Web Analytics


https://www.amazon.it/dp/B0CT9YL557

We support WINRAR [What is this] - [Download .exe file(s) for Windows]

CLASSICISTRANIERI HOME PAGE - YOUTUBE CHANNEL
SITEMAP
Audiobooks by Valerio Di Stefano: Single Download - Complete Download [TAR] [WIM] [ZIP] [RAR] - Alphabetical Download  [TAR] [WIM] [ZIP] [RAR] - Download Instructions

Make a donation: IBAN: IT36M0708677020000000008016 - BIC/SWIFT:  ICRAITRRU60 - VALERIO DI STEFANO or
Privacy Policy Cookie Policy Terms and Conditions
കൊച്ചി - വിക്കിപീഡിയ

കൊച്ചി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.


കൊച്ചി
അപരനാമം: അറബിക്കടലിന്റെ റാണി
Skyline of കൊച്ചി, India

കൊച്ചി
വിക്കിമാപ്പിയ‌ -- 9.977° N 76.27° E
ഭൂമിശാസ്ത്ര പ്രാധാന്യം മഹാനഗരം
രാജ്യം ഇന്ത്യ
സംസ്ഥാനം കേരളം
ജില്ല എറണാകുളം
ഭരണസ്ഥാപനങ്ങള്‍ കോര്‍പ്പറേഷന്‍
മേയര്‍ പ്രൊഫസര്‍ മേഴ്‌സി വില്യംസ്‌
വിസ്തീര്‍ണ്ണം 94ചതുരശ്ര കിലോമീറ്റര്‍
ജനസംഖ്യ 6,50,000
ജനസാന്ദ്രത 6250/ച.കി.മീ
കോഡുകള്‍
  • തപാല്‍
  • ടെലിഫോണ്‍
 
682 0xx
+91484
സമയമേഖല UTC +5:30
പ്രധാന ആകര്‍ഷണങ്ങള്‍

കൊച്ചി - കേരളത്തിലെ ഒരു ജനനിബിഡമായ മഹാനഗരം. ജനസംഖ്യകൊണ്ടു കേരളത്തിലെ ഏറ്റവും വലിയ നഗര സമൂഹം (urban agglomeration)ഇന്ത്യയിലെ പ്രധാന തുറമുഖ നഗരങ്ങളിലൊന്ന്. 'അറബിക്കടലിന്റെ റാണി' എന്നറിയപ്പെടുന്ന കൊച്ചി, മധ്യകേരളത്തിലെ എറണാകുളം ജില്ലയിലാണ്‌ സ്ഥിതിചെയ്യുന്നത്‌. കേരളത്തിന്റെ തലസ്ഥാനമായ തിരുവനന്തപുരത്തു നിന്നും 220 കിലോമീറ്റര്‍ വടക്കാണ്‌ കൊച്ചിയുടെ സ്ഥാനം.

ഫോര്‍ട്ട്‌ കൊച്ചി, മട്ടാഞ്ചേരി, വെല്ലിങ്ങ്‌ടണ്‍ ഐലന്‍ഡ്‌ കണ്ണമാലി, ചെല്ലാനം, കുമ്പളങ്ങി എന്നീ പ്രദേശങ്ങളാണ്‌ മുമ്പ്‌ കൊച്ചി എന്നറിയപ്പെട്ടിരുന്നത്‌. ഇന്ന് എറണാകുളവും പഴയ കൊച്ചിയില്‍പ്പെട്ട പ്രദേശങ്ങളും മൊത്തത്തില്‍ കൊച്ചി എന്ന പേരില്‍ ഭൂമിശാസ്ത്രപരമായി അറിയപ്പെടുന്നു. എന്നിരുന്നാലും കൊച്ചി എന്ന പേരില്‍ ഫോര്‍ട്ട്‌കൊച്ചി, മട്ടാഞ്ചേരി, വെല്ലിങ്ങ്‌ടണ്‍ ഐലന്‍ഡ്‌, പള്ളുരുത്തി, കണ്ണമാലി, ചെല്ലാനം, കുമ്പളങ്ങി എന്നീ പ്രദേശങള്‍‌ ഉള്‍‌പെട്ട ഒരു താലൂക്ക് നിലവില്‍ ഉണ്ട്. ഇന്നത്തെ എറണാകുളം, തൃശ്ശൂറ് ജില്ലകളുടെ ഭാഗങ്ങളുള്‍ക്കൊന്ണ്ടുകൊണ്ട് കൊച്ചി എന്ന പേരില്‍ കേരളപ്പിറവിക്കു മുന്‍പ്‌ ഒരു നാട്ടുരാജ്യവും നിലനിന്നിരുന്നു.

ഇന്ത്യയുടെ പ്രധാനപ്പെട്ട നാവിക താളവും രാജ്യാന്തര വിമാനത്താവളവും കൊച്ചിയിലുണ്ട്‌. രാജ്യത്തിന്റെ മറ്റ്‌ പ്രധാന നഗരങ്ങളുമായി ഗതാഗത ബന്ധവുമുണ്ട്‌. ചരിത്രപരമായി ഏറെ പ്രാധാന്യമുള്ള ഫോര്‍ട്ട്‌ കൊച്ചി, മട്ടാഞ്ചേരി എന്നീ പ്രദേശങ്ങളും കൊച്ചി നഗരത്തിലാണ്‌. ബ്രിട്ടീഷുകാര്‍ ‘മിനി ഇംഗ്ലണ്ട്‘ എന്നും ഡച്ചുകാര്‍ ‘ഹോം‍ലി ഹോളണ്ട്’ എന്നും പോര്‍ത്തുഗീസുകാര്‍ ‘ലിറ്റില്‍ ലിസ്ബണ്‍‘ എന്നും കൊച്ചിയെ വിളിച്ചിരുന്നു. [1] ഒരു കാലത്ത്‌ ഇന്ത്യന്‍ സുഗന്ധ വ്യഞ്ജന വ്യാപാര കേന്ദ്രമായിരുന്നു കൊച്ചി. അറബിക്കടലില്‍ തീരത്തുള്ള പ്രകൃതി ദത്തമായ തുറമുഖമായിരുന്ന് കൊച്ചിയുടെ പ്രശസ്തിക്കു കാരണം. ഈ തുറമുഖം വഴി അറബികള്‍, യഹൂദര്‍, പോര്‍ച്ചുഗീസുകാര്‍, ഡച്ചുകാര്‍ എന്നിങ്ങനെ ധാരാളം സഞ്ചാര വ്യാപാരികള്‍ ഇവിടെ കടല്‍ കടന്നെത്തി.

ഉള്ളടക്കം

[തിരുത്തുക] പേരിനു പിന്നില്‍

കൊച്ചാഴി എന്ന വാക്കില്‍ നിന്നാണ്‌ കൊച്ചി എന്ന പേരു വന്നത്‌. യൂറോപ്യന്മാര്‍ ഉച്ചാരണ സൗകര്യത്തിന്‌ അത്‌ കൊച്ചിന്‍ (Cochin) എന്നാക്കി പരിഷ്കരിച്ചു. പേരുകള്‍ മലയാളീകരിക്കുന്നതിന്റെ ഭാഗമായി 1996-ല്‍ സംസ്ഥാന സര്‍ക്കാര്‍ കൊച്ചി എന്ന പേര്‌ പുനസ്ഥാപിച്ചു. എന്നിരുന്നാലും പല രാജ്യാന്തര വേദികളിലും കൊച്ചിന്‍ എന്ന് ഇപ്പോഴും അറിയപ്പെടുന്നു.

[തിരുത്തുക] ചരിത്രം

പ്രധാന ലേഖനം: കൊച്ചിയുടെ ചരിത്രം

കൊച്ചിരാജ്യത്തെ തൃപ്പൂണിത്തുറ ചന്ദ്ര ഗുപ്തന്റെ കാലത്തെ ഗ്രീക്ക് സ്ഥാനപതിയായിരുന്ന മെഗസ്തിനീസ് എഴിതിയ ഇന്‍ഡിക് എന്ന ഗ്രന്ഥത്തില്‍ പരാമര്‍ശിക്കപ്പെടുന്നുണ്ട് എന്ന് ചില ചരിത്രകാരന്മാര്‍ വിശ്വസിക്കുന്നു. അതില്‍ ട്രോപിനാ എന്ന് വിവരിച്ചിട്ടുള്ള പ്രദേശം ദക്ഷിണേന്ത്യയിലെ ഒരു തുറമുഖമാണെന്നും അതിന്‌ ഗംഗാനദിയുടെ മുഖത്തു നിന്നും 1225 മൈല്‍ ദൂരമുണ്ടെന്നും വിവരിച്ചിരിക്കുന്നു. തൃപ്പുണിത്തുറയായിരുന്നു കൊടുങ്ങല്ലൂര്‍ കഴിഞ്ഞാല്‍ അടുത്ത തുറമുഖം. ക്രിസ്തുവിന്‌ മുന്‍പ് കൊച്ചി തുറമുഖം ഇല്ലായിരുന്നു എന്നും അത് പിന്നീട് കടലില്‍ നിന്ന് ഉയര്‍ന്നു വന്നതാണ്‌ എന്നതിനു തെളിവുകള്‍ ഉണ്ട്.


എന്നാല്‍ ആദ്യമായി കൊച്ചിയെപ്പറ്റി വിവരിക്കുന്നത് ചൈനീസ് യാത്രികരായ മഹ്വാനും ഫെയ്‌സീനുമാണ്‌ 15 ആം നൂറ്റാണ്ടിലെ പൂര്‍വ്വാറ്‍ദ്ധത്തിലാണ്‌ അദ്ദേഹം കൊച്ചി സന്ദര്‍ശിച്ചത്. പിന്നീട് യുറോപ്പില്‍ നിന്നും വന്ന നിക്കോളോ കോണ്ടിയും കൊച്ചിയെപറ്റി വിവരിച്ചിട്ടുണ്ട്. രണ്ടാം ചേരസാമ്രാജ്യത്തിന്റെ അധ:പതനത്തിനു മുന്ന് കൊച്ചി ചേര രാജാവിനു കീഴിലായിരുന്നു. കൊച്ചിയില്‍ അന്നും തുറമുഖം ഉണ്ടായിരുന്നു. എന്നാല്‍ മുസിരിസ് എന്ന തുറമുഖമായിരുന്നു വാണിജ്യപ്രാധാന്യമുള്‍ക്കൊണ്ടിരുന്നത്. കുലശേഖരസാമ്രാജ്യം ശിഥിലമായതോടെ കൊച്ചി പെട്ടന്ന്‍ ഒരു സ്വതന്ത്രരാജ്യപദവിയിലേക്ക് ഉയര്‍ന്നു. പെരുമ്പടപ്പ് സ്വരൂപമാണ്‌ കൊച്ചി രാജ്യമായി അറിയപ്പെട്ടത്. രാമവര്‍മ്മകുലശേഖരന്റെ പുത്രന്‍ വേണാട്ടു രാജവംശവും സഹോദരീ പുത്രന്‍ കൊച്ചീ രാജവംശവും സ്ഥാപിച്ചു എന്നാണ്‌ ഐതിഹ്യവും ചരിത്രവും കലര്‍ന്ന വിശ്വാസം.

കൊച്ചിയിലെ പ്രസിദ്ധമായ ചീന വലകള്‍. ചൈനീസ് സമ്പര്‍ക്കം മൂലം കേരളത്തിന് ലഭിച്ച അമൂല്യമായ സമ്പത്ത്
കൊച്ചിയിലെ പ്രസിദ്ധമായ ചീന വലകള്‍. ചൈനീസ് സമ്പര്‍ക്കം മൂലം കേരളത്തിന് ലഭിച്ച അമൂല്യമായ സമ്പത്ത്

13-ആം നൂറ്റാണ്ടിന്റെ അവസാനം വരെ പെരുമ്പടപ്പ് സ്വരൂപം ആസ്ഥാനം വന്നേരിയിലെ പെരുമ്പടപ്പ് ഗ്രാമത്തിലെ ചിത്രകൂടത്തിലായിരുന്നു. അവര്‍ക്ക് തിരുവഞ്ചിക്കുളത്തിലും കൊട്ടാരം ഉണ്ടായിരുന്നു. പിന്നീട് സാമൂതിരി വള്ളുവനാട് ആക്രമിച്ചപ്പോള്‍ പെരുമ്പടപ്പ് തിരുവഞ്ചിക്കുളത്തേക്കും 14 നൂറ്റാണ്ടിലെ അവസാനത്തോട് കൂടി സാമൂതിരി തൃക്കണാമതിലകം പിടിച്ചതോടെ സ്വരൂപം അവരുടെ ആസ്ഥാനം കൊച്ചിയിലേക്ക് മാറ്റുകയായിരുന്നു. 1342 ല്‍ പെരിയാറിലുണ്ടായ വെള്ളപ്പൊക്കം മുസിരിസിന്റെ സാദ്ധ്യതകള്‍ക്ക് മങ്ങലേല്പിച്ചുകൊണ്ട് വന്‍ എക്കല്‍ മലകള്‍ അഴിമുഖത്ത് അടിക്കുകയും കപ്പലുകള്‍ക്ക് സഞ്ചാരം ബുദ്ധമുട്ടാക്കുകയും ചെയ്തു. ഇത് തുറമുഖമെന്ന നിലയില്‍ കൊച്ചിയുടെ പ്രാധാന്യം വര്‍ദ്ധിപ്പിച്ചു. ഇതേത്തുടര്‍ന്ന് കുരുമുളക്, ഏലക്ക, ഗ്രാമ്പൂ തുടങ്ങിയ സുഗന്ധവ്യഞ്ജനങ്ങളുടെ വ്യപാരത്തിലൂടെ കൊച്ചി വികസിച്ചു.

1965ല്‍ പ്രസിദ്ധീകരിച്ച എറണാകുളം ജില്ലാ ഗസറ്റിയറില്‍ 1341-ലെ പ്രളയത്തെക്കുറിച്ചും വൈപ്പിന്‍ കര പൊങ്ന്നി വന്നതിനെക്കുറിച്ചും വിവരിച്ചിരിക്കുന്നു. ശ്രീധരമേനോന്റെ കേരള ചരിത്രത്തിലും ഇത് തന്നെയാണ്‌ പറയുന്നത്.[2] കെ.പി. പത്മനാഭമേനോനും ഇതേ അഭിപ്രായക്കാരനാണ്‌,[3] എന്നാല്‍ മറ്റു ചിലര്‍ ഇത് വിശ്വസിക്കുന്നില്ല. ഒരേ വര്‍ഷം തന്നെ വെള്ളപ്പൊലക്കവും കടല്‍‌വയ്പും ഉണ്ടാകുമെന്നത് യുക്തിസഹമല്ല എന്നാണ്‌ കെ. രാമവര്‍മ്മരാജയുടെ അഭിപ്രായം. കൊച്ചു പുഴ എന്നത് പതിക്കുന്നത് സമുദ്രത്തിലാവാന്‍ നിവൃത്തിയില്ല എന്നാണ്‌മറ്റു ചിലര്‍ കരുതുന്നത്. വി.വി.കെ.വാലത്തിന്റെ അഭിപ്രായത്തില്‍ പണ്ടത്തെ തൃപ്പൂണിത്തുറക്കും കൊടുങ്ങല്ലൂരിനും ഇടക്ക് ജനവാസയോഗ്യമല്ലാത്തതും എന്നാല്‍ മണല്‍ത്തിട്ടകള്‍ നിറഞ്ഞതുമായ ഒരു പ്രദേശം ഉണ്ടായിരന്നിരിക്കണം എന്നാണ്‌. അത് പഴയ വയ്പ് എന്നറിയപ്പെട്ടിരുന്നു എന്നും വെള്ളപ്പൊക്കം ഇതിനെ കീറി മുറിച്ച് പുതിയ ഒരു ദ്വീപിനും (വൈപ്പിന്‍) അഴുമുഖത്തിനും രൂപക് കൊടുത്തിരിക്കുവാനുമണ്‌ സാധ്യത എന്ന് അദ്ദേഹം വ്യക്തമാക്കുന്നു. [4]

ഫോര്‍ട്ട് കൊച്കിയിലെ ഡച്ച് ശ്മശാനം
ഫോര്‍ട്ട് കൊച്കിയിലെ ഡച്ച് ശ്മശാനം

പോര്‍ട്ടുഗീസുകാരുടെ വരവിനു മുന്‍പുള്ള കേരളചരിത്രം തന്നെ അവ്യക്തമാണ്‌. എന്നാല്‍ 14-ആം ശതകത്തില്‍ രചിക്കപ്പെട്ട ഉണ്ണിയാടി ചരിത്രം, ശിവവിലാസം, വിടനിദ്രാഭഅണം തുടങ്ങിയ കൃതികള്‍ കൊച്ചി രാജാക്കന്മാരുടെ ജീവിതത്തിലേക്ക് വെളിച്ചം വീശുന്നുണ്ട്. ക്രി.വ. 1225-ല്‍ ക്രിസ്തീയ വ്യാപാരിയായിരുന്ന ഇരവികോര്‍ത്തന് അന്നത്തെ മഹാരാജാവ് വീരാരാഘവന്‍ കൊടുത്ത വീരരാഘവന്‍ പട്ടയം അന്നത്തെ രാജാവിനെ പറ്റിയും അന്നത്തെ വ്യാപാരസംഘമായിരുന്ന മണിഗ്രാമത്തെപ്പറ്റിയും രാജാക്കന്മാരുടെ മതസഹിഷ്ണുതയെപ്പറ്റിയും മറ്റും വിവങ്ങള്‍ തന്നിട്ടുണ്ട്.

പോര്‍ട്ടുഗീസുകാരുടെ വരവിനു മുന്‍പുതന്നെ ചൈനക്കാരും അറബികളും കൊച്ചിയിലെത്തിയിരുന്നുവെന്നാണ്‌ പൊതുവേയുള്ള വിശ്വാസം. പതിനാലാം നൂറ്റാണ്ടിനൊടുവില്‍ ചൈനയില്‍ നിലനിന്നിരുന്ന മിംഗ്‌ രാജവംശത്തെ പ്രതിനിധീകരിച്ചാണ്‌ ചൈനീസ്‌ യാത്രികരും വ്യാപാരികളും കൊച്ചിയിലെത്തിയതെന്നു കരുതപ്പെടുന്നു. ചൈനീസ്‌ യാത്രികനായ ഫാഹിയാന്റെ കുറിപ്പുകളില്‍ ചിലതും ഇതിലേക്കു വിരല്‍ചൂണ്ടുന്നു.


പതിനഞ്ചാം നൂറ്റാണ്ടിന്റെ മദ്ധ്യത്തില്‍ തന്നെ രാഷ്ടീയാധിപത്യത്തിനായുള്ള വടം‌വലികള്‍ സാമൂതിരി യുടെ ഭാഗത്തു നിന്നും തുടര്‍ച്ചയായി ഉണ്ടായിക്കൊണ്ടിരുന്നു.ഇക്കാലമായപ്പോഴേക്കും പെരുമ്പടപ്പ് സ്വരൂപം മൂത്തതാവഴി, എളയതാവഴി, പള്ളുരുത്തിതാവഴി, മുരിങ്ങൂര്‍താവഴി, ചാഴൂര്‍ താവഴി എന്നിങ്ങനെ അഞ്ചു താവഴികളായി പിരിഞ്ഞു. ഒരോ താവഴിയിലേയും മൂത്തവര്‍ അടുത്ത അവകാശിയായിത്തീര്‍ന്നിരുന്നു. ഇത് അഭ്യന്തര കലഹങ്ങള്‍ക്ക് വഴയൊരുക്കുകയും പോര്‍ട്ടുഗീസുകാരുടെ വരവോടെ വളരെ വിഘടിതമായി രൂപപ്പെടുകയും ചെയ്തിരുന്നു.

പതിനാറാം നൂറ്റാണ്ടിന്റെ ആരംഭത്തിലാണ്‌ പോര്‍ച്ചുഗീസുകാരുടെ വരവ്‌. അതിനുമുന്‍പ്‌ വന്നവരില്‍ നിന്നും വ്യത്യസ്ഥമായി വ്യാപാരത്തോടൊപ്പം അധിനിവേശവും ലക്ഷ്യമാക്കിയാണ്‌ പോര്‍ച്ചുഗീസുകാരെത്തിയത്‌. കോഴിക്കോട്‌ സാമൂതിരിക്കെതിരെ ഏറ്റവും മികച്ച കൂട്ടാളി എന്ന നിലയില്‍ കൊച്ചി രാജാക്കന്മാര്‍ പോര്‍ച്ചുഗീസുകാരെ നിറഞ്ഞ മനസോടെ സ്വാഗതം ചെയ്തു. ക്രിസ്തു വര്‍ഷം 1503ല്‍ പോര്‍ച്ചുഗീസ്‌ വൈസ്രോയി അഫോന്‍സോ ആല്‍ബ്യുക്കറ്‍ക്ക്‌ ഇന്ത്യയിലെ ആദ്യത്തെ വിദേശതാവളമെന്നു വിശേഷിപ്പിക്കാവുന്ന ഫോര്‍ട്ട്‌ മാനുവല്‍(മാനുവല്‍ കോട്ട) ഇവിടെ പണികഴിച്ചു.

കൊച്ചിയിലെ യഹൂദരുടെ സാന്നിധ്യവും കൊടുങ്ങല്ലൂരിന്റെ തകര്‍ച്ചയോടെ തുടങ്ങിയതാണെങ്ങ്‌ കരുതുന്നു. യഹൂദ വ്യാപാരികള്‍ക്ക്‌ 1565 മുതല്‍ 1601 വരെ കൊച്ചി ഭരിച്ചിരുന്ന കേശവ രാമവര്‍മ്മ രാജായില്‍ നിന്ന് ഏറെ സഹായവും ലഭിച്ചു.

കൊച്ചിയിലെ ജൂത തെരുവ് 1913-ല്- കൊടുങ്ങല്ലൂരില്‍ നിന്നും പോര്‍ച്ചുഗീസുകാരുടെ വരവോടെ പാലായനം ചെയ്ത ജൂതന്മാര്‍ മട്ടാഞ്ചേരിയില്‍ ആവാസമുറപ്പിക്കുകയായിരുന്നു
കൊച്ചിയിലെ ജൂത തെരുവ് 1913-ല്- കൊടുങ്ങല്ലൂരില്‍ നിന്നും പോര്‍ച്ചുഗീസുകാരുടെ വരവോടെ പാലായനം ചെയ്ത ജൂതന്മാര്‍ മട്ടാഞ്ചേരിയില്‍ ആവാസമുറപ്പിക്കുകയായിരുന്നു

1653ലാണ്‌ ഡച്ച്‌ അധിനിവേശം ആരംഭിക്കുന്നത്‌. പത്തുവര്‍ഷം കൊണ്ട്‌ ഡച്ചുകാര്‍ പോര്‍ച്ചുഗീസുകാര്‍ക്കുമേല്‍ സമ്പൂര്‍ണ്ണ ആധിപത്യം നേടി. മാനുവല്‍ കോട്ടയ്ക്കു പകരം ഡച്ചുകാര്‍ ഇവിടെ ഫോര്‍ട്ട്‌ വില്യംസ്‌ പണികഴിപ്പിക്കുകയും ചെയ്തു.

1814-ല്‍ നിലവില്‍ വന്ന ആംഗ്ലോ-ഡച്ച്‌ ഉടമ്പടിയോടെ കൊച്ചി ബ്രിട്ടീഷുകാരുടെ കീഴിലായി. ഇന്തോനേഷ്യയിലെ ബാങ്കാ ദ്വീപിനുപകരമായി കൊച്ചിയുടെ അവകാശം ബ്രിട്ടീഷുകാര്‍ക്കു നല്‍കുന്നതായിരുന്നു പ്രസ്തുത ഉടമ്പടി. ബ്രിട്ടീഷ്‌ ഭരണാധികാരി സര്‍ റോബര്‍ട്ട്‌ ബ്രിസ്റ്റോ യുടെ കാലത്താണ്‌ വെല്ലിംഗ്‌ടണ്‍ ഐലന്‍ഡ്‌ നിര്‍മ്മിക്കപ്പെടുന്നത്‌.

കൊച്ചിയുടെ നാഴികക്കല്ലുകള്‍
Year Event
ക്രി.വ.1102 കുലശേഖര സാമ്രാജ്യം അധ:പതിക്കുന്നു, കൊച്ചി നാടുവാഴിത്തത്തില്‍ നിന്ന് രാജ വാഴ്ചയിലേക്ക്
ക്രി.വ. 1341/1342? കൊടുങ്ങല്ലൂര്‍ തുറമുഖം പെരിയാറിലെ വെള്ളപ്പൊക്കം മൂലം നാശോന്മുഖമാകുന്നു. കൊച്ചി തുറമുഖത്തിന്റെ പ്രാധാന്യം വര്‍ദ്ധിക്കുന്നു.
ക്രി.വ. 1440 ഇറ്റാലിയന്‍ യാത്രികനായ നിക്കോളോ ഡ കോണ്ടി കൊച്ചി സന്ദര്‍ശിക്കുന്നു.
ക്രി.വ. 1500 പോര്‍ത്തുഗീസുകാരനായ അഡ്മിറല്‍ കബ്രാള്‍ കൊച്ചിയിലെത്തുന്നു
ക്രി.വ. 1503 [ പോര്‍ട്ടുഗീസുകാര്‍ കൊച്ചി കീഴടക്കുന്നു.
ക്രി.വ. 1530 വി. ഫ്രാന്‍സിസ് സേവ്യര്‍ കൊച്ചിയിലെത്തി സുവിശേഷം അറിയിക്കുന്നു.
ക്രി.വ.1663 ഡച്ചുകാര്‍ പോര്‍ട്ടുഗീസുകാരെ തോല്പിച്ച് കൊച്ചി പിടിച്ചടക്കുന്നു.[[ക്രി.വ.
ക്രി.വ. 1773 മൈസൂര്‍ സുല്‍ത്താന്‍, ഹൈദരാലിയുടെ പടയോട്ടം കൊച്ചി രാജ്യം വരെ എത്തുന്നു
ക്രി.വ. 1814 ] 1814ലെ ആംഗ്ലോ-ഡച്ച് ഉടമ്പടി പ്രകാരം കൊച്ചി ബ്രിട്ടീഷ് സാമ്രാജ്യത്തിന്റെ ഭാഗമാകുന്നു
ക്രി.വ. 1947 ഇന്ത്യന്‍ സ്വാതന്ത്ര്യം, കൊച്ചി ഇന്ത്യന്‍ യൂണിയനില്‍ ചേര്‍ന്നു.
ക്രി.വ.1956 കേരള സംസ്ഥാനം രൂപീകരിക്കപ്പെടുന്നു.
ക്രി.വ. 1967 കൊച്ചി കോര്‍പ്പറേഷന്‍ രൂപീകരിക്കപ്പെടുന്നു


സ്വാതന്ത്ര്യത്തിനു ശേഷം ഈ നഗരം കൊച്ചി, തിരുവതാംകൂര്‍, മലബാര്‍ എന്നിവയുടെ ഭാഗങ്ങള്‍ ചേര്‍ത്തു രൂപം നല്‍കിയ എറണാകുളം ജില്ലയുടെ ഭാഗമായി. ഫോര്‍ട്ട്‌ കൊച്ചി, മട്ടാഞ്ചേരി, എറണാകുളം എന്നീ പ്രദേശങ്ങള്‍ ചേര്‍ത്ത്‌ 1967-ല്‍ കൊച്ചി കോര്‍പറേഷന്‍ നിലവില്‍ വന്നു.

[തിരുത്തുക] കൊച്ചിയെ പറ്റിയുള്ള പ്രശസ്തരുടെ വാക്കുകള്‍

കൊച്ചി മറൈന്‍ ഡ്രൈവിലെ ഒരു കൊച്ചു പാലം
കൊച്ചി മറൈന്‍ ഡ്രൈവിലെ ഒരു കൊച്ചു പാലം
  • മഹ്വാന്‍:
   
കൊച്ചി
സൂര്യ വംശ ജാതനായ ഇവിടത്തെ രാജാവ് ബുദ്ധമത വിശ്വാസിയാണ്‌. ദിവസവും ബുദ്ധമതവിഗ്രഹത്തിനുമുന്നില്‍ ദണ്ഡനമസ്കാരം ചെയ്തശേഷമേ രാജകാര്യങ്ങള്‍ ചെയ്യുകയുള്ളൂ.... ധനിക-ദരിദ്ര-രാജ-ഉദ്യോഗസ്ഥ-ആണ്‍-പെണ്‍ ഭേദമില്ലാതെ എല്ലാവരും അരക്ക് മേല്പോട്ട് വസ്ത്രം ധരിക്കുകയില്ല...വീടുകള്‍ തെങ്ങോലകൊണ്ട് മേഞ്ഞവയാണ്‌...
   
കൊച്ചി
  • നിക്കോളോ കോണ്ടി:
   
കൊച്ചി
ചൈന നിങ്ങള്‍ക്കു കാശുണ്ടാക്കനുള്ള സ്ഥലമാണെങ്കില്‍ കൊച്ചി അത് പൊടിപ്പിക്കാനുള്ളതാണ്
   
കൊച്ചി

[തിരുത്തുക] കൊച്ചിയെ പറ്റിയുള്ള പഴഞ്ചൊല്ലുകള്‍

  • പഴഞ്ചൊല്ല് : കൊച്ചികണ്ടവനച്ചിവേണ്ട
  • പഴഞ്ചൊല്ല് : കൊച്ചിയില്‍ നിന്നും കൊയിലാണ്ടിയിലേക്ക് (വിഷയത്തില്‍ നിന്നും വ്യതിചലിക്കുന്നതിനെ സൂചിപ്പിക്കുന്നു.)

[തിരുത്തുക] പ്രമാണാധാരസൂചി

  1. കൊച്ചിയുടെ ചരിത്രം
  2. എ., ശ്രീധരമേനോന്‍ (1997). കേരള ചരിത്രം. ചെന്നൈ: എസ്. വിശ്വനാഥന്‍ പ്രിന്‍റേര്‍സ് ആന്‍ഡ് പബ്ലീഷേര്‍സ്. 
  3. അങ്കമാലി, വര്‍ഗീസ്; ഡോ. ജോമോന്‍ തച്ചില്‍ (2002). അങ്കമാലി രേഖകള്‍. എറണാകുളം, കേരള: മെറിറ്റ് ബുക്സ്. 
  4. വാലത്ത്, വി.വി.കെ. (1991). കേരളത്തിലെ സ്ഥലനാമചരിത്രങ്ങള്‍ എറണാകുളം ജില്ല. തൃശ്ശൂര്‍: കേരള സാഹിത്യ അക്കാദമി. ISBN 81-7690-105-9. 


Seal of Kerala കേരള സംസ്ഥാനം
ചരിത്രം | ഭൂമിശാസ്ത്രം | സംസ്കാരം | കലാരൂപങ്ങള്‍ | ജൈവജാലങ്ങള്‍ | സാമ്പത്തികാവസ്ഥ | വിനോദസഞ്ചാരം | കൂടുതല്‍
തലസ്ഥാനം തിരുവനന്തപുരം
ജില്ലകള്‍ കാസര്‍കോഡ്കണ്ണൂര്‍വയനാട്കോഴിക്കോട്മലപ്പുറംതൃശൂര്‍പാലക്കാട്എറണാകുളംഇടുക്കികോട്ടയംആലപ്പുഴപത്തനംതിട്ടകൊല്ലംതിരുവനന്തപുരം
പ്രധാന പട്ടണങ്ങള്‍ കൊച്ചികൊല്ലംകോഴിക്കോട്തിരുവനന്തപുരംതൃശൂര്‍
Static Wikipedia 2008 (no images)

aa - ab - af - ak - als - am - an - ang - ar - arc - as - ast - av - ay - az - ba - bar - bat_smg - bcl - be - be_x_old - bg - bh - bi - bm - bn - bo - bpy - br - bs - bug - bxr - ca - cbk_zam - cdo - ce - ceb - ch - cho - chr - chy - co - cr - crh - cs - csb - cu - cv - cy - da - de - diq - dsb - dv - dz - ee - el - eml - en - eo - es - et - eu - ext - fa - ff - fi - fiu_vro - fj - fo - fr - frp - fur - fy - ga - gan - gd - gl - glk - gn - got - gu - gv - ha - hak - haw - he - hi - hif - ho - hr - hsb - ht - hu - hy - hz - ia - id - ie - ig - ii - ik - ilo - io - is - it - iu - ja - jbo - jv - ka - kaa - kab - kg - ki - kj - kk - kl - km - kn - ko - kr - ks - ksh - ku - kv - kw - ky - la - lad - lb - lbe - lg - li - lij - lmo - ln - lo - lt - lv - map_bms - mdf - mg - mh - mi - mk - ml - mn - mo - mr - mt - mus - my - myv - mzn - na - nah - nap - nds - nds_nl - ne - new - ng - nl - nn - no - nov - nrm - nv - ny - oc - om - or - os - pa - pag - pam - pap - pdc - pi - pih - pl - pms - ps - pt - qu - quality - rm - rmy - rn - ro - roa_rup - roa_tara - ru - rw - sa - sah - sc - scn - sco - sd - se - sg - sh - si - simple - sk - sl - sm - sn - so - sr - srn - ss - st - stq - su - sv - sw - szl - ta - te - tet - tg - th - ti - tk - tl - tlh - tn - to - tpi - tr - ts - tt - tum - tw - ty - udm - ug - uk - ur - uz - ve - vec - vi - vls - vo - wa - war - wo - wuu - xal - xh - yi - yo - za - zea - zh - zh_classical - zh_min_nan - zh_yue - zu -

Static Wikipedia 2007 (no images)

aa - ab - af - ak - als - am - an - ang - ar - arc - as - ast - av - ay - az - ba - bar - bat_smg - bcl - be - be_x_old - bg - bh - bi - bm - bn - bo - bpy - br - bs - bug - bxr - ca - cbk_zam - cdo - ce - ceb - ch - cho - chr - chy - co - cr - crh - cs - csb - cu - cv - cy - da - de - diq - dsb - dv - dz - ee - el - eml - en - eo - es - et - eu - ext - fa - ff - fi - fiu_vro - fj - fo - fr - frp - fur - fy - ga - gan - gd - gl - glk - gn - got - gu - gv - ha - hak - haw - he - hi - hif - ho - hr - hsb - ht - hu - hy - hz - ia - id - ie - ig - ii - ik - ilo - io - is - it - iu - ja - jbo - jv - ka - kaa - kab - kg - ki - kj - kk - kl - km - kn - ko - kr - ks - ksh - ku - kv - kw - ky - la - lad - lb - lbe - lg - li - lij - lmo - ln - lo - lt - lv - map_bms - mdf - mg - mh - mi - mk - ml - mn - mo - mr - mt - mus - my - myv - mzn - na - nah - nap - nds - nds_nl - ne - new - ng - nl - nn - no - nov - nrm - nv - ny - oc - om - or - os - pa - pag - pam - pap - pdc - pi - pih - pl - pms - ps - pt - qu - quality - rm - rmy - rn - ro - roa_rup - roa_tara - ru - rw - sa - sah - sc - scn - sco - sd - se - sg - sh - si - simple - sk - sl - sm - sn - so - sr - srn - ss - st - stq - su - sv - sw - szl - ta - te - tet - tg - th - ti - tk - tl - tlh - tn - to - tpi - tr - ts - tt - tum - tw - ty - udm - ug - uk - ur - uz - ve - vec - vi - vls - vo - wa - war - wo - wuu - xal - xh - yi - yo - za - zea - zh - zh_classical - zh_min_nan - zh_yue - zu -

Static Wikipedia 2006 (no images)

aa - ab - af - ak - als - am - an - ang - ar - arc - as - ast - av - ay - az - ba - bar - bat_smg - bcl - be - be_x_old - bg - bh - bi - bm - bn - bo - bpy - br - bs - bug - bxr - ca - cbk_zam - cdo - ce - ceb - ch - cho - chr - chy - co - cr - crh - cs - csb - cu - cv - cy - da - de - diq - dsb - dv - dz - ee - el - eml - eo - es - et - eu - ext - fa - ff - fi - fiu_vro - fj - fo - fr - frp - fur - fy - ga - gan - gd - gl - glk - gn - got - gu - gv - ha - hak - haw - he - hi - hif - ho - hr - hsb - ht - hu - hy - hz - ia - id - ie - ig - ii - ik - ilo - io - is - it - iu - ja - jbo - jv - ka - kaa - kab - kg - ki - kj - kk - kl - km - kn - ko - kr - ks - ksh - ku - kv - kw - ky - la - lad - lb - lbe - lg - li - lij - lmo - ln - lo - lt - lv - map_bms - mdf - mg - mh - mi - mk - ml - mn - mo - mr - mt - mus - my - myv - mzn - na - nah - nap - nds - nds_nl - ne - new - ng - nl - nn - no - nov - nrm - nv - ny - oc - om - or - os - pa - pag - pam - pap - pdc - pi - pih - pl - pms - ps - pt - qu - quality - rm - rmy - rn - ro - roa_rup - roa_tara - ru - rw - sa - sah - sc - scn - sco - sd - se - sg - sh - si - simple - sk - sl - sm - sn - so - sr - srn - ss - st - stq - su - sv - sw - szl - ta - te - tet - tg - th - ti - tk - tl - tlh - tn - to - tpi - tr - ts - tt - tum - tw - ty - udm - ug - uk - ur - uz - ve - vec - vi - vls - vo - wa - war - wo - wuu - xal - xh - yi - yo - za - zea - zh - zh_classical - zh_min_nan - zh_yue - zu -

Sub-domains

CDRoms - Magnatune - Librivox - Liber Liber - Encyclopaedia Britannica - Project Gutenberg - Wikipedia 2008 - Wikipedia 2007 - Wikipedia 2006 -

Other Domains

https://www.classicistranieri.it - https://www.ebooksgratis.com - https://www.gutenbergaustralia.com - https://www.englishwikipedia.com - https://www.wikipediazim.com - https://www.wikisourcezim.com - https://www.projectgutenberg.net - https://www.projectgutenberg.es - https://www.radioascolto.com - https://www.debitoformtivo.it - https://www.wikipediaforschools.org - https://www.projectgutenbergzim.com