ഫാന്റസി പാര്‍ക്ക്
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കേരളത്തിലെ പാലക്കാട് ജില്ലയിലാണ് ഫാന്റസി പാര്‍ക്ക്. 8 ഏക്കറിലായി പരന്നുകിടക്കുന്ന ഈ പാര്‍ക്ക് മലമ്പുഴ ഡാമിനു 2 കിലോമീറ്റര്‍ അകലെയാണ്. മലമ്പുഴ ഉദ്യാനത്തിനു അടുത്താ ഈ പാര്‍ക്ക്. പാലക്കാട് പട്ടണത്തില്‍ നിന്നും 10 കിലോമീറ്ററാണ് ഫാന്റസി പാര്‍ക്കിലേക്കുള്ള ദൂരം.
ദിവസേന ആയിരത്തിലേറെ ആളുകള്‍ ഈ പാര്‍ക്ക് സന്ദര്‍ശിക്കുന്നു. നിയോ ടെക് അമ്യൂസ്മെന്റ്സ് എന്ന സ്ഥാപനം ആണ് ഈ പാര്‍ക്ക് രൂപകല്‍പന ചെയ്തത്. 1998-ല്‍ ഏറ്റവും നവീനമായ വിനോദസഞ്ചാര പദ്ധതിക്കുള്ള കേരള സര്‍ക്കാരിന്റെ പുരസ്കാരം ഈ പാര്‍ക്കിനു ലഭിച്ചു. മനോഹരമായ പൂന്തോട്ടങ്ങളും ജലധാരായന്ത്രങ്ങളും ഈ പാര്‍ക്കില്‍ ഉണ്ട്.
ബേബി ട്രെയിന്‍ റൈഡ്, ബാറ്ററി കാര്‍ റൈഡ്, മിനി ടെലി കോമ്പാക്ട്, വാട്ടര്‍ കിഡ്ഡി റൈഡ് എന്നിങ്ങനെ കുട്ടികള്‍ക്കായി ഉള്ള പല വിനോദങ്ങളും ഇവിടെ ഉണ്ട്. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമായി ഓറിയെന്റ്റ്റല്‍ എക്സ്പ്രസ് ട്രെയിന്‍, പൈറേറ്റ് ബോര്‍, ഗോകാര്‍ട്ട്, വാട്ടര്‍ മെറി ഗോ റൌണ്ട്, ഡ്രാഗണ്‍ കോസ്റ്റര്‍, തുടങ്ങിയവയും ഉണ്ട്. പാര്‍ക്കിനുള്ളില്‍ തന്നെ പല ഭക്ഷണ ശാലകളും ഐസ്ക്രീം പാര്‍ലറുകളും ഉണ്ട്.
പ്രവര്‍ത്തി ദിവസങ്ങളില്‍ 2 മണിമുതല്‍ 9 മണിവരെയും ഒഴിവുദിവസങ്ങളിലും വാരാന്ത്യ ദിവസങ്ങളിലും രാവിലെ 11 മണിമുതല്‍ രാത്രി 9 മണിവരെയും ആണ് പാര്‍ക്കിലെ സന്ദര്‍ശന സമയം.
[തിരുത്തുക] അവലംബം
പാലക്കാട്ടെ പ്രധാന സന്ദര്‍ശന സ്ഥലങ്ങള്‍ |
---|
പാലക്കാട് കോട്ട• മലമ്പുഴ• ധോണി• കൊല്ലങ്കോട്• ശിരുവാണി• ഫാന്റസി പാര്‍ക്ക്• തിരുവളത്തൂര്‍• കൊട്ടായി• ലക്കിടി• പറമ്പികുളം• സൈലന്റ് വാലി• ചിറ്റൂര്‍ ഗരുമഠം• കിള്ളിക്കുറിശ്ശിമംഗലം• നെല്ലിയാമ്പതി• അട്ടപ്പാടി• ഷോളയാര്‍• പുനര്‍ജ്ജനി ഗുഹ• ചൂളനൂര്‍• ജൈനിമേട് ജൈനക്ഷേത്രം |