Static Wikipedia February 2008 (no images)

aa - ab - af - ak - als - am - an - ang - ar - arc - as - ast - av - ay - az - ba - bar - bat_smg - bcl - be - be_x_old - bg - bh - bi - bm - bn - bo - bpy - br - bs - bug - bxr - ca - cbk_zam - cdo - ce - ceb - ch - cho - chr - chy - co - cr - crh - cs - csb - cu - cv - cy - da - de - diq - dsb - dv - dz - ee - el - eml - en - eo - es - et - eu - ext - fa - ff - fi - fiu_vro - fj - fo - fr - frp - fur - fy - ga - gan - gd - gl - glk - gn - got - gu - gv - ha - hak - haw - he - hi - hif - ho - hr - hsb - ht - hu - hy - hz - ia - id - ie - ig - ii - ik - ilo - io - is - it - iu - ja - jbo - jv - ka - kaa - kab - kg - ki - kj - kk - kl - km - kn - ko - kr - ks - ksh - ku - kv - kw - ky - la - lad - lb - lbe - lg - li - lij - lmo - ln - lo - lt - lv - map_bms - mdf - mg - mh - mi - mk - ml - mn - mo - mr - mt - mus - my - myv - mzn - na - nah - nap - nds - nds_nl - ne - new - ng - nl - nn - no - nov - nrm - nv - ny - oc - om - or - os - pa - pag - pam - pap - pdc - pi - pih - pl - pms - ps - pt - qu - quality - rm - rmy - rn - ro - roa_rup - roa_tara - ru - rw - sa - sah - sc - scn - sco - sd - se - sg - sh - si - simple - sk - sl - sm - sn - so - sr - srn - ss - st - stq - su - sv - sw - szl - ta - te - tet - tg - th - ti - tk - tl - tlh - tn - to - tpi - tr - ts - tt - tum - tw - ty - udm - ug - uk - ur - uz - ve - vec - vi - vls - vo - wa - war - wo - wuu - xal - xh - yi - yo - za - zea - zh - zh_classical - zh_min_nan - zh_yue - zu

Web Analytics
Cookie Policy Terms and Conditions മഹ്‌മൂദ്‌ അഹ്‌മദീനെജാദ് - വിക്കിപീഡിയ

മഹ്‌മൂദ്‌ അഹ്‌മദീനെജാദ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

അഹ്‌മദിനെജാദ്
അഹ്‌മദിനെജാദ്

ഇസ്ലാമിക്‌ റിപബ്ലിക്ക്‌ ഓഫ്‌ ഇറാന്‍റെ ആറാമത്തെ പ്രസിഡന്റാണ് അഹ്‌മദിനെജാദ് അഥവാ മഹ്‌മൂദ്‌ അഹ്‌മദീനെജാദ്‌ (അറബി:محمود احمدی نجاد‎, ഇംഗ്ലീഷ്:Mahmoud Ahmadinejad). 2005-ല്‍ പ്രസിഡന്റായി തെരെഞ്ഞെടുക്കപ്പെട്ടു. അമേരിക്കയിലെ ബുഷ്‌ ഭരണകൂടത്തിന്റെ ശക്തനായ വിമര്‍ശകനാണ്. സാധാരണക്കാരുടെ നേതാവെന്ന് അനുയായികളും അധ്വാനിക്കുന്നവരുടെ നായകനെന്ന് തീവ്ര ഇടതുപക്ഷക്കാരും വിശേഷിപ്പിക്കുന്നു.

ഉള്ളടക്കം

[തിരുത്തുക] ആദ്യകാലം

1956-ല്‍ തെഹ്‌റാന്‌ നൂറു കിലോമീറ്റര്‍ തെക്ക്‌ ഗറംസറിനടുത്ത അറാദാനില്‍ ഒരു കൊല്ലപ്പണിക്കാരന്റെ മകനായി പിറന്നു. തന്റെ ഒന്നാം വയസ്സില്‍ തന്നെ കുടുംബം തെഹ്‌റാനിലേക്ക്‌ കുടിയേറി. അവിടെ പരമ്പരാഗത മതപഠനത്തോടൊപ്പം ഭൗതിക വിദ്യാഭ്യാസവും തുടര്‍ന്നു. ഇറാന്‍ ശാസ്ത്രസാങ്കേതിക സര്‍വകലാശാലയീലായിരുന്നു ബിരുദ, ബിരുദാനന്തര പഠനം. 1976 ല്‍ സിവില്‍ എഞ്ചിനീയറിംഗില്‍ ബിരുദം. നാലു വര്‍ഷം കഴിഞ്ഞ്‌ പി.എച്ച്‌.ഡി. ട്രാഫിക്‌ ആന്റ്‌ ട്രാന്‍സ്പോര്‍ടേഷനില്‍ ഗവേഷണം നടത്തുമ്പോള്‍ തന്നെ നാടിന്റെ ഗതി നിര്‍ണ്ണയിക്കുന്ന രാഷ്ട്രീയ പ്രവര്‍ത്തനങ്ങളിലും പയറ്റിത്തുടങ്ങിയിരുന്നു.

[തിരുത്തുക] രാഷ്ടീയ ജീവിതം

ഇറാനില്‍ ഇസ്ലാമിക വിപ്ലവം കത്തിനില്‍ക്കുന്ന നാളുകളില്‍ അതിന്റെ ചൂരും ചൂടും ഏറ്റു വാങ്ങി നെജാദ്‌ മുന്‍നിരയിലെത്തി. ആയത്തുല്ലാ ഖുമൈനിയുടെ ആശീര്‍വാദത്തോടെ രൂപം കൊണ്ട ദഫ്തറെ തഹ്കീമേ വഹ്ദത്‌ (ഐക്യ ശാക്തീകരണ സമിതി) എന്ന വിദ്യാര്‍ത്ഥി സംഘടനയുടെ നേതാവായി. 1979-ല്‍ അമേരിക്കന്‍ എംബസി ഉദ്യോഗസ്ഥരെ ബന്ദികളാക്കി വര്‍ഷത്തിലേറെക്കാലം പടിഞ്ഞാറിനെ ശ്വാസം മുട്ടിച്ച വിദ്യാര്‍ത്ഥി സംഘത്തില്‍ മുമ്പനായി നെജാദുമുണ്ടായിരുന്നു.

പതിറ്റാണ്ട്‌ നീണ്ട്‌ നിന്ന ഇറാന്‍ – ഇറാഖ്‌ യുദ്ധത്തില്‍ ഇസ്ലാമിക്‌ റവല്യൂഷനറി ഗാര്‍ഡ്സില്‍ ചേര്‍ന്ന് 1986 മുതല്‍ പോര്‍ക്കളത്തിലായിരുന്നു ദൗത്യം. സൈന്യത്തിലെ ആറാം പടയുടെ ഹെഡ്‌ എഞ്ചിനീയറായിരുന്നു അദ്ദേഹം. കോര്‍പ്സ്‌ സ്റ്റാഫിന്റെ തലവനായി ഇറാന്റെ പടിഞ്ഞാറന്‍ പ്രവിശ്യകളിലും ദീര്‍ഘകാലം സേവനമനുഷ്ടിച്ചു. തുടര്‍ന്ന് മാകുവിലേയും ഖൂയിയിലേയും ഗവര്‍ണ്ണറായി. അതിനിടെ കുറച്ച്‌ കാലം സാംസ്കാരിക – ഇസ്ലാമിക കാര്യ മന്ത്രാലയത്തില്‍ ഉപദേശകനായി. 1993 മുതല്‍ 1997 ഒക്റ്റോബര്‍ വരെ പുതുതായി രൂപം കൊണ്ട അര്‍ദബീല്‍ പ്രവിശ്യയുടെ ഗവര്‍ണ്ണറായിരുന്നു.

2003 മെയ്‌ മൂന്നിന്‌ തലസ്ഥാന നഗരിയായ തെഹ്‌റാന്റെ മേയറായി ചുമതലയേറ്റു. കര്‍ക്കശക്കാരനായെ മേയറെന്ന് പേരെടുത്ത നജാദ്‌ തെഹ്‌റാനില്‍ ഫാസ്റ്റ്‌ ഫുഡ്‌ റെസ്റ്റോറന്റുകള്‍ നിരോധിച്ചു. കൂറ്റന്‍ ബില്‍ബോര്‍ഡുകളില്‍ നിന്ന് ഇംഗ്ലണ്ട്‌ ഫുട്ബോള്‍ ടീം ക്യാപ്റ്റന്‍ ഡേവിഡ്‌ ബെക്കാം അടക്കമുള്ള പാശ്ചാത്യ ബിംബങ്ങളേയും പ്രതീകങ്ങളേയും ഒഴിവാക്കാനുത്തരവിട്ടു. ഏഴു കോടി ജനങ്ങള്‍ അധിവസിക്കുന്ന ഇറാനില്‍ അമേരിക്കന്‍ നിക്‍ഷേപത്തിനുള്ള വിലക്ക്‌ ഔദ്യോഗികമായി ഇന്നും തുടരുന്നുണ്ട്‌. ഈ ആവേശം കെടാതെ സൂക്ഷിക്കുന്ന നെജാദ്‌ ലോകവ്യാപാര സംഘടന അംഗത്വത്തേയും എതിര്‍ക്കുന്നു. ആണവസാങ്കേതികവിദ്യയുടെ വികസനം ഇറാന്റെ മൗലികാവകാശമെന്നും വിട്ടുവീഴ്‌ച്ചയില്ലെന്നും നജാദ്‌ ദേശീയ അന്തര്‍ദേശീയ വേദികളില്‍ തുറന്നു പറഞ്ഞു.

ഹംശഹരി എന്ന ദിനപത്രത്തിന്റെ ഉടമ കൂടിയാണ്‌ അഹ്‌മദിനെജാദ്‌.

[തിരുത്തുക] പ്രസിഡന്റ് പദവിയിലേക്ക്

2005 ജൂണില്‍ നടന്ന തെരെഞ്ഞെടുപ്പില്‍ നിലവിലെ പ്രസിഡന്റായിരുന്ന അലി അക്ബര്‍ ഹാഷ്മി റഫ്‌സഞ്ചാനിയെ പിന്തള്ളി ഇറാന്‍ ഇസ്ലാമിക്‌ റിപ്പബ്ബികിന്റെ പ്രസിഡന്റായി തെരെഞ്ഞെടുക്കപ്പെട്ടു. പാശ്ചാത്യ മാധ്യമങ്ങളുടെ പ്രവചനങ്ങളനുസരിച്ച്‌ തെരെഞ്ഞെടുപ്പില്‍ വിജയിക്കേണ്ടിയിരുന്നത്‌ ഉദാരവല്‍ക്കരണത്തിന്റേയും സ്വകാര്യവല്‍ക്കരണത്തിന്റേയും വക്താവായിരുന്ന റഫ്‌സഞ്ചാനിയായിരുന്നു.

പാശ്ചാത്യ മാധ്യമങ്ങള്‍ തീവ്രവാദി, യാഥാസ്ഥിതികന്‍, അള്‍ട്രാ പാരമ്പര്യവാദി എന്നൊക്കെയുള്ള ഇരട്ടപ്പേരുകള്‍ വിളിച്ചാക്ഷേപിച്ച നെജാദ്‌, തെരെഞ്ഞെടുപ്പിന്റെ ഒന്നാം ഘട്ടത്തില്‍ ഏവരേയും ഞെട്ടിച്ച്‌ മുന്നിലെത്തി. തുടര്‍ന്ന് നടന്ന രണ്ടാം ഘട്ട തെരെഞ്ഞെടുപ്പില്‍ ഒന്നാം ഘട്ടത്തില്‍ അടിയറവ്‌ പറഞ്ഞ മുഴുവന്‍ സ്ഥാനാര്‍ത്ഥികളുടേയും പിന്തുണ ലഭിച്ചിട്ടും റഫ്‌സഞ്ചാനി ദയനീയമായി പിന്തള്ളപ്പെട്ടു. ഇസ്ലാമിക വിപ്ലവത്തിന്റെ രണ്ടാം വിജയമെന്നാണ്‌ നെജാദിന്റെ വിജയത്തെ അദ്ദേഹത്തിന്റെ അനുയായികള്‍ വിശേഷിപ്പിച്ചത്‌.

[തിരുത്തുക] വിവാദങ്ങള്‍

പലര്‍ക്കും അപ്രിയമായ കാര്യങ്ങള്‍ വിളിച്ചു പറയാന്‍ നജാദ്‌ തയ്യാറായതോടെ വിവാദങ്ങളുടേ തോഴനായി മാറി. ഭൂപടത്തില്‍ നിന്നും മായ്ച്ചു കളയേണ്ട രാജ്യമാണ്‌ ഇസ്രായേല്‍ എന്ന പ്രഖ്യാപനം ടെല്‍ അവീവിലും വാഷിംഗ്ടണിലും യൂറോപ്പിലും എതിര്‍പ്പ് വിളിച്ചു വരുത്തി. യൂറോപ്പ്‌ അപ്രമാദസത്യമായി അംഗീകരിച്ച ഹോളോകോസ്റ്റിന്റെ വിശ്വാസ്യതയേയും അദ്ദേഹം ചോദ്യം ചെയ്തു.

രണ്ടാം ലോകമഹായുദ്ധകാലത്ത്‌ ഹിറ്റ്ലര്‍ കോണ്‍സണ്ട്രേഷന്‍ ക്യാമ്പുകളുണ്ടാക്കി ദശലക്ഷക്കണക്കിന്‌ ജൂതരെ കൊന്നൊടുക്കി എന്ന മറ്റുള്ളവരുടെ വാദത്തെ നെജാദ് അംഗീകരിക്കുന്നില്ല. പടിഞ്ഞാറന്‍ രാജ്യങ്ങള്‍ ജൂതവംശഹത്യ എന്ന മിത്തിന്‌ വേണ്ടതിലേറെ പ്രാധാന്യം കൊടുക്കുകയാണ്‌ എന്നും അഥവാ അങ്ങിനെ നടന്നെങ്കില്‍ ജൂതവംശഹത്യ നടന്ന യൂറോപ്പില്‍ ജൂതര്‍ക്കായി രാജ്യം നല്‍കാതെ അത് പലസ്തീനില്‍ കൊടുക്കുന്നതെന്തുകൊണ്ടാണെന്നുമാണ് നെജാദിന്റെ വാദം.

സമാധാനപരമായ ആണവപരിപാടിയില്‍ നിന്ന് ഇറാനെ പിന്തിരിപ്പിക്കാനാവില്ലെന്ന് പ്രഖ്യാപിച്ച നെജാദ്‌ യുറേനിയം സമ്പുഷ്ടീകരണത്തിനുള്ള ഇറാന്റെ തീരുമാനം പ്രഖ്യാപിച്ചു. അന്താരാഷ്ട്ര ആണവോര്‍ജ്ജ ഏജന്‍സി ഇത് എതിര്‍ത്തെങ്കിലും ഇറാന്‍ പിന്‍മാറിയില്ല. അതിനു പിന്നില്‍ അമേരിക്ക ആണെന്നാണ് നെജാദിന്റെ വാദം. ആണവായുധപരിപാടിയുമായി ബന്ധപ്പെട്ട്‌ ചില രാജ്യങ്ങള്‍ക്ക്‌ നിയന്ത്രണങ്ങള്‍ ചുമത്തുകയും ചില വമ്പന്‍ രാജ്യങ്ങളെ കയറൂരി വിടുകയും ചെയ്യുന്ന രക്ഷാസമിതിയുടെ പ്രമേയങ്ങള്‍ ഒന്നൊന്നായി ചുവരില്‍ കെട്ടിത്തൂക്കിയിടുമെന്ന് നജാദ്‌ പ്രഖ്യാപിച്ചു. ഉപരോധങ്ങള്‍ക്കു നടുവിലും ഇറാന്‍ ഇപ്പോഴും ആണവ പരിപാടി തുടരുന്നുണ്ട്.

[തിരുത്തുക] പുറത്തേയ്ക്കുള്ള കണ്ണികള്‍

Static Wikipedia 2008 (no images)

aa - ab - af - ak - als - am - an - ang - ar - arc - as - ast - av - ay - az - ba - bar - bat_smg - bcl - be - be_x_old - bg - bh - bi - bm - bn - bo - bpy - br - bs - bug - bxr - ca - cbk_zam - cdo - ce - ceb - ch - cho - chr - chy - co - cr - crh - cs - csb - cu - cv - cy - da - de - diq - dsb - dv - dz - ee - el - eml - en - eo - es - et - eu - ext - fa - ff - fi - fiu_vro - fj - fo - fr - frp - fur - fy - ga - gan - gd - gl - glk - gn - got - gu - gv - ha - hak - haw - he - hi - hif - ho - hr - hsb - ht - hu - hy - hz - ia - id - ie - ig - ii - ik - ilo - io - is - it - iu - ja - jbo - jv - ka - kaa - kab - kg - ki - kj - kk - kl - km - kn - ko - kr - ks - ksh - ku - kv - kw - ky - la - lad - lb - lbe - lg - li - lij - lmo - ln - lo - lt - lv - map_bms - mdf - mg - mh - mi - mk - ml - mn - mo - mr - mt - mus - my - myv - mzn - na - nah - nap - nds - nds_nl - ne - new - ng - nl - nn - no - nov - nrm - nv - ny - oc - om - or - os - pa - pag - pam - pap - pdc - pi - pih - pl - pms - ps - pt - qu - quality - rm - rmy - rn - ro - roa_rup - roa_tara - ru - rw - sa - sah - sc - scn - sco - sd - se - sg - sh - si - simple - sk - sl - sm - sn - so - sr - srn - ss - st - stq - su - sv - sw - szl - ta - te - tet - tg - th - ti - tk - tl - tlh - tn - to - tpi - tr - ts - tt - tum - tw - ty - udm - ug - uk - ur - uz - ve - vec - vi - vls - vo - wa - war - wo - wuu - xal - xh - yi - yo - za - zea - zh - zh_classical - zh_min_nan - zh_yue - zu -

Static Wikipedia 2007 (no images)

aa - ab - af - ak - als - am - an - ang - ar - arc - as - ast - av - ay - az - ba - bar - bat_smg - bcl - be - be_x_old - bg - bh - bi - bm - bn - bo - bpy - br - bs - bug - bxr - ca - cbk_zam - cdo - ce - ceb - ch - cho - chr - chy - co - cr - crh - cs - csb - cu - cv - cy - da - de - diq - dsb - dv - dz - ee - el - eml - en - eo - es - et - eu - ext - fa - ff - fi - fiu_vro - fj - fo - fr - frp - fur - fy - ga - gan - gd - gl - glk - gn - got - gu - gv - ha - hak - haw - he - hi - hif - ho - hr - hsb - ht - hu - hy - hz - ia - id - ie - ig - ii - ik - ilo - io - is - it - iu - ja - jbo - jv - ka - kaa - kab - kg - ki - kj - kk - kl - km - kn - ko - kr - ks - ksh - ku - kv - kw - ky - la - lad - lb - lbe - lg - li - lij - lmo - ln - lo - lt - lv - map_bms - mdf - mg - mh - mi - mk - ml - mn - mo - mr - mt - mus - my - myv - mzn - na - nah - nap - nds - nds_nl - ne - new - ng - nl - nn - no - nov - nrm - nv - ny - oc - om - or - os - pa - pag - pam - pap - pdc - pi - pih - pl - pms - ps - pt - qu - quality - rm - rmy - rn - ro - roa_rup - roa_tara - ru - rw - sa - sah - sc - scn - sco - sd - se - sg - sh - si - simple - sk - sl - sm - sn - so - sr - srn - ss - st - stq - su - sv - sw - szl - ta - te - tet - tg - th - ti - tk - tl - tlh - tn - to - tpi - tr - ts - tt - tum - tw - ty - udm - ug - uk - ur - uz - ve - vec - vi - vls - vo - wa - war - wo - wuu - xal - xh - yi - yo - za - zea - zh - zh_classical - zh_min_nan - zh_yue - zu -

Static Wikipedia 2006 (no images)

aa - ab - af - ak - als - am - an - ang - ar - arc - as - ast - av - ay - az - ba - bar - bat_smg - bcl - be - be_x_old - bg - bh - bi - bm - bn - bo - bpy - br - bs - bug - bxr - ca - cbk_zam - cdo - ce - ceb - ch - cho - chr - chy - co - cr - crh - cs - csb - cu - cv - cy - da - de - diq - dsb - dv - dz - ee - el - eml - eo - es - et - eu - ext - fa - ff - fi - fiu_vro - fj - fo - fr - frp - fur - fy - ga - gan - gd - gl - glk - gn - got - gu - gv - ha - hak - haw - he - hi - hif - ho - hr - hsb - ht - hu - hy - hz - ia - id - ie - ig - ii - ik - ilo - io - is - it - iu - ja - jbo - jv - ka - kaa - kab - kg - ki - kj - kk - kl - km - kn - ko - kr - ks - ksh - ku - kv - kw - ky - la - lad - lb - lbe - lg - li - lij - lmo - ln - lo - lt - lv - map_bms - mdf - mg - mh - mi - mk - ml - mn - mo - mr - mt - mus - my - myv - mzn - na - nah - nap - nds - nds_nl - ne - new - ng - nl - nn - no - nov - nrm - nv - ny - oc - om - or - os - pa - pag - pam - pap - pdc - pi - pih - pl - pms - ps - pt - qu - quality - rm - rmy - rn - ro - roa_rup - roa_tara - ru - rw - sa - sah - sc - scn - sco - sd - se - sg - sh - si - simple - sk - sl - sm - sn - so - sr - srn - ss - st - stq - su - sv - sw - szl - ta - te - tet - tg - th - ti - tk - tl - tlh - tn - to - tpi - tr - ts - tt - tum - tw - ty - udm - ug - uk - ur - uz - ve - vec - vi - vls - vo - wa - war - wo - wuu - xal - xh - yi - yo - za - zea - zh - zh_classical - zh_min_nan - zh_yue - zu