എ.കെ. ആന്റണി
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഏ.കെ.ആന്റണി അഥവാ അറക്കപറമ്പില്‍ കുര്യന്‍ ആന്റണി , ഭാരതത്തിന്റെ പ്രതിരോധമന്ത്രിയാണ്. കേരളത്തിന്‍റെ മുഖ്യമന്ത്രി, കേരള നിയമസഭാ പ്രതിപക്ഷനേതാവ് എന്നീ നിലകളില്‍ പ്രശസ്തനായ രാഷ്ട്രീയ നേതാവ്. 1977-78, 1995-96, 2001-04 കാലയളവുകളില്‍ ഏ.കെ.ആന്റണി കേരളത്തിന്റെ മുഖ്യമന്ത്രിയായിരുന്നു. 1996 മുതല്‍ 2001 വരെ കേരള നിയമസഭയിലെ പ്രതിപക്ഷനേതാവായി പ്രവര്‍ത്തിച്ചു. 1977-ല്‍ മുഖ്യമന്ത്രിയാകുമ്പോള്‍ 37 വയസ്സായിരുന്ന ആന്റണി കേരളത്തിന്റെ ഏറ്റവും പ്രായം കുറഞ്ഞ മുഖ്യമന്ത്രിയാണ്.
[തിരുത്തുക] ജനനം, വിദ്യാഭ്യാസം
1940 ഡിസംബര്‍ 28 നു അറക്കപറമ്പില്‍ കുരിയന്‍ പിള്ളയുടെയും ഏലിക്കുട്ടിയുടേയും മകനായി ആലപ്പുഴ ജില്ലയിലെ ചേര്‍ത്തലയിലാണു് ഏ.കെ.ആന്റണി ജനിച്ചതു്. പ്രാഥമിക വിദ്യാസം ഗവ. ഹൈസ്കൂള്‍ ചേര്‍ത്തലയില്‍. പിന്നീട് എറണാകുളം മഹാരാജാസില്‍ നിന്നും ബി.എ ബിരുദവും, എറണാകുളം ലോ കോളേജില്‍ നിന്നും ബി.എല്‍ ബിരുദവും നേടി.
[തിരുത്തുക] രാഷ്ട്രീയജീവിതം
കേരള സ്റ്റുഡന്‍സ് യൂണിയന്‍ എന്ന രാഷ്ട്രീയ സംഘടനയിലൂടെ പൊതുധാരാ രാഷ്ട്രീയത്തിലേയ്ക്കു കടന്നു വന്ന അദ്ദേഹം കെ.എസ്.യൂ, യൂത്ത് കോണ്‍ഗ്രസ്സ്, കെ.പി.സി.സി, എന്നിവയുടെ പ്രസിഡന്റായും, ഏ.ഐ.സി.സിയുടെ ജനറല്‍ സെക്രട്ടറിയായും സേവനമനുഷ്ടിച്ചിട്ടുണ്ടു്. ഒരണ സമരം തുടങ്ങി പല സമരങ്ങളും ആന്റണി നയിച്ചിട്ടുണ്ട്. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സിന്റെ പ്രവര്‍ത്തക സമിതിയിലേക്കു നിരവധി തവണ തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ടു്.
ഇന്ത്യന്‍ പാര്‍ലിമെന്റിലെ രാജ്യസഭയില്‍ 1985 മുതല്‍ 91 വരെയും 1991 മുതല്‍ 95 വരെയും അംഗമായിരുന്നു. നരസിംഹറാവു മന്ത്രിസഭയില്‍ പൊതുവിതരണം വകുപ്പായുള്ള ക്യാബിനറ്റ് മന്ത്രിയായിരുന്നു.
ഇപ്പോള്‍ കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗവും കോണ്‍ഗ്രസ് അച്ചടക്ക സമിതി അംഗവുമായി പ്രവര്‍ത്തിക്കുന്നു. കര്‍ണാടക സംസ്ഥാനത്തെ പാര്‍ട്ടി കാര്യങ്ങളുടെ ചുമതലയും ആന്റണിക്കാണ്. കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയിലേക്ക് പലതവണ തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. 2006-ലാണ് ഇന്റ്യയുടെ പ്രതിരോധമന്ത്രിയായത്.
കേരളത്തില്‍ ചാരായ നിരോധനം കൊണ്ടുവന്നത് ആന്റണിയാണ്. സ്വകാര്യ മാനേജുമെന്റുകള്‍ക്ക് സ്വാശ്രയ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുടങ്ങാന്‍ അനുമതി കൊടുത്തതും ആന്റണിയാണ്.
[തിരുത്തുക] കുടുംബം
ഏ.കെ.ആന്റണി വിവാഹിതനും രണ്ടു കുട്ടികളുടെ അച്ഛനുമാണു്. ഭാര്യ എലിസബത്തു്.
കേരളത്തിലെ മുഖ്യമന്ത്രിമാര്‍ |
---|
ഇ.എം.എസ്. നമ്പൂതിരിപ്പാട് • പട്ടം താണുപിള്ള • ആര്. ശങ്കര്‍ • സി. അച്യുതമേനോന് • കെ. കരുണാകരന് • ഏ.കെ. ആന്റണി • പി.കെ. വാസുദേവന്‍ നായര്‍ • സി.എച്ച്. മുഹമ്മദ്കോയ • ഇ.കെ. നായനാര്‍ • ഉമ്മന്‍ ചാണ്ടി • വി.എസ്. അച്യുതാനന്ദന്‍ |