കേരള കൌമുദി ദിനപത്രം
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
1911-ല്‍ സ്ഥാപിച്ച മലയാളത്തിലെ പ്രശസ്തമായ ദിനപത്രമാണ് കേരള കൌമുദി. 1911-ല്‍ സി.വി. കുഞ്ഞുരാമനും കെ. സുകുമാരന്‍. ബി.എ. യും ചേര്‍ന്നാണ് കേരള കൌമുദി ആരംഭിച്ചത്. സ്ഥാപക പത്രാധിപരായിരുന്നു കെ.സുകുമാരന്‍. കേരളത്തില്‍ തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കൊച്ചി, കോഴിക്കോട്, കണ്ണൂര്‍ എന്നീ സ്ഥലങ്ങളില്‍ നിന്നും ബാംഗ്ലൂരില്‍ നിന്നും കേരള കൌമുദി പ്രസിദ്ധീകരിക്കുന്നു. പ്രചാരത്തിന്റെ കാര്യത്തില്‍ കേരളത്തില്‍ മൂന്നാം സ്ഥാനത്താണ് കേരള കൌമുദി. കൌമുദിയുടെ ഇന്റര്‍നെറ്റ് പതിപ്പുകള്‍ ദിവസത്തില്‍ രണ്ടു പ്രാവശ്യം പുതുക്കുന്നു. പി.ഡി.എഫ് രൂപത്തില്‍ ഇലക്ട്രോണിക് പതിപ്പുകള്‍ തിരുവനന്തപുരത്തുനിന്നും പ്രസിദ്ധീകരിക്കുന്നു. ഓണ്‍ലൈന്‍ പതിപ്പുകള്‍ ലണ്ടന്‍, ന്യൂയോര്‍ക്ക്, സിംഗപ്പൂര്‍ എന്നീ സ്ഥലങ്ങളില്‍ നിന്നും പ്രസിദ്ധീകരിക്കുന്നു.
[തിരുത്തുക] മറ്റു പ്രസിദ്ധീകരണങ്ങള്‍
[തിരുത്തുക] പുറത്തുനിന്നുള്ള കണ്ണികള്‍
മലയാള ദിനപത്രങ്ങള്‍ | ![]() |
---|---|
മലയാള മനോരമ | മാതൃഭൂമി | മാധ്യമം | കേരള കൌമുദി | ദീപിക | ദേശാഭിമാനി | ചന്ദ്രിക | വര്‍ത്തമാനം | മംഗളം |ജന്മഭൂമി|വീക്ഷണം |