ഏന്‍ജല മെര്‍ക്കല്‍
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഏന്‍ജല മെര്‍ക്കല്‍(ഉച്ഛാരണം ˈaŋɡela doroˈteːa ˈmɛɐkəl അങ്കെല ഡൊറൊഹ്തെയ്യ മെര്‍കെല്‍) (ജനനം: ജൂലൈ 17, 1954, ഹാംബര്‍ഗ്, ജര്‍മ്മനി) ജര്‍മ്മനിയുടെ ആദ്യത്തെ വനിതാ ചാന്‍സലര്‍.(2005 നവംബര്‍ 22) ക്രിസ്ത്യന്‍ ഡെമോക്രാറ്റിക് യൂണിയന്‍ (സി. ഡി. യു.) നേതാവായ ഏന്‍ജല 2005 ഒക്ടോബറില്‍ ജര്‍മ്മനിയുടെ ചാന്‍സലറായി തിരഞ്ഞെടുക്കപ്പെട്ടു. ചാന്‍സലര്‍ പദവിയിലെത്തുന്ന ആദ്യ വനിതയാണിവര്‍, പഴയ കിഴക്കന്‍ ജര്‍മ്മനിയില്‍ നിന്നും ജര്‍മ്മനിയുടെ ചാന്‍സലര്‍ സ്ഥാനത്തെത്തുന്ന ആദ്യത്തെയാളും. ഇപ്പോഴത്തെ യൂറോപ്യന്‍ യൂണിയന്‍ സമിതിയുടെ പ്രസിഡന്‍റ് അഥവാ അദ്ധ്യക്ഷയും മെര്‍കെല്‍ ആണ്.