ഉമ്മന്‍ ചാണ്ടി
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഉമ്മന്‍ ചാണ്ടി കേരളത്തിന്റെ പത്തൊന്‍പതാമത്തെ മുഖ്യമന്ത്രി ആണു. കോട്ടയം ജില്ലയിലെ പുതുപ്പള്ളിയാണ് അദ്ദേഹത്തിന്റെ സ്വദേശം
[തിരുത്തുക] ബാല്യം, യുവത്വം
ഉമ്മന്‍ ചാണ്ടി 2004 ആഗസ്റ്റ് മുതല്‍ മെയ് 2006 വരെ കേരളത്തിന്റെ മുഖ്യമന്ത്രി ആയിരുന്നു. ഒക്ടോബര്‍ 31 1943 ഇല്‍ കുമരകത്ത് (കോട്ടയം) ജനിച്ചു. ഒരു മധ്യ വര്‍ഗ്ഗ കുടുംബത്തില്‍ ജനിച്ച അദ്ദേഹം സെന്റ് ജോര്‍ജ്ജ് ഹൈസ്കൂളിലും പുതുപ്പള്ളി സി എം എസ് കോളെജിലും ചങ്ങനാശ്ശേരി എസ് ബി കോളെജിലും എറണാകുളം ലാ കോളെജിലും പഠിച്ചു. നിയമ ബിരുദധാരിയാണു അദ്ദേഹം.
കെ. എസ്. യു ഇലൂടെ ഉമ്മന്‍ ചാണ്ടി രാഷ്ടീയത്തില്‍ കടന്നുവന്നു. 1967 മുതല്‍ 1969 വരെ കെ എസ് യു പ്രസിഡന്റ്റായിരുന്നു. 1970-ല്‍ സംസ്ഥാന യൂത്ത് കാണ്‍ഗ്രസ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു.
[തിരുത്തുക] നിയമ സഭ, മന്ത്രിസഭ
ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് നേതാവാണ് ഉമ്മന്‍ ചാണ്ടി. പുതുപ്പള്ളി നിയോജക മണ്ഡലത്തില്‍ നിന്നു അദ്ദേഹം പല തവണ കേരള നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. കേരള മന്ത്രിസഭയില്‍ ഏപ്രില്‍ 11, 1977 മുതല്‍ ഒക്ടോബര്‍ 27,1978 വരെ തൊഴില്‍ വകുപ്പു മന്തി, ഡിസംബര്‍ 28, 1981 മുതല്‍ മാര്‍ച്ച് 17, 1982 വരെ ആഭ്യന്തര മന്ത്രി, ജൂലൈ 2, 1991 മുതല്‍ ജൂണ്‍ 22, 1994 വരെ ധനകാര്യ മന്ത്രി, എന്ന പദവികള്‍ വഹിച്ചു. 1970, 1977, 1980, 1982, 1991, 1996, 2001, 2006 വര്‍ഷങ്ങളില്‍ അദ്ദേഹം പുതുപ്പള്ളി നിയോജക മണ്ഡലത്തില്‍ നിന്നു കേരള നിയമസഭയിലേക്കു തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. അമേരിക്ക, റഷ്യ, ബ്രിട്ടന്‍, ജെര്‍മനി, ഇറ്റലി, ആസ്ത്രിയ, ഹോളണ്ട്, സ്വിറ്റ്സര്‍ലാന്റ്, കുവൈറ്റ്, ദുബായ്, ഖത്തര്‍, മാലിദ്വീപുകള്‍, തുടങ്ങിയ പല വിദേശ രാജ്യങ്ങളും അദ്ദേഹം സന്ദര്‍ശിച്ചിട്ടുണ്ട്.
അദ്ദേഹത്തിന്റെ മുന്‍ഗാമിയായിരുന്ന എ.കെ. ആന്റണി ലോകസഭാ തിരഞ്ഞെടുപ്പിലെ ദയനീയ പരാജയത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് രാജിവെച്ചു. ഉമ്മന്‍ ചാണ്ടിക്കു ശേഷം വി.എസ്. അച്യുതാനന്ദന്‍ കേരള മുഖ്യമന്ത്രി ആയി.
[തിരുത്തുക] മറ്റു വിവരങ്ങള്‍
“തോല്‍വിയില്‍ നിരാശപ്പെടുന്നതും വിജയത്തില്‍ അഹങ്കരിക്കുന്നതും ജനാധിപത്യത്തില്‍ ഭൂഷണമല്ല”. - ഉമ്മന്‍ ചാണ്ടി.
രാഷ്ട്രീയത്തില്‍ ആന്റണിയുടെ വലംകൈ ആയിരുന്നു ഉമ്മന്‍ ചാണ്ടി.
1994-ല്‍ ഉമ്മന്‍ ചാണ്ടി ധനകാര്യ മന്ത്രിസ്ഥാനം രാജിവെച്ചത് കരുണാകരന്‍ മന്ത്രിസഭയുടെ പതനത്തിനു വഴി തെളിച്ചു.
പുതുപ്പള്ളിക്കാര്‍ സ്നേഹത്തോടെ “കുഞ്ഞൂഞ്ഞ്“ എന്നു ഉമ്മന്‍ ചാണ്ടിയെ വിളിക്കുന്നു.
കേരളത്തിലെ മുഖ്യമന്ത്രിമാര്‍ |
---|
ഇ.എം.എസ്. നമ്പൂതിരിപ്പാട് • പട്ടം താണുപിള്ള • ആര്. ശങ്കര്‍ • സി. അച്യുതമേനോന് • കെ. കരുണാകരന്‍ • ഏ.കെ. ആന്റണി • പി.കെ. വാസുദേവന്‍ നായര്‍ • സി.എച്ച്. മുഹമ്മദ്കോയ • ഇ.കെ. നായനാര്‍ • ഉമ്മന്‍ ചാണ്ടി • വി.എസ്. അച്യുതാനന്ദന്‍ |