Web Analytics


https://www.amazon.it/dp/B0CT9YL557

We support WINRAR [What is this] - [Download .exe file(s) for Windows]

CLASSICISTRANIERI HOME PAGE - YOUTUBE CHANNEL
SITEMAP
Audiobooks by Valerio Di Stefano: Single Download - Complete Download [TAR] [WIM] [ZIP] [RAR] - Alphabetical Download  [TAR] [WIM] [ZIP] [RAR] - Download Instructions

Make a donation: IBAN: IT36M0708677020000000008016 - BIC/SWIFT:  ICRAITRRU60 - VALERIO DI STEFANO or
Privacy Policy Cookie Policy Terms and Conditions
ആല്‍ബര്‍ട്ട് കാമ്യു - വിക്കിപീഡിയ

ആല്‍ബര്‍ട്ട് കാമ്യു

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ആല്‍ബര്‍ട്ട് കാമ്യു
ആല്‍ബര്‍ട്ട് കാമ്യു

ആല്‍ബര്‍ട്ട് കാമ്യു (ജനനം - 1913 നവംബര്‍ 7, മരണം - 1960 ജനുവരി 4) പ്രശസ്തനായ ഫ്രഞ്ച് തത്വചിന്തകനും നോവലിസ്റ്റുമാണ്. സാര്‍ത്രെയോടൊത്ത് അസ്തിത്വവാദം (എക്സിസ്റ്റെന്‍ഷ്യലിസം) എന്ന പ്രസ്ഥാനത്തിന്റെ മുഖ്യ വക്താവായിരുന്നെങ്കിലും ഒരു മനുഷ്യനായും ചിന്തകനായും അറിയപ്പെടാനാണ് കാമ്യു ആഗ്രഹിച്ചത്. കാമ്യു ആശയങ്ങളെക്കാളും മനുഷ്യരെ ഇഷ്ടപ്പെട്ടു. 1945-ല്‍ നല്‍കിയ ഒരു അഭിമുഖത്തില്‍ കാമ്യു ഏതെങ്കിലും തത്വചിന്താധാരയുമായുള്ള ബന്ധത്തെ നിരാകരിച്ചു. “ഞാന്‍ ഒരു അസ്ഥിത്വവാദിയല്ല, സാര്‍ത്രും ഞാനും ഇതുമായി ബന്ധപ്പെട്ട് ഞങ്ങളുടെ പേരുകാണുന്നതില്‍ എപ്പോഴും അതിശയിക്കാറുണ്ട്”. (ലെ നുവെല്ല് ലിറ്റെറേര്‍ (പുതിയ സാഹിത്യം), നവംബര്‍ 15, 1945).

നോബല്‍ സമ്മാനം ലഭിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ മനുഷ്യരില്‍ രണ്ടാമനാണ് കാമ്യു. (നോബല്‍ സമ്മാനം ലഭിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞയാള്‍ റുഡ്യാര്‍ഡ് കിപ്ലിംഗ് ആണ്). 1957-ല്‍ കാമ്യുവിന് സാ‍ഹിത്യത്തിനുള്ള നോബല്‍ സമ്മാനം ലഭിച്ചു. നോബല്‍ സമ്മാനം ലഭിച്ച ശേഷം ഏറ്റവും കുറഞ്ഞകാലം ജീവിച്ചിരുന്ന സാഹിത്യകാരനും കാമ്യു തന്നെ (മൂന്നു വര്‍ഷത്തിനുശേഷം ഒരു കാര്‍ അപകടത്തില്‍ കാമ്യു അന്തരിച്ചു).

ഉള്ളടക്കം

[തിരുത്തുക] ആദ്യകാലം

അള്‍ജീരിയയിലുള്ള മൊണ്ടോവി എന്ന സ്ഥലത്ത് ഒരു ഫ്രഞ്ച് അള്‍ജീരിയന്‍ കുടിയേറ്റ കുടുംബത്തില്‍ കാമ്യു ജനിച്ചു. അമ്മ സ്പാനിഷ് വംശജയായിരുന്നു. അച്ഛന്‍ ലൂഷ്യേന്‍ ഒന്നാം ലോകമഹായുദ്ധത്തിലെ മാര്‍നെ യുദ്ധത്തില്‍ 1914-ല്‍ മരിച്ചുപോയി. അള്‍ജീരിയയിലെ ബെല്‍കോര്‍ട്ട് എന്ന സ്ഥലത്തു വളര്‍ന്ന കാമ്യുവിന്റെ ബാല്യം കഷ്ടപ്പാടുകള്‍ നിറഞ്ഞതായിരുന്നു. 1923-ല്‍ കാമ്യുവിന് ലൈസീ യില്‍ പ്രവേശനം ലഭിച്ചു. പിന്നീട് അള്‍ജീരിയന്‍ സര്‍വകലാശാലയിലും പ്രവേശനം ലഭിച്ചു. ഒരു ഫുട്ബോള്‍ ഗോളിയായിരുന്നു കാമ്യു. ഫുട്ബോള്‍ ഗോളിയായിരുന്ന തന്റെ ജീവിതം തന്റെ സാഹിത്യ ജീവിതത്തെ ഒരുപാട് സ്വാധീനിച്ചിരുന്നു എന്ന് കാമ്യു പറഞ്ഞു. 1930-ല്‍ ക്ഷയരോഗം ബാധിച്ചത് കാമ്യുവിന്റെ ഫുട്ബോള്‍ ജീവിതത്തിനു വിരാമമിടുകയും മുഴുവന്‍ സമയ പഠനം ഉപേക്ഷിക്കുവാന്‍ നിര്‍ബന്ധിതമാക്കുകയും ചെയ്തു. സ്വകാര്യ ട്യൂട്ടര്‍, കാ‍ര്‍ ഭാഗങ്ങള്‍ വില്‍ക്കുന്ന കടയിലെ ക്ലാര്‍ക്ക്, കാലാവസ്ഥാനിരീക്ഷണ കേന്ദ്രത്തിലെ ജോലി എന്നിങ്ങനെ പല ജോലികളും ഈ കാലത്ത് കാമ്യു ചെയ്തു. അദ്ദേഹം 1935-ല്‍ തന്റെ തത്വശാസ്ത്രത്തിലെ ബിരുദം പൂര്‍ത്തിയാക്കി. 1936 മെയ് ഇല്‍ അദ്ദേഹം തന്റെ ബിരുദാനന്തര ബിരുദത്തിനുള്ള പ്രബന്ധം അവതരിപ്പിച്ച് ബിരുദാനന്തര ബിരുദം കരസ്ഥമാക്കി.(പ്ലോട്ടോണിയസ്, നിയോ പ്ലേറ്റോയിസവും ക്രിസ്ത്യന്‍ ചിന്തയും എന്ന പ്രബന്ധം).

കാമ്യു 1934-ല്‍ ഫ്രഞ്ച് കമ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ ചേര്‍ന്നു. മാര്‍ക്സിസ്റ്റ്-ലെനിനിസ്റ്റ് തത്വചിന്തയെക്കാളും സ്പെയിനിലെ ആഭ്യന്തരയുദ്ധത്തിനോടുള്ള അനുഭാവമായിരുന്നു കാമ്യുവിനെ ഇതിനു പ്രേരിപ്പിച്ചത്. 1936-ല്‍ സ്വതന്ത്രചിന്താഗതിയുള്ള അള്‍ജീരിയന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി (പി.സി.എ) സ്ഥാപിച്ചു. കാമ്യു ഈ പാര്‍ട്ടിയില്‍ ചേര്‍ന്നത് തന്റെ ഫ്രഞ്ച് കമ്യൂണിസ്റ്റ് പാര്‍ട്ടി സുഹൃത്തുക്കളുമായി തെറ്റുന്നതിനു കാരണമായി. ഇതുകാരണം ഒരു ട്രോട്സ്കിയിസ്റ്റ് എന്നു പേരുചാര്‍ത്തി കാമ്യു ആക്ഷേപിക്കപ്പെട്ടു. കാമ്യു 1936-ല്‍ പാര്‍ട്ടി വിട്ടു. 1934-ല്‍ കാമ്യു സിമ്യോണ്‍ ഹൈ എന്ന മോര്‍ഫിന്‍ അടിമയെ വിവാഹം കഴിച്ചെങ്കിലും രണ്ടുപേരുടെയും വിവാഹേതര ബന്ധങ്ങളാല്‍ ഉടനെ വിവാഹം അവസാനിച്ചു. 1935-ല്‍ അദ്ദേഹം തൊഴിലാളികളുടെ നാടകവേദി (തിയേറ്റര്‍ ദു ത്രവയി) എന്ന നാടകവേദി സ്ഥാപിച്ചു. (1937-ല്‍ ഇത് ‘തിയെറ്റര്‍ ദ്ലെക്യ്‌വിപ്പെ’ (ടീമിന്റെ നാടകവേദി) എന്ന് പുനര്‍നാമകരണം ചെയ്യപ്പെട്ടു). 1939 വരെ ഈ നാടകവേദി നിലനിന്നു. 1937 മുതല്‍ 1939 വരെ അദ്ദേഹം അള്‍ജെര്‍-റിപ്പബ്ലിക്കന്‍ എന്ന പത്രത്തിനായി എഴുതി. കബ്യിലെ എന്ന മേഖലയിലെ പാവപ്പെട്ട കര്‍ഷകരുടെ ദുരിതത്തെപ്പറ്റിയുള്ള കാമ്യുവിന്റെ ലേഖനങ്ങള്‍ അദ്ദേഹത്തിന്റെ ഈ പത്രത്തിലെ ജോലി നഷ്ടപ്പെടുത്തി. 1939 മുതല്‍ 1940 വരെ അദ്ദേഹം സായാഹ്ന-റിപ്പബ്ലിക്കന്‍ (സുവാര്‍-റിപബ്ലിക്കന്‍) എന്ന പത്രത്തിനുവേണ്ടി എഴുതി. ഫ്രഞ്ച് കരസേനയില്‍ ചേരുവാന്‍ ശ്രമിച്ചെങ്കിലും ക്ഷയരോഗം കാരണം അദ്ദേഹത്തിനു പ്രവേശനം നിഷേധിക്കപ്പെട്ടു. 1940-ല്‍ അദ്ദേഹം ഫ്രാന്‍സീന്‍ ഫാവേര്‍ എന്ന സ്ത്രീയെ വിവാഹം ചെയ്തു. പിയാനോ വായനക്കാരിയും ഗണിത വിദഗ്ധയുമായിരുന്നു അവര്‍. ഫ്രാന്‍സീനുമായി ഗാഢമായി പ്രണയത്തിലായിരുന്നുവെങ്കിലും അദ്ദേഹം വിവാഹം എന്ന സമ്പ്രദായത്തിനെതിരെ ശക്തിയുക്തം വാദിക്കുകയും വിവാഹത്തെ പ്രകൃതിവിരുദ്ധം എന്ന് വിശേഷിപ്പിക്കുകയും ചെയ്തു. 1945-ല്‍ പ്രാന്‍സീന്‍ കാതറീന്‍ കാമ്യു, ജാക്വേ കാമ്യു എന്നീ ഇരട്ടക്കുട്ടികളെ പ്രസവിച്ച ശേഷവും കാമ്യു തന്റെ സുഹൃത്തുക്കളോട് ഒരു വിവാഹ ജീവിതത്തിനു യോജിച്ചയാളല്ല താന്‍ എന്നു പരാതി പറഞ്ഞിരുന്നു. കാമ്യുവിന്റെ വിവാഹേതരബന്ധങ്ങള്‍ അവരുടെ വിവാഹജീവിതത്തെ ബാധിച്ചു. പ്രത്യേകിച്ച് ഒരു സ്പാനിഷ് നടിയായ മരിയ സിസാറെയുമായുള്ള കാമ്യുവിന്റെ ബന്ധം കുപ്രസിദ്ധമായിരുന്നു. 1945-ല്‍ പാരീസ് സായാഹ്നം (പാരീസ് സുവാര്‍) എന്ന മാസികയ്ക്കുവേണ്ടി കാമ്യു എഴുതിത്തുടങ്ങി. പൊയ് യുദ്ധം (ഫോണി വാര്‍) എന്നു വിളിക്കപ്പെടുന്ന രണ്ടാം ലോകമഹായുദ്ധത്തിന്റെ ആദ്യഘട്ടത്തില്‍ കാമ്യു ഒരു സമാധാനവാദിയായിരുന്നു. എങ്കിലും 1941-ല്‍ ഹിറ്റ്ലറിന്റെ വെഹെര്‍മാച്റ്റ് പാരീസ് കീഴ്പ്പെടുത്തിയത് കാമ്യു തന്റെ കണ്ണുകൊണ്ട് കണ്ടു. ഡിസംബര്‍ 15 1941-നു കാമ്യു ഗബ്രിയേല്‍ പെരിയുടെ കൊലപാതകത്തിനു സാക്ഷ്യം വഹിച്ചു. ഈ സംഭവം കാമ്യുവില്‍ ജെര്‍മനിക്കെതിരായ രോഷം നിറച്ചു എന്ന് കാമ്യു പില്‍ക്കാലത്ത് പറഞ്ഞു. പാരീസ് സായ്ഹ്നത്തിലുള്ള മറ്റു ജീവനക്കാരോടൊത്ത് കാമ്യു ബോര്‍ദോവിലേക്ക് താമസം മാറ്റി. ഈ വര്‍ഷത്തില്‍ കാമ്യു ‘ദ് സ്ട്രേഞ്ജര്‍’ (അപരിചിതന്‍), ‘സിസിഫസിന്റെ കടംകഥ’ (ദി മിത്ത് ഓഫ് സിസിഫസ്) എന്നീ തന്റെ ആദ്യകാല കൃതികള്‍ രചിച്ചു. 1942-ല്‍ അദ്ദേഹം കുറച്ചുനാളത്തേക്ക് അള്‍ജീരിയയിലുള്ള ഒറാനിലേക്ക് പോയി.

[തിരുത്തുക] സാഹിത്യ ജീവിതം

രണ്ടാം ലോകമഹായുദ്ധത്തിന്റെ കാലത്ത് കാമ്യു ‘കോംബാറ്റ്‘ എന്ന ഫ്രഞ്ച് ചെറുത്തുനില്‍പ്പു പ്രസ്ഥാനത്തില്‍ ചേര്‍ന്നു. നാസികള്‍ക്ക് എതിരായി പ്രവര്‍ത്തിച്ച ഈ പ്രസ്ഥാനത്തില്‍ കാമ്യു ‘ബുച്ചാര്‍ഡ്‘ എന്ന അപരനാമം സ്വീകരിച്ചു. കോംബാറ്റ് എന്ന അതേ പേരില്‍ പ്രസിദ്ധീകരിച്ച ഒളിപ്പത്രത്തില്‍ കാമ്യു ഒരു ലേഖകനായി പ്രവര്‍ത്തിച്ചു. 1943-ല്‍ സഖ്യകക്ഷികള്‍ പാരീസിനെ മോചിപ്പിച്ചപ്പോള്‍ അവസാനത്തെ യുദ്ധങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത് കാമ്യു ആയിരുന്നു. 1947-ല്‍ കോംബാറ്റ് ഒരു വാണിജ്യ പത്രമായി രൂപാന്തരപ്പെട്ടപ്പോള്‍ കാമ്യു പത്രത്തില്‍നിന്നും രാജിവയ്ച്ചു. ഈ കാലയളവിലാണ് കാമ്യു സാര്‍ത്രുമായി പരിചയപ്പെടുന്നത്.

യുദ്ധത്തിനുശേഷം കാമ്യു സാര്‍ത്രിന്റെ സുഹൃത്ത് സംഘത്തില്‍ ഒരാളായി. പാരീസിലെ കഫേ ദ് ഫ്ലോറെ, ബുളിവാര്‍ഡ് സാന്ത്-ജെര്‍മൈന്‍ എന്നിവയിലെ സ്ഥിരം സന്ദര്‍ശകനായിരുന്നു കാമ്യു. ഈ കാലയളവില്‍ ഫ്രഞ്ച് അസ്ഥിത്വവാ‍ദത്തെക്കുറിച്ച് പഠിപ്പിക്കുവാന്‍ കാമ്യു അമേരിക്കയില്‍ ചുറ്റി സഞ്ചരിച്ചു. ഇടതു ചായ്‌വുള്ളവനായിരുന്നെങ്കിലും കാമ്യുവിന്റെ വീക്ഷണങ്ങളും കമ്യൂണിസ്റ്റ് തത്വങ്ങള്‍ക്കുനേരെയുള്ള കാമ്യുവിന്റെ വിമര്‍ശനങ്ങളും കാമ്യുവിനെ സുഹൃത്തുക്കള്‍ക്കിടയില്‍ ഒറ്റപ്പെടുത്തുകയും ഒടുവില്‍ സാര്‍ത്രുമായുള്ള സൗഹൃദം അവസാനിക്കുവാന്‍ കാരണമാവുകയും ചെയ്തു.

1949-ല്‍ കാമ്യുവിനു വീണ്ടും ക്ഷയരോഗം ബാധിച്ചു. ഇതിനെത്തുടര്‍ന്ന് അദ്ദേഹം രണ്ടുവര്‍ഷത്തോളം ഏകാന്തജീവിതം നയിച്ചു. 1951-ല്‍ അദ്ദേഹം ‘ദ് റിബല്‍’ എന്ന പുസ്തകം ഇറക്കി. വിപ്ലവത്തിന്റെയും എതിര്‍പ്പിന്റെയും ഒരു തത്വചിന്താപരമായ വിശകലനമാ‍യ ഈ ഗ്രന്ധം കമ്യൂണിസത്തെ വ്യക്തമായി നിരാകരിച്ചു. ഈ പുസ്തകം കാമ്യുവിന്റെ ഒരുപാടു സുഹൃത്തുക്കളെയും സമകാലികരെയും അലോരസപ്പെടുത്തി. ഈ പുസ്തകം സാര്‍ത്രുമായുള്ള സൗഹൃദത്തിന്റെ അവസാന കണ്ണികളും വിച്ഛേദിച്ചു. പുസ്തകത്തിനോടുള്ള ഈ പ്രതികരണം കാമ്യുവിനെ അസ്വസ്ഥനാക്കി. അദ്ദേഹം നോവല്‍ രചന നിറുത്തി നാടകങ്ങള്‍ പരിഭാഷ ചെയ്യുനനതിലേക്കു തിരിഞ്ഞു.

കാമ്യുവിന്റെ തത്വചിന്തയിലുള്ള ഏറ്റവും മൗലീകമായ സംഭാവന ‘നിരര്‍ത്ഥകം’ എന്ന ആശയമായിരുന്നു (idea of absurd). അര്‍ത്ഥമോ വ്യക്തതയോ പ്രദാ‍നം ചെയ്യാത്ത ഒരു ലോകത്തില്‍ അര്‍ത്ഥത്തിനും വ്യക്തതയ്ക്കും വേണ്ടിയുള്ള നമ്മുടെ ദാഹത്തിന്റെ ഫലമാണ് ഈ നിരര്‍ത്ഥകത എന്ന് കാമ്യു വിശ്വസിച്ചു. സിസിഫസിന്റെ കടംകഥ (ദ് മിത്ത് ഓഫ് സിസിഫസ്) എന്ന തന്റെ ലേഖനത്തിലും പ്ലേഗ് മുതലായ മറ്റു പല കൃതികളിലും കാമ്യു ഈ ആശയം വിശദീകരിക്കുന്നു. (സിസിഫസ് എന്ന ഗ്രീക്ക് കഥാപാത്രത്തിന് കേരള പുരാ‍ണത്തിലെ നാറാണത്തുഭ്രാന്തനുമായി വളരെ സാമ്യമുണ്ട്. നാറാണത്തു ഭ്രാന്തന്‍ തനിയേ ഒരു കല്ലുരുട്ടി മലയുടെ മുകളില്‍ നിന്നു താഴേക്കു തള്ളിയിടുന്നു, സിസിഫസ് സേയൂസിന്റെ ശിക്ഷയുടെ ഫലമായി ജീവിതകാലം മുഴുവന്‍ ഒരു മലയുടെ മുകളിലേക്ക് കല്ലുന്തിക്കയറ്റുവാനും കല്ലു തള്ളി താഴേക്കിടുവാനും വിധിക്കപ്പെട്ടവനാണ്). സിസിഫസിന്റെ സന്തോഷമാണ് യഥാര്‍ത്ഥ സന്തോഷം എന്ന് കാമ്യു പറയുന്നു. പലരുടെയും അഭിപ്രായത്തില്‍ കാമ്യു ഒരു അസ്ഥിത്വവാദിയല്ല, മറിച്ച്, ഒരു നിരര്‍ത്ഥകവാദിയാണ്.

1950-കളില്‍ കാമ്യു തന്റെ ശ്രദ്ധ മനുഷ്യാവകാശത്തിനുവേണ്ടി കേന്ദ്രീകരിച്ചു. 1952-ല്‍ ഐക്യരാഷ്ട്ര സഭ (ജനറല്‍ ഫ്രാങ്കോ ഭരിക്കുന്ന) സ്പെയിനെ ഒരു അംഗമായി ചേര്‍ത്തപ്പോള്‍ കാമ്യു യുനെസ്കോയില്‍ നിന്നും രാജിവെച്ചു. 1953-ല്‍ സോവിയറ്റ് യൂണിയന്‍ കിഴക്കേ ബര്‍ലിനിലെ ഒരു തൊഴിലാളി പ്രക്ഷോഭത്തെ അടിച്ചമര്‍ത്തിയപ്പോള്‍ അതിന്റെ മാര്‍ഗ്ഗങ്ങളെ എതിര്‍ത്ത ചുരുക്കം ചില ഇടതുപക്ഷവാദികളില്‍ ഒരാളായിരുന്നു കാമ്യു. 1956-ല്‍ പോളണ്ടിനെതിരെയും ഹംഗറിക്കെതിരെയുമുള്ള സോവിയറ്റ് അടിച്ചമര്‍ത്തലുകളെ കാമ്യു എതിര്‍ത്തു.

തൂക്കിക്കൊലയ്ക്ക് എതിരായ തന്റെ സമാധാനപരമായ എതിര്‍പ്പ് കാമ്യു നിലനിര്‍ത്തി. കാമ്യുവിന്റെ ഏറ്റവും ശ്രദ്ധേയമായ ഒരു സംഭാവന ആര്‍തര്‍ കോസ്റ്റ്ലറുമൊത്ത് എഴുതിയ തൂക്കിക്കൊലയ്ക്ക് എതിരായ ഒരു ലേഖനമാണ്. (ആര്‍തര്‍ കോസ്റ്റ്ലര്‍ - എഴുത്തുകാരനും ചിന്തകനും തൂക്കിക്കൊലയ്ക്ക് എതിരായ ലീഗിന്റെ സ്ഥാപകനുമാണ്).

അള്‍ജീരിയന്‍ സ്വാതന്ത്ര്യസമരം 1954-ല്‍ പൊട്ടിപ്പുറപ്പെട്ടപ്പോള്‍ അത് കാമ്യുവിന് ഒരു പ്രഹേളികയായി. അദ്ദേഹം പിയേദ്-നുവാറുകളെ അനുകൂലിക്കുകയും ഫ്രഞ്ച് ഗവര്‍ണ്മെന്റിനെ പിന്താങ്ങുകയും ചെയ്തു. ഈജിപ്തിന്റെ അറബ് സാമ്രാജ്യത്വവാദവും റഷ്യയുടെ, യൂറോപ്പിനെ വളയാനും അമേരിക്കയെ ഒറ്റപ്പെടുത്തുവാനുമുള്ള പ്രയത്നങ്ങളുമാണ് ഈ യുദ്ധത്തിനു കാരണമായതെന്ന് കാമ്യു വിശ്വസിച്ചു. അള്‍ജീരിയയ്ക്ക് കൂടുതല്‍ സ്വാതന്ത്ര്യം നല്‍കുന്നതിനെയും ഒരു ഫെഡറേഷന്‍ രൂപീകരിക്കുന്നതിനെയും കാമ്യു പിന്താങ്ങിയെങ്കിലും അള്‍ജീരിയക്ക് പൂര്‍ണ്ണ സ്വാതന്ത്ര്യം നല്‍കുന്നതില്‍ കാമ്യു വിശ്വസിച്ചില്ല. പിയെദ് നുവാറുകള്‍ക്കും അറബുകള്‍ക്കും ഒരുമിച്ച് ജീവിക്കാമെന്നു കാമ്യു വിശ്വസിച്ചു. യുദ്ധത്തിനിടയില്‍ കാമ്യു സാധാരണ ജനങ്ങളെ യുദ്ധം ബാധിക്കരുത്, സൈന്യങ്ങള്‍ മാത്രമേ യുദ്ധത്തില്‍ പങ്കുചേരാവൂ എന്ന ആശയത്തിന്റെ വക്താ‍വായിരുന്നു. രണ്ടു ഭാഗങ്ങളും ഈ ആശയത്തെ വിഢിത്തം എന്നു പുച്ഛിച്ചു തള്ളി. കൊലക്കുറ്റത്തിനു വിധിക്കപ്പെട്ട അള്‍ജീരിയക്കാരെ രക്ഷിക്കുവാന്‍ കാമ്യു രഹസ്യമായി പ്രവര്‍ത്തിച്ചു.

1955 മുതല്‍ 1956 വരെ കാമ്യു ല് എക്സ്പ്രസ് എന്ന പത്രത്തിന്റെ ലേഖകനായി പ്രവര്‍ത്തിച്ചു. 1957-ല്‍ കാമ്യുവിന് സാഹിത്യത്തിനുള്ള നോബല്‍ സമ്മാനം ലഭിച്ചു. നോബല്‍ സമ്മാനം അദ്ദേഹത്തിന്റെ ‘ഗില്ലറ്റിന്റെ മുകളില്‍ നിന്നുകൊണ്ടുള്ള ചിന്തകള്‍’ എന്ന തൂക്കിക്കൊലയ്ക്ക് എതിരായ ലേഖനത്തിനാണ് എന്നാണ് ഔദ്യോഗികപ്രഖ്യാപനം. സ്റ്റോക്‍ഹോം സര്‍വകലാശാലയില്‍ വിദ്യാര്‍ത്ഥികളോടു സംസാരിക്കവേ അള്‍ജീരിയന്‍ പ്രശ്നത്തിലുള്ള തന്റെ നിഷ്കര്‍മ്മതയെ കാമ്യു നീതീകരിക്കുകയും അള്‍ജീരിയയില്‍ അപ്പോഴും ജീവിച്ചിരുന്ന തന്റെ അമ്മയ്ക്ക് എന്തു സംഭവിക്കും എന്ന് താന്‍ വ്യാകുലനായിരുന്നു എന്ന് പറയുകയും ചെയ്തു. ഇത് കാമ്യുവിനെ ഫ്രഞ്ച് വലതുപക്ഷ ബുദ്ധിജീവികള്‍ കൂടുതല്‍ ഒറ്റപ്പെടുത്തുന്നതിനു കാരണമായി.

വില്ലെബ്ലെവിന്‍ എന്ന ഫ്രാന്‍സിലെ ഒരു ചെറിയ പട്ടണത്തില്‍ 1960 ജനുവരി 4 നു ഒരു കാര്‍ അപകടത്തില്‍ കാമ്യു കൊല്ലപ്പെട്ടു. അദ്ദേഹത്തിന്റെ പോക്കറ്റില്‍ ഉപയോഗിക്കാത്ത ഒരു തീവണ്ടി ടിക്കറ്റ് ഉണ്ടായിരുന്നു. കാമ്യു ട്രെയിനില്‍ യാത്രചെയ്യാന്‍ തീരുമാനിച്ച് അവസാന നിമിഷം മനസ്സുമാറ്റിയതായിരിക്കാം എന്ന് അനുമാനിക്കപ്പെടുന്നു. വിധി വൈപിരിത്യമെന്നു പറയട്ടെ, കാമ്യുവിന്റെ അഭിപ്രായത്തില്‍ ഏറ്റവും നിരര്‍ത്ഥകമായ രീതിയിലെ മരണം ഒരു കാര്‍ അപകടത്തില്‍ മരിക്കുക എന്നതായിരുന്നു.

കാമ്യുവിന്റെ മരണശേഷം അദ്ദേഹത്തിന്റെ രണ്ടു പുസ്തകങ്ങള്‍ പ്രകാശനം ചെയ്യപ്പെട്ടു. ആദ്യത്തേത് 1970-ല്‍ പ്രസിദ്ധീകരിച്ച ‘സന്തുഷ്ട മരണം’ (എ ഹാപ്പി ഡെത്ത്) ആയിരുന്നു. രണ്ടാമത്തെ പുസ്തകം - ആദ്യത്തെ മനുഷ്യന്‍ (ദ് ഫസ്റ്റ് മാന്‍) - അപൂര്‍ണമായ തന്റെ ആത്മകഥയായിരുന്നു. കാമ്യുവിന്റെ അള്‍ജീരിയന്‍ കുട്ടിക്കാലം 1995-ല്‍ പ്രസിദ്ധീകരിച്ച ഈ പുസ്തകത്തില്‍ പ്രതിപാദിക്കുന്നു.

[തിരുത്തുക] നിരര്‍ത്ഥവാദത്തിന്റെ (അബ്സര്‍ഡിസം) ചുരുക്കം

[തിരുത്തുക] നിരര്‍ത്ഥ‍വാദത്തെക്കുറിച്ചുള്ള കാമ്യുവിന്റെ ചിന്തകള്‍

[തിരുത്തുക] സര്‍വ്വാധിപത്യത്തിലുള്ള (ടോട്ടാലിറ്റേറിയനിസം) എതിര്‍പ്പ്

[തിരുത്തുക] കാമ്യുവിന്റെ ചില കൃതികള്‍

[തിരുത്തുക] നോവലുകള്‍

  • അപരിചിതന്‍ (ദ് സ്ട്രേഞ്ജര്‍, അഥവാ ദ് ഔട്ട്‌സൈഡര്‍‍(ല്’എതാന്‍‌ജേ),(1942)
  • പ്ലേഗ് (ലെ പെസ്റ്റെ), 1947
  • വീഴ്ച (ദ് ഫാള്‍ (‘ല് ച്യൂട്ട്’) 1956
  • സന്തുഷ്ടമരണം (എ ഹാപ്പി ഡെത്ത് (ലെ മോര്‍ട്ട് ഹ്യൂറ്യൂസ്സ്)) (1936 മുതല്‍ 1938 വരെ എഴുതി, മരണശേഷം 1971-ല്‍ പ്രസിദ്ധീകരിച്ചു).
  • ആദ്യത്തെ മനുഷ്യന്‍ (ദ് ഫസ്റ്റ് മാന്‍ - ല് പ്രിമിയേര്‍ ഹോമ്മ്) (അപൂര്‍ണ്ണ കൃതി, മരണശേഷം 1995-ല്‍ പ്രസിദ്ധീകരിച്ചു).

[തിരുത്തുക] ചെറുകഥകള്‍

  • പുറന്തള്ളപ്പെടലും രാഷ്ട്രവും


[തിരുത്തുക] സാഹിത്യത്തില്‍ കാമ്യുവിന്റെ സ്വാധീനം

[തിരുത്തുക] കൂടുതല്‍ വായനയ്ക്ക്

[തിരുത്തുക] പുറത്തുനിന്നുള്ള കണ്ണികള്‍


സാഹിത്യത്തിനുള്ള നോബല്‍ സമ്മാനം: ജേതാക്കള്‍ (1951-1975)

1951: ലാഗെര്‍ക്വിസ്റ്റ് | 1952: മൗറിയാക് | 1953: ചര്‍ച്ചില്‍ | 1954: ഹെമിംഗ്‌വേ | 1955: ലാക്സ്നെസ്സ് | 1956: ജിമെനെസ്സ് | 1957: കാമ്യു | 1958: പാസ്തനാര്‍ക്ക് | 1959: ക്വാസിമൊഡോ | 1960: പെര്‍സെ | 1961: ആന്‍ഡ്രിക്ക് | 1962: സ്റ്റെയിന്‍ബെക്ക് | 1963: സെഫെരിസ് | 1964: സാര്‍ത്ര് | 1965: ഷോലൊക്കോവ് | 1966: ആഗ്നോണ്‍, സാച്സ് | 1967: അസ്റ്റൂറിയാസ് | 1968: കവബാത്ത | 1969: ബെക്കറ്റ് | 1970: സോള്‍ഷെനിറ്റ്സിന്‍ | 1971: നെരൂദ | 1972: ബോള്‍ | 1973: വൈറ്റ് | 1974: ജോണ്‍സണ്‍, മാര്‍ട്ടിന്‍സണ്‍ | 1975: മൊണ്ടേല്‍


Static Wikipedia 2008 (no images)

aa - ab - af - ak - als - am - an - ang - ar - arc - as - ast - av - ay - az - ba - bar - bat_smg - bcl - be - be_x_old - bg - bh - bi - bm - bn - bo - bpy - br - bs - bug - bxr - ca - cbk_zam - cdo - ce - ceb - ch - cho - chr - chy - co - cr - crh - cs - csb - cu - cv - cy - da - de - diq - dsb - dv - dz - ee - el - eml - en - eo - es - et - eu - ext - fa - ff - fi - fiu_vro - fj - fo - fr - frp - fur - fy - ga - gan - gd - gl - glk - gn - got - gu - gv - ha - hak - haw - he - hi - hif - ho - hr - hsb - ht - hu - hy - hz - ia - id - ie - ig - ii - ik - ilo - io - is - it - iu - ja - jbo - jv - ka - kaa - kab - kg - ki - kj - kk - kl - km - kn - ko - kr - ks - ksh - ku - kv - kw - ky - la - lad - lb - lbe - lg - li - lij - lmo - ln - lo - lt - lv - map_bms - mdf - mg - mh - mi - mk - ml - mn - mo - mr - mt - mus - my - myv - mzn - na - nah - nap - nds - nds_nl - ne - new - ng - nl - nn - no - nov - nrm - nv - ny - oc - om - or - os - pa - pag - pam - pap - pdc - pi - pih - pl - pms - ps - pt - qu - quality - rm - rmy - rn - ro - roa_rup - roa_tara - ru - rw - sa - sah - sc - scn - sco - sd - se - sg - sh - si - simple - sk - sl - sm - sn - so - sr - srn - ss - st - stq - su - sv - sw - szl - ta - te - tet - tg - th - ti - tk - tl - tlh - tn - to - tpi - tr - ts - tt - tum - tw - ty - udm - ug - uk - ur - uz - ve - vec - vi - vls - vo - wa - war - wo - wuu - xal - xh - yi - yo - za - zea - zh - zh_classical - zh_min_nan - zh_yue - zu -

Static Wikipedia 2007 (no images)

aa - ab - af - ak - als - am - an - ang - ar - arc - as - ast - av - ay - az - ba - bar - bat_smg - bcl - be - be_x_old - bg - bh - bi - bm - bn - bo - bpy - br - bs - bug - bxr - ca - cbk_zam - cdo - ce - ceb - ch - cho - chr - chy - co - cr - crh - cs - csb - cu - cv - cy - da - de - diq - dsb - dv - dz - ee - el - eml - en - eo - es - et - eu - ext - fa - ff - fi - fiu_vro - fj - fo - fr - frp - fur - fy - ga - gan - gd - gl - glk - gn - got - gu - gv - ha - hak - haw - he - hi - hif - ho - hr - hsb - ht - hu - hy - hz - ia - id - ie - ig - ii - ik - ilo - io - is - it - iu - ja - jbo - jv - ka - kaa - kab - kg - ki - kj - kk - kl - km - kn - ko - kr - ks - ksh - ku - kv - kw - ky - la - lad - lb - lbe - lg - li - lij - lmo - ln - lo - lt - lv - map_bms - mdf - mg - mh - mi - mk - ml - mn - mo - mr - mt - mus - my - myv - mzn - na - nah - nap - nds - nds_nl - ne - new - ng - nl - nn - no - nov - nrm - nv - ny - oc - om - or - os - pa - pag - pam - pap - pdc - pi - pih - pl - pms - ps - pt - qu - quality - rm - rmy - rn - ro - roa_rup - roa_tara - ru - rw - sa - sah - sc - scn - sco - sd - se - sg - sh - si - simple - sk - sl - sm - sn - so - sr - srn - ss - st - stq - su - sv - sw - szl - ta - te - tet - tg - th - ti - tk - tl - tlh - tn - to - tpi - tr - ts - tt - tum - tw - ty - udm - ug - uk - ur - uz - ve - vec - vi - vls - vo - wa - war - wo - wuu - xal - xh - yi - yo - za - zea - zh - zh_classical - zh_min_nan - zh_yue - zu -

Static Wikipedia 2006 (no images)

aa - ab - af - ak - als - am - an - ang - ar - arc - as - ast - av - ay - az - ba - bar - bat_smg - bcl - be - be_x_old - bg - bh - bi - bm - bn - bo - bpy - br - bs - bug - bxr - ca - cbk_zam - cdo - ce - ceb - ch - cho - chr - chy - co - cr - crh - cs - csb - cu - cv - cy - da - de - diq - dsb - dv - dz - ee - el - eml - eo - es - et - eu - ext - fa - ff - fi - fiu_vro - fj - fo - fr - frp - fur - fy - ga - gan - gd - gl - glk - gn - got - gu - gv - ha - hak - haw - he - hi - hif - ho - hr - hsb - ht - hu - hy - hz - ia - id - ie - ig - ii - ik - ilo - io - is - it - iu - ja - jbo - jv - ka - kaa - kab - kg - ki - kj - kk - kl - km - kn - ko - kr - ks - ksh - ku - kv - kw - ky - la - lad - lb - lbe - lg - li - lij - lmo - ln - lo - lt - lv - map_bms - mdf - mg - mh - mi - mk - ml - mn - mo - mr - mt - mus - my - myv - mzn - na - nah - nap - nds - nds_nl - ne - new - ng - nl - nn - no - nov - nrm - nv - ny - oc - om - or - os - pa - pag - pam - pap - pdc - pi - pih - pl - pms - ps - pt - qu - quality - rm - rmy - rn - ro - roa_rup - roa_tara - ru - rw - sa - sah - sc - scn - sco - sd - se - sg - sh - si - simple - sk - sl - sm - sn - so - sr - srn - ss - st - stq - su - sv - sw - szl - ta - te - tet - tg - th - ti - tk - tl - tlh - tn - to - tpi - tr - ts - tt - tum - tw - ty - udm - ug - uk - ur - uz - ve - vec - vi - vls - vo - wa - war - wo - wuu - xal - xh - yi - yo - za - zea - zh - zh_classical - zh_min_nan - zh_yue - zu -

Sub-domains

CDRoms - Magnatune - Librivox - Liber Liber - Encyclopaedia Britannica - Project Gutenberg - Wikipedia 2008 - Wikipedia 2007 - Wikipedia 2006 -

Other Domains

https://www.classicistranieri.it - https://www.ebooksgratis.com - https://www.gutenbergaustralia.com - https://www.englishwikipedia.com - https://www.wikipediazim.com - https://www.wikisourcezim.com - https://www.projectgutenberg.net - https://www.projectgutenberg.es - https://www.radioascolto.com - https://www.debitoformtivo.it - https://www.wikipediaforschools.org - https://www.projectgutenbergzim.com