User talk:Vssun
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
[തിരുത്തുക] തൊട്ടാവാടി പടം
കലക്കന്‍ പടം മാഷേ! നന്ദി!!!
കലേഷ്Kalesh 17:19, 5 മാര്‍ച്ച് 2007 (UTC)
- രണ്ടു ചാലക്കുടിക്കാര്‍ എഡിറ്റ് കൌണ്ടില്‍ പഞ്ചായത്ത് പ്രസിഡന്‍റുമായി മത്സരിക്കുന്നുണ്ട്! :) --ചള്ളിയാന്‍ 13:59, 7 മാര്‍ച്ച് 2007 (UTC)
[തിരുത്തുക] നന്ദി
എനിക്ക് തന്ന നക്ഷത്രത്തിന് നന്ദി പ്രിയ സുഹൃത്തേ!!!
സ്നേഹപൂര്‍വ്വം.... Kalesh 19:25, 7 മാര്‍ച്ച് 2007 (UTC)
[തിരുത്തുക] നന്ദി
Vssun, നക്ഷത്രത്തിന് വളരെ വൈകി നന്ദി അറിയിക്കുന്നു. പുരസ്കാരം കിടക്കുന്ന മേഖലയില്‍ സന്ദര്‍ശനം നടത്താന്‍ വൈകി. justinpathalil
[തിരുത്തുക] നന്ദി
സുനില്‍,ഒരു മാസത്തിന് ശേഷമാണ് ഞാന്‍ വിക്കിയില്‍ കൈകടത്തലുകള്‍ നടത്തിയതെങ്കിലും ഞാന്‍ എന്നും ഇവിടെ വരാറുണ്ട്.നിങ്ങളൊക്കെ എഴുതുന്നതും തിരുത്തുന്നതുമൊക്കെവായിക്കാറുണ്ട്.സമയക്കുറവുകൊണ്ടാണ് കൈകടത്തലുകള്‍ അധികം നടത്താത്തത് Salimpadikkal 23:36, 9 മാര്‍ച്ച് 2007 (UTC)
[തിരുത്തുക] നാനാര്‍ത്ഥ...
സുനില്‍ ജി, യമനില്‍ അന്വേഷിച്ച ഫലകം കിട്ടി Template:Two other uses, പക്ഷേ ദഹിക്കുന്നില്ല, സമയവും ഇല്ല. ഒന്നു നോക്കൂ--പ്രവീണ്‍:സംവാദം 06:40, 10 മാര്‍ച്ച് 2007 (UTC)
[തിരുത്തുക] പുരസ്കാരത്തിന് നന്ദി
പുരസ്ക്കാരത്തിന് നന്ദി സുനില്‍. നമ്മള്‍ തുടങ്ങി വെച്ചിട്ടെയുള്ളൂ ഇനിയും ഒരു പാട് ചേര്‍ക്കാനുണ്ട്. എല്ലാവരുടേയും സഹകരണം പ്രതീക്ഷിക്കുന്നു. -- ജിഗേഷ് ►സന്ദേശങ്ങള്‍ 04:14, 11 മാര്‍ച്ച് 2007 (UTC)
നസ്ക്കാരം ഞാന്‍ വിക്കിയില്‍ പുതുതാണ`. ശ്രീ ഗണപതി കീര്‍ത്തനങ്ങള്‍ എന്ന വളരെ പുരാതനമായ കൃതി പകര്‍ത്തീട്ടുണ്ടു`.പകര്‍പ്പവകാശ നിയമത്തില്‍ വരില്ല.നിര്‍ദ്ദേശങ്ങള്‍ തരിക. സ്നേഹപൂര്‍വ്വം skvtrivandrum@yahoo.co.in
[തിരുത്തുക] നന്ദി
സുനിലേ പിറന്നാള്‍ ആശംസകള്‍ക്ക് നന്ദി. --Shiju Alex 17:35, 12 മാര്‍ച്ച് 2007 (UTC)
[തിരുത്തുക] വൈരുദ്ധ്യാത്മികം
വൈരുദ്ധ്യാത്മകം ആണ് ശരി. ആദ്യം ടൈപ്പ് ചെയ്തപ്പോ തെറ്റി, അതിന്റെ കോപ്പിയാണ് ബാക്കി എല്ലായിടത്തും. ഇന്ന് ശരിയാക്കിയേക്കാം. തെറ്റ് ചൂണ്ടിക്കാണിച്ചതിന് നന്ദി, സജിത്ത് വി കെ 03:51, 13 മാര്‍ച്ച് 2007 (UTC)
നന്ദി, ഞാന്‍ ആറ്റിങ്ങലില്‍ ജനിച്ചു വളര്‍ന്ന ആള്‍ ആണങ്കിലും താങ്കള്‍ ആവശ്യപ്പെട്ട പ്രകാരമുള്ള ഒരു ലേഖനം തയ്യാറാക്കുവാന്‍ കുറച്ചു സമയം വേണം.കിട്ടുന്ന വിവരങ്ങള്‍ അനുസരിച്ച് "ആറ്റിങ്ങലില്‍" മറ്റങ്ങള്‍ വരുത്തികെള്ളാം. സ്നഹപൂര്‍വ്വം എസ്.കെ.വസുന്ധരന്‍
[തിരുത്തുക] എഫ്.സി കൊച്ചിന്‍
Vssun, എഫ്.സി കൊച്ചിന്‍ എന്നത് ഒരു ക്ലബിന്‍റെ പേരല്ലേ?. ഫുട്ബോള്‍ ക്ലബ് കൊച്ചിന്‍ എന്നതിന്‍റെ ചുരുക്കപ്പേരാണ് അത്. പേര് പൂര്‍ണമായും ഇംഗ്ലീഷിലാണെന്ന് സാരം. ക്ലബ് പരക്കെ അറിയപ്പെടുന്നതും അങ്ങനെയാണ്. അപ്പോള്‍ കൊച്ചിന്‍ എന്ന ഭാഗം മാത്രം മലയാളീകരിക്കുന്നതില്‍ അനൗചിത്യമില്ലേ എന്ന് സംശയം.
ജസ്റ്റിന്‍ 22.42, 13 മാര്‍ച്ച് 2007
[തിരുത്തുക] മരച്ചീനി
സുനിലെ, എറണാകുളം ജില്ലയിലും കൊള്ളി എന്ന് വിളിക്കുമെന്നാണല്ലോ എന്റെ അറിവ്. കാരണം വരാപ്പുഴ, പറവൂര്‍, എന്നിവിടങ്ങളില്‍ പിന്നെ എര്‍ണാകുളം ലിസി ഹോസ് പിറ്റലിനടുത്തും ഞാന്‍ കൊള്ളിയും ബോട്ടിയും എന്ന ബോര്‍ഡ് കണ്ടിട്ടുണ്ട്. ഒരു സംശയമാണെ!! -- ജിഗേഷ് ►സന്ദേശങ്ങള്‍ 10:35, 14 മാര്‍ച്ച് 2007 (UTC)
ആ പറഞ്ഞത് വളരെ ശരിയാണ്, മഞ്ഞപ്ര എന്തിന് ഏഴാറ്റുമുഖം തൊട്ട് അങ്ങോട്ട് കപ്പ എന്നു തന്നെയാണ് പറയുക. എറണകുളം സിറ്റിക്ക് തൃശ്ശൂര്‍ക്കാരുമായി അടുപ്പമുള്ളത് കൊണ്ടോ എന്നറിയില്ല ചിലയിടത്ത് കൊള്ളി എന്നു പറയാറുണ്ട്. -- ജിഗേഷ് ►സന്ദേശങ്ങള്‍ 11:28, 14 മാര്‍ച്ച് 2007 (UTC)
[തിരുത്തുക] Map
പരീക്ഷിച്ചു നോക്കട്ടെ സുനിലെ! :) അതെ എന്നാലും കാഴ്ചക്ക് വലിയ പ്രശ്നമില്ലാത്തെ ഒന്ന് അഡ്ജസ്റ്റ് ചെയ്ത് കൂടെ.-- ജിഗേഷ് ►സന്ദേശങ്ങള്‍ 04:20, 18 മാര്‍ച്ച് 2007 (UTC)
[തിരുത്തുക] നന്ദി
ആര്യഭടനില്‍ ഒറ്റനോട്ടത്തില്‍ കണ്ടില്ലായിരുന്നു. അപ്പോ പഴയ ഒരു ടെക്സ്റ്റ് ഫയല്‍ കൈയില്‍ ഉണ്ടായിരുന്നതില്‍ നിന്ന് കോപ്പി ചെയ്തതാണ്--പ്രവീണ്‍:സംവാദം 08:50, 19 മാര്‍ച്ച് 2007 (UTC)
[തിരുത്തുക] Category:യാതാവിമാനങ്ങള്‍
യാത്രാവിമാനങ്ങളാണോ ഉദ്ധേശിച്ചത്? ബോയിങ്ങും എയര്‍ബസ്സുമൊന്നും കാണാത്തതുകൊണ്ട് തിരുത്താന്‍ മുതിര്‍ന്നില്ല. --സാദിക്ക് ഖാലിദ് 08:59, 19 മാര്‍ച്ച് 2007 (UTC)
[തിരുത്തുക] മെഡല്‍
പിന്നെ എനിക്ക് മതിയായി ഈ മെഡലുകള്‍! നമ്മള്‍ കുറച്ചു പേര്‍ അങ്ങോട്ടും ഇങ്ങോട്ടും മെഡല്‍ വാരിക്കളിക്കുന്നു. ഇതില്‍ എന്താ രസം.
പിന്നെ താങ്കള്‍ക്കും അവകാശപ്പെടാവുന്നതാണ് ഈ മെഡല്‍, പ്രൂഫ് റീഡിങ്ങ് ഗംഭീരമായിരുന്നു.(ഞാന്‍ തരാന്‍ ഒരുങ്ങുകയായിരുന്നു. ചോദിച്ചട്ടാകാമെന്നു കരുതി) ഞാന്‍ ഒരിക്കല്‍ എഴുതിയാല്‍ പിന്നെ തിരിഞ്ഞുനോക്കാറില്ല. എന്‍റെ അഭിപ്രായത്തില്‍ നമുക്ക് കുറേ ലേഖനങ്ങള്‍ക്ക് ഈ താരകം കൊടുക്കണം.അങ്ങനെ അതിന്‍റെ പിന്നില്‍ നിന്ന് നമുക്ക് അഭിമാനിക്കാം ലേഖനങ്ങളുടെ റീഡര്‍ഷിപ്പും വര്‍ദ്ധിക്കും. ഞാന്‍ ഇടക്കിടക്ക് റഷ്യന്‍ സ്വീഡീഷ് ലേഖനങ്ങള്‍ നോക്കാറുണ്ട്. അവയുടെ വശത്ത് താരകം കണ്ടാല്‍ മാത്രം. അങ്ങനെ വല്ല സായിപ്പന്മാരും മല്ലു വിക്കിയില്‍ വന്ന് തലയിട്ട് നോക്കും പടം കാണാനായെങ്കിലും. എന്തു പറയുന്നു? --ചള്ളിയാന്‍ 13:09, 20 മാര്‍ച്ച് 2007 (UTC)
[തിരുത്തുക] Template Button
Dear Vssun,
What exactly is the fuctionality you mean by template button in the tool bar ? Something that can insert {{ }} for you ??.
Please respond quickly. I'm scripting for it.- 213.42.21.152 08:29, 22 മാര്‍ച്ച് 2007 (UTC) sorry I'm tux - ടക്സ് എന്ന പെന്‌ഗ്വിന്‍ 08:30, 22 മാര്‍ച്ച് 2007 (UTC)
- Please check whether the subst button is coming or everything has gone. Theres a dumb proxy in my path. I cant get the newer versions. Can u pls come online in gtalk ? - ടക്സ് എന്ന പെന്‌ഗ്വിന്‍ 08:57, 22 മാര്‍ച്ച് 2007 (UTC)
[തിരുത്തുക] AFD
ഇപ്പോള്‍ ശൂന്യ പേജ്ജ് കണ്ടാല്‍ AFD എന്ന് അടിച്ച് അടിച്ച് അത് ഇപ്പോള്‍ ശീലമായി. പേജ് സേവ് ചെയ്തു കഴിയുമ്പോഴാ ഇതു യൂസ്ര് പേജ് ആണെന്ന് ഓര്‍ക്കുക. :) --Shiju Alex 05:20, 23 മാര്‍ച്ച് 2007 (UTC)
[തിരുത്തുക] Thalavoor
അതെ. വിക്കിമാപിയ കാണുക. അല്ലെങ്കില്‍ തലവൂരിന്റെ English versionല്‍ പോയ് aerial view of Thalavoor കാണുക. Naveen Sankar 17:28, 23 മാര്‍ച്ച് 2007 (UTC)
[തിരുത്തുക] കൊട്ടാരക്കര ഗ്രാമമാണ്
അതെ. കൊട്ടാരക്കര ഗ്രാമമാണ്. കൊട്ടാരക്കര ഗ്രാമപഞ്ചായത്ത് ആണ് ഇപ്പോഴും. ഇതുവരെ മുന്‍സിപ്പാലിറ്റി ആയിട്ടില്ല Naveen Sankar 08:15, 24 മാര്‍ച്ച് 2007 (UTC)
[തിരുത്തുക] നന്ദി
നക്ഷത്രം സമ്മാനിച്ചതിനു നന്ദി.
Naveen Sankar 21:49, 24 മാര്‍ച്ച് 2007 (UTC)
[തിരുത്തുക] INCLUDEONLY AND NOINCLUDE
അതിന്റെ ഒക്കെ ഹെല്‍പ് എവിടെ കിട്ടും എന്ന് ഒരു പിടിയുമില്ല,എന്റെ പരിമിതമായ അറിവില്‍ നിന്നും ഞാന്‍ അത് ഒന്നു വിശദീകരിയ്കാം. ഇന്‍ക്ലൂഡ് ഓണ്‍ലി എന്നാം ഫലകം നമ്മല്‍ മേറ്റ്വിടെയെങ്കിലും പ്രതിഷ്ഠിയ്ക്കുമ്പോള്‍ അതിന്റെ കൂടെ മാത്രം കേറി പോകാനുള്ള സാധനങ്ങളാണ് ഫലകത്തിന്റെ താളില്‍ അവയുടെ ഇഫക്ട് ഉണ്ടാവില്ല. ഉദാ: കാറ്റഗറികള്‍(ഇത് ഫലകത്തിന്റെ പേജിലല്ലല്ലോ വരേണ്ടത്. അത് എവിടെ കൊണ്ടുപോയി വെയ്കുന്നോ ആ പേജില്‍ മാത്രം വന്നാല്‍ മതിയല്ലോ !). നോ ഇന്‍ക്ലൂഡ് എന്ന സാധനം ഇതിന്റെ നേരേ വിപരീതാണ്. അത് ഫലകം കൊണ്ട് സ്ഥാപിയ്ക്കുന്ന പേജില്‍ ഇഫക്റ്റ് ചെയ്യില്ല. പകരം ഫലകത്തിന്റെ പേജില്‍ റിഫ്ലക്റ്റ് ചെയ്യും അത്ര തന്നെ. മനസ്സിലായി കാണും എന്ന് വിശ്വസിയ്ക്കുന്നു. - ടക്സ് എന്ന പെന്‌ഗ്വിന്‍ 15:20, 26 മാര്‍ച്ച് 2007 (UTC)
[തിരുത്തുക] എപ്പഴാ ആ സിസോപ്പ് പദവിയില്‍
ഇന്‍ക്ലൂഡ് ഓണ്‍ലി ആകുന്നേ? അതില്‍ താങ്കള്‍ സമ്മതം അറിയിച്ചില്ലാ. --ചള്ളിയാന്‍ 12:56, 29 മാര്‍ച്ച് 2007 (UTC)10:01, 29 മാര്‍ച്ച് 2007 (UTC) നാണമായതു കൊണ്ടാകും. :) ഇനിയിപ്പം സമ്മതത്തിന്റെ ആവശ്യം ഒന്നും ഇല്ല. പുള്ളി ഇന്‍ക്ലൂഡ് ആയി. --Shiju Alex 10:06, 29 മാര്‍ച്ച് 2007 (UTC)
[തിരുത്തുക] റീഡിറക്ടൂകള്‍
രണ്ടു റിഡിറക്ടുകള്‍:
- ജമാ അത്തെ ഇസ്ലാമി എന്നത് രാജ്യാന്തര സംഘടനയാണ്‍ അത് ഇന്ത്യന്‍ ജമാ അത്തെയിലേക്കു തിരിച്ചുവിടുന്നത് ശരിയല്ല.
- മോസില്ല എന്നത് ഒരു പ്രസ്ഥാനം. അതിന്റെ ഉത്പ്നം മാത്രമാണ് ഫയര്‍ഫോക്സ്. അപ്പോള്‍ ആ വഴിതിരിച്ചുവിടലും ഒരു ലേഖനം പിറക്കാനുള്ള അവസരം ഇല്ലാതാക്കും.
ശ്രദ്ധിക്കുമല്ലോ. മന്‍ജിത് കൈനി 19:36, 2 ഏപ്രില്‍ 2007 (UTC)
[തിരുത്തുക] ആശംസകള്‍
താങ്കളെ സിസോപ്പ് ആയി തിരഞ്ഞെടുത്തതിന് വളരെയധികം സന്തോഷിക്കുന്നു. ഹൃദയം നിറഞ്ഞ ആശംസകള്‍!! -- ജിഗേഷ് ►സന്ദേശങ്ങള്‍ 01:41, 5 ഏപ്രില്‍ 2007 (UTC)
പുതിയ നേതാവിന് ഹൃദയം നിറഞ്ഞ ആശംസകളോടെ --സാദിക്ക് ഖാലിദ് 06:08, 5 ഏപ്രില്‍ 2007 (UTC)
[തിരുത്തുക] പുതിയ ബിഷപ്പിന്
ആശംസകള്‍. --ചള്ളിയാന്‍ 02:47, 5 ഏപ്രില്‍ 2007 (UTC)
- ആശംസകളുമായി ഞാനും ഒപ്പു വെച്ചിരിക്കുന്നു. --Shiju Alex 02:56, 5 ഏപ്രില്‍ 2007 (UTC)
- ആശംസകള്... സഹവീര്യം കരവാവഹൈ -ടക്സ് എന്ന പെന്‌ഗ്വിന്‍ 06:08, 5 ഏപ്രില്‍ 2007 (UTC)
- ആശംസകള്‍... ഇത് വിക്കിയില്‍ നിന്നു മുങ്ങാന്‍ ഉള്ള ലൈസന്‍സ് അല്ലാട്ടോ :-) Simynazareth 06:25, 5 ഏപ്രില്‍ 2007 (UTC)simynazareth
-
- സിമി പറഞ്ഞതിനു എന്റെ വക ഒരു ഒപ്പു കൂടി.ഇതു മുങ്ങാന്‍ ഉള്ള ലൈസന്‍സ് അല്ല കേട്ടോ. --Shiju Alex 06:35, 5 ഏപ്രില്‍ 2007 (UTC)
- അഭിനന്ദനങ്ങള്‍. ഇനി ‘’സാര്‍’‘ എന്നു വിളിക്കണമോ എന്തോ ? :-) അപ്പി ഹിപ്പി (talk) 06:31, 5 ഏപ്രില്‍ 2007 (UTC)
ആശംസകള്‍ക്കും അഭിനന്ദനങ്ങള്‍ക്കും നന്ദി.. പരീക്ഷ കാരണം, വിക്കിയില്‍ നിന്നും കുറച്ചു ദിവസം അവധി എടുക്കണമെന്നു കുറച്ചു ദിവസം മുന്‍പേ തീരുമാനിച്ചതാണ്.. പക്ഷേ സാധിക്കുന്നില്ല.. ഒരു തരം അഭിനിവേശം.. പുതിയമാറ്റങ്ങള്‍ നോക്കിയില്ലെങ്കില്‍ ഇപ്പോള്‍ ഉറങ്ങാന്‍ പറ്റില്ലെന്നായി.. :)--Vssun 07:19, 5 ഏപ്രില്‍ 2007 (UTC) ക്ഷ്
[തിരുത്തുക] താരകം
താരകത്തിനു വളരെ നന്ദി. അപ്പി ഹിപ്പി (talk) 15:10, 5 ഏപ്രില്‍ 2007 (UTC)
- പുള്ളിക്കു പകരം താരകമുള്ള ഒരു പുലിയെ പണിഞ്ഞുതരാമെന്നു കരുതി. പുലിയൊട്ടു ശരിയായുമില്ല. ഞാനൊടുവിലുമായി. സാരമില്ല അങ്ങിനൊരു പുലിയെ സങ്കല്‍പ്പിച്ചോളൂട്ടോ, തന്നിരിക്കുന്നു. അഭിനന്ദനങ്ങള്‍, ആശംസകള്,
--പ്രവീണ്‍:സംവാദം 18:17, 5 ഏപ്രില്‍ 2007 (UTC)
[തിരുത്തുക] ലോഗിന്‍
സുനില്‍ ഇന്നലെ മുതല്‍ പല എഡിറ്റുകളും ലോഗിന്‍ ചെയ്യാതെ ആണല്ലോ ചെയ്യുന്നത്. പക്ഷെ ഇടയ്ക്ക് ലോഗിന്‍ ആവുന്നുമുണ്ട്. ഓട്ടോമാറ്റിക്കായി ലോഗ് ഔട്ട് ആയി പോവുകയാനെന്നാ തോന്നുന്നത്.--Shiju Alex 07:58, 6 ഏപ്രില്‍ 2007 (UTC)
എങ്കില്‍ ആ ഐപിയുടെ എല്ലാ എഡിറ്റുകളും ശ്രദ്ധിച്ചോ. എനിക്ക് ഇന്നലെ മുതല്‍ സ്‌പെല്ലിങ്ങ് മിസ്റ്റേക്ക് തോന്നിയിരുന്നു. ആ ഐപിയില്‍ നിന്നുള്ള എല്ലാ എഡിറ്റുകളും റിവ്യൂ ചെയ്തോ. അന്റി അസ്സ് തിരിച്ചെത്തിയതാണെന്നു തോന്നുന്നു. --Shiju Alex 08:08, 6 ഏപ്രില്‍ 2007 (UTC)
[തിരുത്തുക] ഇന്ത്യന്‍ ജമാഅത്തെ ഇസ്ലാമി - ലേഖനം.
പ്രിയ സുഹൃത്തേ, ഇന്ത്യന്‍ ജമാഅത്തെ ഇസ്ലാമിയെക്കുറിച്ചുള്ള ലേഖനത്തില്‍ കൂടുതല്‍ ഔദ്യോഗികമായ വിവരങ്ങള്‍ ചേര്‍ക്കുവാന്‍ ആഗ്രഹിക്കുന്നു. താങ്കളുടെ സഹായ സഹകരണങ്ങള്‍ പ്രതീക്ഷിക്കുന്നു.
സ്നേഹത്തോടെ, അന്വേഷി
[തിരുത്തുക] മിച്ചിലോട്ട് മാധവന്‍
മിച്ചിലോട്ടനെക്കുറിച്ച് എഴുതിത്തുടങ്ങുന്നേയുള്ളൂ. രണ്ടാം ലോകമഹായുദ്ധകാലത്ത് നാസിപ്രതിരോധനിരയില്‍ പ്രവര്‍ത്തിച്ച ഈ വിപ്ലവകാരിയെക്കുറിച്ച് സി.എച്ച്.ഗംഗാധരന്‍ നടത്തിയ ഗവേഷണങ്ങളല്ലാതെ വേറെ വിവരമൊന്നുമില്ല. പാരീസിലെ തന്നെ ഗവേഷകനായ ജെ.ബി.പ്രശാന്ത് മോറെ സിഎച്ചിന്റെ ഗവേഷണത്തെ പിന്തുടരുക മാത്രമേ ചെയ്യുന്നുള്ളൂ. കൂടുതലറിയാന്‍ മയ്യഴി,സി.എച്ച്.ഗംഗാധരന്‍,ബുക്‍ സ്ക്വയര്‍,മയ്യഴിയിലെ പ്രസക്തഭാഗം കാണുക. മറ്റാരെങ്കിലും എഴുതാനിടയുള്ള വിഷയത്തെക്കുറിച്ച് എഴുതാതിരിക്കുക എന്നതാണ് എഴുത്തിന്റെ കാര്യത്തില്‍ എന്റെ പോളിസി. ഡോ.മഹേഷ് മംഗലാട്ട് 16:51, 9 ഏപ്രില്‍ 2007 (UTC)
[തിരുത്തുക] ഇംഗ്ലീഷ് ലിങ്ക്
സുനില്‍ ഞാന്‍ ചിലപ്പോഴെല്ലാം ചെയ്യാറുണ്ട്. നമ്മുക്ക് ശരിയാക്കാമെന്നെ!!-- ജിഗേഷ് ►സന്ദേശങ്ങള്‍ 05:35, 11 ഏപ്രില്‍ 2007 (UTC)
[തിരുത്തുക] വിഷു ആശംസകള്‍
വിഷു ആശംസകള്‍ നിലീന ജോസഫ് (സംവാദം|സംഭാവന) 15:22, 12 ഏപ്രില്‍ 2007 (UTC)