പറശ്ശിനിക്കടവ് പാമ്പുവളര്‍ത്തല്‍ കേന്ദ്രം
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കേരളത്തിലെ കണ്ണൂര്‍ ജില്ലയില്‍ കണ്ണൂര്‍ പട്ടണത്തില്‍ നിന്നും ഏകദേശം 16 കിലോമീറ്റര്‍ അകലെയാണ് :- പറശ്ശിനിക്കടവ് പാമ്പുവളര്‍ത്തല്‍ കേന്ദ്രം അഥവാ പറശ്ശിനിക്കടവ് സ്നേക്ക് പാര്‍ക്ക്.
വംശനാശത്തിനടുത്തു നില്‍ക്കുന്ന പല ഉരഗ വര്‍ഗ്ഗങ്ങളുടെയും സംരക്ഷണത്തിലും വളര്‍ച്ചയിലും ഈ പാര്‍ക്ക് വലിയ പങ്കുവഹിക്കുന്നു. 150 ഓളം വിവിധ തരം പാമ്പുകള്‍ ഈ പാര്‍ക്കില്‍ ഉണ്ട്. കണ്ണട മൂര്‍ഖന്‍, രാജവെമ്പാല, മണ്ഡലി (റസ്സത്സ് വൈപ്പര്‍), ക്രെയിറ്റ്, പിറ്റ് വൈപ്പര്‍ തുടങ്ങിയവ ഈ പാര്‍ക്കിലുണ്ട്.
വിഷമില്ലാത്ത പാമ്പുകളുടെ ഒരു വലിയ ശേഖരവും പല മലമ്പാമ്പുകളും ഈ പാര്‍ക്കില്‍ ഉണ്ട്.പാമ്പുകളില്‍ നിന്ന് വിഷം എടുക്കുന്നതിനായി ഒരു ഗവേഷണ പരീക്ഷണശാല സ്ഥാപിക്കുവാനുള്ള പദ്ധതി പുരോഗമിക്കുന്നു. പാമ്പുകള്‍ക്കു പുറമേ, മറ്റ് ചില മൃഗങ്ങളെയും പക്ഷികളെയും ഇവിടെ വളര്‍ത്തുന്നുണ്ട്. പാമ്പുകളെക്കുറിച്ച് സന്ദര്‍ശകരെ ബോധവത്കരിക്കാന്‍ ഓരോ മണിക്കൂര്‍ ഇടവിട്ട് പ്രദര്‍ശനക്ളാസുകളും നടത്താറുണ്ട്.
[തിരുത്തുക] എത്തിച്ചേരാനുള്ള വഴി
- ഏറ്റവും അടുത്തുള്ള റെയില്‍വേ സ്റ്റേഷന്‍ : കണ്ണൂര്‍, 16 കിലോമീറ്റര്‍ അകലെ.
- ഏറ്റവും അടുത്തുള്ള വിമാനത്താവളം : കരിപ്പൂര്‍ അന്താരാഷ്ട്ര വിമാനത്താവളം, കോഴിക്കോട് (കണ്ണൂരില്‍ നിന്നും 93 കിലോമീറ്റര്‍ അകലെ).
[തിരുത്തുക] ഇതും കാണുക
കണ്ണൂരിലെ പ്രധാന സന്ദര്‍ശന സ്ഥലങ്ങള്‍ |
---|
സെന്റ് ആഞ്ജലോ കോട്ട• തലശ്ശേരി കോട്ട• മുഴപ്പിലങ്ങാട് ബീച്ച്• പയ്യമ്പലം• ഏഴിമല• മലയാള കലാഗ്രാമം• പഴശ്ശി ഡാം• പൈതല്‍ മല• ഗുണ്ടര്‍ട്ട് ബംഗ്ലാവ്• പറശ്ശിനിക്കടവ് പാമ്പുവളര്‍ത്തല്‍ കേന്ദ്രം• മാപ്പിള ബേ• പറശ്ശിനിക്കടവ് മുത്തപ്പന്‍ ക്ഷേത്രം• തിരുവങ്ങാട് ക്ഷേത്രം• തൃച്ചമ്പ്രം ക്ഷേത്രം• തലശ്ശേരി മോസ്ക്• മടായി മോസ്ക്• കൊട്ടിയൂര്‍• ജഗന്നാഥ ക്ഷേത്രം• സെന്റ് ജോണ്‍സ് പള്ളി• അന്നപൂര്‍ണ്ണേശ്വരി ക്ഷേത്രം• മീന്‍കുന്ന് കടപ്പുറം• ധര്‍മ്മടം ദ്വീപ്• പഴശ്ശി അണക്കെട്ട് |
Template:Zoo-stub