പഴശ്ശി അണക്കെട്ട്
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കേരളത്തിലെ കണ്ണൂര്‍ ജില്ലയിലാണ് പ്രകൃതിസുന്ദരമായ പഴശ്ശി ഡാം. കണ്ണൂര്‍ ജില്ലാ തലസ്ഥാനത്തിന് 37 കിലോമീറ്റര്‍ കിഴക്കായി മട്ടന്നൂരിന് അടുത്താണ് പഴശ്ശി ഡാം. പ്രകൃതി സുന്ദരമായ മലകളുടെ ഇടയില്‍ സ്ഥിതിചെയ്യുന്ന ഇവിടെ ജില്ലാ വിനോദസഞ്ചാര വികസന കോര്‍പ്പറേഷന്റെ താമസ സൌകര്യങ്ങള്‍ ലഭ്യമാണ്. (സര്‍ക്കാര്‍ വക ഇന്‍സ്പെക്ഷന്‍ ബംഗ്ലാവും കിടപ്പാടങ്ങളും വിനോദസഞ്ചാരികള്‍ക്ക് ഉപയോഗിക്കാം).
വിനോദസഞ്ചാരത്തിനു വേണ്ടി അണക്കെട്ടില്‍ ഉല്ലാസ ബോട്ട് യാത്രാ സൌകര്യങ്ങളും ലഭ്യമാണ്. ജില്ലാ വിനോദസഞ്ചാര വികസന വകുപ്പിന്റെ ബോട്ടുകള്‍ ഈ ഡാമില്‍ നിന്നും പക്ഷികള്‍ മാത്രം താമസിക്കുന്ന ചെറിയ തുരുത്തുകള്‍ കടന്ന് പോകുന്നു. പുതുതായി നിര്‍മ്മിച്ച പൂന്തോട്ടങ്ങളും ഉല്ലാസ ഉദ്യാനവും വിനോദസഞ്ചാരികള്‍ക്ക് പ്രിയങ്കരമാണ്. പഴശ്ശിയിലെ ബുദ്ധമല, പഴശ്ശിരാജയുടെ പ്രതിമ എന്നിവയാണ് അടുത്തുള്ള സന്ദര്‍ശനയോഗ്യമായ സ്ഥലങ്ങള്‍.
[തിരുത്തുക] അനുബന്ധം
കണ്ണൂരിലെ പ്രധാന സന്ദര്‍ശന സ്ഥലങ്ങള്‍ |
---|
സെന്റ് ആഞ്ജലോ കോട്ട• തലശ്ശേരി കോട്ട• മുഴപ്പിലങ്ങാട് ബീച്ച്• പയ്യമ്പലം• ഏഴിമല• മലയാള കലാഗ്രാമം• പഴശ്ശി ഡാം• പൈതല്‍ മല• ഗുണ്ടര്‍ട്ട് ബംഗ്ലാവ്• പറശ്ശിനിക്കടവ് പാമ്പുവളര്‍ത്തല്‍ കേന്ദ്രം• മാപ്പിള ബേ• പറശ്ശിനിക്കടവ് മുത്തപ്പന്‍ ക്ഷേത്രം• തിരുവങ്ങാട് ക്ഷേത്രം• തൃച്ചമ്പ്രം ക്ഷേത്രം• തലശ്ശേരി മോസ്ക്• മടായി മോസ്ക്• കൊട്ടിയൂര്‍• ജഗന്നാഥ ക്ഷേത്രം• സെന്റ് ജോണ്‍സ് പള്ളി• അന്നപൂര്‍ണ്ണേശ്വരി ക്ഷേത്രം• മീന്‍കുന്ന് കടപ്പുറം• ധര്‍മ്മടം ദ്വീപ്• പഴശ്ശി അണക്കെട്ട് |