തച്ചോളി ഒതേനന്‍
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
തച്ചോളി മേപ്പയില്‍ കുഞ്ഞ് ഒതേനന്‍ അഥവാ തച്ചോളി ഒതേനന്‍ വടക്കന്‍ കേരളത്തില്‍ നിന്നുള്ള ഒരു വീരനായകനാണ്. 16-ആം നൂറ്റാണ്ടിലാണ് അദ്ദേഹം ജീവിച്ചിരുന്നത്. വടക്കന്‍ പാട്ടുകള്‍ അദ്ദേഹത്തിന്റെ ധൈര്യത്തെയും ആയോധന പാടവത്തെയും വാഴ്ത്തുന്നു. അദ്ദേഹത്തിന്റെ ശരിയായ പേര് ഉദയന കുറുപ്പ് എന്നായിരുന്നു. .
കടത്തനാട് വടകരയ്ക്ക് അടുത്തുള്ള മേപ്പയില്‍ മാണിക്കോത്ത് വീട്ടില്‍ ജനിച്ചു. നാടുവാഴിയായിരുന്ന പുതുപ്പണത്തു വാഴുന്നോര്‍ അച്ഛനും, (ക്രി.വ. 1584) ഉപ്പാട്ടിയായിരുന്നു അമ്മയുമാണ് [1]. അദ്ദേഹം കേരളത്തിന്‍റെ പുരാതന ആയോധന കലയായകളരിപ്പയറ്റ് ചെറുപ്പത്തിലേ തന്നെ അഭ്യസിച്ചു തുടങ്ങി. ധൈര്യശാലിയും നിപുണനുമായ ഒരു തികഞ്ഞ അഭ്യാസിയായി ഒതേനന്‍ വളര്‍ന്നു വന്നു. ഐതീഹ്യങ്ങള്‍ ആരോരുമില്ലാത്തവര്‍ക്ക് ഒരു സുഹൃത്തും ശത്രുക്കളോട് ദയയില്ലാത്ത എതിരാളിയുമായി ഒതേനനെ വാഴ്ത്തുന്നു. കോഴിക്കോട്ടെ ശക്തനായ സാമൂതിരി രാജാവുപോലും ഒതേനനെ ബഹുമാനിച്ചിരുന്നു.
ഒതേനന്‍റെ സന്തതസഹചാരിയായിരുന്നു കണ്ടാച്ചേരി ചാപ്പന്‍. മതിലൂര്‍ ഗുരുക്കളായിരുന്നു ഒതേനന്‍റെ ഗുരു. ഒതേനനെകുറിച്ച് നിരവധികഥകള്‍ ഉണ്ട്. ഒരിക്കല്‍ വഴിയൊഴിഞ്ഞു കൊടുക്കാത്തതിന്‍റെ പേരില്‍ മഹാവീരനായ ചിണ്ടന്‍ നമ്പ്യാര്‍ ഒതേനനുമായി അങ്കം കുറിച്ചു. പയ്യം വെള്ളിചന്തു എന്ന സുഹൃത്തു പറഞ്ഞു കൊടുത്ത പൂഴിക്കടകന്‍ അടവുപയോഗിച്ച് പൊന്നിയം കളരിയില്‍ വച്ച് ഒതേനന്‍ നമ്പ്യാരുടെ തലയറഞ്ഞു. പുന്നോറന്‍ കേളപ്പന്‍, പുറമാല നമ്പിക്കുറുപ്പ് തുടങ്ങി നിരവധി പേരെ ഒതേനന്‍ വധിച്ചു. ലോകനാര്‍ക്കാവിലെ ആറാട്ടു ദിവസം കതിരൂര്‍ ഗുരുക്കളുമായി തെറ്റിപ്പിരിയുകയും ഇരുവരും അങ്കം കുറിക്കുകയും ചെയ്തു. അങ്കത്തില്‍ ഗുരുക്കളെ വധിച്ച ശേഷം ഒതേനന്‍, കളരിയില്‍ മറന്നിട്ട കട്ടാരമെടുക്കുവാന്‍ മടങ്ങിപ്പോവുകയും മായന്‍കുട്ടി എന്ന മാപ്പിളയുടെ വെടിയേറ്റ് മരിച്ചു. കതിരൂര്‍ ഗുരുക്കളുടെ സുഹൃത്തായിരുന്ന പരുന്തുങ്കല്‍ എമ്മന്‍ പണിക്കരാണ് ഈ മാപ്പിളയെ ഏര്‍പ്പാടാക്കിയത്. 32 വയസ്സായിരുന്നു അന്ന് ഒതേനന്.
[തിരുത്തുക] ഇതും കാണുക
- ലോകനാര്‍കാവ് ക്ഷേത്രം
- കളരിപ്പയറ്റ്
- കണ്ണൂര്‍
- വടകര
- ഉണ്ണിയാര്‍ച്ച
- ആരോമല്‍ ചേകവര്‍
[തിരുത്തുക] അവലംബം
- ↑ കേരളവിജ്ഞാന കോശം(1988)