ഒറ്റപ്പാലം
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഒറ്റപ്പാലം | |
അപരനാമം: ഒറ്റപ്പാലം | |
വിക്കിമാപ്പിയ -- 10.8900° N 76.3800° E | |
ഭൂമിശാസ്ത്ര പ്രാധാന്യം | പട്ടണം |
രാജ്യം | ഇന്ത്യ |
സംസ്ഥാനം | കേരളം |
ജില്ല | പാലക്കാട് |
ഭരണസ്ഥാപനങ്ങള്‍ | നഗര സഭ |
നഗര സഭ | ചെയര്‍മാന്‍ |
വിസ്തീര്‍ണ്ണം | ചതുരശ്ര കിലോമീറ്റര്‍ |
ജനസംഖ്യ | 49,230 |
ജനസാന്ദ്രത | /ച.കി.മീ |
കോഡുകള്‍ • തപാല്‍ • ടെലിഫോണ്‍ |
+0492 |
സമയമേഖല | UTC +5:30 |
പ്രധാന ആകര്‍ഷണങ്ങള്‍ | ഭാരതപ്പുഴ |
പാലക്കാട് ജില്ലയില്‍ ഭാരതപ്പുഴയുടെ തീരത്ത് സ്ഥിതി ചെയ്യുന്ന പട്ടണമാണ് ഒറ്റപ്പാലം. സമ്പന്നമായ സാംസ്കാരിക പാരമ്പര്യമുള്ള ഒറ്റപ്പാലം ഒരുപാട് ചരിത്ര സംഭവങ്ങള്‍ക്ക് സാക്ഷ്യം വഹിച്ചിട്ടുണ്ട്. ഇന്ത്യയുടെ ആദ്യത്തെ രാഷ്ട്രപതിയായ കെ.ആര്‍. നാരായണന്‍ മൂന്ന് തവണ(1984, 1989, 1991) ഒറ്റപ്പാലം നിയോജകണ്ഡലത്തെ പ്രധിനിധീകരിച്ചിട്ടുണ്ട്. ഓട്ടം തുള്ളലിന്റെ പിതാവായ കുഞ്ചന്‍ നമ്പ്യാരുടെ ജന്മ സ്ഥലമായ ലക്കിടിയിലെ കിള്ളിക്കുറുശിമംഗലം ഒറ്റപ്പാലത്ത് നിന്നും 8 കിലോമീറ്റര്‍ അകലെയാണ്. പ്രശസ്ത കൂടിയാട്ട കലാകാരനായ പദ്മശ്രീ മണി മാധവ ചാക്യാരുടെ വസതിയും കിള്ളിക്കുറുശിമംഗലത്താണ്. ഈയിടെയായി മലയാളം, തമിഴ് മുഖ്യധാരാ സിനിമകളുടെ ഇഷ്ടപ്പെട്ട ലൊക്കേഷന്‍ കൂടിയായി മാറിയിട്ടുണ്ട് ഒറ്റപ്പാലം.
[തിരുത്തുക] ജനസംഖ്യ
2001ലെ സെന്‍സസ് പ്രകാരം 49,230 ആണ് ഒറ്റപ്പാലത്തിന്റെ ജനസംഖ്യ. മൊത്തം ജനസംഖ്യയുടെ 53% സ്ത്രീകളും ബാക്കി പുരുഷന്മാരുമാണ്. ശരാശരി സാക്ഷരതാ നിരക്ക് 81% ആണ്.ദേശീയ ശരാശരിയായ 53%ത്തേക്കാള്‍ ഉയരത്തിലാണിത്. ഒറ്റപ്പാലത്തെ 82% പുരുഷന്മാരും 79% സ്ത്രീകളും സാക്ഷരരാണ്. മൊത്തം ജനസംഖ്യയുടെ 12% പേര്‍ 6 വയസ്സില്‍ താഴെയുള്ളവരാണ്.