ദീപിക ദിനപത്രം
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ദീപിക മലയാളത്തിലെ ഏറ്റവും പഴയ പത്രങ്ങളിലൊന്നാണ്. മലയാളത്തിലെ ആദ്യത്തെ ദിനപത്രവും ദീപികയാണ്. ദീപിക കോട്ടയം, കൊച്ചി, കണ്ണൂര്‍, തൃശ്ശൂര്‍, തിരുവനന്തപുരം, കോഴിക്കോട് എന്നീ സ്ഥലങ്ങളില്‍ നിന്നും പ്രസിദ്ധീകരിക്കുന്നു.
[തിരുത്തുക] ചരിത്രം
ദീപികയ്ക്ക് ഒരു നൂറ്റാണ്ടിലധികം ചരിത്രമുണ്ട്. നിധീരിക്കല്‍ മാണിക്കത്തനാര്‍ എന്ന ഒരു റോമന്‍ കത്തോലിക്കാ പാതിരിയായിരുന്നു നസ്രാണി ദീപിക എന്ന പേരില്‍ 1888-ല്‍ ദീപിക പത്രം ആരംഭിച്ചത്. തടികൊണ്ട് ഉണ്ടാക്കിയ ഒരു അച്ചിലായിരുന്നു പത്രം അച്ചടിച്ചു തുടങ്ങിയത്.
നസ്രാണികളുടെ ഇടയിലാണ് ദീപികയ്ക്കു കൂടുതല്‍ പ്രചാരമുള്ളത്. റോമന്‍ കത്തോലിക്കാ സഭയുടെ കീഴിലുള്ള കാര്‍മലൈറ്റ്സ് ഓഫ് മേരി ഇമ്മാക്കുലേറ്റ് (പരിശുദ്ധ മാതാവിന്റെ കാര്‍മലൈറ്റ്, സി.എം.ഐ.) എന്ന മതപരമായ കൂട്ടായ്മയായിരുന്നു ദീപിക പ്രസിദ്ധീകരിച്ചിരുന്നത്. 90-കളുടെ മദ്ധ്യത്തില്‍ രാഷ്ട്രദീപിക എന്ന പൊതുമഖലാ സ്ഥാപനത്തിന്റെ കീഴില്‍ ദീപികയുടെ ഉടമസ്ഥാവകാശം മാറ്റി. ഇപ്പോഴും പാതിരിമാരും ബിഷപ്പുമാരും ദീപികയുടെ 'ബോര്‍ഡ് ഓഫ് ഡയറക്ടേഴ്സില്‍' അംഗങ്ങളാണ്.
മതപരമായ ചട്ടക്കൂടുകളില്‍ നിന്നുകൊണ്ടാണെങ്കിലും ദീപിക മലയാള പത്രപ്രവര്‍ത്തനത്തില്‍ പല പുതിയ മാറ്റങ്ങള്‍ക്കും നവീകരണങ്ങള്‍ക്കും തുടക്കം കുറിച്ചു.
- ദിവസവും പ്രസിദ്ധീകരിച്ച മലയാളത്തിലെ ആദ്യത്തെ പത്രമായിരുന്നു ദീപിക.
- ഇന്റര്‍നെറ്റ് പതിപ്പ് ഇറക്കിയ ആദ്യത്തെ ദിനപത്രമായിരുന്നു ദീപിക.
- കായികരംഗത്തിനായി ഒരു മുഴുവന്‍ പേജ് ഉഴിഞ്ഞുവെച്ച ആദ്യത്തെ ദിനപത്രമായിരുന്നു ദീപിക.
[തിരുത്തുക] മറ്റു പ്രസിദ്ധീകരണങ്ങള്‍
- രാഷ്ട്രദീപിക സായാഹ്നപത്രം
- കുട്ടികളുടെ ദീപിക
- കുട്ടികളുടെ ദ്വൈവാരിക
- ബിസിനസ് ദീപിക
- രാഷ്ട്രദീപിക സിനിമ
- കര്‍ഷകന്‍
- സ്ത്രീധനം
- ദീപിക.കോം
[തിരുത്തുക] പുറത്തുനിന്നുള്ള കണ്ണികള്‍
- ഓണ്‍ലൈന്‍ ദീപിക
- Padma - ദീപികയുടെ അക്ഷരങ്ങളെ (എം.എല്‍.ടി.ടി. കാര്‍ത്തിക) - യൂണികോഡിലേക്ക് ആക്കുന്ന മോസില്ല ഫയര്‍ഫോക്സ് എക്സ്റ്റന്‍ഷന്‍
മലയാള ദിനപത്രങ്ങള്‍ | ![]() |
---|---|
മലയാള മനോരമ | മാതൃഭൂമി | മാധ്യമം | കേരള കൌമുദി | ദീപിക | ദേശാഭിമാനി | ചന്ദ്രിക | വര്‍ത്തമാനം | മംഗളം |ജന്മഭൂമി|വീക്ഷണം |