ഇടക്കല്‍
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കേരളത്തിലെ വയനാട് ജില്ലയിലെ ഒരു ഗ്രാമമാണ് ഇടക്കല്‍ (ഇടയ്ക്കല്‍). വയനാട് ജില്ലയിലെ ഏറ്റവും ഉയരമുള്ള മലയായ അമ്പുകുത്തി മല ഇടക്കലില്‍ ആണ് സ്ഥിതിചെയ്യുന്നത്. പ്രാചീന കാലത്തെ നവീന ശിലായുഗ കാലഘട്ടത്തിലെ ഗുഹകള്‍ ഈ മലയിലുണ്ട്. ക്രിസ്തുവിനു പിന്‍പ് 8,000 വര്‍ഷത്തോളം ഈ ഗുഹകളിലെ ചുമര്‍ ചിത്രങ്ങള്‍ക്ക് പ്രായമുണ്ട്. കല്ലില്‍ കൊത്തിയാണ് ചിത്രങ്ങള്‍ നിര്‍മ്മിച്ചിരിക്കുന്നത്. അമ്പുകുത്തി മലയില്‍ ഏകദേശം 1000 മീറ്റര്‍ ഉയരത്തിലാണ് ഈ ഗുഹകള്‍. ഗുഹകള്‍ സന്ദര്‍ശിക്കുവാനായി ഇടക്കലില്‍ ഇറങ്ങി ഏകദേശം 1 കിലോമീറ്റര്‍ കാല്‍ നടയായി മല കയറണം. പ്രകൃതി നിര്‍മ്മിതമായ മൂന്നു മലകള്‍ ഇവിടെയുണ്ട്.
കല്‍പറ്റയില്‍ നിന്നും 25 കിലോമീറ്ററാണ് ഇവിടേയ്ക്കുള്ള ദൂരം. ഇത് ഭൂമിശാസ്ത്രപരമായി ഒരു ഗുഹ അല്ല. [1] [2] മറിച്ച്, മലയിലെ പാറകളിലെ 96 അടി നീളവും 22 അടി വീതിയുമുള്ള ഒരു വിടവാണ് ഇത്. മുകളില്‍ നിന്ന് ഒരു വലിയ പാറ വന്നു വീണ് ഒരു മേല്‍ക്കൂര തീര്‍ത്ത് ഗുഹയുടെ പ്രതീതി ജനിപ്പിക്കുന്നു എന്നേ ഉള്ളൂ. പാറയില്‍ കൊത്തിയ മൃഗങ്ങളുടെയും മനുഷ്യര്‍ ഉപയോഗിച്ചിരുന്ന ഉപകരണങ്ങളുടെയും ചിത്രങ്ങള്‍ ശിലായുഗത്തില്‍ സാംസ്കാരികമായി വളരെ ഉയര്‍ന്ന ഒരു ജനതതി ഇവിടെ ജീവിച്ചിരുന്നു എന്നതിന് തെളിവാണ്. കേരളത്തിലെ ചരിത്ര, പുരാവസ്തു ഗവേഷകര്‍ക്ക് ഇത് ഒരു നിധിയാണ്.
പല കാലഘട്ടങ്ങളിലായി ആണ് ഇടക്കല്‍ ഗുഹകളില്‍ ഗുഹാചിത്രങ്ങള്‍ ആലേഖനം ചെയ്തിരിക്കുന്നത്. ഫ്രെഡ് ഫോസെറ്റ് എന്ന ബ്രിട്ടീഷുകാരന്‍ തന്റെ നായാട്ടുകള്‍ക്ക് ഇടയ്ക്കാണ് ഈ ഗുഹകള്‍ കണ്ടെത്തിയത്.
- ഏറ്റവും അടുത്തുള്ള പട്ടണം സുല്‍ത്താന്‍ ബത്തേരി ആണ് - 12 കിലോമീറ്റര്‍ അകലെ.
- അടുത്തുള്ള ചെറിയ പട്ടണം അമ്പലവയല്‍ - 4 കി.മീ അകലെ.
ഉള്ളടക്കം |
[തിരുത്തുക] പരിസ്ഥിതി ഭീഷണി
മലയിലെ പാറപൊട്ടിക്കല്‍ ഇടയ്ക്കലിന്റെ പരിസ്ഥിതിക്കും പുരാതന ചരിത്രാവശിഷ്ടങ്ങള്‍ക്കും ഒരു ഭീഷണിയാണ്. ലൈസന്‍സ് ഉള്ള 3 ക്വാറികളേ ഇടയ്ക്കലില്‍ ഉള്ളൂ എങ്കിലും അനധികൃതമായി 50-ഓളം ക്വാറികള്‍ പ്രവര്‍ത്തിക്കുന്നു.
[തിരുത്തുക] ഇതും കാണുക
[തിരുത്തുക] കൂടുതല്‍ വായനയ്ക്ക്
[തിരുത്തുക] അനുബന്ധം
വയനാട്ടിലെ പ്രധാന സന്ദര്‍ശന സ്ഥലങ്ങള്‍ |
---|
ബാണാസുര സാഗര്‍ ഡാം• ചെമ്പ്ര കൊടുമുടി• ഇടക്കല്‍ ഗുഹ• കുറുവ ദ്വീപ്• ലക്കിടി• മുത്തങ്ങ• പക്ഷിപാതാളം• പഴശ്ശിരാജ സ്മാരകം• പൂക്കോട് തടാകം• സെന്റിനെല്‍ പാറ വെള്ളച്ചാട്ടം• സൂചിപ്പാറ വെള്ളച്ചാട്ടം• തിരുനെല്ലി ക്ഷേത്രം• മീന്മുട്ടി വെള്ളച്ചാട്ടം• പാപനാശിനി• ചീങ്കേരി വെള്ളച്ചാട്ടം• ബത്തേരി ജൈന ക്ഷേത്രം• കര്‍ളാട് ചിറ• വരാമ്പട്ട മോസ്ക്• പുളിയാര്‍മല ജൈന ക്ഷേത്രം• പള്ളിക്കുന്ന് പള്ളി•കല്പറ്റ• അമ്പലവയല്‍ തോട്ടം• ബാണാസുര സാഗര്‍ മല• ബേഗൂര്‍ വന്യജീവി സങ്കേതം• ബോയ്സ് ഠൌണ്‍• ചെയിന്‍ മരം• ചീങ്കേരി മല• ചീയമ്പം വെള്ളച്ചാട്ടം• കാന്തപ്പാറ വെള്ളച്ചാട്ടം• കാപ്പിക്കലം വെള്ളച്ചാട്ടം• കരാപ്പുഴ ഡാം• മീനങ്ങാടി• മുത്തങ്ങാടി• പൊങ്കുഴി• പുല്‍പ്പള്ളി സീതാദേവി ക്ഷേത്രം• തോല്‍പെട്ടി വന്യജീവി സങ്കേതം• വള്ളിയൂര്‍കാവ്• തൃക്കൈപാട്ട ക്ഷേത്രം
|