സുല്‍ത്താന്‍ ബത്തേരി
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കേരളത്തിലെ വയനാട് ജില്ലയിലെ ഒരു ചെറിയ പട്ടണമാണ് സുല്‍ത്താന്‍ ബത്തേരി. ഇവിടത്തെ ജൈനക്ഷേത്രം പിടിച്ചടക്കി മൈസൂര്‍ രാജാവായിരുന്ന ടിപ്പുസുല്‍ത്താന്‍ അത് ഒരു ആയുധപ്പുര(ബാറ്ററി) ആയി ഉപയോഗിച്ചതില്‍ നിന്നാണ് സുല്‍ത്താന്റെ ബാറ്ററി എന്ന് അര്‍ത്ഥമുള്ള സുല്‍ത്താന്‍ ബത്തേരി എന്ന പേരു ലഭിച്ചത്.
1980 മുതല്‍ ഈ പട്ടണത്തിന്റെ വളര്‍ച്ച പെട്ടെന്നായിരുന്നു. സുല്‍ത്താന്‍ ബത്തേരിയിലെ പ്രധാന വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ സുല്‍ത്താന്‍ ബത്തേരി സെന്റ് മേരീസ് കോളെജ്, സെന്റ് ജോസഫ് ഇംഗ്ലീഷ് മീഡിയം വിദ്യാലയം, സര്‍വ്വജന വിദ്യാലയം എന്നിവയാണ്. ഈ പട്ടണത്തില്‍ ഒരുപാട് കുരുമുളക് വ്യാപാരികളുമുണ്ട്.
വയനാടിന്റെ ജില്ലാ തലസ്ഥാനമായ കല്‍പറ്റയില്‍ നിന്നും 24 കിലോമീറ്റര്‍ അകലെയാണ് സുല്‍ത്താന്‍ ബത്തേരി. കോഴിക്കോട് പട്ടണത്തില്‍ നിന്നും 98 കിലോമീറ്റര്‍ ആണ് സുല്‍ത്താന്‍ ബത്തേരിയിലേക്കുള്ള ദൂരം.
[തിരുത്തുക] പ്രധാന ആകര്‍ഷണങ്ങള്‍
- ജൈന ക്ഷേത്രം: ഇവിടെ മനോഹരമായ ചില കൊത്തുപണികള്‍ ഉണ്ട്. ഈ ജൈന ക്ഷേത്രത്തിനോടു ചേര്‍ന്നുള്ള കിണറില്‍ നിന്ന് മൈസൂരിലേക്ക് ടിപ്പു സുല്‍ത്താന്‍ ഒരു തുരങ്കം നിര്‍മ്മിച്ചിട്ടുണ്ട് എന്നാണ് വിശ്വാസം.
- അമ്പുകുത്തി മല: സുല്‍ത്താന്‍ ബത്തേരിക്ക് 12 കിലോമീറ്റര്‍ അകലെയായി ഉള്ള ഈ മലയില്‍ ഏകദേശം 1 കിലോമീറ്റര്‍ മുകളിലായി നവീന ശിലായുഗ കാലഘട്ടത്തിലെ ചുമര്‍ ചിത്രങ്ങളുള്ള ഗുഹകളുണ്ട്. ഇടക്കല്‍ ഗ്രാമത്തില്‍ നിന്ന് 1 കിലോമീറ്റര്‍ അകലെയാണ് മല.
[തിരുത്തുക] പുറത്തുനിന്നുള്ള കണ്ണികള്‍
- ശ്രേയസ് - സുല്‍ത്താന്‍ ബത്തേരി ആസ്ഥാനമായുള്ള ഒരു സാമൂഹിക സംഘടന
- ഹെര്‍ബല്‍ നെസ്റ്റ് - ഇവിടെ താമസ സൌകര്യങ്ങള്‍ ഒരുക്കുന്ന ഒരു വാണിജ്യ കമ്പനി