിക്ക് · റുവാണ്ട · സീഷെത്സ് · സൊമാലിയ · ടാന്‍സാനിയ · ഉഗാണ്ട · സാംബിയ · സിംബാബ്വെ | |
തെക്ക് | ബോട്സ്വാന · ലെസോത്തോ · നമീബിയ · സൗത്ത് ആഫ്രിക്ക · സ്വാസിലാന്റ് | |
|
||
ആശ്രിത ഭൂവിഭാഗങ്ങളുടെ പട്ടിക |