ദേശീയ പാത 17
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കേരളത്തിലെ എറണാകുളം ജില്ലയിലെ ഇടപ്പള്ളി മുതല്‍ മഹാരാഷ്ട്രയിലെ പന്‍വേല്‍ വരെയുള്ള ദേശീയപാതയാണ് ദേശീയപാത 17. കൊങ്കണ്‍ കടലോരത്തുകൂടി പോകുന്ന ഈ പാത പറവൂര്‍, കൊടുങ്ങല്ലൂര്‍, പള്ളിപ്പുറം, ഗുരുവായൂര്‍, പൊന്നാനി, വളക്കുളം, തിരൂരങ്ങാടി, കോഴിക്കോട്, വടകര, നാദാപുരം, തലശ്ശേരി, കണ്ണൂര്‍, ചെറുകുന്ന്, കൊപ്പാനിശ്ശേരി, ഹോസ്ദുര്‍ഗ്ഗ്, പള്ളിക്കര, കാസര്‍ഗോഡ്, മംഗലാപുരം, ഉടുപ്പി, മര്‍ഗ്ഗാവ്, സംഗമേശ്വര്‍, വഴി ബോംബെയ്ക്ക് അടുത്തുള്ള പന്‍വേല്‍ വരെ പോകുന്നു.