സകാത്ത്
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
വിശ്വാസങ്ങള്‍ |
അല്ലാഹു - ദൈവത്തിന്റെ ഏകത്വം |
അനുഷ്ഠാനങ്ങള്‍ |
വിശ്വാസം • പ്രാര്‍ഥന |
ചരിത്രവും നേതാക്കളും |
മുഹമ്മദ് ഇബ്‌നു അബ്ദുള്ള |
ഗ്രന്ഥങ്ങളും നിയമങ്ങളും |
പ്രധാന ശാഖകള്‍ |
സുന്നി • ശിയ |
സംസ്കാരം |
കല • തത്വചിന്ത |
സകാത്ത് - زكاة- എന്ന അറബി പദത്തിന്‍് ശുദ്ധിയാകല്‍, ശുദ്ധീകരിക്കല്‍, ഗുണകരം എന്നൊക്കെയാണര്‍ഥം. ഖുര്‍ആനില്‍ പറഞ്ഞ സകാത്തിന്റെ അവകാശികള്ക്ക് മുസ്ലിംകള്‍ തങ്ങളുടെ സമ്പല്‍സമൃദ്ധിയില്‍ (സമ്പത്ത്, വിളകള്‍, സ്വര്‍ണ്ണം, നിധികള്‍, വളര്‍ത്തുമൃഗങ്ങള്‍, തുടങ്ങിയവ) നിന്നും നിശ്ചിത ശതമാനം വാര്‍ഷിക കണക്കെടുത്ത് ഏല്പിക്കുന്നതാണ് സകാത്ത്. ഇത് കൊടുക്കല്‍ വിശ്വാസികള്‍ക്ക് നിര്‍ബന്ധമാണ് ഇത് ധനികന്‍ പാവപ്പെട്ടവരായ സകാത്തിന്റെ അവകാശികള്‍ക്ക് നല്‍കുന്ന ഔദാര്യമല്ല. മറിച്ച് ധനികന്റെ സ്വത്തില്‍ അവര്‍ക്ക് അല്ലാഹു നല്‍കിയ അവകാശമാണ് എന്ന് ഖുര്‍ആന്‍ വ്യക്തമാക്കിയിട്ടുണ്ട് നിര്‍ബന്ധ ബാധ്യതയായി ഇസ്ലാംഇതിനെ എണ്ണിയിരിക്കുന്നു.
[തിരുത്തുക] സകാത്തിന്റെ എട്ട് അവകാശികള്‍
- ഫകീര്‍ - ജീവിത ചെലവിനായുള്ള വിഭവങ്ങള്‍ തീര്‍ത്തും ഇല്ലാത്തവര്‍.
- മിസ്കീന്‍ - പ്രാഥമികാവശ്യത്തിന് വിഭവങ്ങള്‍ തികയാത്തവര്‍.
- അമീല്‍ - സകാത്ത് സംഭരണ-വിതരണ ജോലികളില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍.
- മുഅല്ലഫാതുല്‍ ഖുലൂബ് - ഇസ്ലാമതം പുതുതായി സ്വീകരിച്ചവര്‍, അല്ലെങ്കില്‍ മാനസികമായി താല്‍പര്യമുള്ളവര്‍.
- റിഖാബ് - മോചനദ്രവ്യം ആവശ്യമുള്ള അടിമകള്‍.
- ഗരീബ് - കടബാദ്ധ്യതയുള്ളവര്‍ (പ്രാഥമിക ആവശ്യങ്ങള്‍ക്കോ അനുവദനീയ മാര്‍ഗ്ഗങ്ങളിലോ സമ്പത്ത് ചിലവഴിക്കുക മൂലം).
- ഫി-സബീലില്ലഹ് - ദൈവിക മാര്‍ഗ്ഗത്തില്‍ ജിഹാദ് ചെയ്യുന്നവര്‍.
- ഇബ്നു സബീല്‍ - വഴിയാത്രികര്‍.