ആസ്സാമീസ്
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഇന്ത്യയിലെ വടക്കുകിഴക്കന്‍ സംസ്ഥാനമായ ആസ്സമിലെ ജനങ്ങള്‍ സംസാരിക്കുന്ന ഭാഷയാണ് ആസ്സാമീസ്. ആസ്സാം സംസ്ഥാനത്തെ ഔദ്യോഗിക ഭാഷയും ഇതുതന്നെയാണ്. അരുണാചല്‍ പ്രദേശിലെ കുറച്ചു ഭാഗത്തും മറ്റുചില വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ ജനങ്ങളും ഈ ഭാഷ സംസാരിക്കുന്നുണ്ട്. ആസ്സാമീസ്സ് സംസാരിക്കുന്ന ചെറിയ വിഭാഗം ജനങ്ങ്ങളെ ഭൂട്ടാന്‍, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളിലും കാണാവുന്നതാണ്. ഇന്തോ-യൂറോപ്യന്‍ ഭാഷാകുടുംബത്തിലെ കിഴക്കേ അറ്റത്തെ ഭാഷയായ അസ്സാമീസ് ഏതാണ്ട് രണ്ട് കോടിയോളം ജനങ്ങള്‍ സംസാരിക്കുന്നു.
ഭാരതത്തിലെ ഔദ്യോഗിക ഭാഷകള്‍ | |
ആസ്സാമീസ് • ബംഗാളി • ബോഡോ • ദോഗ്രി • ഇംഗ്ലീഷ് • ഗോണ്ടി • ഗുജറാത്തി• ഹിന്ദി • കന്നഡ • കശ്മീരി • കൊങ്കണി • മലയാളം • മൈഥിലി • മണിപൂരി • മറാഠി • നേപ്പാളി • ഒറിയ • പഞ്ചാബി • സംസ്കൃതം • സന്താലി • സിന്ധി • തമിഴ് • തെലുങ്ക് • ഉര്‍ദു • |
|