അങ്കിള്‍ സാം
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
അമേരിക്കന്‍ ഐക്യനാടുകളുടെ ഔദ്യോഗിക ചിഹ്നമായി അംഗീകരിക്കപ്പെട്ട മനുഷ്യരൂപം (1961).
നരച്ചു വെളുത്ത മുടിയും താടിമീശയുമുള്ളൊരു വൃദ്ധന്‍ അമേരിക്കന്‍ ദേശീയ പതാകകൊണ്ട് തുന്നിയ വസ്ത്രങ്ങള്‍ അണിഞ്ഞുകൊണ്ട് നില്‍ക്കുന്ന ജനപ്രീതി നേടിയ ഒരു കാര്‍ട്ടൂണ്‍ രൂപം. 1812-ലെ യുദ്ധത്തില്‍ അമേരിക്കന്‍ സൈന്യത്തിന് കാളയിറച്ചി വില്പന നടത്തിയ ന്യൂയോര്‍ക്കുകാരനായ “അങ്കിള്‍ സാം” വില്‍സണ്‍ എന്നയാളിന്റെ പേരില്‍ നിന്നാണീ നാമം ഉണ്ടായതെന്ന് കരുതപ്പെടുന്നു.