ജമ്മു-കശ്മീര്‍
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ജമ്മു-കാശ്മീര്‍ | |
അപരനാമം: ഇന്ത്യയുടെ പൂന്തോട്ടം | |
![]() |
|
തലസ്ഥാനം | ശ്രീനഗര്‍ |
രാജ്യം | ഇന്ത്യ |
ഗവര്‍ണ്ണര്‍ മുഖ്യമന്ത്രി |
എസ്.കെ. സിന്‍ഹ ഗുലാം നബി ആസാദ് |
വിസ്തീര്‍ണ്ണം | 2,22,236ച.കി.മീ |
ജനസംഖ്യ | 10,069,917 |
ജനസാന്ദ്രത | 45/ച.കി.മീ |
സമയമേഖല | UTC +5:30 |
ഔദ്യോഗിക ഭാഷ | കാശ്മീരി,ഉര്‍ദു |
![]() |
|
ജമ്മുവാണ് മഞ്ഞുകാല തലസ്ഥാനം. |
ജമ്മു-കാശ്മീര്‍ (Jammu and Kashmir) ഇന്ത്യയുടെ വടക്കേ അതിര്‍ത്തി സംസ്ഥാനമാണ്. ഹിമാലയന്‍ പര്‍വതനിരകളിലും താഴ്വാരങ്ങളിലുമായി വ്യാപിച്ചുകിടക്കുന്ന സംസ്ഥാനമാണിത്. തെക്ക് ഹിമാചല്‍ പ്രദേശ്, പടിഞ്ഞാറ് പാക്കിസ്ഥാന്‍, വടക്കും കിഴക്കും ചൈന എന്നിവയാണ് ജമ്മു-കാശ്മീരിന്റെ അതിര്‍ത്തികള്‍. ജമ്മു, കാശ്മീര്‍, ലഡാക്ക് എന്നിങ്ങനെ മൂന്നു പ്രദേശങ്ങളുടെ സഞ്ചയമാണീ സംസ്ഥാനം. വേനല്‍ക്കാലത്ത് ശ്രീനഗറും മഞ്ഞു കാലത്ത് ജമ്മുവുമാണ് തലസ്ഥാനം. മനോഹരങ്ങളായ തടാകങ്ങളും മഞ്ഞു മലകളും പച്ചതാഴ്വാരങ്ങളും നിറഞ്ഞ ഈ പ്രദേശം ഇന്ത്യയിലെ ഏറ്റവും പ്രകൃതിരമണീയമായ സംസ്ഥാനങ്ങളിലൊന്നാണ്.
ഇന്ത്യ സ്വതന്ത്രമായതിനുശേഷം ഏറ്റവുമേറെ വിവാദങ്ങളുണ്ടാക്കിയ ഭൂപ്രദേശമാണിത്. ഇന്ത്യ, പാക്കിസ്ഥാന്‍, ചൈന എന്നീ മൂന്നു രാജ്യങ്ങളുള്‍പ്പെടുന്ന തര്‍ക്കപ്രദേശമെന്ന നിലയിലും ഇതിന്റെ ഫലമായുള്ള സംഘര്‍ഷങ്ങളുടെ പേരിലും രാജ്യാന്തര ശ്രദ്ധയാകര്‍ഷിക്കുന്നു. ജമ്മു-കാശ്മീരിനെ ഇന്ത്യ അതിന്റെ അവിഭാജ്യ ഘടകമായി കരുതുന്നു. എന്നാല്‍ ഈ ഭൂപ്രദേശത്തിന്റെ പകുതിയോളമേ ഇന്ത്യയുടെ നേരിട്ടുള്ള നിയന്ത്രണത്തിലുള്ളൂ. ഭരണഘടനയുടെ 370ആം അനുച്ഛേദപ്രകാരം ഇന്ത്യയില്‍ പ്രത്യേക പരിഗണനകളുള്ള സംസ്ഥാനമാണിത്. എന്നാല്‍ ജമ്മു-കാശ്മീരിന്റെ മേലുള്ള ഇന്ത്യയുടെ അവകാശവാദത്തെ അയല്‍ രാജ്യങ്ങളായ പാക്കിസ്ഥാനും ചൈനയും വര്‍ഷങ്ങളായി എതിര്‍ക്കുന്നു. വടക്കു പടിഞ്ഞാറുള്ള പ്രദേശങ്ങള്‍ പാക്കിസ്ഥാന്റെ നിയന്ത്രണത്തിലുമാണ്. ഇന്ത്യ ഈ പ്രദേശത്തെ പാക്ക് അധിനിവേശ കാശ്മീര്‍ എന്നു വിശേഷിപ്പിക്കുന്നു. കിഴക്കുഭാഗത്തുള്ള അക്സായി ചിന്‍ പ്രദേശം ചൈനയുടെ നിയന്ത്രണത്തിലുമാണ്. ഇവയ്ക്കൊക്കെ പുറമേ സ്വതന്ത്ര കാശ്മീരിനായി പോരാടുന്ന തീവ്രവാദ സംഘങ്ങളും ഇവിടെ സജീവമാണ്. ചുരുക്കത്തില്‍ അതിര്‍ത്തി തര്‍ക്കങ്ങളും വിഘടനവാദ പ്രവര്‍ത്തനങ്ങളും മൂലം ഇന്ത്യയിലെ ഏറ്റവും അരക്ഷിതമായ പ്രദേശമായി മാറിയിട്ടുണ്ട് ഈ സംസ്ഥാനം.
[തിരുത്തുക] ചരിത്രം
ഇന്ത്യ-പാകിസ്ഥാന്‍ വിഭജനകാലത്ത് കാശ്മീര്‍ മഹാരാജാവ് ഇന്ത്യക്ക് അധികാരം കൈമാറിയ സംസ്ഥാനമാണ്. ഇത് ജമ്മു-കാശ്മീര്‍ എന്നറിയപ്പെട്ടു. പാകിസ്ഥാന്‍ ഗവണ്‍ മെന്റ് ഇതിന്റെ സ്വയംഭരണാവകാശം ഉണ്ട് എന്ന് പ്രഖ്യപിച്ചു കൊണ്ട് ഇന്ത്യയുമായി 1947,1965 യുദ്ധം ചെയ്യുകയുണ്ടായി. രണ്ടു യുദ്ധത്തിലും പാകിസ്ഥാന്‍ പരാജിതരായി. ഇതിനെ തുടര്‍ന്ന് പാകിസ്ഥാനിനെ മുസ്ലീം തീവ്രവാദികള്‍ ഭൂരിഭാഗ ജനവിഭാഗമായ കാശ്മീരിലെ മുസ്ലീം ജനതയെ മതവികാരത്തിന്റെ പേരില്‍ ഇളക്കിവിടുകയും തീവ്രവാദി സംഘടകള്‍ ഉണ്ടാക്കുകയും, കാശ്മീരിലെ ജനജീവിതം ദുസ്സഹകമാക്കുകയും കുട്ടകൊലകള്‍ നടത്തുകയും ചെയ്തു. 1985 സിയാച്ചിനില്‍ നുഴഞ്ഞുകയറ്റം നടത്തിയ പാകിസ്ഥാന്‍ സേനക്കെതിരെ ഇന്ത്യ ശക്തമായി പ്രതിരോധിക്കുകയും ഒരു യൂദ്ധത്തിന്റെ വക്കില്‍ എത്തുകയും ചെയ്തു. അതിനുശേഷം 1999ല്‍ പാകിസ്ഥാന്‍ സൈന്യം വീണ്ടും കാര്‍ഗിലില്‍ നുഴഞ്ഞു കയറുകയും ഇന്ത്യയുമായി യുദ്ധത്തില്‍ എത്തുകയും ചെയ്റ്റു. യുദ്ധാവസാനം പാകിസ്ഥാന്‍ സേനയെ തുരത്തി ഓടിക്കുകയും കാര്‍ഗില്‍ കീഴടക്കുകയും ചെയ്തു.
ഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും | |
---|---|
അരുണാചല്‍ പ്രദേശ് | ആന്ധ്രാപ്രദേശ് | ആസാം | ഉത്തര്‍ഖണ്ഡ് | ഉത്തര്‍പ്രദേശ് | ഒറീസ്സ | കര്‍ണാടക | കേരളം | ഗുജറാത്ത് | ഗോവ | ഛത്തീസ്ഗഡ് | ജമ്മു-കാശ്മീര്‍ | ഝാര്‍ഖണ്ഡ് | തമിഴ്‌നാട് | ത്രിപുര | നാഗാലാന്‍ഡ് | പഞ്ചാബ് | പശ്ചിമ ബംഗാള്‍ | ബീഹാര്‍ | മണിപ്പൂര്‍ | മധ്യപ്രദേശ് | മഹാരാഷ്ട്ര | മിസോറം | മേഘാലയ | രാജസ്ഥാന്‍ | സിക്കിം | ഹരിയാന | ഹിമാചല്‍ പ്രദേശ് | |
കേന്ദ്രഭരണ പ്രദേശങ്ങള്‍: ആന്തമാന്‍ നിക്കോബാര്‍ ദ്വീപുകള്‍ | ചണ്ഢീഗഡ് | ദാദ്ര, നാഗര്‍ ഹവേലി | ദാമന്‍, ദിയു | ഡല്‍ഹി (ദേശീയ തലസ്ഥാന പ്രദേശം) | പുതുച്ചേരി | ലക്ഷദ്വീപ് |