പുനര്‍ജ്ജനി ഗുഹ
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കേരളത്തിലെ പാലക്കാട് ജില്ലയില്‍ ആണ് പുനര്‍ജ്ജനി ഗുഹ. മലയിലെ ഒരു പാറയിടുക്കിലൂടെ 15 മീറ്റര്‍ നീളമുള്ള ഒരു പ്രകൃതിദത്ത തുരങ്കമാണ് പുനര്‍ജ്ജനി ഗുഹ. തിരുവില്വാമല ക്ഷേത്രത്തില്‍ നിന്ന് 2 കിലോമീറ്റര്‍ അകലെയാണ് പുനര്‍ജ്ജനി ഗുഹ. ക്ഷേത്ര ഐതീഹ്യങ്ങളും ആചാരങ്ങളുമായി പുനര്‍ജ്ജനി ഗുഹ ബന്ധപ്പെട്ടു കിടക്കുന്നു. ഈ ക്ഷേത്രത്തിലെ വിഗ്രഹം സ്വയംഭൂവായത് എന്നു വിശ്വസിക്കപ്പെടുന്ന ശ്രീരാമവിഗ്രഹം ആണ്.
ഈ തുരങ്കത്തിന്റെ ഒരറ്റത്തു നിന്നും മറ്റേ അറ്റത്തേയ്ക്ക് നൂഴല്‍ നടത്തിയാല്‍ എല്ലാ പാപങ്ങളും കഴുകിക്കളഞ്ഞ് ഒരാള്‍ക്ക് പുനര്‍ജ്ജന്മം സംഭവിക്കുന്നു എന്നാണ് വിശ്വാസം. പുരുഷന്മാര്‍ക്കു മാത്രമേ നൂഴല്‍ നടത്തുവാന്‍ അനുവാദം ഉള്ളൂ. സ്ത്രീകള്‍ക്കും ഗുഹ സന്ദര്‍ശിക്കുവാന്‍ അനുവാദം ഉണ്ട്. വര്‍ഷത്തില്‍ ഒരിക്കല്‍ മാത്രം (ഗുരുവായൂര്‍ ഏകാദശി ദിവസത്തില്‍) നൂഴല്‍ നടക്കുന്നു.
പാലക്കാട്ടെ പ്രധാന സന്ദര്‍ശന സ്ഥലങ്ങള്‍ |
---|
പാലക്കാട് കോട്ട• മലമ്പുഴ• ധോണി• കൊല്ലങ്കോട്• ശിരുവാണി• ഫാന്റസി പാര്‍ക്ക്• തിരുവളത്തൂര്‍• കൊട്ടായി• ലക്കിടി• പറമ്പികുളം• സൈലന്റ് വാലി• ചിറ്റൂര്‍ ഗരുമഠം• കിള്ളിക്കുറിശ്ശിമംഗലം• നെല്ലിയാമ്പതി• അട്ടപ്പാടി• ഷോളയാര്‍• പുനര്‍ജ്ജനി ഗുഹ• ചൂളനൂര്‍• ജൈനിമേട് ജൈനക്ഷേത്രം |