ചെറുതുരുത്തി
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
നിളാനദിക്കരയിലുള്ള (ഭാരതപ്പുഴ) ഒരു സുന്ദരമായ ചെറിയ ഗ്രാമമാണ് ചെറുതുരുത്തി. കേരളത്തിലെ തൃശ്ശൂര്‍ ജില്ലയില്‍ തൃശ്ശൂര്‍ പട്ടണത്തില്‍ നിന്നും 32 കി.മീ അകലെയാണ് ചെറുതുരുത്തി. തൃശ്ശൂരിനും ശൊര്‍ണൂരിനും ഇടക്കാണ് ചെറുതുരുത്തി. പാലക്കാട് പട്ടണം ചെറുതുരുത്തിയില്‍ നിന്ന് 47 കി.മീ അകലെയും ഒറ്റപ്പാലം 17 കി.മീ അകലെയുമാണ്.
മഹാകവി വള്ളത്തോള്‍ നാരായണമേനോന്‍ 1930-ല്‍ സ്ഥാപിച്ച കേരള കലാമണ്ഡലം ചെറുതുരുത്തിയിലാണ്. കഥകളി, മോഹിനിയാട്ടം, തുള്ളല്‍, കൂത്ത്, നാടകം തുടങ്ങിയ കലകള്‍ ഇവിടെ പഠിപ്പിക്കുന്നു. പഴയ കേരള കലാമണ്ഡലം കെട്ടിടം നിളാനദിക്കരയിലാണ്. ഇന്ന് വള്ളത്തോള്‍ ജന്മശതാബ്ദിയോട് അനുബന്ധിച്ച് വള്ളത്തോള്‍ സ്മാരകമായി നിര്‍മ്മിച്ച പുതിയ കെട്ടിടത്തിലേക്ക് കേരള കലാമണ്ഡലത്തിന്റെ പ്രവര്‍ത്തനം മാറ്റിയിരിക്കുന്നു. വള്ളത്തോളിന്റെ സമാധിയും പഴയ കലാമണ്ഡലം കെട്ടിടത്തിന് അടുത്താണ്.
[തിരുത്തുക] ആരാധനാലയങ്ങള്‍
കൊഴിമാമ്പറമ്പ് ഭഗവതീക്ഷേത്രം, ചെറുതുരുത്തി മോസ്ക്, സെന്റ്. തോമസ് പള്ളി എന്നിവയാണ് ചെറുതുരുത്തിയിലെ പ്രധാന ആരാധനാലയങ്ങള്‍
ചെറുതുരുത്തിയുടെ ധന്യമായ സാംസ്കാരിക-സാമൂഹിക പാരമ്പര്യം കേരളത്തിന്റെ വിനോദസഞ്ചാര ഭൂപടത്തില്‍ ചെറുതുരുത്തിയെ ഒരു പ്രധാന സ്ഥലമാക്കി മാറ്റിയിരിക്കുന്നു. കേരള കലാമണ്ഡലത്തിന് സാംസ്കാരിക സാമൂഹിക മുന്നേറ്റത്തിനുള്ള സ്വതന്ത്ര സര്‍വ്വകലാശാല പദവി നല്‍കുവാനുള്ള നീക്കങ്ങള്‍ നടക്കുന്നു.
[തിരുത്തുക] എത്തിച്ചേരുവാനുള്ള വഴി
കലാമണ്ഡലത്തിനു അടുത്തായി ചെറുതുരുത്തിയില്‍ ഒരു റെയില്‍വേ സ്റ്റേഷന്‍ ഉണ്ട്. വള്ളത്തോള്‍ നഗര്‍ എന്നാണ് ഈ റെയില്‍വേ സ്റ്റേഷന്‍ നാമകരണം ചെയ്തിരിക്കുന്നത്. പാസഞ്ജര്‍ ട്രെയിനുകള്‍ ഇവിടെ നിര്‍ത്തുന്നു.
[തിരുത്തുക] പുറത്തുനിന്നുള്ള കണ്ണികള്‍
Template:Coor title dm