ജൈനിമേട് ജൈനക്ഷേത്രം
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കേരളത്തില്‍ പാലക്കാട് ജില്ലയുടെ പടിഞ്ഞാറേ അതിര്‍ത്തിയിലായി പാലക്കാട് റെയില്‍വേ സ്റ്റേഷനു സമീപമായി ആണ് ചരിത്രപ്രാധാന്യമുള്ള ജൈനക്ഷേത്രം സ്ഥിതിചെയ്യുന്നത്. ഈ ക്ഷേത്രത്തിനു ചുറ്റുമുള്ള ഭൂവിഭാഗം ജൈനിമേട് എന്ന് അറിയപ്പെടുന്നു. കേരളത്തില്‍ അധികം ലോപമില്ലാതെ ജൈനമതം ഇന്നും നിലനില്‍ക്കുന്ന വളരെ ചുരുക്ക ചില സ്ഥലങ്ങളില്‍ ഒന്നാണ് ഇത്.
ക്ഷേത്രത്തിലെ കരിങ്കല്‍ മതിലുകളില്‍ അലങ്കാരങ്ങളോ കൊത്തുപണികളോ ഇല്ല. 32 അടി നീളവും 20 അടി വീതിയും ഉള്ള ഈ ക്ഷേത്രം നാലായി വിഭജിച്ചിരിക്കുന്നു. ഇവയില്‍ മൂന്നെണ്ണത്തില്‍ ജൈന തീര്‍ത്ഥങ്കരന്മാരുടെയും യക്ഷിണികളുടെയും രൂപങ്ങള്‍ ഉണ്ട്. ഇവിടെ ഒരു ജൈന ഭവനത്തില്‍ ശ്രീനാരായണ ഗുരുവും ഒത്ത് താമസിച്ചിരുന്ന സമയത്താണ് കുമാരനാശാന്‍ തന്റെ പ്രശസ്ത കൃതിയായ വീണപൂവ് എഴുതിയത്.
[തിരുത്തുക] അവലംബം
പാലക്കാട്ടെ പ്രധാന സന്ദര്‍ശന സ്ഥലങ്ങള്‍ |
---|
പാലക്കാട് കോട്ട• മലമ്പുഴ• ധോണി• കൊല്ലങ്കോട്• ശിരുവാണി• ഫാന്റസി പാര്‍ക്ക്• തിരുവളത്തൂര്‍• കൊട്ടായി• ലക്കിടി• പറമ്പികുളം• സൈലന്റ് വാലി• ചിറ്റൂര്‍ ഗരുമഠം• കിള്ളിക്കുറിശ്ശിമംഗലം• നെല്ലിയാമ്പതി• അട്ടപ്പാടി• ഷോളയാര്‍• പുനര്‍ജ്ജനി ഗുഹ• ചൂളനൂര്‍• ജൈനിമേട് ജൈനക്ഷേത്രം |