Web Analytics


https://www.amazon.it/dp/B0CT9YL557

We support WINRAR [What is this] - [Download .exe file(s) for Windows]

CLASSICISTRANIERI HOME PAGE - YOUTUBE CHANNEL
SITEMAP
Audiobooks by Valerio Di Stefano: Single Download - Complete Download [TAR] [WIM] [ZIP] [RAR] - Alphabetical Download  [TAR] [WIM] [ZIP] [RAR] - Download Instructions

Make a donation: IBAN: IT36M0708677020000000008016 - BIC/SWIFT:  ICRAITRRU60 - VALERIO DI STEFANO or
Privacy Policy Cookie Policy Terms and Conditions
സിംഹം - വിക്കിപീഡിയ

സിംഹം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.


wikipedia:How to read a taxobox
How to read a taxobox
സിംഹം
ആണ്‍സിംഹം
ആണ്‍സിംഹം
പെണ്‍സിംഹം
പെണ്‍സിംഹം
പരിപാലന സ്ഥിതി

അപകടകരം (IUCN) [1]
ശാസ്ത്രീയ വര്‍ഗീകരണം
സാമ്രാജ്യം: Animalia
ഫൈലം: Chordata
വര്‍ഗ്ഗം: Mammalia
നിര: Carnivora
കുടുംബം: Felidae
ജനുസ്സ്‌: Panthera
വര്‍ഗ്ഗം: P. leo
ശാസ്ത്രീയനാമം
Panthera leo പാന്തറ ലിയോ
(Linnaeus, 1758)
ആഫ്രിക്കയില്‍ സിംഹങള്‍ അധിവസിക്കുന്ന പ്രദേശങള്‍
ആഫ്രിക്കയില്‍ സിംഹങള്‍ അധിവസിക്കുന്ന പ്രദേശങള്‍
Synonyms
Felis leo
(Linnaeus, 1758)

സസ്തനികളിലെ ഫെലിഡേ കുടുംബത്തിലെ പാന്തറ ജനുസ്സില്‍ ഉള്‍പ്പെട്ട ഒരു വന്യജീവിയാണ് സിംഹം. ഇംഗ്ലീഷ്: Lion. ശാസ്ത്രീയനാമം പാന്തറ ലിയോ.വലിയ പൂച്ചകള്‍ (Big Cats) എന്നറിയപ്പെടുന്ന നാല് ജീവികളില്‍ ഒന്നാണ് സിംഹം. 272 കിലോഗ്രാം വരെ ഭാരം വയ്ക്കുന്ന സിംഹങ്ങള്‍, കടുവയ്ക്കു ശേഷം മാര്‍ജ്ജാര വര്‍ഗ്ഗത്തിലെ രണ്ടാമത്തെ വലിയ ജീവിയാണ്. ആഫ്രിക്കന്‍ ഭൂഖണ്ഡത്തിലും ഏഷ്യയിലും ആണ് ഇപ്പോള്‍ സിംഹങ്ങള്‍ അധിവസിക്കുന്നത്. ഏഷ്യയിലിപ്പോഴുള്ളത് ഇന്ത്യയിലെ ഗിര്‍ വനത്തിലുള്ള വളരെക്കുറച്ചു സിംഹങ്ങള്‍ മാത്രമാണ്. 10000 വര്‍ഷങ്ങള്‍ക്ക് മുമ്പ് വരെ മനുഷ്യന്‍ കഴിഞ്ഞാല്‍ എറ്റവും കൂടുതല്‍ സ്ഥലങ്ങളില്‍ അധിവസിച്ചിരുന്ന വലിപ്പമുള്ള സസ്തനി സിംഹമായിരുന്നു[2]. ആഫ്രിക്കയുടെയും യൂറേഷ്യയുടെയും ഒട്ടുമിക്ക സ്ഥലങ്ങളിലും പടിഞ്ഞാറന്‍ യൂറോപ്പ് മുതല്‍ ഇന്ത്യ വരെയും അമേരിക്കയില്‍ യൂക്കോണ്‍ മുതല്‍ പെറു വരെയും സിംഹങ്ങള്‍ വസിച്ചിരുന്നു.


വനത്തില്‍ സിംഹങ്ങള്‍ക്ക് 10 മുതല്‍ 14 വര്‍ഷം വരെയാണ് ജീവിതകാലം, എന്നാല്‍ മൃഗശാലയിലും അതു പോലുള്ള മറ്റു കൂട്ടിലിട്ടു വളര്‍ത്തുന്ന സാഹചര്യങ്ങളിലും 20 വര്‍ഷം വരെ സിംഹങ്ങള്‍ ജീവിക്കാറുണ്ട്. സാവന്ന പുല്‍മേടുകളിലാണ് സിംഹങ്ങള്‍ കൂടുതല്‍ വസിക്കുന്നത് ഇവയോടു ചേര്‍ന്നു കിടക്കുന്ന കുറ്റിക്കാട് പ്രദേശങ്ങളും സിംഹങ്ങള്‍ വിഹരിക്കാന്‍ തിരഞ്ഞെടുക്കാറുണ്ട്. സിംഹങ്ങള്‍ സമൂഹജീവികളാണ്, സിംഹക്കൂട്ടത്തെ പ്രൈഡ് എന്നു വിളിക്കുന്നു. പെണ്‍സിംഹങ്ങളും(Lioness) സിംഹക്കുട്ടികളും(Cub) വളരെക്കുറച്ച് പൂര്‍ണ്ണവളര്‍ച്ചയെത്തിയ ആണ്‍ സിംഹങ്ങളും അടങ്ങിയതാണ് ഒരു പ്രൈഡ്. പെണ്‍സിംഹങള്‍ കൂട്ടമായി വേട്ടയാടുന്നു. പ്രകൃതിയിലെ പ്രധാന വേട്ടയാടുന്ന മൃഗങ്ങളില്‍(Apex Predator) ഉള്‍പ്പെട്ട സിംഹം സാധാരണയായി മനുഷ്യരെ ആക്രമിക്കാറില്ല, എങ്കിലും ചില സാഹചര്യങ്ങളില്‍ സിംഹങ്ങള്‍ നരഭോജികളായി മാറാറുമുണ്ട്. പരിക്കോ മറ്റ് അവശതകള്‍ മൂലമോ സാധാരണ ഇരകളെ പിടിക്കാന്‍ പറ്റാതാവുമ്പോളാണ് ഇവ നരഭോജികളാവാറുള്ളത്.


സിംഹം നിലനില്പ് അപകടകരമായ മൃഗങ്ങളുടെ പട്ടികയില്‍ പെടുന്നു(റെഡ് ലിസ്റ്റ്). കഴിഞ്ഞ രണ്ടുദശാബ്ദം കൊണ്ട് സിംഹങ്ങളുടെ എണ്ണം 30% മുതല്‍ 50% വരെ കുറഞ്ഞിട്ടുണ്ട്.[1] സം‌രക്ഷിത വനപ്രദേശങ്ങള്‍ക്കും നാഷണല്‍ പാര്‍ക്കുകള്‍ക്കും പുറത്ത് സിംഹങ്ങളുടെ അംഗസംഖ്യ തുലോം തുഛമാണ്.സിംഹങ്ങളുടെ എണ്ണം കുറയുന്നതിന്റെ യഥാര്‍ഥ കാരണം ഇപ്പോഴും വെളിവായിട്ടില്ലെങ്കിലും ആവാസവ്യവസ്ഥ നഷ്ടപ്പെടലും വേട്ടയാടലുമാണ് പ്രധാനകാരണങ്ങളെന്നു കരുതുന്നു. റോമാ സാമ്രാജ്യത്തില്‍ വളരെയധികം സിംഹങ്ങളെ കൂട്ടിലടച്ചു വളര്‍ത്തിയിരുന്നു. ഗ്ലാഡിയേറ്റര്‍മാരുമായി പൊരുതാനായിരുന്നു ഇത്. വലിയ കുറ്റങ്ങള്‍ ചെയ്തവരെ സിംഹങള്‍ക്ക് ഭക്ഷണമായി നല്‍കുന്ന ശിക്ഷാരീതിയും നിലവിലുണ്ടായിരുന്നു.ഏഷ്യന്‍ ഉപവര്‍ഗ്ഗത്തില്‍‌ പെട്ട സിംഹങളുടെ എണ്ണം വളരെകുറയാന്‍ ഇത് കാരണമായി. ഇപ്പോള്‍ ലോകമെമ്പാടുമുള്ള മൃഗശാലകള്‍ ഏഷ്യന്‍ ഉപസിംഹവര്‍ഗ്ഗങ്ങളെ വംശനാശത്തില്‍ നിന്ന് രക്ഷിക്കാന്‍ പലതരം പ്രജനന പരിപാടികള്‍ നടത്തുന്നുണ്ട്.


ആണ്‍സിംഹത്തെ സട പെണ്‍സിംഹത്തില്‍ നിന്നും വ്യത്യസ്തനാക്കുന്നു. മനുഷ്യസംസ്കാരത്തില്‍ സിംഹം പ്രത്യേകിച്ച് സിംഹത്തിന്റെ തല ഏറ്റവും കൂടുതല്‍ ഉപയോഗിക്കപ്പെട്ട ഒരു അടയാളമാണ്. പുരാതനകാലത്തുള്ള ഗുഹാചിത്രങള്‍ ഇതിന് തെളിവു നല്‍കുന്നു. സാഹിത്യത്തിലും ശില്പങ്ങളിലും ചിത്രങ്ങളിലും ചലച്ചിത്രങളിലും ദേശീയപതാകകളിലും സിംഹത്തെ പലതരത്തില്‍ പ്രതിനിധാനം ചെയ്യുന്നു. ഇന്ത്യയില്‍ കടുവ ദേശീയമൃഗമാകുന്നതിന് മുന്‍പ് സിംഹമായിരുന്നു ദേശീയമൃഗം.ഇന്ത്യയുടെ ദേശീയചിഹ്നത്തില്‍ നാല് സിംഹങ്ങളെ കാണിച്ചിരിക്കുന്നു.

ഉള്ളടക്കം

[തിരുത്തുക] ചരിത്രവും പരിണാമവും

സിംഹത്തിന്റെ തലയോട്ടി.ക്രൂഗര്‍ നാഷ്ണല്‍ പാര്‍ക്കില്‍ നിന്നും
സിംഹത്തിന്റെ തലയോട്ടി.ക്രൂഗര്‍ നാഷ്ണല്‍ പാര്‍ക്കില്‍ നിന്നും

ഏറ്റവും പഴയ സിംഹഫോസില്‍ ടാന്‍സാനിയയില്‍ നിന്നുമാണ് കണ്ടെടുത്തിട്ടുള്ളത് 3.5 ദശലക്ഷം വര്‍ഷം പഴക്കമാണ് അതിനുള്ളത്. ശാസ്ത്രകാരന്മാര്‍ പലരും ഇത് സിംഹത്തിന്റെ ആവണമെന്നില്ലെന്നും സിംഹത്തോട് സാമ്യമുള്ള മറ്റേതെങ്കിലും ജീവിയുടേതാകാം എന്ന അഭിപ്രായവും പുറപ്പെടുവിച്ചിട്ടുണ്ട്. അംഗീകരിയ്ക്കപ്പെട്ടിട്ടുള്ള ഏറ്റവും പഴയ ഫോസിലിന് 1.5 ദശലക്ഷം വര്‍ഷം പഴക്കമാണുള്ളത്.[3]

ജനിതകപരമായി മറ്റുള്ള പാന്തറ ജനുസ്സ് മൃഗങ്ങളായ കടുവ, ജാഗ്വര്‍, പുലി എന്നിവ സിംഹത്തിന്റെ അടുത്ത ബന്ധുക്കളാണ്. ജനിതക പഠനത്തിലൂടെ ഈ ആധുനിക മൃഗങളില്‍ ആദ്യം ഉരുത്തിരിഞ്ഞത് കടുവയാണ് എന്ന് മനസ്സിലാക്കാന്‍ കഴിഞ്ഞിട്ടുണ്ട്.അതിനു ശേഷം ഏകദേശം 1.9 ദശലക്ഷം വര്‍ഷം മുന്‍പ് ജാഗ്വര്‍ ഉരുത്തിരിഞ്ഞു.സിംഹവും പുലിയും ഉരുത്തിരിഞ്ഞത് 1.25 ദശലക്ഷം വര്‍ഷം മുന്‍പാണ്.[4] പാന്തറ ലിയോ വര്‍ഗ്ഗം മുന്‍പ് 1 ദശലക്ഷം വര്‍ഷത്തിനും 80,000 വര്‍ഷങ്ങള്‍ക്കും ഇടയില്‍ ആഫ്രിക്കയില്‍ ആണ് ഉരുത്തിരിഞ്ഞത്.[5] 70,000 വര്‍ഷങ്ങള്‍ക്കു മുന്‍പ് ഇവ പാന്തറ ലിയോ ഫോസിലിസ്(Panthera leo fossilis) എന്ന ഉപവര്‍ഗ്ഗമായി യൂറോപ്പിലെത്തി. ഇവയില്‍നിന്നും ഗുഹാ സിംഹം (Cave lion) പാന്തറ ലിയോ സ്പെലിയെ(Panthera leo spelaea) ഉടലെടുക്കുകയും ചെയ്തു.പിന്നീട് അമേരിക്കന്‍ വന്‍‌കരകളിലേക്കെത്തിയ സിംഹങ്ങള്‍ പാന്തറ ലിയോ അട്രോക്സ്(Panthera leo atrox) അതായത് അമേരിക്കന്‍ സിംഹം ആയി പരിണമിച്ചു.[6] ഏകദേശം 10,000 വര്‍ഷം മുന്‍പ് അവസാന ഹിമയുഗ കാലത്ത് യൂറേഷ്യയിലെയും അമേരിക്കയിലെയും സിംഹ വര്‍ഗ്ഗങള്‍ക്ക് വംശനാശം സംഭവിച്ചു.[7]

[തിരുത്തുക] ഉപസിംഹവര്‍ഗ്ഗങ്ങളുടെ പരിണാമം

ബാര്‍ബറി സിംഹം
ബാര്‍ബറി സിംഹം

സമീപകാലത്തു ജീവിച്ചിരുന്ന സിംഹങ്ങളിലെ 12 ഉപവര്‍ഗ്ഗങ്ങളെ തിരിച്ചറിഞ്ഞിട്ടുണ്ട്.സിംഹങ്ങളില്‍ വച്ച് ഏറ്റവും വലുത് വംശനാശം സംഭവിച്ച ബാര്‍ബറി സിംഹം എന്ന ഉപവര്‍ഗ്ഗത്തിലെ സിംഹങ്ങള്‍ക്കാണ്.[8] സിംഹവര്‍ഗ്ഗങ്ങള്‍ തമ്മിലുള്ള പ്രധാന വ്യത്യാസങ്ങള്‍ എവിടെ കാണപ്പെടുന്നു, സടയുടെ പ്രകൃതി, വലിപ്പം എന്നിവയാണ്. ഇതിലും പല തര്‍ക്കങ്ങളും നിലനില്‍ക്കുന്നുണ്ട്, മൃഗശാലയിലെ സിംഹങ്ങള്‍ക്ക് പല ഉപവര്‍ഗ്ഗങളുമായും നല്ല സാദൃശ്യമുള്ളതാണ് പ്രധാനകാരണം.[9] ഇന്ന് പൊതുവെ 8 ഉപവര്‍ഗ്ഗങളെയാണ് അംഗീകരിച്ചിട്ടുള്ളത്[10][11]ഇതില്‍ തന്നെ കേപ് സിംഹത്തിന്റെ പേരിലും തര്‍ക്കങ്ങള്‍ നിലനില്‍ക്കുന്നു.[10]


[തിരുത്തുക] സമീപകാലത്തെ സിംഹവര്‍ഗ്ഗങ്ങള്‍

തെക്കുപടിഞ്ഞാറന്‍ ആഫ്രിക്കന്‍ സിംഹം-പാ. ലി. ബ്ലെയന്‍ബെര്‍ഗി
തെക്കുപടിഞ്ഞാറന്‍ ആഫ്രിക്കന്‍ സിംഹം-പാ. ലി. ബ്ലെയന്‍ബെര്‍ഗി

ഇന്ന് അംഗീകൃതമായ 8 ഉപസിംഹവര്‍ഗ്ഗങ്ങള്‍

  • പാ. ലി. പേര്‍സിക്ക (P. l. persica) - ഏഷ്യാറ്റിക് സിംഹം, പേര്‍ഷ്യന്‍ സിംഹം, ഇന്ത്യന്‍ സിംഹം എന്നീ പേരുകളില്‍ അറിയപ്പെടുന്നു. ടര്‍ക്കി മുതല്‍ ഇന്ത്യ വരെ കാണപ്പെട്ടിരുന്നു. എന്നാല്‍ വലിയ പ്രൈഡുകളും പകല്‍സമയത്തുള്ള ഇരതേടലും ഇവയെ വേട്ടക്കാര്‍ക്ക് എളുപ്പത്തില്‍ കൊല്ലാന്‍ പറ്റുന്ന മൃഗങ്ങളാക്കി മാറ്റി.ഇന്ന് ഗുജറാത്ത് സംസ്ഥാനത്തെ ഗിര്‍ വനത്തില്‍ കഴിയുന്ന ഏകദേശം 300 എണ്ണം സിംഹങള്‍ മാത്രമാണ് ഈ ഉപവര്‍ഗ്ഗത്തിലുള്ളത്.[12]
  • പാ. ലി. ലിയോ (P. l. leo) - ബാര്‍ബറി സിംഹം എന്നറിയപ്പെടുന്നു. വേട്ടയാടല്‍ മൂലം വനത്തില്‍ വംശനാശം സംഭവിച്ച ഈ സിംഹവര്‍ഗ്ഗം പക്ഷേ കൂട്ടിലിട്ട് വളര്‍ത്തപ്പെടുന്നവയിലുണ്ടാവാം എന്നു കരുതുന്നു.ഏറ്റവും വലിയ സിംഹങ്ങള്‍ ഈ വര്‍ഗ്ഗത്തിലയാണ് 3 മുതല്‍ 3.5 മീറ്റവ് വരെ നീളവും 150 കിലോഗ്രാം വരെ ഭാരവും കണ്ടിട്ടുണ്ട്.മൊറോക്കോ മുതല്‍ ഈജിപ്ത് വരെയാണ് ഇവ വിഹരിച്ചിരുന്നത്, മൊറോക്കോയില്‍ 1922ല്‍ അവസാനത്തെ വന്യ ബാര്‍ബറി സിംഹം കൊല്ലപ്പെട്ടു.[13]
  • പാ. ലി. സെനെഗലെന്‍സിസ് (P. l. senegalensis) - പടിഞ്ഞാറന്‍ ആഫ്രിക്കന്‍ സിംഹം എന്നറിയപ്പെടുന്നു.പടിഞ്ഞാറന്‍ ആഫ്രിക്കയില്‍ സെനഗല്‍ മുതല്‍ നൈജീരിയ വരെ ഇവ കാണപ്പെടുന്നു.
  • പാ. ലി. അസന്‍ഡിക (P. l. azandica) - വടക്കുകിഴക്കന്‍ കോം‌ഗോ സിംഹം എന്നറിയപ്പെടുന്നു. കോംഗോയുടെ വടക്കുകിഴക്കന്‍ ഭാഗങ്ങളില്‍ ഇവ വിഹരിക്കുന്നു.
  • പാ. ലി. നുബിക (P. l. nubica) - കിഴക്കന്‍ ആഫ്രിക്കന്‍ സിംഹം എന്നും മാസായ് സിംഹം എന്നും അറിയപ്പെടുന്നു. കിഴക്കന്‍ ആഫ്രിക്കയില്‍ എത്യോപ്യയും കെനിയയും മുതല്‍ ടാന്‍സാനിയയും മൊസാമ്പിക്കും വരെ ഇവ കാണപ്പെടുന്നു.
  • പാ. ലി. ബ്ലെയന്‍ബെര്‍ഗി (P. l. bleyenberghi) - തെക്കുപടിഞ്ഞാറന്‍ ആഫ്രിക്കന്‍ സിംഹം എന്നും കതാങ്ഗ സിംഹം എന്നും അറിയപ്പെടുന്നു.തെക്കുപടിഞ്ഞാറന്‍ ആഫ്രിക്കയില്‍ സിംബാബ്‌വെ , അംഗോള, സയര്‍(കതാങ്ഗ) എന്നിവിടങ്ങളില്‍ കാണപ്പെടുന്നു.
  • പാ. ലി. ക്രുഗറി (P. l. krugeri) - ട്രാന്‍സ്‌വാള്‍ സിംഹം എന്നും തെക്കുകിഴക്കന്‍ ആഫ്രിക്കന്‍ സിംഹം എന്നും അറിയപ്പെടുന്നു.തെക്കുകിഴക്കന്‍ ആഫ്രിക്കയിലെ ട്രാന്‍സ്‌വാള്‍ മേഖലയില്‍ കാണപ്പെടുന്നു പ്രത്യേകിച്ച് ക്രുഗര്‍ നാഷ്ണല്‍പാര്‍ക്കില്‍.
  • പാ. ലി. മെലനോചൈത (P. l. melanochaita) - കേപ് സിംഹം എന്നറിയപ്പെടുന്നു.1860ല്‍ വംശനാശം സംഭവിച്ചു. ആധുനിക പഠനങ്ങള്‍ ഇത് ഒരു ഉപവര്‍ഗ്ഗമല്ലെന്നു തെളിയിച്ചു.

[തിരുത്തുക] ആദിമകാലത്തെ സിംഹവര്‍ഗ്ഗങ്ങള്‍

ആദിമകാലത്ത് പലസിംഹവര്‍‌ഗ്ഗ‍ങ്ങളും ഭൂമിയില്‍ ജീവിച്ചിരുന്നു. അവ താഴെ പറയുന്നവയാണ്.

  • പാ. ലി. അട്രോക്സ് (P. l. atrox) - അമേരിക്കന്‍ സിംഹം എന്നും അമേരിക്കന്‍ ഗുഹാ സിംഹം എന്നും അറിയപ്പെടുന്നു.പ്ലീസ്റ്റോസീന്‍ കാലഘട്ടത്ത്(ഏകദേശം 10,000 വര്‍ഷം മുന്‍പ്) അലാസ്ക മുതല്‍ പെറു വരെ ഇവ വിഹരിച്ചിരുന്നു. വലിയ സിംഹവര്‍ഗ്ഗങ്ങളില്‍ ഒന്നായ ഇത് 2.5 മീറ്റര്‍ വരെ നീളം വച്ചിരുന്നു.[14]
  • പാ. ലി. ഫോസിലിസ് (P. l. fossilis) - പ്ലീസ്റ്റോസീന്‍ കാലഘട്ടത്തിന്റെ ആദ്യപകുതിയില്‍ ജീവിച്ചിരുന്ന ഇത് പ്രിമിറ്റീവ് ഗുഹാ സിംഹം (Early Middle Pleistocene primitive cave lion) എന്നറിയപ്പെടുന്നു. ഏകദേശം 50,000 വര്‍ഷം മുന്‍പാണ് ഇവ ജീവിച്ചിരുന്നത്. ജര്‍മ്മനിയില്‍ നിന്നും ഇറ്റലിയില്‍ നിന്നും ഇവയുടെ ഫോസിലുകള്‍ കണ്ടെടുത്തിട്ടുണ്ട്.
സിംഹങ്ങളെ കാണിക്കുന്ന ഗുഹാചിങ്ങള്‍
സിംഹങ്ങളെ കാണിക്കുന്ന ഗുഹാചിങ്ങള്‍
  • പാ. ലി. സ്പെലിയെ (P. l. spelaea) - യൂറോപ്യന്‍ ഗുഹാ സിംഹം എന്നും യൂറേഷ്യന്‍ ഗുഹാ സിംഹം എന്നും അറിയപ്പെടുന്നു.യുറേഷ്യയില്‍ 30,000 വര്‍ഷം മുന്‍പ് മുതല്‍ 10,000 വര്‍ഷം മുന്‍പ് വരെയാണ് ഇവ ജീവിച്ചിരുന്നത്.[11] പാലിയോലിത്തിക് ഗുഹാചിത്രങ്ങളില്‍ നിന്നും കളിമണ്‍ഫലകങ്ങളില്‍ നിന്നും ആനക്കൊമ്പിലെ ആലേഖനങ്ങളില്‍ നിന്നമ്മാണ് ഇവയെ കൂടുതലറിയുന്നത്.[15] അതുപ്രകാരം ഇവക്ക് ഉയര്‍ന്നുനില്‍ക്കുന്ന ചെവിയും മങ്ങിയ കടുവവരകളും ചെറുതായി സടയും ഉണ്ടായിരുന്നെന്നു കാണാം.[16]
  • പാ. ലി. വെരെസ്ചഗിനി (P. l. vereshchagini) - കിഴക്കന്‍ സൈബീരിയന്‍ സിംഹം എന്നും ബെറിങിയന്‍ ഗുഹാ സിംഹം എന്നും അറിയപ്പെടുന്നു.യകുതിയ(റഷ്യ), അലാസ്ക(അമേരിക്ക), യുകോണ്‍(കാനഡ) എന്നിവിടങ്ങളില്‍ ജീവിച്ചിരുന്നു. ശാസ്ത്രജ്ഞന്മാര്‍ ഈ സിംഹം യൂറോപ്യന്‍ ഗുഹാസിംഹത്തേക്കാള്‍ വലുതും അമേരിക്കന്‍ സിംഹത്തേക്കാള്‍ ചെറുതും ആണേന്നും ഇതിന്റെ തലയോട്ടിയുടെ അളവുകള്‍ വ്യത്യസ്തമാണെന്നും കണ്ടെത്തി.[17][11]


[തിരുത്തുക] മതിയായവിവരങ്ങള്‍ ലഭ്യമല്ലാത്ത സിംഹവര്‍ഗ്ഗങ്ങള്‍

  • പാ.ലി. സിന്‍‌ഹലെയസ് (P. l. sinhaleyus) - ശ്രീലങ്കന്‍ സിംഹം എന്നറിയപ്പെടുന്നു. 39000 വര്‍ഷം മുന്‍പ് വംശനാശം സംഭവിച്ചു. ശ്രീലങ്കയിലെ കുറുവിറ്റയില്‍ നിന്നു കണ്ടെത്തിയ രണ്ട് പല്ലുകള്‍ മാത്രമാണ് ഈ സിംഹവര്‍ഗ്ഗത്തിന്റെ ഫോസില്‍ ശേഖരത്തിലുള്ളത്.[18]
  • പാ. ലി. യൂറോപിയെ (P. l. europaea) - യൂറോപ്യന്‍ സിംഹം എന്നറിയപ്പെടുന്നു. ഇതിന്റെ ശരീരഘടന യൂറോപ്യന്‍ ഗുഹാ സിംഹത്തിന്റെയും ഇന്ത്യന്‍ സിംഹത്തിന്റെയും പോലെയാണ്. ഇത് ഒരു ഉപസിംഹവഗ്ഗമാണോ എന്ന് ഇന്നും തിട്ടപ്പെടുത്താനായിട്ടില്ല. ക്രി.ശേ 100ല്‍ വംശനാശം സംഭവിച്ചു. ബാള്‍ക്കനിലും ഇറ്റാലിയന്‍ ഉപദ്വീപിലും തെക്കന്‍ ഫ്രാന്‍സിലും ഐബീരിയന്‍ ഉപദ്വീപിലുമാണ് ഇവ വിഹരിച്ചിരുന്നത്. റോമന്‍, ഗ്രീക്ക്, മാസിഡോണിയന്‍ ജനങ്ങളുടെ ഇഷ്ട വേട്ടമൃഗമായിരുന്നു ഈ സിംഹങ്ങള്‍.ഇതാണ് ഇവ വംശനാശം വരാന്‍ പ്രധാന കാരണവും.
  • പാ. ലി. യങി (P. l. youngi) - വടക്കുകിഴക്കന്‍ പ്ലീസ്റ്റോസീന്‍ ചൈനാ ഗുഹാ സിംഹം എന്നറിയപ്പെടുന്നു.350,000 വര്‍ഷം മുന്‍പാണ് ഇവ ജീവിച്ചിരുന്നത്.[19]
  • പാ. ലി. മാകുലേറ്റസ് (P. l. maculatus) - മറോസി എന്നും പുള്ളിസിംഹം എന്നും അറിയപ്പെടുന്നു.പുള്ളികളുള്ള ഈ സിംഹവര്‍ഗ്ഗം ഒരു യഥാര്‍ഥ ഉപവര്‍ഗ്ഗമാണോ എന്ന് തിട്ടപ്പെടുത്തിയിട്ടില്ല. 1931ല്‍ വംശനാശം സംഭവിച്ചുവെന്നു കരുതപ്പെടുന്നു.

[തിരുത്തുക] ശരീരപ്രകൃതി

സിംഹങ്ങള്‍ ഏറ്റുമുട്ടുമ്പോള്‍ സടവിടര്‍ത്തിപ്പിടിക്കുന്നതു മൂലം സിംഹത്തിന് വലിപ്പം കൂടിയതായി എതിരാളിക്ക് തോന്നുന്നു
സിംഹങ്ങള്‍ ഏറ്റുമുട്ടുമ്പോള്‍ സടവിടര്‍ത്തിപ്പിടിക്കുന്നതു മൂലം സിംഹത്തിന് വലിപ്പം കൂടിയതായി എതിരാളിക്ക് തോന്നുന്നു

രണ്ടാമത്തെ വലിയ മാര്‍ജ്ജാര വംശജമൃഗമാണ് സിംഹം.ശക്തമായ ശരീരവും, ബലമുള്ള താടിയെല്ലും നീണ്ട കോമ്പല്ലുകളുമുള്ള സിംഹത്തിന് വലിയ ഇരകളെപ്പോലും വേട്ടയാടിപ്പിടിക്കാന്‍ സാധിക്കും.മഞ്ഞ മുതല്‍ കടുത്ത ബ്രൗണ്‍ നിറം വരെ സിംഹങ്ങള്‍ക്കുണ്ടാകാറുണ്ട്.ശരീരത്തിന്റെ അടിഭാഗം മുകള്‍ഭാഗത്തെ അപേക്ഷിച്ച് ഇളം നിറമായിരിക്കും.വാലിന്റെ അറ്റത്തുള്ള രോമക്കൂട്ടം കറുപ്പുനിറത്തിലാണ്. സട ഇളം മഞ്ഞ മുതല്‍ കറുപ്പു വരെ നിറങ്ങളില്‍ കാണപ്പെടുന്നു.സാധാരണ ആണ്‍സിംഹത്തിന്‍ 150 കിലോഗ്രാം മുതല്‍ 225 കിലോഗ്രാം വരെ ഭാരമുണ്ടാകും, പെണ്‍സിംഹത്തിന് 120 മുതല്‍ 150 കിലോഗ്രാം വരെയും.ശരാശരി ഭാരം ആണിന് 181 കിലോഗ്രാമും പെണ്ണിന് 126 കിലോഗ്രാമുമാണ്.മൗണ്ട് കെനിയക്കടുത്ത് വെടിവച്ചിട്ട ഒരു സിംഹത്തിന് 272 കിലോഗ്രാം ഭാരമുണ്ടായിരുന്നു.[13]

നീളം 5 അടി 7 ഇഞ്ച് മുതല്‍ 8 അടി 2 ഇഞ്ച്(170-250 സെ.മീ) വരെ ആണിനും 4 അടി 7 ഇഞ്ച് - 5 അടി 9 ഇഞ്ച്(140-175 സെ.മീ) വരെ പെണ്ണിനും കാണാറുണ്ട്. ഉയരം ആണിന് 4 അടിയും(123 സെ.മീ)പെണ്ണിന്‍ 3 അടി 3 ഇഞ്ച്(100 സെ.മീ) വരെയുമാണ്.വാലിന് 70 മുതല്‍ 100 സെ.മീ വരെ നീളം ഉണ്ടായിരിക്കും.[20] വാല്‍ അവസാനിക്കുന്നത് ഒരു കൂട്ടം രോമങ്ങളിലാണ്. മാര്‍ജ്ജാര വംശത്തില്‍ സിംഹത്തിനു മാത്രമേ ഇങ്ങനെ വാലിന്റെ അറ്റത്ത് രോമക്കൂട്ടമുള്ളൂ. ജനിക്കുമ്പോള്‍ ഇത് ഉണ്ടാവില്ല 5 മാസം പ്രായമാകുമ്പോളാണ് വാലിന്റെ അറ്റത്തെ രോമവളര്‍ച്ച തുടങ്ങുക, 7 മാസമാകുമ്പോഴേക്കും ഇത് ഒറ്റനോട്ടത്തില്‍ തിരിച്ചറിയാവുന്നത്ര വളര്‍ച്ച കൈവരിച്ചിരിക്കും.

[തിരുത്തുക] സട

സടയില്ലാത്ത ഒരു ആണ്‍സിംഹം,കെനിയയിലെ സാവോ നാഷ്ണല്‍ പാര്‍ക്കില്‍ നിന്നുള്ള ദൃശ്യം
സടയില്ലാത്ത ഒരു ആണ്‍സിംഹം,കെനിയയിലെ സാവോ നാഷ്ണല്‍ പാര്‍ക്കില്‍ നിന്നുള്ള ദൃശ്യം
സിംഹത്തിന്റെ താപചിത്രം
സിംഹത്തിന്റെ താപചിത്രം

സട സിംഹത്തെ മറ്റു മാര്‍ജ്ജാര വംശജരില്‍ നിന്നും വ്യത്യസ്തരാക്കുന്നു. സട സിംഹത്തെ ഉള്ളതിലും വലിപ്പം കൂടുതലായിക്കാണിക്കാന്‍ കാരണമാകുകയും തദ്വാരാ ഭീഷണമായ ഒരു രൂപം സിംഹങ്ങള്‍ മറ്റു സിംഹങ്ങളുമായും പ്രധാനമായി ആഫ്രിക്കയിലെ മുഖ്യഎതിരാളി ആയ കഴുതപ്പുലികളുമായും ഏറ്റുമുട്ടുമ്പോള്‍ നല്‍കുകയും ചെയ്യുന്നു.[21]

സട ഉണ്ടാകുന്നതും അതിന്റെ നിറവും വലിപ്പവും പാരമ്പര്യം, കാലാവസ്ഥ, പ്രായം, ടെസ്റ്റോസ്റ്റിറോണ്‍ ഹോര്‍മോണിന്റെ പ്രവര്‍ത്തനം എന്നീ ഘടകങ്ങളെ ആശ്രയിച്ചിരിക്കുന്നു. സാധാരണ ഇരുണ്ടതും ഇടതിങ്ങിയതുമായ സടയുള്ള സിംഹങ്ങള്‍ ആരോഗ്യവാന്മാരായിരിക്കും.ഇരുണ്ട സടയുള്ള സിംഹങ്ങള്‍ക്ക് കൂടുതള്‍ പ്രത്യുല്‍‌പാദനശേഷിയും അവയുടെ കുട്ടികള്‍ക്ക് കൂടുതല്‍ ആരോഗ്യവും ഉണ്ടായിരിക്കും എന്നാല്‍ വേനല്‍ക്കാലത്ത് ഏറ്റവും കൂടുതല്‍ ബുദ്ധിമുട്ട് അനുഭവിക്കുന്നതും ഇവയാണ്.[22] ഒന്നിലധികം ആണ്‍സിംഹങ്ങളാല്‍ നയിക്കപ്പെടുന്ന പ്രൈഡില്‍ പേണ്‍സിംഹങ്ങള്‍ കൂടുതല്‍ സടയുള്ള ആണ്‍സിംഹങ്ങളുമായി രമിക്കാന്‍ ഇഷ്ടപ്പെടുന്നു എന്നും കണ്ടെത്തിയിട്ടുണ്ട്.[23]

ശാസ്ത്രകാരന്മാര്‍ ആദ്യം സടയിലും മറ്റു ശരീരഭാഗങ്ങളിലുമുള്ള രൂപവ്യത്യാസം വച്ച് സിംഹങ്ങളെ വിവിധ ഉപവര്‍ഗ്ഗങ്ങളായി തിരിക്കാമെന്നു കരുതിയിരുന്നു. എന്നാല്‍ പിന്നീട് നടന്ന പഠനങ്ങള്‍ രൂപത്തില്‍ കാലാവസ്ഥ മുതലായ ഘടകങ്ങള്‍ സ്വാധീനം ചെലുത്തുന്നുണ്ടെന്നു കണ്ടെത്തി.[22] യൂറോപ്പിലേയും വടക്കേ അമേരിക്കയിലെയും തണുപ്പുള്ള മൃഗശാലകളില്‍ കഴിയുന്ന സിംഹങ്ങള്‍ക്ക് ഇടതിങ്ങിയ സട ഉണ്ടാകുന്നു. ഏഷ്യന്‍ സിംഹങ്ങള്‍ക്ക് ആഫ്രിക്കന്‍ സിംഹങ്ങളേക്കാള്‍ സടയുടെ വലിപ്പം കുറവാണ്.[24]

സട ഇല്ലാത്ത ആണ്‍സിംഹങ്ങളെ സെനഗലിലും കെനിയയിലെ സാവോ ദേശീയോദ്യാനത്തിലും കണ്ടെത്തിയിട്ടുണ്ട്. ടിംബാവലിയില്‍ കണ്ടെത്തിയ യഥാര്‍ഥ വെളുത്ത സിംഹത്തിനും സടയില്ല.യൂറോപ്യന്‍ ഗുഹാസിംഹങ്ങളുടെ ചിത്രങ്ങളിലും സടയുള്ള സിംഹങ്ങളെ കാണാന്‍ കഴിഞ്ഞിട്ടില്ല അതുമൂലം അവയ്ക്കും സട ഉണ്ടായിരുന്നില്ലെന്ന് കണക്കാക്കപ്പെടുന്നു. [16]


[തിരുത്തുക] ജീവിതരീതി

[തിരുത്തുക] വേട്ടയും ഭക്ഷണക്രമവും

ശക്തമായ താടിയെല്ലും മൂര്‍ച്ചയുള്ള പല്ലുകളും ഇരകളെ ശ്വാസം മുട്ടിച്ച് കൊല്ലാന്‍ ഉപയോഗിക്കുന്നു
ശക്തമായ താടിയെല്ലും മൂര്‍ച്ചയുള്ള പല്ലുകളും ഇരകളെ ശ്വാസം മുട്ടിച്ച് കൊല്ലാന്‍ ഉപയോഗിക്കുന്നു

കൂട്ടമായി വേട്ടയാടുന്ന മൃഗമാണ് സിംഹം. പെണ്‍സിംഹങ്ങളാണ് വേട്ടയാടുന്നതില്‍ മുന്‍പില്‍. സിംഹങ്ങള്‍ക്ക് 59കിമീ/മണിക്കൂര്‍ വേഗത്തില്‍ വരെ ഓടാന്‍ സാധിക്കും[25] പക്ഷ ഇത്രയും വേഗത കുറച്ചു ദൂരം മാത്രമേ ലഭിക്കൂ,[26] അതുമൂലം ഇരകളുടെ വളരെ അടുത്തെത്തിയിട്ടേ സിംഹങ്ങള്‍ ആക്രമണം ആരംഭിക്കാറുള്ളൂ. സാധാരണ പുല്‍ക്കൂട്ടങ്ങളോ അതുപോലെ മറവു നല്‍കുന്ന പ്രദേശങ്ങളിലോ വെച്ച് രാത്രി സമയത്താണ് സിംഹങ്ങള്‍ വേട്ട നടത്തുക. 30 മീറ്റര്‍ വരെ ഇരയുടെ അടുത്ത് പതുങ്ങി ചെന്നെത്തിയിട്ടേ വേട്ട ആരംഭിക്കാറുള്ളൂ. ഒരേ ഇരയെത്തന്നെ പല ദിക്കില്‍ നിന്നും പലസിംഹങ്ങള്‍ ഒരേ സമയം ആക്രമിക്കുന്നു. ആക്രമണങ്ങള്‍ ചെറുതും ശക്തവുമായിരിയ്കും. ഓടിച്ചെന്നു ഇരയുടെ പുറത്ത് ചാടി വീഴുകയാണ് സാധാരണ ആക്രമണതന്ത്രം. ഇരയുടെ കഴുത്തില്‍ പിടിമുറൂക്കി ചെറിയ ഇരകളാണെങ്കില്‍ കഴുത്തൊടിച്ചും വലിയവയാണങ്കില്‍ ശ്വാസം മുട്ടിച്ചുമാണ് കൊല്ലുക.[27] ശക്തമായ താടിയെല്ല് സിംഹങ്ങളെ ഇതിന് സഹായിക്കുന്നു.

വലിയ സസ്തനികളാണ് സിംഹങ്ങളുടെ ഇരകളില്‍ പ്രധാനം. ആഫ്രിക്കയില്‍ വില്‍ഡ്‌ബീസ്റ്റ്, ഇം‌പാല, സീബ്ര, കാട്ടുപോത്ത്, കാട്ടുപന്നി(Warthog) എന്നിവയും ഇന്ത്യയില്‍ നീല്‍ഗായ്, പലതരം മാനുകള്‍ എന്നിവയും സിംഹങ്ങള്‍ക്ക് ഇരകളാണ്. കൂട്ടമായി വേട്ടയാടുന്ന സിംഹങ്ങള്‍ക്ക് ഒട്ടുമിക്ക വന്യജീവികളേയും വേട്ടയാടി കൊല്ലാന്‍ കഴിവുണ്ട്, എങ്കിലും പൂര്‍ണവളര്‍ച്ചയെത്തിയ ആനകളേയും, കാട്ടുപോത്തുകളേയും ജിറാഫുകളേയും സിംഹങ്ങള്‍ സാധാരണ വേട്ടയാടാറില്ല. ഇവയെ വേട്ടയാടുന്നതിനിടയില്‍ പറ്റിയേക്കാവുന്ന പരിക്കുകളെ ഭയന്നാണിത്.[28] എങ്കിലും ഭക്ഷണലഭ്യത വളരെയധികം കുറയുമ്പോള്‍ സിംഹങ്ങള്‍ വളരെവലിയ മൃഗങ്ങളായ ആനകളേയും ജിറാഫുകളേയും വേട്ടയാടുന്നു.ആഫ്രിക്കയിലെ സാവുടി നദിക്കരയിലെ സിംഹങ്ങള്‍ ആനകളേയും[29][30] ക്രുഗര്‍ നാഷ്ണല്‍ പാര്‍ക്കിലെ സിംഹങ്ങള്‍ ജിറാഫുകളേയും വേട്ടയാടൂന്നു.[31]

[തിരുത്തുക] ആധാരസൂചിക

  1. 1.0 1.1 Nowell & Bauer (2004). Panthera leo. 2006 IUCN Red List of Threatened Species. IUCN 2006. Retrieved on 11 May 2006. Database entry includes a lengthy justification of why this species is vulnerable
  2. The origin, current diversity and future conservation of the modern lion
  3. Werdelin, Lars; Lewis, Margaret E. (June 2005). "Plio-Pleistocene Carnivora of eastern Africa: species richness and turnover patterns". Zoological Journal of the Linnean Society 144 (2): 121–144. Retrieved on 2007-07-08. 
  4. Yu, Li; Ya-ping Zhang (May 2003). "Phylogenetic studies of pantherine cats (Felidae) based on multiple genes, with novel application of nuclear β-fibrinogen intron 7 to carnivores". Molecular Phylogenetics and Evolution 35 (2): 483–495. DOI:10.1016/j.ympev.2005.01.017. 
  5. Yamaguchi, Nobuyuki; Alan Cooper, Lars Werdelin and David W. Macdonald (August 2004). "Evolution of the mane and group-living in the lion (Panthera leo): a review". Journal of Zoology 263 (4): 329–42. DOI:10.1017/S0952836904005242. ISSN 1469-7998. 
  6. Turner, Allen (1997). The big cats and their fossil relatives : an illustrated guide to their evolution and natural history. New York: Columbia University Press. ISBN 0-231-10229-1. 
  7. Harington, CR (1996). American Lion. Yukon Beringia Interpretive Centre website. Yukon Beringia Interpretive Centre. ശേഖരിച്ച തീയതി: 2007-09-22.
  8. Barbary Lion - Panthera leo leo - Largest Lion Subspecies Retrieved on 19 September, 2007
  9. Grisham, Jack. (2001). "Lion". Encyclopedia of the Wolrd's Zoos Volume 2: G–P: pp.733–739. Ed. Catherine E. Bell. Chofago: Fitzroy Dearborn. ISBN1-57958-174-9. 
  10. 10.0 10.1 Barnett, Ross; Nobuyuki Yamaguchi, Ian Barnes and Alan Cooper (August 2006). "Lost populations and preserving genetic diversity in the lion Panthera leo: Implications for its ex situ conservation". Conservation Genetics 7 (4): 507–514. DOI:10.1007/s10592-005-9062-0. 
  11. 11.0 11.1 11.2 Burger, Joachim et al. (March 2004). "Molecular phylogeny of the extinct cave lion Panthera leo spelaea". Molecular Phylogenetics and Evolution 30 (3): 841–849. DOI:10.1016/j.ympev.2003.07.020. Retrieved on 2007-09-20. 
  12. Wildlife Conservation Trust of India (2006). Asiatic Lion - History. Asiatic Lion Information Centre. Wildlife Conservation Trust of India. ശേഖരിച്ച തീയതി: 2007-09-15.
  13. 13.0 13.1 Nowell K, Jackson P (1996). "Panthera Leo", [http://carnivoractionplans1.free.fr/wildcats.pdf Wild Cats: Status Survey and Conservation Action Plan] (PDF), Gland, Switzerland: IUCN/SSC Cat Specialist Group, 17–21. ISBN 2-8317-0045-0. 
  14. Martin, P.S. (1984). Quaternary Extinctions. Tucson, Arizona: University of Arizona Press. ISBN 0-8165-1100-4. 
  15. Packer, Craig; Jean Clottes (November 2000). "When Lions Ruled France" (PDF). Natural History: 52–57. Retrieved on 2007-08-27. 
  16. 16.0 16.1 ഫലകം:De icon Koenigswald, Wighart von (2002). Lebendige Eiszeit: Klima und Tierwelt im Wandel. Stuttgart: Theiss. ISBN 3-8062-1734-3. 
  17. Baryshnikov, G.F.; G. Boeskorov (2001). "The Pleistocene cave lion, Panthera spelaea (Carnivora, Felidae) from Yakutia, Russia". Cranium 18 (1): 7–24. 
  18. Kelum Manamendra-Arachchi, Rohan Pethiyagoda, Rajith Dissanayake, Madhava Meegaskumbura (2005). "A second extinct big cat from the late Quaternary of Sri Lanka.". The Raffles Bulletin of Zoology Supplement 12: 423–434. Retrieved on 2007-07-31. 
  19. Harington, CR (1969). "Pleistocene remains of the lion-like cat (Panthera atrox) from the Yukon Territory and northern Alaska". Canadian Journal Earth Sciences 6 (5): 1277–88. 
  20. Nowak, Ronald M. (1999). Walker's Mammals of the World. Baltimore: Johns Hopkins University Press. ISBN 0-8018-5789-9. 
  21. Trivedi, Bijal P. (2005). Are Maneless Tsavo Lions Prone to Male Pattern Baldness?. National Geographic. ശേഖരിച്ച തീയതി: 2007-07-07.
  22. 22.0 22.1 West, Peyton M.; Craig Parker (August 2002). "Sexual Selection, Temperature, and the Lion's Mane". Science 297 (5585): 1339–1343. DOI:10.1126/science.1073257. 
  23. Trivedi, Bijal P. (Aug 22, 2002). Female Lions Prefer Dark-Maned Males, Study Finds. National Geographic News. National Geographic. ശേഖരിച്ച തീയതി: 2007-09-01.
  24. Menon, Vivek (2003). A Field Guide to Indian Mammals. Delhi: Dorling Kindersley India. ISBN 0-14-302998-3. 
  25. Schaller, p. 233
  26. Schaller, p. 247–8
  27. Dr Gus Mills. About lions - Ecology and behaviour. African Lion Working Group. ശേഖരിച്ച തീയതി: 2007-07-20.
  28. African Lion Hunting Habits in South Africa and Southern Africa. ശേഖരിച്ച തീയതി: 31 July, 2007.
  29. Kemp, Leigh. The Elephant Eaters of the Savuti. go2africa.
  30. Whitworth, Damien. "King of the jungle defies nature with new quarry", The Australian, October 9, 2006. ശേഖരിച്ച തീയതി: 2007-07-20.
  31. Pienaar U de V (1969). "Predator-prey relationships amongst the larger mammals of the Kruger National Park". Koedoe 12: 108-76. 


മാര്‍ജ്ജാര വംശം
കടുവ | സിംഹം | പുലി | ചീറ്റപ്പുലി | പ്യൂമ‌ | ജാഗ്വാര്‍‌ | കരിമ്പുലി‌ | കൂഗര്‍ | കാട്ടുപൂച്ച | നാട്ടുപൂച്ച‍
മിശ്രവംശങ്ങള്‍
ടൈഗണ്‍‍ | ലൈഗര്‍
ആശയവിനിമയം
Static Wikipedia 2008 (no images)

aa - ab - af - ak - als - am - an - ang - ar - arc - as - ast - av - ay - az - ba - bar - bat_smg - bcl - be - be_x_old - bg - bh - bi - bm - bn - bo - bpy - br - bs - bug - bxr - ca - cbk_zam - cdo - ce - ceb - ch - cho - chr - chy - co - cr - crh - cs - csb - cu - cv - cy - da - de - diq - dsb - dv - dz - ee - el - eml - en - eo - es - et - eu - ext - fa - ff - fi - fiu_vro - fj - fo - fr - frp - fur - fy - ga - gan - gd - gl - glk - gn - got - gu - gv - ha - hak - haw - he - hi - hif - ho - hr - hsb - ht - hu - hy - hz - ia - id - ie - ig - ii - ik - ilo - io - is - it - iu - ja - jbo - jv - ka - kaa - kab - kg - ki - kj - kk - kl - km - kn - ko - kr - ks - ksh - ku - kv - kw - ky - la - lad - lb - lbe - lg - li - lij - lmo - ln - lo - lt - lv - map_bms - mdf - mg - mh - mi - mk - ml - mn - mo - mr - mt - mus - my - myv - mzn - na - nah - nap - nds - nds_nl - ne - new - ng - nl - nn - no - nov - nrm - nv - ny - oc - om - or - os - pa - pag - pam - pap - pdc - pi - pih - pl - pms - ps - pt - qu - quality - rm - rmy - rn - ro - roa_rup - roa_tara - ru - rw - sa - sah - sc - scn - sco - sd - se - sg - sh - si - simple - sk - sl - sm - sn - so - sr - srn - ss - st - stq - su - sv - sw - szl - ta - te - tet - tg - th - ti - tk - tl - tlh - tn - to - tpi - tr - ts - tt - tum - tw - ty - udm - ug - uk - ur - uz - ve - vec - vi - vls - vo - wa - war - wo - wuu - xal - xh - yi - yo - za - zea - zh - zh_classical - zh_min_nan - zh_yue - zu -

Static Wikipedia 2007 (no images)

aa - ab - af - ak - als - am - an - ang - ar - arc - as - ast - av - ay - az - ba - bar - bat_smg - bcl - be - be_x_old - bg - bh - bi - bm - bn - bo - bpy - br - bs - bug - bxr - ca - cbk_zam - cdo - ce - ceb - ch - cho - chr - chy - co - cr - crh - cs - csb - cu - cv - cy - da - de - diq - dsb - dv - dz - ee - el - eml - en - eo - es - et - eu - ext - fa - ff - fi - fiu_vro - fj - fo - fr - frp - fur - fy - ga - gan - gd - gl - glk - gn - got - gu - gv - ha - hak - haw - he - hi - hif - ho - hr - hsb - ht - hu - hy - hz - ia - id - ie - ig - ii - ik - ilo - io - is - it - iu - ja - jbo - jv - ka - kaa - kab - kg - ki - kj - kk - kl - km - kn - ko - kr - ks - ksh - ku - kv - kw - ky - la - lad - lb - lbe - lg - li - lij - lmo - ln - lo - lt - lv - map_bms - mdf - mg - mh - mi - mk - ml - mn - mo - mr - mt - mus - my - myv - mzn - na - nah - nap - nds - nds_nl - ne - new - ng - nl - nn - no - nov - nrm - nv - ny - oc - om - or - os - pa - pag - pam - pap - pdc - pi - pih - pl - pms - ps - pt - qu - quality - rm - rmy - rn - ro - roa_rup - roa_tara - ru - rw - sa - sah - sc - scn - sco - sd - se - sg - sh - si - simple - sk - sl - sm - sn - so - sr - srn - ss - st - stq - su - sv - sw - szl - ta - te - tet - tg - th - ti - tk - tl - tlh - tn - to - tpi - tr - ts - tt - tum - tw - ty - udm - ug - uk - ur - uz - ve - vec - vi - vls - vo - wa - war - wo - wuu - xal - xh - yi - yo - za - zea - zh - zh_classical - zh_min_nan - zh_yue - zu -

Static Wikipedia 2006 (no images)

aa - ab - af - ak - als - am - an - ang - ar - arc - as - ast - av - ay - az - ba - bar - bat_smg - bcl - be - be_x_old - bg - bh - bi - bm - bn - bo - bpy - br - bs - bug - bxr - ca - cbk_zam - cdo - ce - ceb - ch - cho - chr - chy - co - cr - crh - cs - csb - cu - cv - cy - da - de - diq - dsb - dv - dz - ee - el - eml - eo - es - et - eu - ext - fa - ff - fi - fiu_vro - fj - fo - fr - frp - fur - fy - ga - gan - gd - gl - glk - gn - got - gu - gv - ha - hak - haw - he - hi - hif - ho - hr - hsb - ht - hu - hy - hz - ia - id - ie - ig - ii - ik - ilo - io - is - it - iu - ja - jbo - jv - ka - kaa - kab - kg - ki - kj - kk - kl - km - kn - ko - kr - ks - ksh - ku - kv - kw - ky - la - lad - lb - lbe - lg - li - lij - lmo - ln - lo - lt - lv - map_bms - mdf - mg - mh - mi - mk - ml - mn - mo - mr - mt - mus - my - myv - mzn - na - nah - nap - nds - nds_nl - ne - new - ng - nl - nn - no - nov - nrm - nv - ny - oc - om - or - os - pa - pag - pam - pap - pdc - pi - pih - pl - pms - ps - pt - qu - quality - rm - rmy - rn - ro - roa_rup - roa_tara - ru - rw - sa - sah - sc - scn - sco - sd - se - sg - sh - si - simple - sk - sl - sm - sn - so - sr - srn - ss - st - stq - su - sv - sw - szl - ta - te - tet - tg - th - ti - tk - tl - tlh - tn - to - tpi - tr - ts - tt - tum - tw - ty - udm - ug - uk - ur - uz - ve - vec - vi - vls - vo - wa - war - wo - wuu - xal - xh - yi - yo - za - zea - zh - zh_classical - zh_min_nan - zh_yue - zu -

Sub-domains

CDRoms - Magnatune - Librivox - Liber Liber - Encyclopaedia Britannica - Project Gutenberg - Wikipedia 2008 - Wikipedia 2007 - Wikipedia 2006 -

Other Domains

https://www.classicistranieri.it - https://www.ebooksgratis.com - https://www.gutenbergaustralia.com - https://www.englishwikipedia.com - https://www.wikipediazim.com - https://www.wikisourcezim.com - https://www.projectgutenberg.net - https://www.projectgutenberg.es - https://www.radioascolto.com - https://www.debitoformtivo.it - https://www.wikipediaforschools.org - https://www.projectgutenbergzim.com