Web Analytics


https://www.amazon.it/dp/B0CT9YL557

We support WINRAR [What is this] - [Download .exe file(s) for Windows]

CLASSICISTRANIERI HOME PAGE - YOUTUBE CHANNEL
SITEMAP
Audiobooks by Valerio Di Stefano: Single Download - Complete Download [TAR] [WIM] [ZIP] [RAR] - Alphabetical Download  [TAR] [WIM] [ZIP] [RAR] - Download Instructions

Make a donation: IBAN: IT36M0708677020000000008016 - BIC/SWIFT:  ICRAITRRU60 - VALERIO DI STEFANO or
Privacy Policy Cookie Policy Terms and Conditions
ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് - വിക്കിപീഡിയ

ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്
മുഖ്യ നേതാവ് സോണിയാ ഗാന്ധി
സ്ഥാപിത വര്‍ഷം 1885
മുഖ്യ കാര്യാലയം 24, അക്ബര്‍ റോഡ്, ന്യൂഡല്‍ഹി - 110011
സഖ്യം ഐക്യ പുരോഗമന സഖ്യം
ആശയ സംഹിതകള്‍
പ്രസിദ്ധീകരണങ്ങള്‍ കോണ്‍ഗ്രസ് സന്ദേശ്
വെബ്‌സൈറ്റ് http://www.congress.org.in
അനുബന്ധ ലേഖനങ്ങള്‍ ഇന്ത്യന്‍ രാഷ്ട്രീയം

ഇന്ത്യയിലെ രാഷ്ട്രീയ കക്ഷികള്‍
ഇന്ത്യയിലെ പൊതു തിരഞ്ഞെടുപ്പ്

ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് (കോണ്‍ഗ്രസ് പാര്‍ട്ടി, കോണ്‍ഗ്രസ് (ഐ) എന്നിങ്ങനെയും അറിയപ്പെടുന്നു) ഇന്ത്യയിലെ ഏറ്റവും വലിയ രാഷ്ട്രീയ കക്ഷികളില്‍ ഒന്നാണ്. 1885-ല്‍ സ്കോട്ട്‌ലന്‍ഡുകാരനായ ഏ.ഓ. ഹ്യൂം രൂപംനല്‍കിയ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് ഇന്ത്യയുടെ സ്വാതന്ത്ര്യ സമര പ്രസ്ഥാനത്തിനു നേതൃത്വം നല്‍കി. ബ്രിട്ടീഷുകാര്‍ക്കെതിരായ പോരാട്ടത്തില്‍ ആശയവ്യത്യാസങ്ങള്‍ മറന്ന് ഇന്ത്യയിലെ ബഹുഭൂരിപക്ഷം ജനങ്ങളും ഈ പ്രസ്ഥാനത്തിനു പിന്നില്‍ അണിനിരന്നു. സ്വാതന്ത്ര്യാനന്തരം ഇന്ത്യയിലെ പ്രമുഖ രാഷ്ട്രീയ പാര്‍ട്ടിയായി മാറി. പതിനാലാം ലോക്‍സഭയില്‍ (2004-2009) കോണ്‍ഗ്രസിന് 145 അംഗങ്ങളുണ്ട്. ലോക്‍സഭയിലെ ഏറ്റവും വലിയ കക്ഷിയും ഭരണ സഖ്യമായ ഐക്യ പുരോഗമന സഖ്യത്തിലെ പ്രധാന പാര്‍ട്ടിയുമാണ് കോണ്‍ഗ്രസ്.

ഉള്ളടക്കം

[തിരുത്തുക] ചരിത്രം

കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ചരിത്രം സ്വാതന്ത്ര്യത്തിനു മുന്‍പ്, സ്വാതന്ത്ര്യത്തിനു ശേഷം എന്നിങ്ങനെ രണ്ടായി വിഭജിക്കാം. 1947നു മുന്‍പ് ഇന്ത്യന്‍ സ്വാതന്ത്ര്യ സമര പോരാട്ടം നയിച്ച പ്രസ്ഥാനം എന്ന നിലയിലാണ് കോണ്‍ഗ്രസിന്റെ സ്ഥാനം. സ്വാതന്ത്ര്യാനന്തരമാകട്ടെ ഇന്ത്യയെ ഏറ്റവും കൂടുതല്‍ വര്‍ഷം ഭരിച്ച രാഷ്ട്രീയ കക്ഷിയും. സ്വാതന്ത്ര്യത്തിനുശേഷമുള്ള 59 വര്‍ഷങ്ങളില്‍ 47 വര്‍ഷവും കോണ്‍ഗ്രസ് അധികാരത്തിലുണ്ടായിരുന്നു.

[തിരുത്തുക] സ്വാതന്ത്ര്യത്തിനു മുന്‍പ്

ബ്രിട്ടീഷ് ഇന്ത്യയുടെ ഭരണതലത്തില്‍ അഭ്യസ്തവിദ്യരായ ഇന്ത്യക്കാര്‍ക്ക് കൂടുതല്‍ പങ്കാളിത്തം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് 1885-ല്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് രൂപംകൊണ്ടത്. ബ്രിട്ടീഷ് ഭരണത്തോട് തുടക്കത്തില്‍ ഈ പ്രസ്ഥാനം എതിര്‍പ്പു പ്രകടിപ്പിച്ചിരുന്നില്ല. ഇന്ത്യയിലെ വൈസ്രോയ് ആയിരുന്ന ഡഫറിന്‍ പ്രഭുവിന്റെ അനുമതിയോടെ സ്കോട്ട്‌ലന്‍ഡുകാരനായ ഏ.ഓ. ഹ്യൂം ആണ് കോണ്‍ഗ്രസിന്റെ രൂപീകരണ സമ്മേളനം വിളിച്ചു ചേര്‍ത്തത്.

ഡബ്ല്യു.സി. ബാനര്‍ജിയായിരുന്നു ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ ആദ്യത്തെ അധ്യക്ഷന്‍. ആദ്യ സമ്മേളനം പൂനെയില്‍ വിളിച്ചുചേര്‍ക്കാനായിരുന്നു തീരുമാനമെങ്കിലും പ്ലേഗുബാധ വ്യാപകമായതിനെത്തുടര്‍ന്ന് സമ്മേളനം ബോംബെയിലേക്ക്(മുംബൈ) മാറ്റുകയായിരുന്നു. 1885 ഡിസംബര്‍ 28 മുതല്‍ 31 വരെയാണ് ആദ്യ സമ്മേളനം ചേര്‍ന്നത്. ആദ്യ യോഗത്തില്‍ 72 പ്രതിനിധികള്‍ പങ്കെടുത്തു.

രൂപമെടുത്ത് കുറച്ചുകാലങ്ങള്‍ക്കകം തന്നെ ഇന്ത്യന്‍ നാഷണ്‍ കോണ്‍ഗ്രസ് സ്വാതന്ത്ര്യ സമര പ്രസ്ഥാനത്തിന്റെ നേതൃത്വത്തിലേക്കെത്തി. 1907 ആയപ്പോഴേക്കും പാര്‍ട്ടിക്കുള്ളില്‍ തന്നെ രണ്ടു വിഭാഗങ്ങള്‍ നിലവില്‍ വന്നു. ബാല ഗംഗാധര തിലകന്റെ നേതൃത്വത്തില്‍ ബ്രിട്ടീഷ് ഭരണത്തെ നഖശിഖാന്തം എതിര്‍ത്ത തീവ്രനിലപാടുകാരും ഗോപാലകൃഷ്ണ ഗോഖലെയുടെ നേതൃത്വത്തില്‍ ബ്രിട്ടീഷുകാരോട് മൃദുസമീപനം സ്വീകരിച്ച മിതവാദികളും.

ഒന്നാം ലോകമഹായുദ്ധ ശേഷം ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് മഹാത്മാ ഗാന്ധിയ്ക്കു പിന്നില്‍ അണിനിരന്നു. പാര്‍ട്ടിയുടെ അധ്യക്ഷ സ്ഥാനത്തേക്ക് പലനേതാക്കളും വന്നുവെങ്കിലും ഇന്ത്യ സ്വതന്ത്രമാകുന്നതുവരെ ഗാന്ധിയായിരുന്നു കോണ്‍ഗ്രസിന്റെ അനിഷേധ്യ നേതാവ്. സോഷ്യലിസ്റ്റുകളെയും പാരമ്പര്യവാദികളെയും ഹിന്ദു-മുസ്ലീം യാഥാസ്ഥിതികരെയുമൊക്കെ ഉള്‍ക്കൊള്ളുന്ന ബഹുജന പ്രസ്ഥാനമായിരുന്നു ഇക്കാലത്ത് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്. മഹാത്മാ ഗാന്ധിക്കു മുന്‍പ് ബിപിന്‍ ചന്ദ്ര പാല്‍, ലാലാ ലജ്പത് റായ്, മുഹമ്മദാലി ജിന്ന എന്നിവരും കോണ്‍ഗ്രസിന്റെ നേതൃനിരയിലുണ്ടായിരുന്നു.

1929-ല്‍ ജവഹര്‍ ലാല്‍ നെഹ്രു പ്രസിഡന്റായിരിക്കെ ലാഹോറില്‍ ചേര്‍ന്ന സമ്മേളനം കോണ്‍ഗ്രസിന്റെ ചരിത്രത്തിലെ സുപ്രധാന നാഴികക്കല്ലാണ്. “പൂര്‍ണ്ണ സ്വരാജ്” (സമ്പൂര്‍ണ്ണ സ്വാതന്ത്ര്യം) ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ ലക്ഷ്യമായി പ്രഖ്യാപിച്ചത് ഈ സമ്മേളനത്തിലാണ്. 1930 ജനുവരി 26 പൂര്‍ണ്ണ സ്വരാജ് ദിവസമായും ആചരിച്ചു.

സത്യാഗ്രഹ സമരമുറയോടെ ഗാന്ധിയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് കൂടുതല്‍ ജനകീയമായി. നെഹ്രുവിനെക്കൂടാതെ സര്‍ദാര്‍ വല്ലഭായി പട്ടേല്‍, ഡോ.രാജേന്ദ്ര പ്രസാദ്, ഖാന്‍ അബ്ദുല്‍ ഗാഫര്‍ ഖാന്‍, സി. രാജഗോപാലാചാരി, മൌലാന അബ്ദുല്‍ കലാം ആസാദ് എന്നീ നേതാക്കന്മാരും ഗാന്ധിയുഗത്തില്‍ ഉദിച്ച നേതാക്കന്മാരാണ്.

ഗാന്ധിയുടെ നേതൃത്വത്തില്‍ ഇന്ത്യയുടെ എല്ലാ പ്രദേശങ്ങളിലും വേരോട്ടമുള്ള ഏക പ്രസ്ഥാനമായി കോണ്‍ഗ്രസ് വളര്‍ന്നു. ജാതിവ്യത്യാസങ്ങളും, തൊട്ടുകൂടായ്മ തുടങ്ങിയ ദുരാചാരങ്ങളും, ദാരിദ്ര്യവും, മത-വംശ വിദ്വേഷങ്ങളും വെടിഞ്ഞ് ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനുവേണ്ടി പൊരുതുവാനുള്ള ഗാന്ധിജിയുടെ ആഹ്വാനവും അതിനായി ഇന്ത്യയൊട്ടാകെ അദ്ദേഹം നടത്തിയ യാത്രകളുമാണ് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിനെ സ്വാതന്ത്ര്യ സമര പ്രസ്ഥാനത്തിന്റെ മുന്നണിപ്പോരാളിയാക്കിയത്. ഇന്ത്യന്‍ ജനതയുടെ പരിച്ഛേദമായിരുന്നു കോണ്‍ഗ്രസ് പാര്‍ട്ടിയെന്നു പറയാം.

[തിരുത്തുക] സ്വാതന്ത്ര്യത്തിനു ശേഷം

സ്വതന്ത്ര ഇന്ത്യയുടെ രാഷ്ട്രീയചരിത്രത്തില്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് സുപ്രധാന ശക്തിയാണ്. 1947 മുതല്‍ മുപ്പതു വര്‍ഷത്തേക്ക് അവര്‍ തുടര്‍ച്ചയായി ഇന്ത്യ ഭരിച്ചു. അടിയന്തിരാവസ്ഥയ്ക്കു ശേഷം 1977-ല്‍ നടന്ന തിരഞ്ഞെടുപ്പിലാണ് കോണ്‍ഗ്രസ് ആദ്യമായി അധികാരത്തില്‍ നിന്നു പുറത്താകുന്നത്. കോണ്‍ഗ്രസിന്റെ സ്വാതന്ത്ര്യാനന്തര ചരിത്രത്തെ നെഹ്രു യുഗം, ഇന്ദിരാ യുഗം, ഇന്ദിരയ്ക്കു ശേഷം എന്നിങ്ങനെ വിഭജിക്കാം

[തിരുത്തുക] ജവഹര്‍ ലാല്‍ നെഹ്രു

പ്രധാന ലേഖനം: ജവഹര്‍ലാല്‍ നെഹ്രു

ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനുവേണ്ടി മാത്രമുള്ള പ്രസ്ഥാനമാണെന്നും അതിനുശേഷം സംഘടന പിരിച്ചുവിടണമെന്നുമായിരുന്നു മഹാത്മാഗാന്ധി, സര്‍ദാര്‍ വല്ലഭായി പട്ടേല്‍ തുടങ്ങിയവരുടെ അഭിപ്രാ‍യം. എന്നാല്‍ 1947-ല്‍ സ്വാതന്ത്ര്യം നേടുമ്പോള്‍ ഇന്ത്യയൊട്ടാകെ വേരോട്ടമുള്ള ഒരേയൊരു രാഷ്ട്രീയ പ്രസ്ഥാനം കോണ്‍ഗ്രസായിരുന്നു. ഇക്കാരണത്താല്‍ ഗാന്ധിയുടെ ഇംഗിതത്തിനു വിരുദ്ധമായി ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് ഇന്ത്യയുടെ അധികാര രാഷ്ട്രീയത്തിലേക്ക് പ്രവേശിച്ചു. ജവഹര്‍ലാല്‍ നെഹ്രു ആദ്യ പ്രധാനമന്ത്രിയുമായി. വിഭജനത്തിന്റെയും അതിനോടനുബന്ധിച്ച ഇതര പ്രതിസന്ധികളുടെയും നാളുകളില്‍ സ്വാതന്ത്ര്യ സമരം നയിച്ച പ്രസ്ഥാനം എന്ന സ്ഥാനം കോണ്‍ഗ്രസിനുണ്ടായിരുന്നത് ഒരുതരത്തില്‍ ഗുണകരമായി.

1948-ല്‍ ഗാന്ധിജിയുടെ കൊലപാതകവും 1950 സര്‍ദാര്‍ പട്ടേലിന്റെ മരണവും സംഭവിച്ചതിനുശേഷം കോണ്‍ഗ്രസിലെ അനിഷേധ്യ നേതാവ് നെഹ്രു മാത്രമായി. മതേതരത്വം, സോഷ്യലിസം, ചേരിചേരാ നയം എന്നീ ആശയങ്ങളില്‍ മുറുകെപ്പിടിച്ചാണ് നെഹ്രു കോണ്‍ഗ്രസിനെ നയിച്ചത്. അതുകൊണ്ടു തന്നെ സ്വതന്ത്ര ഇന്ത്യയുടെ ആദ്യ കാലഘട്ടം നെഹ്രു യുഗമായി മാറി. സ്വാതന്ത്ര്യ സമര നേതാക്കളില്‍ നിന്നും പാര്‍ട്ടി നേതൃത്വം നെഹ്രുവിന്റെ അനുയായികളിലേക്ക് ക്രമേണ എത്തിച്ചേര്‍ന്നു. 1952, 1957, 1962 വര്‍ഷങ്ങളില്‍ നടന്ന പൊതു തിരഞ്ഞെടുപ്പുകളില്‍ നെഹ്രു കോണ്‍ഗ്രസിനെ വന്‍ഭൂരിപക്ഷത്തിലേക്കു നയിച്ചു. ഇക്കാലങ്ങളില്‍ ഇന്ത്യയില്‍ പ്രതിപക്ഷ കക്ഷികള്‍ നാമമാത്രമായിരുന്നു എന്നു പറയാം.

1964-ല്‍ നെഹ്രുവിന്റെ അന്ത്യത്തോടെ കോണ്‍ഗ്രസില്‍ ആദ്യമായി നേതൃത്വ പ്രതിസന്ധി ഉടലെടുത്തു. നെഹ്രുവിനോളം സ്വീകാ‍ര്യതയുള്ള നേതാക്കള്‍ ആരും തന്നെ കോണ്‍ഗ്രസിലില്ലായിരുന്നു. പലപേരുകളും പരിഗണിക്കപ്പെട്ടെങ്കിലും ഒത്തുതീര്‍പ്പു സ്ഥാനാര്‍ത്ഥി എന്ന നിലയില്‍ മിതവാദിയും നെഹ്രുവിന്റെ ഉറച്ച അനുയായിയുമായിരുന്ന ലാല്‍ ബഹാദൂര്‍ ശാസ്ത്രി പ്രധാനമന്ത്രി സ്ഥാനത്തേക്കു തിരഞ്ഞെടുക്കപ്പെട്ടു. എന്നാല്‍ 1966-ല്‍ ശാസ്ത്രിയുടെ പെട്ടെന്നുള്ള മരണം പാര്‍ട്ടിയെ വീണ്ടും പ്രതിസന്ധിയിലാക്കി. അത്തവണ യാഥാസ്ഥിതിക വലതു പക്ഷ നിലാപാടുകള്‍ പിന്തുടര്‍ന്ന മൊറാര്‍ജി ദേശായിയെ തഴഞ്ഞ് കോണ്‍ഗ്രസ് നെഹ്രുവിന്റെ മകള്‍ ഇന്ദിരാ ഗാന്ധിയെ പ്രധാനമന്ത്രി സ്ഥാനത്ത് അവരോധിച്ചു.

[തിരുത്തുക] ഇന്ദിരാ ഗാന്ധി

പ്രധാന ലേഖനം: ഇന്ദിരാ ഗാന്ധി

ആശയപരമായ വിയോജിപ്പുകള്‍ ഏറെയുണ്ടായിരുന്നെങ്കിലും കോണ്‍ഗ്രസിനുള്ളിലെ വിവിധ ഗ്രൂപ്പുകള്‍ നെഹ്രുവിനു പിന്നില്‍ ഒരുമിച്ചു നിന്നിരുന്നു. എന്നാല്‍ ഇന്ദിരാ ഗാന്ധിയുടെ കാലത്ത് പാര്‍ട്ടിയിലെ ഈ ഐക്യം ഇല്ലാതായി. 1967-ലെ തിരഞ്ഞെടുപ്പില്‍ ഹിന്ദി മേഖലയിലെ ഒട്ടേറെ സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസ് ഇതര കക്ഷികള്‍ യോജിച്ച് നിന്ന് കാര്യമായ വിജയം നേടി. കോണ്‍ഗ്രസ് നേരിട്ട ആദ്യവെല്ലുവിളിയായിരുന്നു അത്. ഇതോടെ പാര്‍ട്ടിയില്‍ ഇന്ദിരയുടെ നേതൃത്വവും ചോദ്യംചെയ്യപ്പെട്ടു തുടങ്ങി. പാര്‍ട്ടി നേതൃത്വത്തിലെ ഭൂരിഭാഗവും അവര്‍ക്കെതിരായി. കോണ്‍ഗ്രസ് പിളര്‍ന്നു. ഇന്ദിരാ ഗാന്ധി മറ്റൊരു കോണ്‍ഗ്രസിനു രൂപം നല്‍കി. എന്നാല്‍ പിന്നീട് തിരഞ്ഞെടുപ്പു കമ്മീഷന്‍ ഇന്ദിരാ വിഭാഗത്തെ യഥാര്‍ത്ഥ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് ആയി അംഗീകരിച്ചു. കാമരാജിന്റെ നേതൃത്വത്തിലുള്ള ഔദ്യോഗിക വിഭാഗം സംഘടനാ കോണ്‍ഗ്രസ് (കോണ്‍ഗ്രസ് (ഒ) എന്നറിയപ്പെടാന്‍ തുടങ്ങി.

മറ്റൊരു തലത്തില്‍ ഇടതു-വലത് ആശയ സംഹിതകളുടെ സംഘട്ടനമായിരുന്നു കോണ്‍ഗ്രസിലെ പിളര്‍പ്പെന്നു പറയാം. ഗരീബി ഹഠാവോ(ദാരിദ്ര്യം തുടച്ചു നീക്കുക) തുടങ്ങിയ ജനപ്രിയ മുദ്രാവാക്യങ്ങളും സോഷ്യലിസ്റ്റു നയങ്ങളും പിന്തുടര്‍ന്ന ഇന്ദിരാ വിഭാഗം സോവ്യറ്റ് യൂണിയനുമായുള്ള സഖ്യത്തിനുവേണ്ടി നിലകൊണ്ടു. എന്നാല്‍ ഇതര നേതാക്കളിലധികവും യാഥാസ്ഥിതിക വലതുപക്ഷ നിലപാടുകള്‍ പിന്തുടരണമെന്നും സോവ്യറ്റ് സഹായങ്ങള്‍ നിരസിക്കണമെന്നുമുള്ള അഭിപ്രായക്കാരായിരുന്നു. ഏതായാലും പിളര്‍പ്പിനുശേഷം കോണ്‍ഗ്രസ് ഇന്ദിരാ ഗാന്ധിയുടെ അധീശത്വത്തിനു കീഴിലായി എന്നു പറയാം.

പാര്‍ട്ടിയുടെ നിയന്ത്രണം കൈപ്പടിയിലാക്കിയതോടെ ഇന്ദിര ഭരണത്തിലും പാര്‍ട്ടിയിലും ഏകാധിപത്യ പ്രവണതകള്‍ കാട്ടിത്തുടങ്ങി. അവര്‍ക്കെതിരെ രാജ്യമെമ്പാടും രാഷ്ട്രീയ നീക്കങ്ങള്‍ ശക്തിപ്പെട്ടു. ഇതിനിടയില്‍ 1975-ല്‍ തിരഞ്ഞെടുപ്പ് ചട്ടലംഘനങ്ങളുടെ പേരില്‍ അലഹബാദ് ഹൈക്കോടതി അവരുടെ ലോക്‍സഭാംഗത്വം റദ്ദാക്കുകയും ആറു വര്‍ഷത്തേക്ക് പൊതു തിരഞ്ഞെടുപ്പില്‍ നിന്നു വിലക്കുകയും ചെയ്തു. ഇന്ദിര രാജിവയ്ക്കണമെന്ന ആവശ്യം ശക്തമായി. ജയപ്രകാശ് നാരായണന്റെ നേതൃത്വത്തില്‍ രാജ്യമെമ്പാടും പ്രക്ഷോഭങ്ങള്‍ അരങ്ങേറി. എന്നാല്‍ എതിര്‍പ്പുകള്‍ അടിച്ചമര്‍ത്താന്‍ ഇന്ദിരാ ഗാന്ധി രാജ്യത്ത് അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചു. കോടതികളുടെ അധികാരം വെട്ടിച്ചുരുക്കപ്പെട്ടു. രാജ്യം ഇന്ദിരയുടെയും അവരുടെ അനുയായികളുടെയും പൂര്‍ണ നിയന്ത്രണത്തിലായി. പ്രതിപക്ഷനേതാക്കള്‍ കൂട്ടത്തോടെ ജയിലിലടയ്ക്കപ്പെട്ടു. കോണ്‍ഗ്രസിന്റെ ചരിത്രത്തില്‍ ഏറ്റവും കളങ്കമേറ്റ കാലങ്ങളായിരുന്നു ഇതെന്നു പറയാം.

1977-ല്‍ അടിയന്തരാവസ്ഥ പിന്‍‌വലിക്കപ്പെട്ടപ്പോഴേക്കും കോണ്‍ഗ്രസ് വീണ്ടും പലതായി പിളര്‍ന്നിരുന്നു. ഇന്ദിരയോടു ചേര്‍ന്നു നിന്ന വിഭാഗം “കോണ്‍ഗ്രസ് ഇന്ദിര” (കോണ്‍ഗ്രസ് (ഐ) ) എന്നറിയപ്പെടാന്‍ തുടങ്ങി. അടിയന്തരാവസ്ഥയോടും ഇന്ദിരയുടെ നയങ്ങളോടും ജനങ്ങള്‍ ശക്തമായി പ്രതികരിച്ചു. 1977-ലെ പൊതുതിരഞ്ഞെടുപ്പില്‍ ജനതാ പാര്‍ട്ടി കോണ്‍ഗ്രസിനെ അമ്പേ പരാജയപ്പെടുത്തി. ആദ്യമായി അവര്‍ അധികാരത്തിനു പുറത്തായി. എന്നാല്‍ ജനതാ പാര്‍ട്ടിയിലെ അന്തഃഛിദ്രങ്ങളെത്തുടര്‍ന്ന് ആദ്യത്തെ കോണ്‍ഗ്രസിതര സര്‍ക്കാര്‍ ചുരുങ്ങിയ കാലത്തിനുള്ളില്‍ അധികാരത്തില്‍ നിന്നും പുറത്തായി. 1980-ലെ പൊതുതിരഞ്ഞെടുപ്പിലൂടെ ഇന്ദിര വീണ്ടും അധികാരത്തില്‍ തിരിച്ചെത്തി.

രാഷ്ട്രീയ പുനര്‍ജന്മം ലഭിച്ച കോണ്‍ഗ്രസും ഇന്ദിരാ ഗാന്ധിയും ഭരണ തലത്തില്‍ ഒട്ടേറെ വെല്ലുവിളികള്‍ നേരിടേണ്ടി വന്നു. പഞ്ചാബിലും മറ്റും തലപൊക്കിയ വിഘടനവാദമായിരുന്നു ഇവയില്‍ പ്രധാനം. സിഖ് ഭീകരരെ അമര്‍ച്ച ചെയ്യാന്‍ അമൃത്‌സറിലെ സുവര്‍ണ്ണ ക്ഷേത്രത്തില്‍ ഇന്ദിര നടത്തിയ സൈനിക നടപടികള്‍ അവരെ സിഖു വിരുദ്ധയാക്കി. 1984-ല്‍ സിഖുകാരായ അംഗരക്ഷകരുടെ വെടിയേറ്റ് ഇന്ദിര വധിക്കപ്പെട്ടു. കോണ്‍ഗ്രസിലെ ഇന്ദിരാ യുഗവും അതോടെ അവസാനിച്ചു.

[തിരുത്തുക] ഇന്ദിരയ്ക്കു ശേഷം

ഇന്ദിരാ ഗാന്ധിയുടെ മരണശേഷം മകന്‍ രാജീവ് ഗാന്ധിയെ പ്രധാനമന്ത്രി സ്ഥാനത്തേക്ക് പാര്‍ട്ടി നിയോഗിച്ചു. ഇന്ദിരാ വധം ഉയര്‍ത്തിയ സഹതാപതരംഗത്തിന്റെ പിന്‍‌ബലത്തില്‍ 1984-ലെ പൊതുതിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് വന്‍ഭൂരിപക്ഷത്തോടെ അധികാരം നിലനിര്‍ത്തി. യുവത്വവും ഊര്‍ജ്ജസ്വലതയും കൈമുതലാക്കിയിരുന്ന രാജീവിന്റെ ഭരണം ആദ്യ നാളുകളില്‍ സുഗമമായിരുന്നു. എന്നാല്‍ രാഷ്ട്രീയത്തിലെ പരിചയക്കുറവ് പാര്‍ട്ടിയെ ശരിയായ ദിശയില്‍ നയിക്കുന്നതിനു തടസമായി. രാജീവ് സര്‍ക്കാരിന്റെ അവസാന നാളുകളില്‍ കോണ്‍ഗ്രസ് വന്‍ പ്രതിസന്ധിയിലായി. ബോഫോഴ്സ് ആയുധ അഴിമതി ആരോപണം പാര്‍ട്ടിയെ ഉലച്ചു. ഇതിന്റെ പേരില്‍ പ്രതിരോധ മന്ത്രിയായിരുന്ന വി.പി. സിംഗിന്റെ നേതൃത്വത്തില്‍ ഒരു വിഭാഗം പാര്‍ട്ടി വിട്ടു. 1989-ലെ പൊതുതിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് അധികാരത്തില്‍ നിന്നും പുറത്തായി. വി.പി. സിംഗിന്റെ നേതൃത്വത്തിലുള്ള ജനതാദള്‍ സര്‍ക്കാര്‍ അധികാരത്തിലെത്തി.

ജനതാദളിലെ പിളര്‍പ്പ് സിംഗിന്റെ പ്രധാനമന്ത്രിസ്ഥാനം തെറിപ്പിച്ചു. ജനതാദള്‍ പിളര്‍ത്തി സമാജ്‌വാദി ജനതാപാര്‍ട്ടി രൂപീകരിച്ച ചന്ദ്രശേഖറിന് സര്‍ക്കാര്‍ രൂപീകരിക്കാന്‍ കോണ്‍ഗ്രസ് പുറത്തു നിന്നു പിന്തുണ നല്‍കി. പെട്ടെന്ന് മറ്റൊരു തിരഞ്ഞെടുപ്പിനെ നേരിടാനുള്ള പാര്‍ട്ടിയുടെ ആത്മവിശ്വാസക്കുറവായിരുന്നു ഈ നടപടിക്കു പിന്നില്‍. ഏതായാലും ഏഴുമാസക്കാലമേ ഈ ബന്ധം നീണ്ടു നിന്നുള്ളൂ. രാജീവ് ഗാന്ധിയെ നിരീക്ഷിക്കാന്‍ ചാരന്മാരെ നിയോഗിച്ചു എന്നാരോപിച്ച് കോണ്‍ഗ്രസ് ചന്ദ്രശേഖര്‍ സര്‍ക്കാരിനുള്ള പിന്തുണ പിന്‍‌വലിച്ചു. 1991-ലെ പൊതുതിരഞ്ഞെടുപ്പു പ്രചാരണത്തിനിടെ രാജീവ് ഗാന്ധി തമിഴ് പുലികളാല്‍ വധിക്കപ്പെട്ടു. രാജീവിന്റെ മരണം കോണ്‍ഗ്രസില്‍ നേതൃപ്രതിസന്ധി സൃഷ്ടിച്ചെങ്കിലും തിരഞ്ഞെടുപ്പില്‍ സഹതാപതരംഗമുണര്‍ത്തി വിജയിക്കുന്നതിന് ഇത് സഹായകമായെന്നു പറയാം. നേരിയ ഭൂരിപക്ഷത്തില്‍ അധികാരത്തിലെത്തിയ കോണ്‍ഗ്രസ് ആദ്യമായി നെഹ്രു കുടുംബത്തിനു പുറത്തു നിന്ന് ഒരാളെ പ്രധാനമന്ത്രി സ്ഥാനത്തേക്കു നിയോഗിച്ചു. ദക്ഷിണേന്ത്യയില്‍ നിന്നുള്ള പി.വി. നരസിംഹ റാവുവായിരുന്നു അത്തവണ പ്രധാനമന്ത്രി സ്ഥാനത്തെത്തിയത്.

രാഷ്ട്രീയ കൌശലങ്ങളുടെ ബലത്തില്‍ റാവു സര്‍ക്കാര്‍ അഞ്ചു വര്‍ഷം തികച്ചെങ്കിലും ഇക്കാലയളവില്‍ കോണ്‍ഗ്രസിന്റെ സംഘടനാ സംവിധാനം അപ്പാടെ തകര്‍ന്നിരുന്നു. നെഹ്രു കുടുംബത്തിനു പുറത്തുള്ള ഒരു നേതാവിനും കോണ്‍ഗ്രസില്‍ സ്വീകാര്യത ലഭിക്കാത്തതായിരുന്നു പ്രധാനപ്രശ്നം. 1996-ലെ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് പരാജയപ്പെട്ടെങ്കിലും ആര്‍ക്കും ഭൂരുപക്ഷമില്ലാത്ത ജനവിധിയായിരുന്നു അത്തവണത്തേത്. ഏറ്റവും വലിയ ഒറ്റക്കക്ഷിയായ ഭാരതീയ ജനതാ പാര്‍ട്ടിയുടെ നേതാവെന്ന നിലയില്‍ എ.ബി. വാജ്പേയി പ്രധാനമന്ത്രിസ്ഥാനത്തെത്തിയെങ്കിലും പതിനൊന്നു ദിവസത്തിനുള്ളില്‍ ഭൂരിപക്ഷം തികയ്ക്കാനാവാതെ പുറത്തായി. ബി.ജെ.പിയെ അധികാരത്തില്‍ നിന്നും ഒഴിവാക്കാനായി കോണ്‍ഗ്രസ് മൂന്നാം മുന്നണിക്ക് പുറത്തു നിന്നു പിന്തുണ നല്‍കി. സീതാറാം കേസരിയായിരുന്നു ഇക്കാലയളവില്‍ കോണ്‍ഗ്രസിന്റെ അധ്യക്ഷന്‍. ആദ്യം എച്ച്.ഡി. ദേവഗൌഡയെയും പിന്നീട് ഐ.കെ. ഗുജ്‌റാളിനെയും പിന്തുണച്ച കോണ്‍ഗ്രസ് 1997 നവംബര്‍ 23-നു പിന്തുണ പിന്‍‌വലിച്ചു.

1998-ല്‍ നടന്ന പൊതുതിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ചരിത്രത്തിലെ ഏറ്റവും വലിയ തകര്‍ച്ച നേരിട്ടു. വാജ്പേയിയുടെ നേതൃത്വത്തില്‍ ബി.ജെ.പി. വീണ്ടും അധികാരത്തിലെത്തി. രാഷ്ട്രീയമായി കോണ്‍ഗ്രസ് തകരുമെന്ന ഘട്ടത്തില്‍ വിവിധ തലങ്ങളില്‍ നിന്നുള്ള സമ്മര്‍ദ്ദത്തെത്തുടര്‍ന്ന് രാജീവ് ഗാന്ധിയുടെ വിധവ സോണിയാ ഗാന്ധി 1998-ല്‍ കോണ്‍ഗ്രസിന്റെ നേതൃസ്ഥാനം സ്വീകരിച്ചു. സോണിയയുടെ നേതൃത്വത്തിനെതിരേ ഒട്ടേറെ വിമര്‍ശനങ്ങളുണ്ടെങ്കിലും കോണ്‍ഗ്രസിനെ വന്‍‌തകര്‍ച്ചയില്‍ നിന്നും രക്ഷിച്ചത് അവരുടെ സാന്നിധ്യമാണെന്ന് പല രാഷ്ട്രീയ നിരീക്ഷകരും കരുതുന്നു. ഒരു വര്‍ഷത്തിനകം വാജ്‌പേയി സര്‍ക്കാര്‍ പുറത്തായെങ്കിലും 1999-ലെ ഇടക്കാല തിരഞ്ഞെടുപ്പും കോണ്‍ഗ്രസിന്റെ തിരിച്ചുവരവിനു കളമൊരുക്കിയില്ല. വിദേശത്തു ജനിച്ച സോണിയാ കോണ്‍ഗ്രസിന്റെ പ്രധാനമന്ത്രിസ്ഥാനാര്‍ത്ഥിയാകുന്നതില്‍ പ്രതിഷേധിച്ച് ശരദ് പവാറിന്റെ നേതൃത്വത്തില്‍ ഒരു വിഭാഗം പാര്‍ട്ടി വിട്ട് നാഷണലിസ്റ്റ് കോണ്‍ഗ്രസ് പാര്‍ട്ടി രൂപീകരിക്കുകയും ചെയ്തിരുന്നു. 1999 മുതല്‍ 2004 വരെ ഭരിച്ച ബി.ജെ.പി. ആദ്യമായി കാലാവധി തികയ്ക്കുന്ന കോണ്‍ഗ്രസിതര സര്‍ക്കാരായി.

2004-ലെ പൊതുതിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് അപ്രതീക്ഷിത തിരിച്ചുവരവു നടത്തി. ബി.ജെ.പി. സര്‍ക്കാരിന്റെ വീഴ്ചകളോടൊപ്പം സോണിയാ ഗാന്ധിയുടെ നേതൃത്വവും കോണ്‍ഗ്രസിന്റെ തിരിച്ചുവരവിനു കളമൊരുക്കിയെന്നു നിരീക്ഷകര്‍ കരുതുന്നു. ഇടതുകക്ഷികളുടെ പിന്തുണയോടെ കോണ്‍ഗ്രസ് സര്‍ക്കാര്‍ രൂപീകരിക്കാനുള്ള ചര്‍ച്ചകള്‍ നടക്കുന്നതിനിടയില്‍ സോണിയാ ഗാന്ധി പ്രധാനമന്ത്രി സ്ഥാനം നിരസിച്ചു. സാമ്പത്തിക ശാസ്ത്രജ്ഞനായ മന്‍‌മോഹന്‍ സിങ്ങിനെ അവര്‍ പ്രധാനമന്ത്രി സ്ഥാനത്തേക്കു നിര്‍ദ്ദേശിച്ചു. സോണിയയുടെ ഈ നടപടി ഒരുതരത്തില്‍ കോണ്‍ഗ്രസിന്റെ രാഷ്ട്രീയ പ്രതിച്ഛായ വര്‍ദ്ധിപ്പിച്ചു. വിദേശപൌരത്വമുള്ള നേതാവ് എന്ന ആരോപണത്തില്‍നിന്നും കോണ്‍ഗ്രസ് മെല്ലെ മുക്തിനേടി. ഭരണതലത്തില്‍ മന്‍‌മോഹന്‍ സിങ്ങിനെ നിയോഗിച്ച സോണിയ പാര്‍ട്ടിയില്‍ തന്റെ നേതൃത്വം കൂടുതല്‍ ദൃഢമാക്കി.

[തിരുത്തുക] സംസ്ഥാനങ്ങളില്‍

ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലും സംഘടനാ സംവിധാനമുള്ള പാര്‍ട്ടിയാണ് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്. 1980കള്‍ക്കു മുന്‍പ് ഭൂരിപക്ഷം സംസ്ഥാനങ്ങളുടെയും ഭരണസാരഥ്യവും കോണ്‍ഗ്രസിനായിരുന്നു. എന്നാല്‍ എണ്‍പതുകള്‍ക്കു ശേഷം കോണ്‍ഗ്രസ് നേരിട്ട പിളര്‍പ്പുകളും പ്രാദേശിക പാര്‍ട്ടികളുടെ വളര്‍ച്ചയും മൂലം പല സംസ്ഥാനങ്ങളിലും കോണ്‍ഗ്രസ് ദുര്‍ബലമാവുകയും അധികാരത്തില്‍ നിന്നു പുറത്താവുകയും ചെയ്തു. ഉത്തര്‍ പ്രദേശ്, ബിഹാര്‍ തുടങ്ങിയ ഹിന്ദി ഹൃദയഭൂമിയിലെ സംസ്ഥാനങ്ങളിലും പശ്ചിമ ബംഗാളിലുമാണ് പാര്‍ട്ടി വന്‍ തകര്‍ച്ച നേരിട്ടത്. ഏറ്റവും വലിയ നിയമസഭയുള്ള ഉത്തര്‍പ്രദേശില്‍ മുഖ്യപ്രതിപക്ഷ കക്ഷിപോലുമല്ല കോണ്‍ഗ്രസ്. ഇതര കക്ഷികളുമായി സഖ്യത്തിനു മടിച്ചിരുന്ന കോണ്‍ഗ്രസ് എണ്‍പതുകള്‍ക്കു ശേഷം നിലപാടുമാറ്റി. നിലവില്‍ പതിമൂന്നു സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസ് ഭരണത്തിലുണ്ട്. കോണ്‍ഗ്രസില്‍ നിന്നും പിളര്‍ന്നു മാറിയ എന്‍.സി.പി.യാണ് മഹാരാഷ്ട്രയില്‍ സഖ്യകക്ഷി. കര്‍ണ്ണാടക, മധ്യപ്രദേശ്, കേരളം, രാജസ്ഥാന്‍, ഛത്തിസ്‌ഗഡ്, ഒറീസ, ഗുജറാത്ത്, ത്രിപുര എന്നിവിടങ്ങളില്‍ മുഖ്യപ്രതിപക്ഷ കക്ഷിയുമാണ്.

[തിരുത്തുക] കോണ്‍ഗ്രസ് മുഖ്യമന്ത്രിമാര്‍

Static Wikipedia 2008 (no images)

aa - ab - af - ak - als - am - an - ang - ar - arc - as - ast - av - ay - az - ba - bar - bat_smg - bcl - be - be_x_old - bg - bh - bi - bm - bn - bo - bpy - br - bs - bug - bxr - ca - cbk_zam - cdo - ce - ceb - ch - cho - chr - chy - co - cr - crh - cs - csb - cu - cv - cy - da - de - diq - dsb - dv - dz - ee - el - eml - en - eo - es - et - eu - ext - fa - ff - fi - fiu_vro - fj - fo - fr - frp - fur - fy - ga - gan - gd - gl - glk - gn - got - gu - gv - ha - hak - haw - he - hi - hif - ho - hr - hsb - ht - hu - hy - hz - ia - id - ie - ig - ii - ik - ilo - io - is - it - iu - ja - jbo - jv - ka - kaa - kab - kg - ki - kj - kk - kl - km - kn - ko - kr - ks - ksh - ku - kv - kw - ky - la - lad - lb - lbe - lg - li - lij - lmo - ln - lo - lt - lv - map_bms - mdf - mg - mh - mi - mk - ml - mn - mo - mr - mt - mus - my - myv - mzn - na - nah - nap - nds - nds_nl - ne - new - ng - nl - nn - no - nov - nrm - nv - ny - oc - om - or - os - pa - pag - pam - pap - pdc - pi - pih - pl - pms - ps - pt - qu - quality - rm - rmy - rn - ro - roa_rup - roa_tara - ru - rw - sa - sah - sc - scn - sco - sd - se - sg - sh - si - simple - sk - sl - sm - sn - so - sr - srn - ss - st - stq - su - sv - sw - szl - ta - te - tet - tg - th - ti - tk - tl - tlh - tn - to - tpi - tr - ts - tt - tum - tw - ty - udm - ug - uk - ur - uz - ve - vec - vi - vls - vo - wa - war - wo - wuu - xal - xh - yi - yo - za - zea - zh - zh_classical - zh_min_nan - zh_yue - zu -

Static Wikipedia 2007 (no images)

aa - ab - af - ak - als - am - an - ang - ar - arc - as - ast - av - ay - az - ba - bar - bat_smg - bcl - be - be_x_old - bg - bh - bi - bm - bn - bo - bpy - br - bs - bug - bxr - ca - cbk_zam - cdo - ce - ceb - ch - cho - chr - chy - co - cr - crh - cs - csb - cu - cv - cy - da - de - diq - dsb - dv - dz - ee - el - eml - en - eo - es - et - eu - ext - fa - ff - fi - fiu_vro - fj - fo - fr - frp - fur - fy - ga - gan - gd - gl - glk - gn - got - gu - gv - ha - hak - haw - he - hi - hif - ho - hr - hsb - ht - hu - hy - hz - ia - id - ie - ig - ii - ik - ilo - io - is - it - iu - ja - jbo - jv - ka - kaa - kab - kg - ki - kj - kk - kl - km - kn - ko - kr - ks - ksh - ku - kv - kw - ky - la - lad - lb - lbe - lg - li - lij - lmo - ln - lo - lt - lv - map_bms - mdf - mg - mh - mi - mk - ml - mn - mo - mr - mt - mus - my - myv - mzn - na - nah - nap - nds - nds_nl - ne - new - ng - nl - nn - no - nov - nrm - nv - ny - oc - om - or - os - pa - pag - pam - pap - pdc - pi - pih - pl - pms - ps - pt - qu - quality - rm - rmy - rn - ro - roa_rup - roa_tara - ru - rw - sa - sah - sc - scn - sco - sd - se - sg - sh - si - simple - sk - sl - sm - sn - so - sr - srn - ss - st - stq - su - sv - sw - szl - ta - te - tet - tg - th - ti - tk - tl - tlh - tn - to - tpi - tr - ts - tt - tum - tw - ty - udm - ug - uk - ur - uz - ve - vec - vi - vls - vo - wa - war - wo - wuu - xal - xh - yi - yo - za - zea - zh - zh_classical - zh_min_nan - zh_yue - zu -

Static Wikipedia 2006 (no images)

aa - ab - af - ak - als - am - an - ang - ar - arc - as - ast - av - ay - az - ba - bar - bat_smg - bcl - be - be_x_old - bg - bh - bi - bm - bn - bo - bpy - br - bs - bug - bxr - ca - cbk_zam - cdo - ce - ceb - ch - cho - chr - chy - co - cr - crh - cs - csb - cu - cv - cy - da - de - diq - dsb - dv - dz - ee - el - eml - eo - es - et - eu - ext - fa - ff - fi - fiu_vro - fj - fo - fr - frp - fur - fy - ga - gan - gd - gl - glk - gn - got - gu - gv - ha - hak - haw - he - hi - hif - ho - hr - hsb - ht - hu - hy - hz - ia - id - ie - ig - ii - ik - ilo - io - is - it - iu - ja - jbo - jv - ka - kaa - kab - kg - ki - kj - kk - kl - km - kn - ko - kr - ks - ksh - ku - kv - kw - ky - la - lad - lb - lbe - lg - li - lij - lmo - ln - lo - lt - lv - map_bms - mdf - mg - mh - mi - mk - ml - mn - mo - mr - mt - mus - my - myv - mzn - na - nah - nap - nds - nds_nl - ne - new - ng - nl - nn - no - nov - nrm - nv - ny - oc - om - or - os - pa - pag - pam - pap - pdc - pi - pih - pl - pms - ps - pt - qu - quality - rm - rmy - rn - ro - roa_rup - roa_tara - ru - rw - sa - sah - sc - scn - sco - sd - se - sg - sh - si - simple - sk - sl - sm - sn - so - sr - srn - ss - st - stq - su - sv - sw - szl - ta - te - tet - tg - th - ti - tk - tl - tlh - tn - to - tpi - tr - ts - tt - tum - tw - ty - udm - ug - uk - ur - uz - ve - vec - vi - vls - vo - wa - war - wo - wuu - xal - xh - yi - yo - za - zea - zh - zh_classical - zh_min_nan - zh_yue - zu -

Sub-domains

CDRoms - Magnatune - Librivox - Liber Liber - Encyclopaedia Britannica - Project Gutenberg - Wikipedia 2008 - Wikipedia 2007 - Wikipedia 2006 -

Other Domains

https://www.classicistranieri.it - https://www.ebooksgratis.com - https://www.gutenbergaustralia.com - https://www.englishwikipedia.com - https://www.wikipediazim.com - https://www.wikisourcezim.com - https://www.projectgutenberg.net - https://www.projectgutenberg.es - https://www.radioascolto.com - https://www.debitoformtivo.it - https://www.wikipediaforschools.org - https://www.projectgutenbergzim.com